0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2260

തോന്നിപ്പിയ്ക്കുന്ന
ദൃശ്യഭംഗിയായ്രുന്നു പിന്നീടങ്ങോട്ട്...

ചെറിയൊരു വെള്ളച്ചാട്ടവും അതിന്റെചുവട്ടിലുള്ള ചെറിയതടാകവും അതിൽ നിറഞ്ഞുനിൽക്കുന്ന പലനിറങ്ങളിലുള്ള മീനുകളുമെല്ലാമായി വല്ലാത്തൊരു കാഴ്ചയായ്രുന്നു...

അടിത്തട്ടുവരെക്കാണാവുന്ന ആ തടാകത്തിൽ മുട്ടൊപ്പമിറങ്ങിനടന്ന് നേരം പോയതറിഞ്ഞില്ല...

ഇറങ്ങിനടക്കുമ്പോൾ കാലിൽ മുട്ടിയുരുമ്മിപ്പോകുന്ന
കുഞ്ഞുകുഞ്ഞു കളർമീൻകുഞ്ഞുങ്ങൾ സമ്മാനിച്ചത് ഇന്നോളം കിട്ടാത്തൊരു സന്തോഷവുമായ്രുന്നു...

""...ഏതുനേരത്താണോ കുന്നുകേറാൻ തോന്നീത്..?? ആ ആതിരയെ കയ്യിക്കിട്ടട്ടേ, പറയുന്നുണ്ട് രണ്ടെണ്ണം..!!"""_ കുനിഞ്ഞുനിന്ന് കൈരണ്ടും ചേർത്തുപിടിച്ചു കുമ്പിൾപോലാക്കി മീൻകുഞ്ഞുങ്ങളെ കയ്യിലെടുക്കാൻ നോക്കുന്നതിനിടയിൽ മീനാക്ഷി സ്വയംപറയുന്നതു കേട്ടു...

എന്നാലവളെ കാര്യമാക്കാതെ മുന്നോട്ടുനീങ്ങിയപ്പോൾ കണ്ടത് ഫോട്ടോസിൽമാത്രം കണ്ടിട്ടുള്ള ഉഗ്രൻഫ്രെയിംസ്...

ലൈഫിലാദ്യമായ്ട്ടായ്രുന്നു അങ്ങനൊരു കാഴ്ച...

ഇളംനീലനിറത്തിലുള്ള ആകാശത്തിനുകീഴെ അതേനിറത്തിൽ പരന്നുകിടക്കുന്ന പുഴയും, വശങ്ങളിൽ ചെറിയ പാറക്കല്ലുകൾനിറഞ്ഞ മൈതാനംപോലൊരു സ്ഥലവും അതിനോടുചേർന്ന് ഒരിറ്റു വെയിലുപോലുമടിയ്ക്കാതെ ഇടതൂർന്നുനിൽക്കുന്ന മരങ്ങളും...

ചില്ലകൾക്കിടയിലൂടെ അവിടവിടെയായി താഴേയ്ക്കെത്തിനോക്കുന്ന വെയിലിനുപോലും വല്ലാത്തൊരു ഭംഗി...

അതൊക്കെക്കണ്ടതും അറിയാതെന്റെ പിടിവിട്ടുപോയി;

""...മീനാഷീ... ഒരു ഫോട്ടോയെടുത്തു തന്നേടീ..!!"""_ ഫോണെടുത്തവൾക്കു നേരേ നീട്ടിക്കൊണ്ടതു പറഞ്ഞശേഷമാണ് പറഞ്ഞതെന്തെന്നുപോലും ഞാൻ ചിന്തിയ്ക്കുന്നത്...

കാര്യമറിയാതൊരു പകപ്പ് ഒരുനിമിഷമവൾടെ മുഖത്തും സ്ഫുടമായി...

...ഇനി ആളുമാറിയതാവോ..?? എന്നൊരു മുഖഭാവത്തോടെ മീനാക്ഷി മടിച്ചുമടിച്ച് കയ്യിൽനിന്നും ഫോൺവാങ്ങിയപ്പോൾ ഉള്ളിലെവിടെയോ ചെറിയൊരാശ്വാസം...

പറ്റില്ലെന്നുപറഞ്ഞ് ഫോൺമേടിച്ചില്ലായ്രുന്നേൽ അൾട്ടിമേറ്റ്സൈക്കോ സിദ്ധാർഥ്ഗോവിന്ദിന് ഇതിൽപ്പരമൊരു നാണക്കേടുണ്ടാവാനുണ്ടോ..??

""...കുറച്ചൂടെ പിറകോട്ട് നിയ്ക്കാവോ..??"""_ ഫോൺക്യാം എന്റെനേരേ ഫോക്കസ്ചെയ്ത് മീനാക്ഷിചോദിച്ചു...

അതിനു മറുപടിയൊന്നും പറഞ്ഞില്ലേലും കുറച്ചുപിന്നിലേയ്ക്കുമാറി മരത്തിന്റെചുവട്ടിലായി ഞാൻനിന്നു...

ഉടനെതന്നെ അവൾ ഫോട്ടോയെടുക്കാനും തുടങ്ങി...

""...കഴിഞ്ഞു... ദാ..!!"""_ മൂന്നാലെണ്ണം എടുത്തുകഴിഞ്ഞതും അവൾ ഫോൺകൊണ്ടുവന്നെന്റേൽ തന്നു...

ഞാനതോരോന്നും നോക്കിയാസ്വദിയ്ക്കുമ്പോൾ,

""...എനിയ്ക്കൂടെ എടുത്തുതരാവോ..??"""_ എന്റെനേരേ അവൾടെ ഫോണുംനീട്ടിക്കൊണ്ടൊരു ചോദ്യം...

...അവളെക്കൊണ്ടു തലങ്ങുംവിലങ്ങും ഫോട്ടോയെടുപ്പിച്ചിട്ട് എങ്ങനാ പറ്റില്ലാന്നുപറക..??

അതുകൊണ്ടൊന്നു മടിച്ചിട്ടാണേലും ഞാൻ ഫോൺമേടിച്ചു...

ഒന്നുരണ്ടു ഫോട്ടോയെടുത്തതും,

""...ഇനി ഇവടെവേണ്ട... നമുക്കങ്ങോട്ടുപോകാം..!!"""_ എന്നും പറഞ്ഞവൾ അടുത്തുകണ്ട ഒരുനീർച്ചാലിനു നേരേനടന്നു...

...കോപ്പ്.! ഏതെരണംകെട്ട നേരത്താണോ ഫോട്ടോയെടുക്കാൻപറയാൻ തോന്നീത്..?? നാശം.!

പ്രാകിക്കൊണ്ടു പിന്നലെചെന്നപ്പോൾ ഷൂസൂരിവെച്ച്, കാൽവണ്ണയോളംപോന്ന ജീൻസിനെ കുറച്ചൂടെമേലേയ്ക്കു വലിച്ചുകയറ്റുകയായ്രുന്നു മീനാക്ഷി...

കിലുങ്ങാൻപാകത്തിന് ഞാന്നുകിടക്കുന്ന മുത്തുകളുള്ള സ്വർണ്ണപാദസരവും വെളുത്തുകൊഴുത്ത കാൽവണ്ണയും നഗ്നമാക്കി, കാൽമുട്ടിനുതാഴെയായി ജീൻസിന്റെകീഴ്ഭാഗം സ്ഥാനംപിടിച്ചപ്പോൾ അവൾ കാലുനീട്ടി വെള്ളത്തിലേയ്ക്കിറങ്ങി...

അവള് പാന്റ്സുയർത്തി വെച്ചിരുന്നതിന്റെ തൊട്ടുതാഴെവരെയേ അവിടെ വെള്ളമുണ്ടായ്രുന്നുള്ളൂ...

""...എടുക്കട്ടേ..??"""_ ഫോണുംപിടിച്ചുനിന്ന് ഞാൻചോദിച്ചു... ഒരു പരിധിയ്ക്കുമീതേ എന്റെ ക്ഷമനശിച്ചെങ്കിലും, ചോദിച്ചുടനേ ഒരു മടിയുംകൂടാതെന്റെ ഫോട്ടോയെടുത്തു തന്നതാണല്ലോന്നോർത്തുമാത്രം ഞാൻ സഹിയ്ക്കുവായ്രുന്നു...

💬 Comments

View all comments