Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
അതോണ്ടാ ഇങ്ങനൊക്കെപ്പറയാൻ മെനക്കെട്ടേ... പിന്നവരുടെ വീടായ്പ്പോയി, അല്ലായ്രുന്നേൽ കാണായ്രുന്നു..!!"""_ കട്ടക്കലിപ്പിലിരുന്നു
തകർത്തയവൾ
ഇടയ്ക്കെന്നെയൊന്നു പാളിനോക്കിയപ്പോഴും ഞാനൊരക്ഷരംമിണ്ടാതെ ഫോണിലേയ്ക്കുതന്നെ നോക്കിയിരുന്നു...
""...അല്ലേനെനക്ക്
നൂറുനാവാണല്ലോ...
ഇപ്പെന്താന്നും പറയാനില്ലേ..??"""_ മീനാക്ഷി കണ്ണുതുറുപ്പിച്ചു...
""...ഇന്നലെ ഷാപ്പിലല്ലേപോയെ... ഇന്നുനമുക്ക് ബാറിലേയ്ക്കുവിട്ടാലോ..??
വരുമ്പൊരു ചെറുതവനൂടെ വാങ്ങുവേഞ്ചെയ്യാം..!!"""_ മറുപടിയ്ക്കൊപ്പം ചിരികൂടി കടിച്ചമർത്തീതും മീനാക്ഷീടെ കോപമിരട്ടിച്ചു;
""...ദേ അത്രയ്ക്കങ്ങട്
ഒണ്ടാക്കല്ലേ... ലോകത്താദ്യായ്ട്ട് കുടിച്ചതു ഞാനൊന്നുവല്ലല്ലോ...
എന്തേയ്, നീ കുടിച്ചിട്ടുവന്നിട്ടില്ലേ..??
എന്നിട്ടന്നൊന്നുവില്ലാത്ത
പുതുമയെന്താ ഇപ്പൊ..??"""_ ചോദിച്ചുകൊണ്ടവളങ്ങട് പൊട്ടിത്തെറിയ്ക്കുവായ്രുന്നു...
""...ഹലോ... ഞാൻ കുടിച്ചിട്ടുണ്ടേലേ അതുപോലെനിയ്ക്കു വെളിവുമുണ്ടായ്രുന്നു...
അല്ലാതെ നിന്നെപ്പോലെ പട്ടിത്തീട്ടമല്ലായ്രുന്നു..!!"""_ ഉടനെ ഞാൻ തിരിച്ചടിച്ചു...
""...പോടാവടന്ന്... എനിയ്ക്കും വെളിവിനൊരു കുറവൂല്ലായ്രുന്നു... ഞാൻ കുടിച്ചെങ്കിലേ, അതെന്റെ വയറ്റിത്തന്നാ കെടന്നേ..!!"""
""...ആം.! പക്ഷേ നീ കെടന്നത് കാട്ടിലായ്രുന്ന്..!!"""_
എന്നവൾക്കിട്ടടിച്ചു കൊടുത്തതും കക്ഷിയെന്നൊന്നു തുറിച്ചുനോക്കി;
""...ദേ... ഇല്ലാത്തതുപറഞ്ഞാൽ കണ്ണടിച്ചുപൊട്ടിയ്ക്കും..!!"""_ ന്ന് ഭീഷണിപ്പെടുത്തീതും എനിയ്ക്കങ്ങടു പൊളിഞ്ഞു;
""...ഇല്ലാത്തതോ..?? മീനാഷീ...
നീ ചുമ്മാ വെളച്ചിലെടുക്കരുത്... അടിച്ചോഫായി
ആ സർവ്വേക്കല്ലിമ്മേല്
തപസ്സിരുന്നനിന്നെ ദൈവവിളികിട്ടുന്നേനുമുന്നേ വലിച്ചോണ്ടുവന്നത് ഞാനാ... അതുമീത്തോളത്തിട്ട്...
ആ എന്റടുക്കെ തന്തയില്ലാത്തരം പറഞ്ഞാലുണ്ടല്ലോ..!!"""_ കിടക്കുവായ്രുന്ന ഞാൻ ചാടിയെഴുന്നേറ്റിരുന്നവളോടെ ചീറീതും,
""...ഞാനിച്ചിരി
കള്ളുകുടിച്ചൂന്നുവെച്ച് ഇമ്മാതിരിനൊണ
പറഞ്ഞുണ്ടാക്കിയാ നിന്റെ കണ്ണുപൊട്ടിപ്പോവും നോക്കിയ്ക്കോ..!!"""_
ഒരുവിധത്തിലും അമ്പിനുംവില്ലിനുമടുക്കാതെ മീനാക്ഷിയിരുന്നു തർക്കിച്ചു...
എന്നാലുടനേതന്നെ
ഞാനടുത്തുപായം
കണ്ടുപിടിച്ചിരുന്നു;
""...എങ്കിശെരി... എന്നാലൊരു കാര്യഞ്ചെയ്, ഇന്നലെ ഷാപ്പിക്കേറി കള്ളുകുടിച്ചേനുശേഷം നടന്നതൊക്കെ വള്ളിപുള്ളിതെറ്റാതെ പണ... കേൾക്കട്ടേ..!!"""
""...അതുപറയാനെന്താപ്പോ..?? ഇന്നലെനമ്മള് ഷാപ്പിക്കേറി... അപ്പവും കപ്പയും ഫിഷും ബീഫൊക്കെ കഴിച്ചു... പിന്നെ കള്ളുമേടിച്ചു... അതുകുടിച്ചു... അത്... കുടിച്ചൂ... അതുകുടിച്ചിട്ട്... പിന്നെ... പിന്നെ..."""
""...എന്തുപറ്റി..?? പോരുന്നില്ലേ..?? മുതുകത്ത് തടവിത്തരട്ടേ..??"""
""...പോടാ... പെട്ടെന്നുചോദിച്ചപ്പൊ മറന്നോയതാ... ഒരുമിനിറ്റ്, ഞാനൊന്നാലോചിയ്ക്കട്ടേ..!!"""_ ഒന്നുനിർത്തിയയവൾ കുറച്ചുനേരം കണ്ണും മലർത്തിയിരുന്നു...
""...അതേ... ഓർക്കുമ്പോൾ വിളിച്ചാമതി... ഞാനൊന്നു കിടക്കട്ടേ..!!"""
""...നിയ്ക്ക്... നിയ്ക്ക്... ഞാമ്പറയാം..!!"""_ കിടക്കാനായി തുനിഞ്ഞയെന്നെ തടഞ്ഞശേഷം മീനാക്ഷിതുടർന്നു;
""...ഞങ്ങള് കള്ളൊക്കെക്കുടിച്ച് തിരിച്ചുവന്നിട്ട് കേറിക്കിടന്നുറങ്ങി... പിന്നെ വൈകുന്നേരമെഴുന്നേറ്റോയി ചായകുടിച്ചു... എന്നിട്ടല്ലേ നീയെന്റെ കാലുതിരുമ്മിത്തന്നേ..?? ആം.! പെട്ടെന്നുചോദിച്ചപ്പൊ മറന്നോയതാ... അതുതന്നെ..!!"""_ അവള് കൂട്ടിച്ചേർത്തതും,
""...ഐഡിയോക്കെ
നൈസായ്രുന്നൂ... പക്ഷേ ആളുമാറിപ്പോയി...
ഇതന്നുപോയതാ, ഇന്നലെയല്ല... ഞാഞ്ചോയ്ച്ചത് ഇന്നലത്തെക്കാര്യാ..!!"""_ ഞാനുംവിട്ടില്ല...
""...ആണോ..?? എന്നാ
ഞാനൊന്നൂടൊന്നാലോചിയ്ക്കട്ടേ..!!"""_ പറഞ്ഞുകൊണ്ടവൾ വീണ്ടും ധ്യാനത്തിലിരിയ്ക്കാൻ
തുടങ്ങീതും ഞാൻതടഞ്ഞു;
""...ഓ.! ഒത്തിരിക്കഷ്ടപ്പെടണ്ട... ഞാന്തന്നെ പറയാം..!!"""_ ന്നുംപറഞ്ഞ് അവൾടെനേരേ തിരിഞ്ഞിരുന്ന ഞാൻതുടർന്നു;
""...നെനക്ക്
💬 Comments
View all comments