Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
ഇനി തേനീച്ചവന്നെന്നാണോ..?? ഏയ്.! അത്രയ്ക്കൊക്കെ അൽപ്പത്തരം കാണിയ്ക്കാൻ അവര് മീനാക്ഷിയല്ലല്ലോ...
പിന്നെ..??
...ഇനി സാനം
വല്ലതുമായ്രിയ്ക്കോ..??
എന്നാ പൊളിച്ച്.!
""...ഹണീബിയോ..?? അതെന്താ സംഭവം..??"""_ കേട്ടതും മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി...
""...മിക്കവാറും
സാനമായ്രിയ്ക്കും...
നീയിനി കുപ്പിവല്ലതും ഓഡറ്ചെയ്തിരുന്നോ..??"""
""...കുപ്പിയോ..?? എന്തുകുപ്പി..??"""
""...ബ്രാൻഡിക്കുപ്പി.! സത്യംപറ ഷാപ്പിപ്പോവാൻ വയ്യാത്തോണ്ട് നീ കുപ്പി ഓർഡർചെയ്ത് വരുത്തിച്ചതല്ലേടീ..??"""_ ഞാനങ്ങട് പല്ലുകടിച്ചതും,
""...പോടാ...
ഇതാപ്പെണ്ണുമ്പിള്ളയെന്നെ
മനഃപൂർവ്വം കളിയാക്കാനിറങ്ങിയേക്കുവാ... മനുഷ്യന്
സയ്ക്കുന്നേനൊക്കൊരു
പരിധിയില്ലേ... ഇന്നു ശെരിയാക്കിക്കൊടുക്കുന്നുണ്ട് ഞാൻ..!!"""_ അതിനവള് വെല്ലുവിളിപോലെ
പറഞ്ഞുകൊണ്ട്
അടുക്കളയിലേയ്ക്കു തിരിഞ്ഞു...
""...എടീകോപ്പേ...
ചുമ്മായിരീടീ...
വല്ലവന്റേംവീടാണ്... അടികൊണ്ടാലൊരു രസോങ്കാണത്തില്ല,
പറഞ്ഞേക്കാം ഞാൻ..!!"""_
അവളെ തടയാൻശ്രെമിച്ചെങ്കിലും കാര്യമുണ്ടായില്ല;
""...നീ പോടാ...
പോട്ടേപോട്ടേന്നു
വെയ്ക്കുമ്പോൾ
തലേക്കേറാൻ
നോക്കിയാലെന്താ
ചെയ്യേണ്ടതെന്ന് മീനാക്ഷിയ്ക്കറിയാം..!!"""_ പറയുന്നതിനൊപ്പം എന്നേം തള്ളിമാറ്റിക്കൊണ്ടവൾ അടുക്കളയിലേയ്ക്കു പാഞ്ഞു...
പിന്നാലെഞാനും...
""...സത്യമ്പറേടാ... എവടെ വായിനോക്കി
നടക്കുവായ്രുന്നെടാ രണ്ടൂസം..?? തെണ്ടിത്തിരിഞ്ഞിട്ട്
കേറിവരാൻ
ഇതുസത്രമൊന്നുമല്ല..!!"""_ കുപ്പിയുംപ്രതീക്ഷിച്ച് ഓടിപ്പാഞ്ഞുചെല്ലുമ്പോൾ
കാണുന്നത് ചേച്ചിയൊരു പൂച്ചയോടുനിന്ന്
തകർക്കുന്നതാണ്...
""...എവിടെയവൻ..??"""_ അപ്പോഴേയ്ക്കും
ചോദിച്ചുകൊണ്ട് ജോക്കുട്ടനും അവിടേയ്ക്കെത്തി...
ശേഷം,
""...ദേ...
കണ്ടപെൺപൂച്ചകളോടെ
ടൂറുപോയ്ട്ട്
കാര്യംകഴിഞ്ഞപ്പോൾ
വന്നേക്കുന്നോ നീ...
ഈവീട്ടിന്റെ
പടിചവിട്ടിപ്പോവരുത്..!!"""_ അവനും കൂട്ടിച്ചേർന്നു...
രണ്ടുപേരുങ്കൂടി നിന്നുവാട്ടുമ്പോൾ, 'മാപ്പുനൽകൂ മഹാമതേ'ന്ന ഭാവത്തിൽ അറ്റൻഷനായിനിന്ന ആ പൂച്ചയിലായ്രുന്നൂ
എന്റെകണ്ണ്...
കട്ടുതീറ്റയുംകഴിഞ്ഞിട്ട് വീട്ടുകാരെക്കാണുമ്പോൾ യാതൊരുകൂസലുമില്ലാതെ പോടാപുല്ലേന്നമട്ടിൽ
ചുരുണ്ടുകൂടുന്നയിനത്തിൽ
പെട്ടതല്ലേ ഇതും..??
ചോദിയ്ക്കുന്നതിനും പറയുന്നതിനുമെല്ലാം അവന്റെഭാഷയിൽ
എന്തൊക്കെയോ ന്യായീകരണവുംകൊടുത്തുകൊണ്ട് നിൽക്കുന്ന അതിനെക്കണ്ടപ്പോൾ സത്യത്തിലെന്റെ കിളിപാറി...
പക്ഷേ മീനാക്ഷിയതൊന്നും ചിന്തിയ്ക്കാനുള്ള മൂഡിലേയായ്രുന്നില്ല...
പൂച്ചേടെകേസവിടെ നിയ്ക്കട്ടെ ആദ്യമെന്റെ പ്രതികാരമെന്നമട്ടിൽ
എന്നെയൊന്നുനോക്കീട്ട്
അവൾചോദിച്ചു;
""...ചേച്ചിയിതാരുവന്നെന്നാ പറഞ്ഞേ..??"""
""...ദേ... ഇവൻ... രണ്ടുദിവസമെവിടെയോ തെണ്ടിത്തിരിഞ്ഞു നടന്നിട്ട് കേറിവന്നേക്കുവാ..!!"""_ ചേച്ചിയുടെമറുപടി...
""...അല്ലാ... അപ്പൊ
ഹണീബീന്നുപറഞ്ഞത്..??"""_ മീനാക്ഷിയ്ക്കു പിന്നേംസംശയം...
""...ഹണീബീന്ന് ഇവന്റെപേരാ...
അല്ല, എന്തുപറ്റി..??"""_ സംശയംക്ലിയറാക്കിക്കൊണ്ട് ജോക്കുട്ടൻ ഞങ്ങളെ മാറിമാറിനോക്കി...
""...ഏയ്.! ഒന്നൂല്ല.! ഹണീബീന്നുകേട്ടപ്പോൾ
ഇവളുകരുതി സാനമായ്രിയ്ക്കൂന്ന്..!!"""_ ഇത്തവണ മറുപടിപറഞ്ഞത് ഞാനായ്രുന്നു...
അതുകേട്ടതും ജോക്കുട്ടനും ചേച്ചിയുങ്കൂടി ഒറ്റച്ചിരിയായ്രുന്നു...
പിന്നവളെയൊന്നു നോക്കി,
""...ഇതൊന്നുമത്ര
നല്ലതല്ലാട്ടോ മീനൂ..!!"""_ ന്നും പറഞ്ഞുകൊണ്ട് രണ്ടൂടി
അകത്തേയ്ക്കുപോയതും, കണ്ണുവെട്ടിച്ച് ഹണീബിയും അകത്തുകേറി...
""...ദേ കേറിപ്പോണ്...
വാലേപ്പിടീടാ..!!"""_ അവനകത്തു കേറുന്നതുകണ്ടതും മീനാക്ഷിയുത്തരവിട്ടു...
അതിന്,
""...എന്നിട്ടുവേണം അതിന്റേന്നു കടികിട്ടാൻ... അല്ലാ, ഞാനിങ്ങനെ
നടക്കുന്നതുകണ്ടിട്ട്
നെനക്കുനന്നായ്ട്ട്
കഴയ്ക്കുന്നുണ്ടെന്നു
തോന്നുന്നല്ലോ..??"""_ ന്ന് തിരിച്ചുചോദിച്ചതും അവളെന്നെ തുറിച്ചുനോക്കിയ്ട്ട് അകത്തേയ്ക്കു പോകാനായിതുടങ്ങി...
""...മീനാഷീ..!!"""_
💬 Comments
View all comments