Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
തിരിച്ചുവിട്ടിട്ട് ഇനിയുള്ളകാലമവിടെ കൂടിയാലോന്നായി എന്റെചിന്ത...
മിക്കവാറും ഇതേ ഉദ്ദേശത്തോടായ്രിയ്ക്കും അവനും ഷോപ്പെന്നുംപറഞ്ഞു രാവിലേയെഴുന്നള്ളുന്നേ...
അവന്റീയുദ്ദേശം ആരതിയേച്ചിയോടു പറയുവാണേൽ ഇന്നത്തോടവന്റെ ഷോപ്പിൽപോക്ക്നിൽക്കും...
എന്നിട്ടുവേണം അവനുപകരം ഇവിടെക്കയറിപ്പറ്റി ഒന്നുപൂന്തുവിളയാടാൻ...
...ശ്ശൊ.! ഇതുഞാൻ തകർക്കും.!
ഒരുനിമിഷമെന്റുള്ളിലെ നെന്മമരമുണർന്നു...
അല്ലേലും എന്റെചേച്ചീടെ ജീവിതംനശിപ്പിയ്ക്കുന്നതിനു കൂട്ടുനിൽക്കാനൊന്നും എനിയ്ക്കുപറ്റൂലല്ലോ…
അങ്ങനൊക്കെ മനകോട്ടയുംകെട്ടിപ്പണിഞ്ഞ്
തിരികെ വീട്ടിലെത്തുമ്പോൾ മുറ്റത്തുതന്നെ ജീപ്പുകിടപ്പുണ്ടായ്രുന്നു...
ജോക്കുട്ടനിങ്ങെത്തിയെന്ന ഉറപ്പിൽ അകത്തേയ്ക്കുകേറുമ്പോൾ അവൻ കുഞ്ഞുമായി ഹോളിലിരിപ്പുണ്ട്...
""...ആഹാ.! നീയിങ്ങെത്തിയോ..?? ഫ്രഷായ് വന്നേക്കടാ... ഞാൻ കഴിയ്ക്കാനെടുക്കാം..!!"""_ കുഞ്ഞിനുള്ളപാല് നിപ്പിൾബോട്ടിലിലാക്കി അങ്ങോട്ടേയ്ക്കുവന്ന ചേച്ചി എന്നെക്കണ്ടതു പറയുമ്പോൾ കൂടെ മീനാക്ഷിയുമുണ്ട്...
എന്നോടങ്ങനെ പറഞ്ഞശേഷം ജോക്കുട്ടനുനേരേ തിരിഞ്ഞ്;
""...കുഞ്ഞിനെതന്നേച്ച് നീയും കൈകഴുകിവാ..!!"""_ എന്നുംകൂട്ടിച്ചേർത്ത് കുഞ്ഞിനെയവന്റെ കയ്യീന്നുമേടിച്ചിട്ട് അവനെതള്ളി റൂമിലേയ്ക്കുവിട്ടു...
""...ജോക്കുട്ടാ... ക്യാഷ്..!!"""_ അവൻ റൂമിലേയ്ക്കുകേറാൻ തുടങ്ങുമ്പോൾ പെട്ടെന്നോർമ്മവന്ന ഞാൻ ബാഗുമായി പിന്നാലെചെന്നു...
""...ആഹ്.! എടീ... അതുമേടിച്ചലമാരയിൽ വെച്ചേക്ക്..!!"""_ കേട്ടതും കുഞ്ഞിനേംകൊണ്ട് റൂമിലേയ്ക്കുവന്ന ചേച്ചി എന്റെകയ്യിൽനിന്നും ബാഗുവാങ്ങി...
അലമാരയിലേയ്ക്കു വെയ്ക്കാനായിതുടങ്ങീതും എനിയ്ക്കുസംശയം;
""...അപ്പോളെണ്ണി നോക്കുന്നില്ലേ..??"""
""...നീയെണ്ണിയില്ലേ..??
""...എണ്ണി..!!"""
""...പിന്നെന്തോത്തിനാ ഇനീമെണ്ണുന്നേ..?? എപ്പോഴുമെണ്ണിയാലിതു പൊലിച്ചു വരുവൊന്നുമില്ലല്ലോ..!"""_ എന്റെ ചോദ്യത്തിനവൻ മറുചോദ്യംചോദിച്ചതും എന്റെ കണ്ണുനിറഞ്ഞു...
ജീവിതത്തിലിതുവരെ സ്വന്തംതന്തയോ വീട്ടുകാരോ തന്നിട്ടില്ലാത്തവിശ്വാസം ആ മലമൂട്ടിൽക്കിടന്ന ഒരാഴ്ച്ചമാത്രം പരിചയമുള്ളൊരുത്തൻ കാണിയ്ക്കുന്നെന്നു പറയുമ്പോൾ...
""...ചോദിയ്ക്കാൻ വിട്ടുപോയി... നിനക്കു വഴിച്ചിലവിനു കാശുവല്ലതുംവേണോ..??"""_ ഷർട്ടൂരിക്കൊണ്ടവൻ വീണ്ടും ചോദ്യമിട്ടതും, കണ്ടദിവസംമുതൽ മനസ്സിലവനെ തെറിപറഞ്ഞതിനും പുച്ഛിച്ചതിനും മനസ്സുകൊണ്ടു ക്ഷമപറയുവായ്രുന്നു...
കൂട്ടത്തിലവന്റെ ചോദ്യത്തിന്,
""...വേണ്ട..!!"""_ ന്നു മറുപടിയുംകൊടുത്തു...
""...വേണേലെടുത്തോടാ... കൂടുതൽ ജാഡയൊന്നും കാണിക്കണ്ട..!!""
""...ഏയ്.! എന്റെലുണ്ട്... അതുകൊണ്ടാ..!!"""
""...ആം.! ഇനിയെപ്പോളേലും വേണോന്നുതോന്നിയാൽ ഇവളോടുചോദിച്ചാ മതി..!!"""_ ചേച്ചിയെ ചൂണ്ടിപ്പറഞ്ഞതിന് തലയുംകുലുക്കിക്കൊണ്ടിറങ്ങി നടക്കുമ്പോൾ ശെരിയ്ക്കുമെന്റെ കണ്ണുനനഞ്ഞിരുന്നു...
കാരണം, ഇതിനുമുന്നേ അങ്ങനൊരുവാക്കെന്നോടു പറഞ്ഞിട്ടുണ്ടേൽ അതെന്റെ കീത്തുവേച്ചിമാത്രമാ...
""...എന്തോപറ്റി..?? എന്തായിത്രേം ലേറ്റായെ..??"""_ റൂമിൽവന്ന് ഫ്രഷാവാനായി അലമാരയിൽനിന്നും ഡ്രസ്സെടുക്കുമ്പോഴാണ് പിന്നാലെകേറിവന്ന മീനാക്ഷിയുടെചോദ്യം...
""...അവടെ നൈസാ.! ഇരുന്നാൽ സമയമ്പോണതറിയൂല..!!"""_ മാറിയിടാനുള്ള ഷോർട്സും ബനിയനുമായി ബാത്ത്റൂമിലേയ്ക്കു കേറുന്നതിനിടയിലായ്രുന്നൂ എന്റെമറുപടി...
""...ഷോപ്പെങ്ങനാ..?? ഒത്തിരിവലുതാണോ..??"""_ പിന്നാലെവന്നയവൾ ബാത്ത്റൂം ഡോറിനുപുറത്തുനിന്ന് ചോദിച്ചപ്പോൾ അതേന്നു മറുപടികൊടുത്തെങ്കിലും മനസ്സിൽ, ഇവൾക്കിതെന്തോപറ്റിയെന്ന ചിന്തയായ്രുന്നു...
തൊട്ടടുത്തനിമിഷം താഴെനിന്നും ചേച്ചിയെന്നെ വിളിച്ചതിന്,
""...അവൻ കുളിയ്ക്കുവാ..!!"""_ ന്നുള്ള മറുപടിയും അവൾതന്നെ പറഞ്ഞപ്പോൾ,
...കട്ടുതിന്നുന്ന കൂട്ടത്തിൽ ഇവളിനി വാക്കല്ലാതെന്തേലും വാരി വായിലിട്ടോന്നൊരു സംശയവുമെനിയ്ക്കു തോന്നാതിരുന്നില്ല...
പിന്നെ പെട്ടെന്നുതന്നെ കുളിച്ചുവേഷവുംമാറി ഇട്ടിരുന്നത് ബക്കറ്റിലെ വെള്ളത്തിലേയ്ക്കു മുക്കിവെച്ച് ഞാനും താഴത്തേയ്ക്കുചെന്നു...
അവനന്നേരം കഴിയ്ക്കാനിരുന്നിരുന്നു...
എന്നെക്കണ്ടതും ചേച്ചിയെന്നേയും വിളിച്ചിരുത്തി ചോറുവിളമ്പി...
""...അങ്കിളോ..??"""_ കഴിയ്ക്കാനുള്ള ചോറുകുഴച്ചുകൊണ്ട് ഞാൻചോദിച്ചു...
അതിന്,
""...അച്ഛനു കൃത്യമൊരുമണിയാകുമ്പോൾ ഭക്ഷണംകിട്ടണം... അതും പറമ്പിലാണേൽ പറമ്പിൽകൊടുക്കണം... അതുഞങ്ങളാരേലും കൊണ്ടോയ്ക്കൊടുക്കും..!!"""_ ചേച്ചിയാണു മറുപടിപറഞ്ഞത്...
""...ഇന്ന് ഞാനും മീനൂട്ടീയുംകൂടിയാ ചോറുംകൊണ്ടുപോയെ..!!"""_ ഇടയ്ക്കുകേറിയ അമ്മയൊന്നു
💬 Comments
View all comments