0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2834

മറ്റേടത്തിടപാടാന്ന് ചോദിയ്ക്കാൻ പറ്റാത്തതിലുള്ള ദേഷ്യവും എന്റെ വാക്കുകളിലുണ്ടായ്രുന്നു...

അല്ലാതെ
അതുപോലൊന്നും കിട്ടാത്തതിന്റെ അസൂയയൊന്നുമല്ല കേട്ടോ...

""...കാഴ്ചയൊക്കെ കണ്ടുതീർന്നില്ലേ..?? ചേച്ചി കുഞ്ഞിനെത്തിരക്കുന്നു..!!"""_ പിന്നിൽവന്നുനിന്ന് മീനാക്ഷിപറഞ്ഞതും ഞാനൊന്നു വെട്ടിത്തിരിഞ്ഞു...

""...എന്താന്ന്..??"""

""...അല്ല, കുഞ്ഞിനു പാലുകൊടുക്കാറായി... അതുകൊണ്ട് കൊണ്ടുച്ചെല്ലാൻ പറഞ്ഞു..!!"""_ കേട്ടതെനിയ്ക്കത്ര സുഖിച്ചില്ലേലും മറ്റുവഴിയില്ലാത്തതുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു...

പിന്നലെ മീനാക്ഷിയുംകൂടി...

ഇനിയവന്റെ തടവറയിലേയ്ക്കാണു പോക്കെന്നു മനസ്സിലായതുകൊണ്ടാണോന്നറിയില്ല, ചെക്കനുമിഷ്ടപ്പെടാതെ മുക്കാനുംമൂളാനുമൊക്കെ തുടങ്ങിയിരുന്നു...

""...സാരവില്ലന്നേ... നമുക്കിനി നാളെവരാം... അപ്പൊ നീ നിന്റെ ഫ്രണ്ട്സിനെ അങ്കിളിനുമുട്ടിച്ചുതരണം... പകരമങ്കിള് ഐസ്ക്രീം മേടിച്ചുതരാം..!!"""_ മീനാക്ഷികേൾക്കാതെ കുഞ്ഞിന്റെ ചെവിയിലതുപറയുമ്പോൾ,
ചെക്കനെച്ചാക്കിട്ട് അവിടെനിൽക്കുന്നേലെന്തേലും പ്രയോജനംതപ്പുന്ന ചിന്തയിലായ്രുന്നു ഞാൻ...

അതിൽപ്പിന്നെയുള്ള ദിവസങ്ങളിൽ കുഞ്ഞുമായ്ട്ടായ്രുന്നെന്റെ കൂട്ട്മുഴുവൻ...

എന്തെന്നറിയില്ല, അവനുമെന്നോട് പെട്ടെന്നടുത്തു...

ഒരുപക്ഷേ, അതിനു മീനാക്ഷിപറഞ്ഞ കാരണംതന്നെയായ്രിയ്ക്കാം...

അതിനിടയിൽ വേദന കുറഞ്ഞെന്നുമ്പറഞ്ഞ് ഞാനെന്റെ ബാന്റേജും അഴിച്ചുമാറ്റിയതിനാൽ എനിയ്ക്കുപിന്നെ നിയന്ത്രണങ്ങൾ ഒന്നുമുണ്ടായ്രുന്നില്ല...

അങ്ങനെഡെയ്ലി എല്ലാരേയുംകണ്ണുവെട്ടിച്ച് ചെക്കനുമായി പുറത്തേയ്ക്കിറങ്ങി കണ്ടപെണ്ണുങ്ങളെ മുഴുവൻ കൊത്തിപ്പെറുക്കാനുള്ള പരിപാടിതുടങ്ങി, അതിനു ഫലവുമുണ്ടായി...

പിറ്റേതിന്റെ പിറ്റേദിവസംതന്നെ ചെക്കന്റെ കൂട്ടുകാരികളെയെല്ലാം ഞാങ്കേറി പരിചയപ്പെട്ടു...

തട്ടമൊന്നും മിണ്ടിയില്ലെങ്കിലും കൂട്ടുകാരികൾ വാതോരാതെ സംസാരിയ്ക്കുന്ന കൂട്ടത്തിലായിരുന്നു...

മിണ്ടീലേലും തട്ടത്തിന്റെ നോട്ടത്തിനൊട്ടും കുറവുവരാത്തത് എന്നെക്കൂടുതൽ ഉത്സാഹവാനാക്കിക്കൊണ്ടിരുന്നു...

അങ്ങനൊരു മൂന്നുനാലുദിവസം കഴിഞ്ഞിട്ടുണ്ടാവും പതിവുപോലെ കുഞ്ഞിനേയും കളിപ്പിച്ചിരിയ്ക്കുമ്പോഴാണ് അങ്കിളിന്റെവകയായി;

""...ഇവിടിങ്ങനെ കൊച്ചിനേങ്കളിപ്പിച്ചിരുന്നാൽ മതിയോ..?? പുറത്തേയ്ക്കൊന്നുമ്പോയി ചുറ്റിക്കറങ്ങുന്നില്ലേ..??"""_ ന്നുള്ള അന്വേഷണമെത്തുന്നത്...

അതിന്,

""...ഓ.! എനിയ്ക്കതിലൊന്നും വല്യതാല്പര്യമില്ലങ്കിളേ..!!"""_ ന്ന് ഒഴുക്കൻമട്ടിലൊരു മറുപടികൊടുത്തപ്പോൾ,

""...നിനക്കു താല്പര്യങ്കാണൂലാ... പക്ഷേ, താല്പര്യമുള്ളോരുണ്ട്..!!"""_ എന്നുള്ള അമ്മയുടെ ഡയലോഗുവന്നു...

അടുത്തായി പമ്മിനിൽക്കുന്ന മീനാക്ഷിയെക്കൂടി കണ്ടപ്പോൾ ഇതവളായ്ട്ട് എരിവുകയറ്റി കൊണ്ടുവന്നതാണെന്നെനിയ്ക്കു ബോധ്യപ്പെടുകയും ചെയ്തു...

""...ആരാ ഇത്രയ്ക്കു താല്പര്യമുള്ളോര്..?? ഇവളാണോ..??"""_ മീനാക്ഷിയെച്ചൂണ്ടി ചോദിച്ചതിന്,

""...എന്തേ..?? ഇവൾക്കു താല്പര്യപ്പെട്ടൂടേ..??"""_ ന്നും ചോദിച്ച് ചേച്ചിയും രംഗത്തെത്തി...

...അതുശരി.! അപ്പോളെല്ലാരേംപറഞ്ഞു
പാട്ടിലാക്കിയേക്കുവാ തെണ്ടി.!

""...എന്റെ പൊന്നുചേച്ചീ... നിങ്ങൾക്കിവളെ മനസ്സിലാകാഞ്ഞിട്ടാ... ആ പോർച്ചിൽക്കിടക്കുന്ന ഇന്നോവയും ബൊലേറോയുംകൂടി കയ്യാലപ്പുറത്തു കയറിക്കണ്ടാലേ ഇവൾടെ താല്പര്യന്തീരൂ... അതുകൊണ്ട് നിങ്ങളുചുമ്മാ ഇവൾടെ താളത്തിനു തുള്ളല്ലേ..!!"""_ മീനാക്ഷിയെ അവജ്ഞയോടെനോക്കി ഞാൻ ചേച്ചിയോടതു പറഞ്ഞതും,

""...പിന്നേ... നീയൊന്നു ചുമ്മാതിരി... വണ്ടിയാകുമ്പോൾ അങ്ങോട്ടോയിങ്ങോട്ടോ തട്ടീന്നുംമുട്ടീന്നുമൊക്കെ വരും... അതൊന്നും കാര്യവാക്കാനില്ല... ഇനി നിനക്കതത്ര പ്രശ്നമാണേൽ ഞാൻ ബൈക്കെടുത്തുതരാം... നീയോടിച്ചോ... അപ്പോൾ പ്രശ്നമുണ്ടോ..??"""_ ജോക്കുട്ടനുമിടയ്ക്കു കേറി...

""...അതിനു പുറത്തിറങ്ങാൻ ഇവൾടെ മുറിവുണങ്ങിയോ..??"""_ എങ്ങനേലും മുടക്കുണ്ടാക്കാനായി ചോദ്യമിട്ടതും,

""...ഇന്നലഴിച്ചുകെട്ടുമ്പോൾ

💬 Comments

View all comments