0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2241

ഇരി..!!"""_ പറഞ്ഞുകൊണ്ട് മുന്നിലെ കസേരയിലേയ്ക്കു ഞാൻ കൈചൂണ്ടീതും, നിനക്കിതീന്നെന്തു സുഖവാടാ കിട്ടുന്നേന്നമട്ടിൽ അവളൊരുനോട്ടം...

""...ആഹാ... മീനൂട്ടി കുളിച്ചുസുന്ദരിയായല്ലോ..!!"""_ അപ്പോളങ്ങോട്ടേയ്ക്കുവന്ന അമ്മയാണതുപറഞ്ഞത്...

അതിനു മറുപടിയായി അവളൊന്നുപുഞ്ചിരിച്ചപ്പോഴാണ്,

""...അല്ല മീനൂ... ഓക്കാനമൊക്കെ മാറിയോ..??"""_ ന്നുള്ള ചേച്ചിയുടെചോദ്യം...

അതോടെ പുള്ളിക്കാരീടെ മുഖംകേറിയങ്ങു കടുത്തു...

""...എന്നാലും ചേച്ചിയെന്നോടു കാണിച്ചതു ദ്രോഹമാ... ഒരുവാക്കുപറയാതല്ലേ അതെനിയ്ക്കു കഴിയ്ക്കാന്തന്നേ... വാളുവെച്ചെന്റെ ഊപ്പാടിളകി..!!"""_ ശേഷമവൾ അമ്മയെനോക്കി;

""...ആന്റീ... കഴിയ്ക്കാനെന്തേലുമുണ്ടോ..?? വിശന്നിട്ടു തലകറങ്ങുമ്പോലെ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും,

""...എന്നാ വാടാമക്കളേ... നമുക്കുപോവാം..!!"""_ ന്നും പറഞ്ഞ് ഡയനിങ്ടേബിന്റെമേലിരുന്ന കുഞ്ഞിനെ ഞാനങ്ങെടുത്തു...

സ്പോട്ടിൽ ചേച്ചിയും അമ്മയുംകൂടി ഒറ്റച്ചിരിയും...

""...അയ്യേ... ഞാനങ്ങനൊന്നും..!!"""_ തുറിച്ചുനോക്കിനിന്ന മീനാക്ഷിയോടായിപറഞ്ഞ് കുഞ്ഞിനെവീണ്ടും ടേബിനുപുറത്തേയ്ക്കു വെച്ചതും,

""...എനിയ്ക്കൊന്നുമ്മേണ്ട..!!"""_ ന്നു ചീറിക്കൊണ്ടവൾ ഒറ്റപ്പോക്കായ്രുന്നു...

""...മീനൂട്ടീ... മോളുവന്നേ... കഴിയ്ക്കാൻ ഞാനെടുത്തുവെയ്ക്കാം... വാ..!!"""_ പറഞ്ഞുകൊണ്ടമ്മ മീനാക്ഷിയും പിടിച്ചുവലിച്ചടുക്കളയിലേയ്ക്കു നടന്നു...

""...എന്തായാലും നീയാ കാണിച്ചതു മോശമായിപ്പോയി സിദ്ധൂ... പക്ഷേ, വിശക്കുന്നെന്നു പറഞ്ഞയുടനേ കുഞ്ഞിനെയെടുത്തയാ ടൈമിങ് സൂപ്പർ..!!"""_ എന്നെ തളിയ്ക്കുന്നമട്ടിൽ പറഞ്ഞുകൊണ്ട് ആരതിയേച്ചി വീണ്ടുമമർത്തി ചിരിച്ചപ്പോൾ, ഇവർക്കിതെന്തോത്തിന്റെ കേടാന്നമട്ടിൽ ഞാനവരെ നോക്കിദഹിപ്പിച്ചു...

പിന്നേയും കുറച്ചുനേരംകൂടി ചേച്ചിയുമായിരുന്നു വർത്താനംപറയുമ്പോൾ പ്ളേറ്റുമായി മീനാക്ഷിയും ഞങ്ങളടുത്തേയ്ക്കുവന്നു...

ഇടയ്ക്കൊക്കെ ഞങ്ങളോടൊപ്പം വർത്താനമ്പറയാനും കക്ഷികൂടി കേട്ടോ...

അങ്ങനന്നുരാത്രിയിൽ ഫുഡ്ഡുംകഴിച്ച് ഉറങ്ങാങ്കിടന്നപ്പോഴാണ് അടുത്തവാണവുമായി മീനാക്ഷി തലപൊക്കീത്...

""...സിദ്ധൂ..!!"""_ പതിഞ്ഞശബ്ദത്തിലൊരു വിളിയായിരുന്നു...

മൈൻഡാക്കാതിരുന്നാൽ ഇനിയതുകേൾക്കേണ്ടി വന്നില്ലേലോന്നുകരുതി കേട്ടതായി ഭാവിയ്ക്കാണ്ടിരുന്നപ്പോൾ,

""...സിദ്ധൂ... ഉറങ്ങിയോ..??"""_ ന്ന് വീണ്ടുമൊരു ചോദ്യം...

""...ഉറങ്ങീല്ലേലെന്താ ഉറക്കിക്കിടത്താൻ വല്ലപ്ലാനുമുണ്ടോ..??"""_ ഞാനതേ കിടപ്പിൽച്ചോദിച്ചതും അവൾമെല്ലെ ക്രാസിയിലേയ്ക്കു ചാരിയെഴുന്നേറ്റു...

""...അതല്ല... എനിയ്ക്ക്... എനിയ്ക്കൊരു ഹെൽപ്പ് ചെയ്യാവോന്നറിയാൻ..."""_ പൂർണ്ണമാക്കാതെ അവളിരുന്നു വിക്കീതും,

""...എന്താ നെനക്കു വേറെ തന്തയെയൊപ്പിച്ചു തരണോ..??"""_ ഞാൻ കലിപ്പുവിട്ടില്ല...

""...എടാ... നീ തമാശകള... എന്നിട്ടു പറയുന്നതൊന്നു കേൾക്ക്..!!"""_ പറഞ്ഞയവൾ കുറച്ചൂടെന്നോടു ചേർന്നിരുന്നശേഷം,

""...എടാ... എന്റെ... എന്റെ കാലൊന്നു തിരുമ്മിത്തരാവോ..?? ഭയങ്കരവേദന..!!"""_ എന്നുകൂടി മുഴുവിപ്പിച്ചതും,

""...പോയ്‌ നിന്റെ തന്തയോടുപറേടീ..!!"""_ ന്നായിരുന്നെന്റെ മറുപടി...

എന്നിട്ട്;

""...വല്ലവന്റേം വീടാണല്ലോന്നോർത്ത് പരമാവധി താണുകൊടുക്കുമ്പൊ നിനക്കുഞാനിനി നിന്റെമറ്റേതൂടെ തിരുമ്മിത്തരണോടീ..??"""_ ന്നൊരു ചോദ്യംകൂടി കൂട്ടിച്ചേർത്തു...

""...എടാ... അതല്ല... വേദന സയ്ക്കാമ്പറ്റുന്നില്ലടാ... അതോണ്ടാ..!!"""_ അവൾടെമുഖം ദയനീയമായി...

""...അതേ... അതു കഴച്ചിട്ടു മുള്ളുമുരിക്കിന്മേ കേറുമ്പോളോർക്കണമായ്രുന്നു... ഇനിയനുഭവിച്ചോ..!!"""

""...അതിനു ഞാനപ്പഴേ വേണ്ടാന്നുപറഞ്ഞതല്ലേ... നീയല്ലേ എന്നെ നിർബന്ധിച്ചോണ്ടോയെ... എന്നിട്ടിപ്പൊ കുറ്റംമൊത്തമെനിയ്ക്കായോ..??"""_ അവളും കലിപ്പായി...

""...എടീ... മൈരേ... നൊണപറഞ്ഞാ കണ്ണടിച്ചുപൊട്ടിയ്ക്കും... ഏതോഒരുത്തി കോണച്ചൂന്നുമ്പറഞ്ഞ് എന്നേം വിളിച്ചോണ്ടങ്ങോട്ടുപോയത് നീയല്ലേടീ..?? എന്നിട്ടു മറ്റേവർത്താനം പറഞ്ഞാലുണ്ടല്ലോ..!!"""

""...അങ്ങോട്ടു പോവാന്നല്ലേ ഞാമ്പറഞ്ഞുള്ളൂ... അതിന്റെ മേലെക്കേറണമെന്നു ഞാമ്പറഞ്ഞോ..?? അവടെ നീയല്ലേന്നെ നിർബന്ധിച്ചുകേറ്റീത്..??"""

""...ഞാനെപ്പഴാടീനിന്നെ നിർബന്ധിച്ചേ..?? നിനക്കിഷ്ടോള്ളടത്തേയ്ക്കു പോവാനല്ലേ ഞാമ്പറഞ്ഞത്... അതുകേക്കാതെ മറ്റടോം തള്ളിപ്പിടിച്ചോണ്ടുവന്നതാരാ..?? നീയല്ലേ..??"""_ ഒരുപൊടിയ്ക്കു വിട്ടുകൊടുക്കാൻ

💬 Comments

View all comments