Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
അമ്മ ചേച്ചിയോടായി പറഞ്ഞടുക്കളയിലേയ്ക്കു നടന്നു...
""...ശെരിയാ... അതെടുക്ക്..!!"""_ അങ്കിളും അമ്മയെ സപ്പോർട്ട്ചെയ്തപ്പോൾ,
""...ഡാ... സിദ്ധൂന് കപ്പേം പോട്ടീമെടുക്കട്ടേ..??"""_ വീണ്ടും ചേച്ചീടെചോദ്യം...
കേട്ടതുമൊന്നു സുഖിച്ച ഞാൻ മീനാക്ഷിയെ പാളിനോക്കി...
ഉദ്ദേശിച്ചതുതന്നെ, അസൂയയും കലിപ്പുമെല്ലാങ്കൂടിമൂത്ത് മുഖവൊക്കെ ചുവന്നിരിയ്ക്കുവാ കക്ഷി...
രണ്ടുപ്രാവശ്യമെന്നോടു ചോദിച്ചിട്ടും അവളെയൊഴിവാക്കിയില്ലേ, പിന്നെ ദേഷ്യംവരാണ്ടിരിയ്ക്കോ..??
ആഹാരത്തിന്റെ പ്രശ്നമായിപ്പോയി, അല്ലാരുന്നേൽ എപ്പോഴേയവൾ പണിനോക്കിപ്പോയേനെ...
ഞാൻ മനസ്സിലോർക്കുന്നതിനൊപ്പം,
""...അതൊക്കെ ചോദിയ്ക്കാനുണ്ടോ..?? ഇങ്ങോട്ടെടെന്റെ ചേച്ചീ..!!"""_ ന്ന് കൈയുംതിരുമി ഫുൾഎക്സൈറ്റ്മെന്റിലങ്ങു കാച്ചി...
ഞാനതുപറഞ്ഞതും ചേച്ചി മീനാക്ഷിയുടെനേരേയായി;
""...മീനൂനുമെടുക്കട്ടേ..??"""_ ചോദ്യംകേട്ടപ്പോൾ ചെറിയൊരാശ്വാസം തോന്നിയെങ്കിലും സംഭവമെന്താന്നറിയാത്തതിനാൽ പുള്ളിക്കാരിയ്ക്കൊരു കൺഫ്യൂഷൻ...
എന്റെ മുഖത്തേയ്ക്കു നോക്കിയപ്പോൾ ഞാൻ ഫുൾത്രില്ലിലിരിയ്ക്കുന്നതു കണ്ടിട്ടാവും,
""...മ്മ്മ്.! എനിയ്ക്കുമതുമതി..!!"""_ എന്നവൾ മറുപടികൊടുത്തത്...
അപ്പോഴേയ്ക്കുമെല്ലാരും കഴിയ്ക്കാനിരുന്നിരുന്നു...
മുന്നിലെ പ്ളേറ്റിലേയ്ക്ക് കപ്പേംപോട്ടീം വിളമ്പീതും നല്ല കുരുമുളകിന്റേം വെളുത്തുള്ളീടേം കറിവേപ്പിലേടേം മണമങ്ങട് മൂക്കിലേയ്ക്കടിച്ചുകേറി...
ഉഫ്.!
നാവിലേയ്ക്കു വെള്ളമൂറിയെത്തീതും പിന്നൊരുനിമിഷംവൈകാതെ പ്ളേറ്റിലേയ്ക്കു തലകൂമ്പുവായ്രുന്നൂ ഞാൻ...
അതിനിടയിൽ,
""...ചേച്ചീ... ഒരു രക്ഷേമില്ലാട്ടോ... സൂപ്പർബ്..!!"""_ തള്ളവിരലും ചൂണ്ടുവിരലും കൂട്ടിപ്പിടിച്ച് മറ്റുവിരലുകളുയർത്തി മീനാക്ഷി അടിപൊളിയെന്നാംഗ്യം കാട്ടിയപ്പോൾ, ഞാനവൾടെ പ്ളേറ്റിലേയ്ക്കൊന്നു നോക്കി...
കക്ഷിയപ്പോഴേയ്ക്കും പാതിയോളമകത്താക്കി കഴിഞ്ഞിരുന്നു...
അതുകണ്ടതും എനിയ്ക്കിരുന്നു വിങ്ങാന്തുടങ്ങി...
ഉടനെതിരിഞ്ഞ ഞാൻ മീനാക്ഷിയോട്;
""...നീ മുന്നേ പോട്ടി കഴിച്ചിട്ടില്ലാല്ലോ..?? ഇതെന്തോത്തിന്റെയാന്നറിയോ..??"""_ ന്നൊരു ചോദ്യമിട്ടു...
അതിനവളറിയില്ലെന്ന മട്ടിൽ ചുമൽകൂച്ചിയിട്ട് ചേച്ചീടെനേരേ നോക്കി...
""...പോത്തിന്റെ..!!"""_ ചേച്ചിയവൾക്കു മറുപടികൊടുത്തതും അവളെന്റെനേരേ
മുഖംചെരിച്ചു...
""...അതേ... പോത്തിന്റെതന്നെ... പക്ഷേ, പോത്തിന്റെ ഏതു ഭാഗവാന്നറിയോ..??"""_ വീണ്ടുമെന്റെ ചോദ്യം...
ചോദ്യത്തിനൊപ്പമുള്ള എന്റെമുഖഭാഗം കൂടിയായപ്പോൾ എന്റുള്ളിലിരുപ്പ് മീനാക്ഷിയൊഴികെ ബാക്കിയുള്ളോർക്കേകദേശം മനസ്സിലായെന്നു തോന്നുന്നു...
കാരണമപ്പോഴേയ്ക്കും,
""...സിദ്ധൂ... മിണ്ടാണ്ടിരുന്നു കഴിച്ചേടാ..!!"""_ ന്നുള്ള അങ്കിളിന്റെ ഉത്തരവെത്തിയിരുന്നു...
""...ഓ.! അവളൂടറിഞ്ഞോട്ടേന്നു കരുതി പറഞ്ഞതാ... വേണ്ടേൽവേണ്ട..!!"""_ ഒന്നുകൂടി കൊളുത്തിക്കൊടുത്തശേഷം ഞാൻ വീണ്ടും കഴിയ്ക്കാനായി തുടങ്ങീതും,
""...ഏതുഭാഗമാ..??"""_ ന്നുള്ള മീനാക്ഷിയുടെ സംശയം പുറത്തേയ്ക്കുവന്നു...
""...അതൊന്നുവില്ല... ഇവനങ്ങനെ പലതുമ്പറേം... മോളിരുന്നു കഴിച്ചേ..!!"""_ ഇപ്രാവശ്യം ചേച്ചിയാണ് സംഭവമൊതുക്കാൻ ശ്രെമിച്ചത്...
""...ഏഹ്.! അതല്ല... എന്തോഉണ്ട്... എനിയ്ക്കുമറിയണം... പറേടാ... എന്താദ്..??"""_ മീനാക്ഷി കണ്ണുകൂർപ്പിച്ചെന്നെ നോക്കി...
""...അത്... അതെങ്ങനാ പറയുന്നേ..?? പിന്നെ നിനക്കിങ്ങനൊരു ഡൌട്ടുള്ളപ്പോൾ എങ്ങനാ പറയാണ്ടിരിയ്ക്കുന്നേ..?? അല്ലേ..??"""
അവസാനത്തെ 'അല്ലേ' ബാക്കിയുള്ളോരാടായാണ് ചോദിച്ചത്...
അതിനവരെന്നെ നോക്കിപ്പേടിപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും സിദ്ധാർഥെന്ന ഡബിൾചങ്കന് അതൊന്നും ബാധകമേയായ്രുന്നില്ല...
""...നീയേ... നീയീ പോത്തിന്റെ പണ്ടമെന്നൊക്കെ കേട്ടിട്ടുണ്ടോ..??"""_ കഴിപ്പങ്ങോട്ടുനിർത്തി, ക്ലാസ്സെടുക്കുമ്പോലെ മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞിരുന്നായ്രുന്നൂ ചോദ്യം...
അതിനവൾ മറുപടിപറയാതെ എന്നെത്തന്നെ മിഴിച്ചുനോക്കിയപ്പോൾ ഞാൻ തുടർന്നു:
""...അതാണ് സാനം... ഇവന്മാരിതിനെ തട്ടിയശേഷം ഈ പണ്ടമെന്നുപറേണസാനം വലിച്ചുപുറത്തേയ്ക്കിടും... അന്നേരം കാണണം, അതിനാത്തുനെറച്ച് ചാണകോം മൂത്രോമെല്ലാംകൂടങ്ങനിരിയ്ക്കും... അതിലൊരു കോലുകൊണ്ട് കുത്തുമ്പോഴേയ്ക്കും ബ്ളാ ബ്ളാന്നുമ്പറഞ്ഞു ചാണകമെല്ലാംകൂടി പുറത്തേയ്ക്കൊറ്റ ചാട്ടവാ... അതും
💬 Comments
View all comments