Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
തയ്യാറാകാതെ ഞാൻനിന്നടിച്ചപ്പോൾ നിൽക്കക്കള്ളിയില്ലാതെ മീനാക്ഷിയ്ക്കു സന്ധിചെയ്യേണ്ടിവന്നു;
""...ആം.! ഞാന്തന്നെ നിന്റെകൂടെ വന്നത്... തീർന്നല്ലോ പ്രശ്നം..??!! ഇനി നീയൊന്നു തിരുമ്മിത്താ..!!"""
""...പിന്നേ... നിന്റെ കാലുപിടിയ്ക്കാൻ ഞാൻവരാമ്പോണു... ഒന്നുപോടീ... വേണേത്തന്നത്താനങ്ങു തിരുമ്... എനിയ്ക്കുപറ്റത്തില്ല..!!"""_ പറഞ്ഞുകൊണ്ടു ഞാൻ തിരിഞ്ഞുകിടന്നു...
""...എടാ.. പ്ളീസടാ... കഴച്ചിട്ടുവയ്യടാ... അതല്ലേ..!!"""_ എന്റെ പുറത്തിട്ടു ചുരണ്ടിക്കൊണ്ടവൾ വീണ്ടും ചിണുങ്ങിയപ്പോൾ എഴുന്നേറ്റൊന്നു പൊട്ടിയ്ക്കാനുള്ള കലിപ്പുണ്ടായെങ്കിലും ഞാൻ കടിച്ചുപിടിച്ചു...
""...മീനാഷീ... നീ വെറുതേന്റെ ക്ഷമപരീക്ഷിയ്ക്കരുത്... കഴച്ചിട്ടുവയ്യെങ്കിൽ... എന്നെക്കൊണ്ടൊന്നും പറയിയ്ക്കണ്ട..!!"""_ ഏതോ ഒരുചിന്തയിൽ വായിൽവന്നവാക്കുകൾ ഞാൻ മുറിച്ചതും,
""...വേണ്ടടാ നാറീ... എനിയ്ക്കു നിന്റൗദാര്യമ്മേണ്ട... ഞാൻ ചേച്ചിയെക്കൊണ്ടു തിരുമിച്ചോളാം..!!"""_ വാശിയോടെ പറഞ്ഞെഴുന്നേറ്റയവൾ എന്നെപ്പിടിച്ചൊരു തള്ളുകൂടി തള്ളിയശേഷമാണ് റൂമീന്നിറങ്ങീത്...
...ഓഹോ.! വേണ്ടാവേണ്ടാന്നു വെയ്ക്കുമ്പോൾ നെനക്കത്രയ്ക്കഹങ്കാരോ..?? കാണിച്ചുതരാടീ.!
മനസ്സിൽപ്രാകിക്കൊണ്ട് ഞാനും കട്ടിലിൽനിന്നുമെഴുന്നേറ്റു...
എങ്ങനേലും കാലുതിരുമിയ്ക്കുന്നതു മുടക്കണമെന്നായ്രുന്നൂ മനസ്സിൽ...
അങ്ങനെ ചേച്ചിതിരുമ്മുന്നതു ബ്ലോക്കിടാനുള്ള വഴിയുമാലോചിച്ചു താഴേയ്ക്കുചെല്ലുമ്പോൾ, ഫുഡ്കഴിച്ചോണ്ടിരിയ്ക്കുന്ന ചേച്ചിയുടടുത്ത് ആവശ്യോംബോധിപ്പിച്ചു നിൽക്കുവായ്രുന്നൂ മീനാക്ഷി...
""...ഓ.! അതിനെന്താ... നീകുറച്ചുനേരം വെയ്റ്റുചെയ്... ഞാൻ കഴിച്ചിട്ടുവരാം..!!"""_ എന്നായ്രുന്നൂ ചേച്ചിയുടെമറുപടി...
അതുകേട്ടതും മുഖംതെളിഞ്ഞ മീനാക്ഷി തിരിഞ്ഞുനോക്കീതും കാണുന്നത് പൂച്ചയെപ്പോലെ നിൽക്കുന്നയെന്നെയാണ്...
അതോടെ പുള്ളിക്കാരി വെയ്റ്റിടുവേംചെയ്തു...
"കണ്ടോടാ.." ന്ന മട്ടിൽ എന്നെനോക്കിയൊരു പുച്ഛച്ചിരി ചിരിയ്ക്കുമ്പോൾ, ഇതെങ്ങനേലും മുടക്കിയേമതിയാകൂ...
അല്ലേൽ മാനംപോകുമെന്നെന്റെ മനസ്സിലിരുന്നാരോ മുറുമുറുത്തു...
...അതിനിപ്പെന്താ ചെയ്ക..??
...തക്കുടൂനെ നുള്ളിയുണർത്തിയാലോ..??
...അതേ... അതുമതി.!
മനസ്സിലതുമുറപ്പിച്ച് അവന്റടുത്തേയ്ക്കു വെച്ചുവിടാനൊരുങ്ങീതും,
""...അല്ല... നീയുറങ്ങീലായ്രുന്നോ..??"""_ എന്നൊരുചോദ്യത്തോടെ ചേച്ചിയുടെ പിടിവീണു...
...ഈശ്വരാ.! അംബി പിന്നേംപിന്നേം ഊമ്പിയാവുവാണല്ലോ..!!
""...ഇ.. ഇല്ല..!!"""_ ജന്മനായുള്ള കള്ളലക്ഷണത്തിനുമേലെ കുറച്ചൂടെ തിരുകിക്കയറ്റിക്കൊണ്ട് ഞാൻതിരിഞ്ഞു...
""...എങ്കിപ്പിന്നെ നിനക്കിവനോടു പറഞ്ഞൂടായ്രുന്നോ..??"""_ ചേച്ചി മീനാക്ഷിയെനോക്കി...
അതിന്,
""...ഞാമ്പറഞ്ഞതാ ചേച്ചീ... അപ്പെന്നെ ഓടിച്ചുവിട്ടു... അതോണ്ടാ ഞാൻ ചേച്ചീടടുക്കെവന്നെ... അല്ലാണ്ടിതൊക്കെപ്പറഞ്ഞു ഞാനാരടുക്കെയാ പോവ്ക..??"""_ മറുപടിപറയുന്നതിനൊപ്പം അവള് കണ്ണുകൂടിതുടച്ചതും ചേച്ചിയെന്നൊരു നോട്ടം...
ദഹിച്ചുപോയില്ലന്നേയുള്ളൂ...
കൂട്ടത്തിൽ,
""...സത്യവാണോടാ..?? നിനക്കു തിരുമ്മിക്കൊടുക്കാൻ പറ്റൂലാന്നുപറഞ്ഞോ..??"""_ എന്നെടുത്തു ചോദിയ്ക്കകൂടി ചെയ്തപ്പോൾ എനിയ്ക്കൊറ്റ പ്രാർത്ഥനെയേ ഉണ്ടാർന്നുള്ളൂ, തനിക്കൊണം പുറത്തുവരല്ലേന്ന ഒറ്റൊരെണ്ണം...
""...മീനൂ... നീയടുക്കളേൽപ്പോയി ആ തൈലമിങ്ങെടുത്തിട്ടുവാ... ഇവനെക്കൊണ്ടു തിരുമിയ്ക്കാവോന്നു ഞാനൊന്നു നോക്കട്ടേ..!!"""_ എന്നെയൊന്നു ചുഴിഞ്ഞുനോക്കി മീനാക്ഷിയോടതുപറഞ്ഞതും അവളടുക്കളയിലേയ്ക്കു പാഞ്ഞു...
കുറച്ചുകഴിഞ്ഞതുമൊരു കുപ്പിയുമായി തിരികെവരുകയും ചെയ്തു...
""...ഇതല്ലേ ചേച്ചീ..??"""_ ഉത്സാഹത്തോടുള്ള അവൾടെചോദ്യത്തിന് ചേച്ചി അതേന്നു തലകുലുക്കിയശേഷം,
""...മര്യാദയ്ക്കു ചെന്നവൾടെ കാലുതിരുമ്മിക്കൊടടാ..!!"""_ ന്നൊരാജ്ഞയുമിട്ടു...
""...പിന്നേ... എന്നെക്കൊണ്ടൊന്നും പറ്റത്തില്ല..!!"""_ എടുത്തടിച്ചപോലെ മറുപടിയുംപറഞ്ഞു തിരിഞ്ഞു നടക്കാൻതുടങ്ങീതും,
""...അതെന്താ നിനക്കുപറ്റാത്തെ..?? നിനക്കു പിന്നെന്തായിവിടെ പണി..??"""_ അവരുടെ ചോദ്യമെത്തി...
അതിന്,
""...അതൊന്നുവല്ല... എനിയ്ക്ക്... എനിയ്ക്കു തിരുമ്മാനറിയത്തില്ല... അതുകൊണ്ടാ... തിരുമ്മാനറിയാത്തോരു
തിരുമ്മിയാൽ ചിലപ്പോ ശരീരത്തിനുകേടുവരും... ഇനി ഞാന്തിരുമ്മി വല്ല ഞരമ്പാണം പിണഞ്ഞുപോയാൽ ജീവിതകാലംമുഴുവൻ ഞാനിവളെ പാളയിലിരുത്തി വലിച്ചിട്ടുനടക്കേണ്ടിവരും... അതോണ്ടതു വേണ്ട..!!"""_
💬 Comments
View all comments