Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
അവരുപറയുന്നതൊക്കെ കേട്ടിരുന്ന മീനാക്ഷിയ്ക്കൽഭുതം...
അവള് തലപൊക്കി ചേച്ചിയുടെ മുഖത്തേയ്ക്കുനോക്കി...
""...പേടികൊണ്ടൊന്നുവല്ല... അതിന്റെമേലേന്ന് നടുവിടിച്ചുവീഴേണ്ട കാര്യവൊന്നും തല്ക്കാലമെനിയ്ക്കില്ല..!!"""_ എന്നതിനു മറുപടിയുംകൊടുത്ത് പുള്ളിക്കാരി നൈസിനടുക്കളയിലേയ്ക്കു വലിഞ്ഞു...
""...ചുമ്മാതെയാ... ഭയങ്കരപ്പേടിയാ... കേറാമ്പോണോരെ വരെ പറഞ്ഞു തളർത്തിക്കളയും..!!"""_ ചേച്ചിപോയതും മീനാക്ഷിയെനോക്കി ജോ ചുണ്ടനക്കി...
അതുകേട്ടെല്ലാരും ചിരിച്ചെങ്കിലും എനിയ്ക്കതത്ര സുഖിച്ചില്ല...
...ഒരു മലേടെമേലെ കേറാമ്പറ്റാത്തേനിത്ര കളിയാക്കാനെന്തിരിയ്ക്കുന്നു..??!!
അപ്പോഴും തലയെറിഞ്ഞു ചിരിയ്ക്കുവായ്രുന്ന മീനാക്ഷിയെക്കണ്ടതും എനിയ്ക്കു പൊളിഞ്ഞു...
""...അതേ... കിണിച്ചതുമതി... ഇല്ലേൽ പാറപ്പുറത്തിരുന്ന് കാറിക്കൂവീത് ഞാമ്പറയും..!!"""_ ചെറിയകലിപ്പിൽ അവളോടു ചേർന്നിരുന്ന് ചെവിയിലങ്ങനെ പറഞ്ഞതും സ്വിച്ചിട്ടപോലവൾടെ ചിരിയുംനിന്നു...
""...അതേ... ചിരിച്ചൊക്കെ കഴിഞ്ഞെങ്കിലെല്ലാം വാ... വല്ലതുങ്കഴിയ്ക്കാം... മനുഷ്യനെ കളിയാക്കാനുള്ളാരോഗ്യം വേണോലോ..!!"""_ അടുക്കളയിൽനിന്നും ചേച്ചിയുടെ ഡയലോഗുവന്നതും എല്ലാരും പരസ്പരമൊന്നു നോക്കി...
ഉടനെ,
""...അടിപൊളി.! അപ്പോളെന്റെ കാര്യത്തിലൊരു തീരുമാനമായി..!!"""_ എന്നുംപറഞ്ഞു ജോയെഴുന്നേറ്റു...
പിന്നാലെയെല്ലാരും...
എന്നാൽ എന്റെകണ്ണുകളപ്പോഴും തിരഞ്ഞത് തക്കുടുവിനെയായ്രുന്നു...
...ആ പിള്ളേര് വരാറായിട്ടുണ്ട്... ചെക്കനില്ലാതെന്തു ധൈര്യത്തിലാ ഞാനവളുമാരുടെ മുന്നിലേയ്ക്കുചെല്ലുന്നത്..??
അതുകൊണ്ട് ഞാൻ പാഞ്ഞടുക്കളയിലേയ്ക്കു ചെന്നു...
""...ചേച്ചീ... തക്കുടു എവടെ..??""'_ ചേച്ചീടെ പിണക്കംമാറ്റാനായി കൊഞ്ചിക്കുഴഞ്ഞുകൊണ്ടടുത്തുനിന്ന ജോക്കുട്ടന്റെ മുഖത്തേയ്ക്കുനോക്കാതെ കൊതികുത്തിനിന്ന ചേച്ചിയോടായി ഞാൻ വിളിച്ചുചോദിച്ചതും,
""...അവനുറങ്ങി..!!"""_ ന്ന് ആർക്കാനുംവേണ്ടി ഓക്കാനിയ്ക്കുമ്പോലെ ചേച്ചിപറഞ്ഞു...
""...ഒറങ്ങിയോ..?? ഇത്ര നേരത്തേയോ..?? ശ്ശെ.! ഈ ചെക്കനിത്രയ്ക്കുത്തരവാദിത്വമില്ലാണ്ടായാൽ എന്താചെയ്യുന്നേ..?? എന്നിട്ടെവടെയവൻ..??"""_ ചോദിച്ചപ്പോൾ കുറച്ചുകലിപ്പ് കൂടിപ്പോയോന്നൊരു സംശയം...
രണ്ടുപേരുമെന്നെ അന്തംവിട്ടു നോക്കുവാണ്...
ശേഷം;
""...നീ ഇവിടത്തെ തക്കുടൂന്റെ കാര്യന്തന്നാണോ പറയുന്നേ..??"""_ ഒരു സംശയമ്പോലെ ജോ തിരക്കിയപ്പോൾ ഞാനൊന്നുചൂളി...
""...സത്യമ്പറേടാ... നീയെന്റെ കുഞ്ഞിനെക്കൊണ്ട് വല്ല അടിമപ്പണീം ചെയ്യിയ്ക്കുന്നുണ്ടോ..??"""_ എന്നെയൊന്നു പാളിനോക്കിക്കൊണ്ട് അവനതുകൂടെ കൂട്ടിച്ചേർത്തതും ചേച്ചിയ്ക്കുചിരിപൊട്ടി...
പക്ഷേ, ജോയോടുള്ള കലിപ്പുള്ളിൽ കിടക്കുന്നതുകൊണ്ട് തുറന്നങ്ങോട്ടു ചിരിയ്ക്കാൻ പുള്ളിക്കാരിയുടെ ഈഗോ സമ്മതിയ്ക്കുന്നുമില്ല...
""...ആം.! ഞാനൊരു രണ്ടുകഷ്ണം വിറകെടുത്തിട്ടിരുന്നു... അതൊന്നു കീറിയ്ക്കണം... അവനെവിടെ..??"""_ ഞാനുംവിട്ടില്ല...
""...ഓഹോ.! അപ്പതായ്രുന്നല്ലേ നിന്റെ മനസ്സിലിരുപ്പ്..?? ഇനി നീയെന്റെ കുഞ്ഞിനെയെടുക്കാനിങ്ങു വാട്ടാ..!!"""_ പറഞ്ഞുകൊണ്ട് ചേച്ചി ചുറ്റിലുമൊന്നു കണ്ണോടിച്ചപ്പോൾ, ഉടനെയടുത്തിരുന്ന ചട്ടുകമെടുത്തവൻ ഭാര്യയ്ക്കുകൊടുത്തു, അതുമെന്നെത്തല്ലാൻ...
""...ഓഹോ.! അപ്പങ്ങനെയായല്ലേ..?? ദേ... ആ തിട്ടപ്പുറത്തൂന്നു താഴേയ്ക്കുനോക്കിയാൽ ചേച്ചി പെടുക്കോന്നുപറഞ്ഞ ആൾടെ കയ്യീന്നുതന്നെ എന്നെതല്ലാൻ ചട്ടുകംമേടിച്ചതു മോശമായിപ്പോയി ചേച്ചീ... ഒന്നൂല്ലേലും അവടെല്ലാരും കളിയാക്കിയപ്പോൾ ഞാനേയുണ്ടാർന്നുള്ളൂ ചിരിയ്ക്കാണ്ടിരുന്നത്..!!"""_ ഒന്നിളക്കിക്കൊടുത്തശേഷം ഡൈനിങ്ഹോളിലേയ്ക്കിറങ്ങിയ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ കൊടുത്തചട്ടുകത്തീന്ന് കീറുമേടിയ്ക്കുന്ന ജോക്കുട്ടനെയാണ് കണ്ടത്...
""...സിദ്ധൂ... നിങ്ങളെന്തെലും കഴിച്ചോ..?? ചോറെടുക്കട്ടേ..??"""_ കുറച്ചുകഴിഞ്ഞപ്പോൾ
അടുക്കളയിൽനിന്നും ചേച്ചി വിളിച്ചുചോദിച്ചു...
അതിനു എടുത്തോയെന്നു മറുപടിപറഞ്ഞുകൊണ്ട് ഞാൻ ഡൈനിങ്ങ്ടേബിളിനു ചുറ്റിനുമായിട്ടിരുന്ന കസേരയിലേയ്ക്കൊന്നിലേയ്ക്കിരുന്നതും, കയ്യൊക്കെക്കഴുകി റെഡിയായിവന്നിരുന്ന മീനാക്ഷിയെന്നൊരു നോട്ടം, അപ്പൊ ഫുഡ്ഡെനിയ്ക്കില്ലേന്ന മട്ടിൽ...
""...തരും.! ചാവണ്ട..!!"""_ ചുണ്ടനക്കി അവൾക്കുമാത്രമായി കേൾക്കാൻപാകത്തിനു പറയുമ്പോൾ,
""...എടീ... മണി മൂന്നുകഴിഞ്ഞില്ലേ..?? ഇനിയിപ്പൊ നീയാ കപ്പേം പോട്ടീമെട്..!!"""_
💬 Comments
View all comments