Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
പറയുകയും എന്റെ മുറിവിലേയ്ക്കു കൈചൂണ്ടി കാണിയ്ക്കുകയും ഊതുകയുമൊക്കെ ചെയ്യുന്നുണ്ട്...
കുത്തിയിളക്കിയതും പോരാഞ്ഞ് എന്റെമുറിവ് എന്നെത്തന്നെ കാണിച്ചുതരുവാ കുരിപ്പ്...
തള്ള വെറുതേയല്ല നശൂലമെന്ന് വിളിയ്ക്കുന്നത്... ആ അല്ലേലുമതങ്ങനല്ലേ വരൂ... ആ സൈക്കോത്തള്ളേടെ അച്ചീന്നടിച്ചിറക്കീതല്ലേ...
അങ്ങനെ സമാധാനിച്ച ഞാൻ കുറച്ചുനേരംകൂടി ഞാനവനൊപ്പമിരുന്ന് ആറാടി...
പിന്നെ ചടപ്പായതും തക്കുടൂന്റെ മുഖത്തേയ്ക്കുനോക്കി;
""...എന്റെ പൊന്നടാവ്വേ... നെനക്കെന്നുമീ നാലുചുവരുകൾക്കിടയ്ക്കിരുന്ന് ഒറ്റയ്ക്കുകളിച്ചാൽ മതിയോ..??സ്ഥിരമിങ്ങനായാൽ ബോറടിയ്ക്കൂലേ..??"""_ ന്ന് ചോദിച്ചുകൊണ്ട് കക്ഷി കളിച്ചോണ്ടിരുന്ന ജെസിബി പിടിച്ചുമാറ്റിവെച്ചു...
അതിനാദ്യമൊന്നു ചെറഞ്ഞു നോക്കിയെങ്കിലും പിന്നീട് ടീമൊന്നിളിച്ചുകാട്ടി...
""...ആ.! അപ്പൊ നെനക്കും ചടപ്പായ്ത്തുടങ്ങീലേ..?? സത്യത്തിലിവരൊക്കെച്ചേർന്ന് നിന്റെ സ്വാതന്ത്ര്യത്തെ ചൂഷണംചെയ്യുവാണ്... കണ്ടോ..?? നെനക്കൊന്നു പൊറത്തേയ്ക്കിറങ്ങാനുള്ള പെർമിഷനുണ്ടോന്നു നോക്കിയേ... നീ കഷ്ടപ്പെട്ടിഴഞ്ഞും പിടിച്ചുമൊക്കെ സിറ്റ്ഔട്ടിലെത്തിയാൽ ഉടനേ നിന്റമ്മ പിടിച്ചോണ്ടുപോയി അകത്തിടും... എന്തുജീവിതമാടാവ്വേ..?? കഷ്ടന്തന്നെ..!!"""_ ചോദിച്ചശേഷം ചെക്കനെപ്പിടിച്ചു മുഖാമുഖമിരുത്തി...
ശേഷം ഞാൻതുടർന്നു:
""...അതാണ് ഞാമ്പറഞ്ഞേ, നിന്നെപ്പോലുള്ള പൗരന്മാരിങ്ങനെ നാലുചുവരുകൾക്കുള്ളിൽ ബന്ധിയ്ക്കപ്പെട്ടു കിടക്കാൻപാടില്ല... പുറത്തൊക്കെയിറങ്ങി നാലാളെയൊക്കെക്കണ്ട് അവരോടൊക്കെന്തേലുമൊക്കെ വർത്താനോക്കെ പറയുന്നതൊരു സുഖവല്ലേ..?? അതോണ്ട് വാ... നമുക്കൊന്നു കറങ്ങീട്ടൊക്കെവരാം..!!"""_ അനുഭവപാടവങ്ങളെ ഉൾക്കൊള്ളിച്ച് ഒന്നുപദേശിച്ചശേഷം എഴുന്നേറ്റഞാൻ, കൈനീട്ടിയപ്പോൾ എന്തിനോഎന്തോ എടുക്കാൻപാകത്തിനായി പുള്ളിയുമിരുന്നുതന്നു...
ഞാനത്രയുംനേരം പറഞ്ഞതിൽ എന്തൊക്കെയോ വാസ്തവമുണ്ടെന്നവനും തോന്നിക്കാണണം...
പക്ഷേ ആ തോന്നലിൽ കുഞ്ഞിനേം തോളിലിട്ടുതിരിഞ്ഞ എന്റെ കണ്ണൊന്നുപുകഞ്ഞു...
ഡൈനിങ്ഹോളിൽനിന്നും ഹോളിലേയ്ക്കുള്ള എൻട്രൻസിന്റെ ഭാഗത്തായി
ചേച്ചിയുംഅമ്മയും കൂടെ മീനാക്ഷിയുംനിൽക്കുന്നു...
അമ്മയും മീനാക്ഷിയും ചിരിയമർത്താനായി പരിശ്രമിയ്ക്കുമ്പോൾ ചേച്ചിയുടെ ഭാവമെന്താന്നു മനസ്സിലായില്ല...
...കുഞ്ഞിനെയെടുത്തുംപോയി, ഇനി നിലത്തുവെയ്ക്കണോ വേണ്ടയോന്നൊരു സംശയവുമെല്ലാം കൂടിയായപ്പോൾ ഞാൻനിന്നു വിയർത്തു...
""...എന്റെ കുഞ്ഞിനെ എനിയ്ക്കെതിരെ കുത്തിത്തിരിയ്ക്കാനുള്ള പരിപാടിയാണോടാ..??"""_ ഗൂഢസ്മിതത്തോടുള്ള ചേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ഞാനൊന്നുചൂളി...
""...അല്ല... ഞാനങ്ങനൊന്നും ഉദ്ദേശിച്ചുപറഞ്ഞതല്ല..!!"""
""...നീയൊന്നുമുദ്ദേശിയ്ക്കില്ല... എനിയ്ക്കറിഞ്ഞൂടേ നിന്നെ..??"""_ ഒരാക്കിയചിരിയോടെ അത്രയുമ്പറഞ്ഞ ചേച്ചി;
""...ഇനിയിപ്പോൾ ഞാങ്കാരണമാരും നാലുചുവരുകൾക്കുള്ളിൽ കിടന്നു നരകിയ്ക്കണ്ട... ചാടിക്കേറീതല്ലേ, പോയേച്ചുവാ..!!"""_ ന്ന് കുഞ്ഞിനെനോക്കി പറഞ്ഞിട്ട് എന്റെനേരേ തിരിഞ്ഞ്;
""...മ്മ്മ്.! കൊണ്ട്പൊക്കോ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും ഞാനൊരു തെളിഞ്ഞപുഞ്ചിരി തിരിച്ചുകൊടുത്തു...
ശേഷം കുഞ്ഞിനേംകൊണ്ട് പുറത്തേയ്ക്കിറങ്ങുമ്പോൾ,
""...എന്താടീ ഉണ്ടക്കണ്ണും പെരുപ്പിച്ചുനിയ്ക്കുന്നേ..?? നീ തലേലെ മുറുവൊക്കെയൊണങ്ങീട്ട് പുറത്തിറങ്ങിയാ മതി... കേറിപ്പോടീ..!!"""_ ന്നും പറഞ്ഞൊരു ഡയലോഗ് പിന്നീന്നുകേട്ടു...
അതിനുവേണ്ടത്ര വിലകൊടുക്കാതെ പുറത്തേയ്ക്കിറങ്ങിയ ഞങ്ങൾ, വീടിനുചുറ്റുമൊന്നു കറങ്ങിയടിച്ചശേഷം പറമ്പിലേയ്ക്കും അതിൽപ്പിന്നെ ഗേറ്റിനുമുന്നിലായും സ്ഥാനംപിടിച്ചു...
മുന്നിലൂടെപ്പോയ ഓരോവണ്ടിയുടേയും പേരും ഫുൾഡീറ്റെയ്ൽസും പുള്ളിയ്ക്കു വിവരിച്ചുകൊടുത്തപ്പോൾ ആശാനുമതൊക്കെ റൊമ്പപ്പിടിച്ചെന്നു തോന്നുന്നു...
💬 Comments
View all comments