Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
മീനാക്ഷിയെ തള്ളിയപ്പോൾ,
...ഓഹ്.! വല്യ കാര്യായ്പ്പോയ്.!എന്നമട്ടിൽ ഞാനവളെയൊന്നു നോക്കി...
അവളപ്പോൾ ഡയനിങ്ഹോളിന്റെ വശത്തായുള്ള സെറ്റിയ്ക്കുമേൽ തക്കുടൂന്റെയൊരു ടെഡ്ഡിയുമായിരിപ്പുണ്ടായ്രുന്നു...
""...ചേച്ചി കഴിച്ചോ..??"""_ വിളമ്പിത്തരുന്നയാളോടുള്ള സാമാന്യമര്യാദ കാണിയ്ക്കാന്നുവെച്ചതും, അമ്മയും ജോയുമെന്തോ വലിയതമാശകേട്ടപോലെ ചിരിച്ചോണ്ടെന്നെനോക്കി...
ശേഷം,
""...എന്റെമോനേ... അവക്കിവൻവന്നു കഴിച്ചിട്ട് അവന്റെച്ചിൽപാത്രത്തീന്നു കഴിയ്ക്കാതെ ഒരു സമാധാനോങ്കിട്ടൂല..!!"""_ അമ്മയതുപറഞ്ഞപ്പോൾ ചേച്ചിയുടെ മുഖമൊന്നുചുവന്നു...
എന്നിട്ട്;
""...അമ്മയത്ര വല്ല്യാളാകുവൊന്നും വേണ്ട... അച്ഛൻകഴിച്ചശേഷം ആ പാത്രത്തിൽ കഴിയ്ക്കാനല്ലേ പന്ത്രണ്ടരയാകുമ്പോൾ ചോറുംകെട്ടിപ്പൊതിഞ്ഞൊരു പോക്കുപോകുന്നേ..?? എന്നിട്ടെന്നെ കളിയാക്കാൻ വന്നേക്കുന്നു..!!"""_ ചേച്ചിയുമതേ സാധനംതിരിച്ചടിച്ചപ്പോൾ അമ്മയുമൊന്നു ചമ്മി...
അന്നേരമത്രയും ഞാനവരെയൊക്കെ മാറിമാറി നോക്കുവായ്രുന്നു;
...ഇത്തിപ്പൂലം ആഹാരങ്കഴിയ്ക്കണോന്ന മോഹവുമായി വന്നുപെട്ടത് കുലസ്ത്രീക്കൂട്ടിലായ്രുന്നോ ഈശ്വരാ..??"""_ മനസ്സാലവരെയൊന്നു ട്രോളിയെങ്കിലും എവിടെയൊക്കെയോ
ആ രണ്ടു കെട്ടിയോന്മാരോടുമെനിയ്ക്ക് അസൂയ തോന്നാതുമിരുന്നില്ല;
...ഇത്രേം കെയർചെയ്യുന്നൊരു പൊണ്ടാട്ടിയെ ദൈവമെനിയ്ക്കു തന്നില്ലല്ലോ..??!!_ മനസ്സിലങ്ങനെ കരുതുന്നതിനിടയ്ക്കും ഞാനൊന്നു മീനാക്ഷിയ്ക്കുനേരേ കണ്ണുപായിച്ചു...
എന്നാലവിടപ്പോഴും വയറുനിറേകേറ്റീട്ട് ആ ക്ഷീണത്തിൽ കയ്യിലിരുന്നപാവയെ തലോടുന്ന തിരക്കിലായ്രുന്നൂ കക്ഷി...
...കഴിച്ചപ്ളേറ്റിൽ കഴിയ്ക്കണോന്നൊന്നുമില്ല, ഞാൻവരുന്നവരെ ഒന്നുകാത്തിരുന്നെങ്കിൽ ഇവരുടെയൊക്കെ മുന്നിലിങ്ങനെ ചൂളേണ്ടവസ്ഥ വരില്ലായ്രുന്നല്ലോ...
ആം.! പറഞ്ഞിട്ടുകാര്യവില്ല... അതിനൊക്കെ യോഗംവേണം.!
അപ്പോഴേയ്ക്കും ജോ കഴിച്ചെഴുന്നേറ്റു...
അവനോടെന്തോ ചോദിച്ചുകൊണ്ട് അമ്മയുമവന്റെപിന്നാലെ പോയപ്പോൾ ജോക്കുട്ടൻ കഴിച്ചപ്ളേറ്റിലേയ്ക്കു ചോറുവിളമ്പിക്കൊണ്ട് ചേച്ചിയെനിയ്ക്കെതിരെയിരുന്നു...
ഇനി ഞാനതുനോക്കുന്നതു കണ്ടിട്ടാണോന്നറിയില്ല എന്നെനോക്കി;
""...ശീലമായിപ്പോയെടാ..!!"""_ ന്നൊന്ന് പതിഞ്ഞസ്വരത്തിലുരുവിടുകയും ചെയ്തു...
അതിനൊന്നുചിരിച്ച
ഞാൻ പിന്നെയുമോരോരോ വിശേഷങ്ങൾ പറഞ്ഞിരുന്നു...
കഴിച്ചുകഴിഞ്ഞ് ഞാനവിടുന്നെഴുന്നേൽക്കുന്നതുവരെ ടെഡ്ഡിയേയുംകളിപ്പിച്ച് മീനാക്ഷിയുമവിടുണ്ടായ്രുന്നു...
പിന്നന്നത്തെദിവസം എടുത്തുപറയേണ്ട വിശേഷങ്ങളൊന്നുമുണ്ടായില്ല...
അന്നുരാത്രിയിൽ ഫുഡുംകഴിച്ച് ഞാൻ റൂമിലേയ്ക്കുപോരുമ്പോഴും മീനാക്ഷി ചേച്ചിയെചുറ്റിപ്പറ്റി നടപ്പുണ്ടായ്രുന്നു...
സാധാരണ ചേച്ചിയോട് കൂടുതലടുപ്പമൊന്നും കാണിയ്ക്കാത്ത ഇവൾക്ക് പെട്ടെന്നെന്താ ഒരുമാറ്റമെന്നു ഞാനും ചിന്തിയ്ക്കാണ്ടിരുന്നില്ല...
...ഓ.! ഇന്നുരണ്ടുങ്കൂടി ഒരുമിച്ചായിരുന്നല്ലോ, ഇഷ്ടപ്പെട്ട വല്ലതുമൊക്കെ വെച്ചുണ്ടാക്കിക്കൊടുത്തിട്ടുണ്ടാവും...
അപ്പൊപ്പിന്നതിന്റെ നന്ദികാണിയ്ക്കണോല്ലോ.!
അങ്ങനെ കുറച്ചുനേരം ഫോണിൽക്കുത്തിക്കൊണ്ടിരുന്നപ്പോൾ അമ്മയുടെ കോളുവന്നു...
എടുക്കണോവേണ്ടയോന്നൊക്കെ ചിന്തിച്ചിരിയ്ക്കുമ്പോൾ കോള് കട്ടാവുകേംചെയ്തു...
തിരിച്ചുവിളിയ്ക്കാനൊന്നും നിന്നില്ല, നേരേ കേറിക്കിടക്കുവായ്രുന്നു...
ഒരു പത്തുമിനിറ്റ് കഴിഞ്ഞുകാണില്ല, ചെറിയമ്മവിളിയ്ക്കുന്നു...
ഒറ്റനോട്ടത്തിൽത്തന്നെ ചേച്ചികുത്തിപ്പൊക്കി അനിയത്തിയെക്കൊണ്ട് വിളിപ്പിച്ചതാന്നെനിയ്ക്കു മനസ്സിലായി...
അങ്ങനെ കോളെടുത്ത് കുറച്ചുനേരമവരോടു സംസാരിച്ചിരിയ്ക്കുമ്പോൾ മീനാക്ഷിയുംവന്നു...
പിന്നവളോടും സംസാരിച്ചശേഷമാണ് ചെറിയമ്മ ഫോൺവെച്ചത്...
കോളുകട്ടാക്കിയശേഷം ഫോണുമെന്റേൽത്തന്ന് ബാത്‌റൂമിലേയ്ക്കുപോയ മീനാക്ഷി, തിരികെ കട്ടിലിൽവന്നിരുന്നശേഷം എന്നെനോക്കി...
""...നീയുറങ്ങിയാ..??"""
""...മ്മ്മ്..??"""
""...അതു ഞാനന്നുപറഞ്ഞില്ലേ... അതുസത്യമാട്ടോ..!!"""
""...നീയേതു പറഞ്ഞത്..??"""_ കാര്യം മനസ്സിലാകാതെ ഞാൻ കണ്ണുമിഴിച്ചു...
""...അല്ല... ആചേച്ചി ഹിന്ദുവും അവൻ ക്രിസ്റ്റ്യനുമാ... രണ്ടൂടെ പ്രേമിച്ചുകെട്ടീതാ..!!"""_ പറയുന്നതിനൊപ്പം തലയിണയെടുത്തവൾ മടിയിലേയ്ക്കുവെച്ചു...
...ഓഹോ.! ഇന്നൊരുദിവസം വീട്ടിൽനിന്നപ്പോൾ ഇത്രയൊക്കെ ചൂണ്ടിയെടുത്തോ..??_ മനസ്സാവഴിയ്ക്കു പോയെങ്കിലും ഞാനതിനുകാര്യമായ വിലകൊടുത്തില്ല...
""...അതിനിപ്പൊ ഞാനെന്തോവേണം..?? അവരെങ്ങനെയോ കെട്ടട്ടേ... എന്തായാലും അന്തസ്സായി
ജീവിയ്ക്കുന്നുണ്ടല്ലോ അതുമതി..!!"""
""...ഞാൻ പറഞ്ഞെന്നേയുള്ളൂ..!!"""_ എന്നെ നോക്കിയൊന്നു ചിറികോട്ടിയശേഷം,
""...ഈ പില്ലോ കൊള്ളത്തില്ല... തലവെച്ചിട്ടൊരു സുഖോംകിട്ടുന്നില്ലന്നേ..!!"""_
💬 Comments
View all comments