Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
അത് മുഖത്തുകാണിയ്ക്കാതെ
മൂളിക്കൊണ്ടവൾ പുറത്തേയ്ക്കുവന്നു...
ശേഷമെന്നെ
ശ്രെദ്ധിയ്ക്കാതെ ലിവിങ്റൂമിലേയ്ക്കു കടന്നതും പിന്നാലെചെന്നവളെ ബ്ലോക്ക്‌ചെയ്യുവായ്രുന്നു ഞാൻ...
""...ഹലോ..!!"""
""...മ്മ്മ്..??"""_
തിരിഞ്ഞുനോക്കി ചോദ്യഭാവത്തിലൊന്നു
മൂളീതും,
""...അല്ലാ...
പരിശോധനയൊക്കെ കഴിഞ്ഞോന്നറിയാൻ
വിളിച്ചതാ..!!"""_ ന്നൊന്നു
ചൊറിഞ്ഞു...
അതിന്,
""...പരിശോധനയോ..?? എന്തുപരിശോധന..?? നെനക്കുവയ്യേ..??"""_ അവൾ തിരിച്ചുചോദിച്ചു...
""...ഏയ്.! എനിയ്ക്കിതുവരെ ഒരുകുഴപ്പോമില്ല... പിന്നെ
നിന്റേക്കെയീ
കൂത്തുകണ്ടിട്ടെന്തേലും ആയാലേയുള്ളൂ..!!"""
""...എന്റെ കൂത്തോ..?? അയ്ന് ഞാനെന്തോ കാട്ടി..??"""
""...നീയൊന്നും കാട്ടീല്ല... കാട്ടീതൊക്കെഞാനാ...
ഞാനാണല്ലോ ആ ചേച്ചീനെ ചെരിഞ്ഞുംമറിഞ്ഞുംനിന്ന് പരിശോധിച്ചതത്രയും..!!"""_ എന്നങ്ങോട്ടടിച്ചതും മീനാക്ഷിയൊന്നുഞെട്ടി...
ഒന്നെന്നെ
മിഴിച്ചുനോക്കുമ്പോൾ,
""...അന്തസ്സൊണ്ടാടീ
കോപ്പേ..?? വല്ലവനും
വല്ലതുമ്പറഞ്ഞൂന്നുവെച്ച്
അവള് സ്കെയ്ലുമായ്ട്ടിറങ്ങിയേക്കുവാ... കഷ്ടം..!!"""_ ഞാൻകൂട്ടിച്ചേർത്തു...
ഉടനെ,
""...എടാ... അതിന്... അതിനുഞാൻ..!!"""_
അവളെന്തോ
പറയാനായിതൂടങ്ങീതും,
""...നീയൊരു മറ്റതുമ്പറയണ്ട...
എടീ മനുഷ്യനായാ സ്വന്തം ബോഡീപാർട്ട്സിൽ
കുറച്ചൊക്കെ
വിശ്വാസംവേണം... ഇങ്ങനാണേ നിന്റെന്തേലും
ചെത്തിക്കൊണ്ടോയെന്ന് ആരേലുമ്പറഞ്ഞാൽ നീയൊടനേ തുണിയുരിഞ്ഞുനോക്കോലോ..!!"""_ ഞാനിടയ്ക്കുകേറി...
ശേഷം,
""...എടീ...
സത്യത്തിലെനിയ്ക്കറിയാൻ പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ,
നീ ഡോക്ട്ര് തന്നാണോ..?? അവളോടിപ്പാഞ്ഞ് പോയേക്കുവാ, സ്‌കാൻചെയ്യാൻ...
ഉളുപ്പുണ്ടോടീ..??"""_ എന്നുകൂടി കൂട്ടിച്ചേർത്തതും മീനാക്ഷിയാകെ പതറിപ്പോയി...
എങ്കിലും ചെറുത്തുനോക്കാൻ അവളൊരു മടിയുംകാണിച്ചില്ല;
""...പോടാ... അയ്ന്... അയ്‌ന്
ഞാനതൊന്നുവല്ല നോക്കീത്..!!"""
""...ദേ... മൊഖത്തുനോക്കി നൊണപറഞ്ഞാൽ
മൂക്കാമ്മണ്ടയിടിച്ചു
പൊട്ടിയ്ക്കും..!!"""
""...അല്ലടാ... സത്യായ്ട്ടും ഞാനതൊന്നുവല്ല നോക്കീത്...
നെനക്കു തോന്നീതാവും..!!"""_ അവളുനിന്ന്
വീണ്ടുംതർക്കിച്ചപ്പോൾ എനിയ്ക്കങ്ങടു പൊളിഞ്ഞു...
""...ഓഹോ.!
എന്നാലെന്റെ
തോന്നലായ്രിയ്ക്കും...
ആം.! പിന്നെ നീയവടെ സ്‌കാൻചെയ്തതൊക്കെ
ഞാൻ വീഡിയോടെത്തിട്ടുണ്ട്... അതൊന്നു
ചേച്ചിയെക്കാണിയ്ക്കട്ടേ;
അപ്പോളതെന്റെ
തോന്നലാണോന്ന്
കൃത്യമായറിയാലോ... അതുകാണുമ്പോ
അവർക്കുമങ്ങനൊരു
തോന്നലുണ്ടായില്ലേൽ
പിന്നെനിയ്ക്കും വിഷയമില്ല..!!"""_ ഞാനങ്ങടു ചിലുത്തതും
മീനാക്ഷിയങ്ങില്ലാണ്ടായി...
എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച മുഖവുമായവൾ
നിന്നപ്പോൾ ഞാൻ
ചേച്ച്യേന്നുംവിളിച്ചു തിരിഞ്ഞു...
ഉടനെ മീനാക്ഷിയെന്റെ കൈയ്ക്കുകേറിപ്പിടിച്ചു;
""...എടാ... പ്ളീസ്ഡാ...
കാണിയ്ക്കല്ലേ... എനിയ്ക്ക്... എനിയ്ക്കൊരബദ്ധം പറ്റീതാ... ഇതാണം ചേച്ചിയറിഞ്ഞാലെന്റെ മാനമ്പോവും..!!"""_ അവൾ ദയനീയഭാവത്തിലാണതു
പറഞ്ഞത്...
""...അഹാ.! അപ്പൊ
സ്കാൻചെയ്തതു
തന്നെയാണല്ലേ..?? അയ്യേ.! എന്തൂളയാടീ നീ..?? കൊച്ചുപെമ്പിള്ളാരുള്ള
വീട്ടിലൊക്കെ നിന്നെങ്ങനാ വിശ്വസിച്ചുകൊണ്ടോവ്ക..?? ഉഹ്.! ആലോചിയ്ക്കാമ്പോലും
പറ്റുന്നില്ല..!!"""_
സാഹചര്യംമുതലെടുത്ത് തച്ചിനുനിന്നടിയ്ക്കുമ്പോൾ നാവനക്കാനാവാതെ തലകുനിച്ചുനിൽക്കാനേ മീനാക്ഷിയ്ക്കായുള്ളൂ...
അപ്പോഴാണടുക്കളയിൽനിന്നും ചേച്ചി;
""...ജോക്കുട്ടാ...
ഒന്നോടിവന്നേടാ... ഇതാരാ വന്നിരിയ്ക്കുന്നേന്ന് നോക്കിയ്ക്കേ..!!"""_ ന്ന് വിളിച്ചുകൂവുന്നത്...
അതിന്,
""...ഞാനിവടെ പോകാൻറെഡിയാകുവാ...
നീ ആരാന്നുവെച്ചാ പറ..!!"""_ ന്നുള്ള മറുപടിയായ്രുന്നൂ അവന്റടുക്കേന്നുവന്നത്...
""...ദേ ഡാ... ഹണീബി വന്നിരിയ്ക്കുന്നു..!!"""_ ചേച്ചിയുടെ വാക്കുകൾ...
...ഹണീബീ..??
💬 Comments
View all comments