Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
പറഞ്ഞുകൊണ്ട് ഞാനവൾടെ വയറിന്റെഭാഗത്തേയ്ക്കു കൈനീട്ടി...
""...മാറടാ പട്ടീ... ദേ മേത്താണംതൊട്ടാലെന്റെ സ്വഭാവംമാറും... പറഞ്ഞേക്കാം..!!"""_ കിടന്നിരുന്നവൾ ഊർന്ന് മേലേയ്ക്കുകേറിയിട്ട് എന്റെനേരേ കൈചൂണ്ടി...
""...ഓഹോ.! എന്നാലതൊന്നു കാണണോലോ..!!"""_ ന്നും പറഞ്ഞുകൊണ്ട് ഞാനവൾടെ ഇടുപ്പിലേയ്ക്കു കൈകയറ്റി ഒറ്റപിച്ചുകൊടുത്തു...
ടോപ്പിനു മേലെക്കൂടിയാണേലും പഞ്ഞിപോലുള്ളവയറിൽ കയ്യമർന്നപ്പോളൊരു സുഖം... കയ്യങ്ങട് പൂണ്ടുപോയപോലെ...
ഉടനെ,
""...വിടടാ പട്ടീ..!!"""_ ന്നും പറഞ്ഞെന്നെ പിടിച്ചുതള്ളിയിട്ട് ബെഡ്ഷീറ്റുവലിച്ചെടുത്ത് ശരീരംമുഴുവനായിപുതച്ച മീനാക്ഷി, ശേഷമെന്റെനേരേ തിരിഞ്ഞ്;
""...ചാവാങ്കിടക്കുമ്പോഴേലും മനുഷ്യനുകൊറച്ചു സ്വൈര്യന്താടാ..!!"""_ ന്നൊരു ഡയലോഗ്...
അതിനൊന്നു വെറുപ്പിച്ചു ചിരിച്ചെങ്കിലും പിന്നെന്തോ കൂടുതലുപദ്രവിയ്ക്കാൻ തോന്നീല...
നേരത്തേ കസേരയിലേയ്ക്കെടുത്തുവെച്ച ഡ്രസ്സുമെടുത്ത് ബാത്ത്റൂമിലേയ്ക്കുകേറി, മലകയറിയ ക്ഷീണമൊരു കുളിയിലൂടെ കഴുകിക്കളഞ്ഞ് പുറത്തേയ്ക്കിറങ്ങുവായിരുന്നു...
അപ്പോഴേയ്ക്കും മീനാക്ഷിയുറക്കമായി...
പിന്നെക്കുറച്ചുനേരം കട്ടിലിൽക്കിടന്നു ഫോണേൽ കുത്തുന്നതിനിടയ്ക്കെപ്പോഴോ ഞാനും മയക്കത്തിലേയ്ക്കു വീണു...
പിന്നെയെഴുന്നേൽക്കുന്നത്,
""...ആഹാ.! ഇന്നു രണ്ടൂടെ നേരത്തേയിങ്ങു കേറിയോ..??"""_ ന്നുള്ള ചേച്ചിയുടെ ചോദ്യംകേട്ടപ്പോഴാണ്...
ഞെട്ടിക്കൊണ്ടു കണ്ണുതുറന്നു വാതിൽക്കലേയ്ക്കു നോക്കുമ്പോൾ പുള്ളിക്കാരിയുടെ മുഖത്തൊരു വഷളൻചിരിയുമുണ്ട്...
...ഏതു കാലനെക്കണ്ട നേരത്താണാവോ ഡോറടയ്ക്കാതെ കേറിക്കിടക്കാൻ തോന്നിയത്..??!!
""...കുറച്ചുനടന്നതല്ലേ... ആ ക്ഷീണങ്കൊണ്ടൊന്നു മയങ്ങിപ്പോയതാ ചേച്ചീ... സോറി..!!"""_ അവരെന്തു കരുതിക്കാണുമെന്ന ചിന്തയിൽ കട്ടിലിൽനിന്നും കുടഞ്ഞെഴുന്നേറ്റ ഞാൻ നോക്കുമ്പോൾ അപ്പോഴുമൊരു ബോധവുമില്ലാണ്ട് പുതച്ചുമൂടിക്കിടക്കുവായിരുന്നൂ മീനാക്ഷി...
...മനുഷ്യനിവടെ തീട്ടത്തിൽചവിട്ടി നിൽക്കുമ്പോഴെങ്കിലും ഒന്നു കണ്ണുതുറക്കെടീ... കോപ്പേ.!
മനസ്സിലവളെ പ്രാകുമ്പോൾ,
""...അതുസാരവില്ല... ചായകുടിയ്ക്കാൻ കാണാതായപ്പോൾ നോക്കിവന്നന്നേയുള്ളൂ... സിദ്ധുകിടന്നോ..!!"""_ വന്നയുദ്ദേശം വ്യക്തമാക്കി ചേച്ചി തിരിച്ചുപോകാനായി തുടങ്ങി...
""...ഏയ്.! ഉറക്കോക്കെ കഴിഞ്ഞു... ഞാൻ ദേ വരണൂ..!!"""_ ഇനീമിരുന്നാൽ മാനംകപ്പലുകേറുമെന്ന് ഉറപ്പുള്ളതിനാൽ ഞാൻവേഗം ബാത്ത്റൂമിലേയ്ക്കു വെച്ചുവിട്ടു...
""...എന്നാ വേഗംവാ... അവിടെ തക്കുടു നിന്നെ തിരക്കുന്നുണ്ടായ്രുന്നു..!!"""_ ചേച്ചി സ്റ്റെപ്പിറങ്ങുന്നതിനിടയിൽ വിളിച്ചുപറയുന്നതുകേട്ടു...
അങ്ങനെ മുഖമൊന്നു കഴുകിയെന്നുവരുത്തി പുറത്തിറങ്ങി സമയംനോക്കിയപ്പോൾ ഏഴുമണിയാകുന്നു...
അതോടെ ഞാനൊന്നുതണുത്തു...
താഴെച്ചെന്നപ്പോൾ ചേച്ചി ചായയുമായിവന്നു...
അതുംമേടിച്ചു മോന്തുന്നതിനിടയിൽ മറ്റുള്ളവരേയുമൊന്നു തിരക്കി ഡയനിങ് ടേബിളിലേയ്ക്കിരുന്നപ്പോൾ,
""...ദേ... നീയന്വേഷിച്ചു നടന്നയാള്..!!"""_ എന്നുംപറഞ്ഞു ചേച്ചി കുഞ്ഞിനെക്കൊണ്ടുവന്ന് ഡയനിങ്ടേബിനു മേലെവെച്ചു...
""...ഹായ് ബ്രോ... ഞാൻവന്നപ്പോൾ നോക്കിയിരുന്നു... അപ്പൊ ബ്രോ നല്ലുറക്കവായ്രുന്നു... ശല്യഞ്ചെയ്യണ്ടെന്നു കരുതി വിളിയ്ക്കാഞ്ഞതാ..!!"""_ കുഞ്ഞിന്റെ കവിളിലൊക്കെ പിടിച്ചുവിട്ട് ഞാനതുപറഞ്ഞതും ചേച്ചിയെന്നെ കിളിപാറിക്കൊണ്ടൊരു നോട്ടം...
""...ബ്രോയോ..??"""
""...പിന്നെ ചേച്ചിയെന്തോകരുതി നമ്മളിപ്പൊ മച്ചാമച്ചാ കമ്പനിയാ..!!"""
""...നല്ലതാ... ഞാങ്കരുതിയെ അവൾക്കുമാത്രേ കൊറച്ചു ബുദ്ധിക്കുറവുള്ളൂന്നാ... രണ്ടുംകണക്കാന്നിപ്പൊ മനസ്സിലായി..!!"""_ ചേച്ചിയെന്നൊന്നു കൊട്ടി...
""...അവൾക്കാ ബുദ്ധിക്കൊറവ് ജന്മനായുള്ളതാ... എനിയ്ക്കിവടെ വന്നേപ്പിന്നേം... അതെങ്ങനാ നിങ്ങളോടൊക്കെയല്ലേ സഹവാസം..!!"""_ ഞാനുംവിട്ടില്ല...
അങ്ങനങ്ങോട്ടുമിങ്ങോട്ടും കുറച്ചുനേരം താറ്റിക്കൊണ്ടിരുന്നപ്പോഴാണ് മീനാക്ഷിയുടെവരവ്...
കുളിച്ചൊരുങ്ങി ഒരു മഞ്ഞപ്പാവാടയും റോസ്ടോപ്പുമായിരുന്നു കക്ഷീടെവേഷം...
ഈർപ്പമുള്ളമുടി അഴിച്ചിട്ടേക്കുവായിരുന്നു...
ഇനി മുടിയഴിച്ചിടുന്നതാണ് ഭംഗിയെന്ന് ഇവളോടും വല്ലവനും പറഞ്ഞിട്ടുണ്ടോ ആവോ..??
""...ആ.. ആരിത്..?? വാര്യമ്പള്ളീലെ മീനാക്ഷിക്കൊച്ചോ..?? വാ വാ ഇരി..
💬 Comments
View all comments