Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
മറുപടിയുംകൊടുത്ത് റോസ്റ്റ് അടുപ്പിൽനിന്നും താഴേയ്ക്കുമാറ്റി അടുക്കളയിൽനിന്നുമിറങ്ങുമ്പോൾ ചേച്ചിയുമെന്റെ പിന്നാലെകൂടി...
""...സിദ്ധൂ... നിൽക്ക്...
തെറ്റിയിട്ടാണോ പോണേ..??
എന്നാ വാ... വരാനല്ലേ പറഞ്ഞേ..!!"""_ പറഞ്ഞതിനൊപ്പം എന്നെപിടിച്ചുവലിച്ച് അടുക്കളയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി...
ശേഷം,
""...താ... നീതന്നെടുത്തു താ... ഞാങ്കഴിയ്ക്കാം..!!"""_ ന്നുംപറഞ്ഞു വായുംപൊളിച്ചു നിന്നപ്പോൾ ഒരുനിമിഷമെന്റെ മുന്നിൽനിൽക്കുന്നത് കീത്തുവേച്ചിയാണോന്നുപോലും ഞാനോർത്തുപോയി...
എന്തേലുമ്പറഞ്ഞ് ഉടക്കുണ്ടാക്കിപ്പോയാൽ പിണങ്ങിയിരിയ്ക്കാൻ അവളും സമ്മതിയ്ക്കില്ലായ്രുന്നു...
ഇതേപോലെ പിടിച്ചപിടിയാലേ കൊണ്ടുവന്നു പിണക്കംതീർക്കുന്നതാ കക്ഷിയുടെപതിവും...
പക്ഷേയിപ്പോൾ...
""...എന്താലോചിച്ചോണ്ട്
നിൽക്കുവാ... താടാ..!!"""_ വീണ്ടുമെന്നെനോക്കി ആരതിയേച്ചി വാപൊളിച്ചപ്പോൾ,
""...അയ്യട.! കഴിയ്ക്കാനിഷ്ടോല്ലാത്തോര് ഞാൻ കഷ്ടപ്പെട്ടതങ്ങനെ
കേറ്റണ്ട... തരത്തുമില്ല..!!"""_ പറഞ്ഞ ഞാൻ,
""...ഇതാമ്മേ... അമ്മകഴിച്ചിട്ട് അഭിപ്രായമ്പറഞ്ഞാൽമതി... ജാഡത്തെണ്ടികൾക്കൊന്നും കൊടുക്കണ്ട..!!"""_ ന്നും കൂട്ടിച്ചേർത്ത് ഞാനമ്മയുടെ വായിലേയ്ക്കു വെച്ചുകൊടുത്തതും ഒരു ഭാവമാറ്റവുമില്ലാതെ അവരതുകഴിച്ചു...
ശേഷം അഭിപ്രായമ്പറയുന്നതിനായി കാത്തുനിന്നെങ്കിലും അവരൊന്നുംപറഞ്ഞില്ല...
പകരം, എന്നെചേർത്തുപിടിച്ച് കവിളത്തൊരു മുത്തംതന്നു...
ഒരുനിമിഷമൊന്നു ഞെട്ടിയഞാൻ തിരിഞ്ഞു ചേച്ചിയെനോക്കുമ്പോൾ
കക്ഷിയവിടെ കണ്ണുംമിഴിച്ചുനിൽപ്പുണ്ട്...
""...അത്രയ്ക്ക്... അത്രയ്ക്കു സൂപ്പറായ്ട്ടുണ്ടോ..??"""_ ക്ഷമനശിച്ചമട്ടിൽ ചേച്ചി അമ്മയെനോക്കീതും, ഒരുരക്ഷേമില്ലന്നമട്ടിൽ അമ്മ കണ്ണുകാണിച്ചു...
അതിനൊന്നാലോചിച്ചശേഷം,
""...അങ്ങനെയാണെങ്കിൽ ഒരു കഷ്ണംതന്നേ...
ഞാനൂടെയൊന്നു നോക്കട്ടേ..!!"""_ ന്നായി ചേച്ചി...
""...ഓ.! വേണ്ട.! അമ്മയ്ക്കിഷ്ടായല്ലോ...
അതുമതി... വെറുതെയിതൊന്നും കഴിയ്ക്കാത്തോരുതിന്ന് വാ കേടാക്കണ്ട..!!"""
""...ഓഹോ.! അങ്ങനെയാണല്ലേ..?? എന്നാലേ ഇതെന്റെവീട്... എന്റടുക്കള... അപ്പൊ ഇവടിരിയ്ക്കുന്ന സാധനങ്ങളൊക്കെ കഴിയ്ക്കാൻ എനിയ്ക്കാരുടേമനുവാദം വേണ്ട..!!"""_ വാശിയ്ക്കു പറഞ്ഞുകൊണ്ട് ഒരുകഷ്ണം ലിവറെടുത്തതും,
""...ദേ... അതിലാണംതൊട്ടാൽ
നിന്റെ കൈഞാൻ വെട്ടും..!!"""_ ഞാനുംവിട്ടില്ല...
അതുംകേട്ടതും തിരിഞ്ഞെന്നെനോക്കിയ ചേച്ചി;
""...എന്താടാ വിളിച്ചേ..??
നീയെന്നോ..?? എന്താ നീപറഞ്ഞേ..?? കൈ വെട്ടൂന്നോ..?? അത്രയ്ക്കു ധൈര്യോണ്ടേൽ വന്നുവെട്ടടാ..!!"""_ ന്നും ചീറിക്കൊണ്ടെന്റെ നേരേവന്നതും ഞാനോടി അമ്മയോടുചൊതുങ്ങി...
ഉടനെ പുള്ളിക്കാരിയെന്നെ വട്ടംപിടിയ്ക്കുവേംചെയ്തു...
""...അമ്മയൊന്നങ്ങടു മാറിയേ... ഇന്നു ഞാനീപ്പട്ടിയെ ശെരിയാക്കുന്നുണ്ട്... അവനെന്റെ കൈവെട്ടുമ്പോലും..!!"""_ പരാതിപറയുമ്പോലെ പറഞ്ഞുകൊണ്ട് അമ്മയ്ക്കു പിന്നിലൊളിച്ചുനിന്ന എന്റെ കവിളിനിട്ട്കുത്തീതും,
""...അതുപിന്നവൻ അത്രകഷ്ടപ്പെട്ടുണ്ടാക്കീട്ട് സ്നേഹത്തോടെതന്നത് വേണ്ടാന്നുപറഞ്ഞിട്ട്
പിന്നെപ്പോയതിൽ കയ്യിട്ടോണ്ടല്ലേ... അപ്പൊപ്പിന്നെ പറഞ്ഞതിലൊരു കുറ്റോമില്ല..!!"""_ അമ്മ നൈസിനെനിയ്ക്കൊപ്പം ചേർന്നു...
""...ഓഹോ.! ഇപ്പങ്ങനെയായല്ലേ... എന്താസ്നേഹം... ഇനിയെന്തിനെങ്കിലും മോളേന്നുംചക്കരേന്നും വിളിച്ചുവാ... കാണിച്ചുതരാം ഞാൻ..!!"""_ ഒന്നുനിർത്തി, പിന്നെന്നെനോക്കി;
""...ചിരിയെടാ ചിരി... നീയുംവരും ചേച്ചീകൂച്ചീന്നു വിളിച്ചിട്ട്... അപ്പറിയാം, ആരതീടെ സ്വഭാവമെന്താന്ന്..!!"""_ അത്രയുംപറഞ്ഞിട്ട്,
""...എനിയ്ക്കൊരധികം വന്നതുണ്ടായ്രുന്നല്ലോ... അതിന്റൊരനക്കോം
കേൾക്കുന്നില്ലാ... ഈശ്വരാ... ഹണീബീ..!!"""_ നെഞ്ചത്തുകൈവെച്ചതും കൂട്ടിച്ചേർത്തുകൊണ്ട് ഹോളിലേയ്ക്കുപാഞ്ഞു...
""...ഓടിച്ചെല്ല്.! ഭാഗ്യമുണ്ടേൽ ഇന്നുവൈകിട്ടത്തേയ്ക്ക് പുതിയൊരുഡിഷിനുള്ള
വകയൊക്കും; ഹണീബി നിർത്തിപ്പൊള്ളിച്ചത്..!!"""_
💬 Comments
View all comments