Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
ബഹുമാനസൂചകമായൊന്നു നോക്കി...
സ്വന്തം തന്തപോലുമെന്നെ ഇങ്ങനൊന്നും വിശ്വസിച്ചിട്ടില്ലെടാന്നു പറയണമെന്നൊരുനിമിഷം തോന്നിയെങ്കിലും പിന്നെ വേണ്ടെന്നുവെച്ചു...
""...എന്താടാ..?? ബുദ്ധിമുട്ടുണ്ടോ..??"""_ എന്റെമറുപടി വൈകിയതുകൊണ്ടാകും
അങ്ങനൊരു ചോദ്യമവനിട്ടത്...
""...ബുദ്ധിമുട്ടോ..?? എന്തിന്..?? ഞാൻ പോയേക്കാം..!!"""_ മറുപടികൊടുക്കാൻ പിന്നെനിയ്ക്കൊട്ടും ചിന്തിയ്ക്കേണ്ടതായി വന്നില്ല...
""...എന്നാൽ നീ റെഡിയാകാൻനോക്ക്... എന്നിട്ടെന്നെ വർക്ക്ഷോപ്പിലൊന്നു ഡ്രോപ്പ്ചെയ്തേക്ക്..!!"""_ പറഞ്ഞുകൊണ്ടവനെഴുന്നേറ്റപ്പോൾ ചായ വേഗത്തിൽ വലിച്ചുകുടിച്ച് ഞാനും റൂമിലേയ്ക്കുപാഞ്ഞു...
കുളിച്ചു ഫ്രെഷായി ഡ്രസ്സുംമാറി താഴേയ്ക്കുചെന്നപ്പോൾ ജോക്കുട്ടൻ പോകാൻറെഡിയായി നിൽപ്പുണ്ടായ്രുന്നു...
എന്നെക്കണ്ടതും ഫുഡ് കഴിച്ചിട്ടിറങ്ങാമെന്നായി...
അത് കഴിച്ചുവന്നതും,
""...എന്നാലിറങ്ങിയാലോ..??"""_ അവൻചോദിച്ചു...
ഞാനതിനു തലകുലുക്കീപ്പോൾ പുള്ളിയുമെന്റൊപ്പം പുറത്തേയ്ക്കുവന്നു...
ചേച്ചിയും മീനാക്ഷിയും നോക്കിനിൽക്കേ വണ്ടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങിയ ഞങ്ങൾ വർക്ക്ഷോപ്പെത്തുന്നവരെ കാണുന്നവരെ മുഴുവൻ ട്രോളുവായിരുന്നു...
ഇവനെയെന്തുകൊണ്ട് നേരത്തേ പരിചയപ്പെടാൻ കഴിഞ്ഞില്ലെന്ന വിഷമമേ എനിയ്ക്കാകെ തോന്നിയുള്ളൂ...
അങ്ങനവനെ വർക്ക്ഷോപ്പിലാക്കി ഞാൻ ഷോപ്പിലേയ്ക്കുതിരിച്ചു...
ബൈക്കും പാർക്കുചെയ്ത് അകത്തേയ്ക്കു ചെന്നുകേറീതും കാണുന്നത് ബില്ലിങ്സെക്ഷനിൽ സിസ്റ്റത്തിന്റെ മുന്നിലിരിയ്ക്കുന്നൊരു സുന്ദരിക്കുട്ടിയെ...
ഒന്നുഴിഞ്ഞുനോക്കിയശേഷം അവൾക്കരികിലേയ്ക്കുചെന്ന ഞാൻ ചുമ്മാതവളെ നോക്കിയൊരു
""...ഹായ്..!!"""_ വിട്ടു...
അപ്പോഴേയ്ക്കും ജോ വിളിച്ചുപറഞ്ഞിട്ടാണെന്നു തോന്നുന്നു വേറൊരു പീസുവന്നെന്നെ ഭയങ്കരകാര്യമായിത്തന്നെ വിളിച്ചു മെയ്ൻ ക്യാബിനിലേയ്ക്കു കൊണ്ടോയി...
അവന്റെ ബുള്ളറ്റുങ്കൊണ്ടു ചെന്നപ്പഴേ അവൾക്ക് ആളെ പിടികിട്ടിക്കാണും...
അതുകൊണ്ടാവും കൊണ്ടുപോകുംവഴി കാണുന്നവർക്കെല്ലാം അവളെന്നെ പേരുപറഞ്ഞു പരിചയപ്പെടുത്തുന്നുണ്ടായ്രുന്നു...
അതൊക്കെ കണ്ടപ്പോൾ ഞാനുമെന്തോ വല്യസംഭവമാണെന്നെനിയ്ക്കു ചുമ്മാതെയെങ്കിലും തോന്നിപ്പോയി...
തന്നെയുമല്ല സെയിൽസിന് നിർത്തിയിരിക്കുന്നതെല്ലാം നല്ല അടിപൊളി പീസുകളും...
ഒരു ബ്രൗൺകളർ സാരിയിലാണ് എല്ലാം...
ഇവനിതിനെയൊക്കെ എവിടുന്ന് തപ്പിയെടുക്കുന്നോ ആവോ..??
ഇവളുമാരെ കാണാമ്മേണ്ടിമാത്രം വേണോങ്കിൽ ആൾക്കാരിവിടെ ഡെയ്‌ലി ഡ്രസ്സെടുക്കാൻ വരും...
അപ്പോപ്പിന്നെ അവിടെ കുറേസമയം ചുറ്റിത്തിരിയുന്നതിലെന്താണ് തെറ്റ്..??
അതിനാലാണ് ക്യാഷെല്ലാമെണ്ണി തിട്ടപ്പെടുത്തി ബാഗിലാക്കിത്തന്നശേഷവും കുറച്ചുനേരങ്കൂടിയവിടെ വാറ്റിത്തിരിയാനെന്റെ മനസ്സുനിർബന്ധിതനായത്...
സംഗതി ഷോപ്പെന്നൊക്കെപ്പറഞ്ഞാലും അതൊരു നാലുനിലക്കെട്ടിടമായ്രുന്നു...
ഓരോനിലയിലും വെവ്വേറെ തുണിത്തരങ്ങൾ ഡിവിഷൻചെയ്തിട്ടുണ്ട്...
മാത്രവുമല്ല, ഹോൾസെയ്ലിനായി പ്രത്യേകമായൊരു സെക്ഷനുമുണ്ടായ്രുന്നു...
എന്തായാലുമീ ചെറിയപ്രായത്തിൽ ഇമ്മാതിരി സെറ്റപ്പൊക്കെയുണ്ടാക്കിയെങ്കിൽ ഇവനാള് ചില്ലറക്കാരനല്ല...
...ആം.! തന്തേടെകാശ് എങ്ങനൊക്കെയൂമ്പിയ്ക്കാമെന്ന് ഗവേഷണംനടത്തുന്ന നമുക്കുപിന്നെ അസൂയതോന്നേണ്ട കാര്യവില്ലല്ലോ...
അങ്ങനെ സെയ്ൽസിൽനിൽക്കുന്ന ചേച്ചിമാരോടൊക്കെ വർത്താനവുംപറഞ്ഞ് ഡ്രസ്സെടുക്കാൻ വന്നിരിക്കുന്ന പെമ്പിള്ളേരേം വായിനോക്കി സർവ്വ ഡിപ്പാർട്ട്മെൻ്റിലും ഞാനാ അക്കൊണ്ടൻ്റ് പെണ്ണിനോടൊപ്പം കുറേനേരം വെരവിനടന്നു...
അവൾക്ക് സംശയമുണ്ടാവാതിരിയ്ക്കാൻ ചോദിച്ച എൻ്റെചോദ്യങ്ങളും നോട്ടവുമൊക്കെക്കണ്ട് ഞാനിനിയിത് മേടിയ്ക്കാൻ വന്നതാണോന്നവൾ തെറ്റിദ്ധരിച്ചോ ആവോ....
അങ്ങനങ്ങോട്ടു തെളിഞ്ഞുനിൽക്കുമ്പോഴാണ് ജോക്കുട്ടന്റെ വിളിവരുന്നത്...
ഞാനവിടുന്നിറങ്ങിയോന്നറിയാൻ വിളിച്ചതാ...
അതിനില്ലെന്നു പറഞ്ഞപ്പോൾ നേരേ വീട്ടിലേയ്ക്കു പോന്നോളാൻപറഞ്ഞ് ഫോൺവെച്ചു...
...മൈര്.! ഞാനങ്ങോട്ടാസ്വദിച്ചു വരുവായ്രുന്നു... സമ്മതിയ്ക്കില്ലാന്നുവെച്ചാൽ...
""...എന്നാൽശെരി... ഞാനിറങ്ങുവാ..!!"""_ അവനെ പ്രാകിക്കൊണ്ടവിടുന്ന് യാത്രയുംപറഞ്ഞിറങ്ങുമ്പോൾ അത്രയുംനേരം ബില്ലിംഗിൽ ജാഡയിട്ടിരുന്നവൾ എന്നെനോക്കിയൊന്നു ചിരിച്ചില്ലേ..??
...ഒരാഴ്ച്ച.! വെറുമൊരാഴ്ച്ച... ഞാനിവടെ സ്ഥിരമായിവരുവാണേൽ സ്റ്റാഫും കസ്റ്റമേസുമടക്കം ഒരുപാടുപെണ്ണുങ്ങളെന്റെ കൈവെള്ളയിൽ കിടന്നേനേ...
അതോടെ മീനാക്ഷിയെവേണേൽ
💬 Comments
View all comments