Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
വിളിച്ചുപറഞ്ഞശേഷം
അമ്മയ്‌ക്കൊപ്പം
നുറുക്കാൻകൂടിയ
ഞാൻചോദിച്ചു;
""...ചേച്ചി നോൺവെജ്
കഴിയ്ക്കൂലാന്ന് പറഞ്ഞതു സത്യാണോ..??"""
""...ആം.! അവരാരും കഴിയ്ക്കില്ലായ്രുന്നൂ... പിന്നെ ജോക്കുട്ടന്റൊപ്പം കൂടിയേപ്പിന്നെ അവനാ നിർബന്ധിച്ചുകഴിപ്പിച്ചേ..!!"""
""...ഓഹോ.! അതെന്താ
അവരാരും കഴിയ്ക്കാത്തേ..?? എന്തേലുംപ്രശ്നമുണ്ടോ..??"""
""...എന്തുപ്രശ്നം..??"""_
അമ്മയെന്നെ ചുഴിഞ്ഞുനോക്കി..
""...അല്ലാ... കഴിച്ചാലിനി ചൊറിയാചിരങ്ങാ
വല്ലോംവരോന്ന്..??"""
""...ചൊറിയുംചിരങ്ങും
വരുന്നതേ നിന്റെമറ്റവൾക്ക്... കുട്ടിപ്പാവാടേമിട്ട് തുള്ളിക്കളിച്ചു നടക്കൂലേ... മീനാച്ചി, അവൾക്ക്..!!"""_ മറുപടികേട്ട് തിരിഞ്ഞുനോക്കീതും തക്കുടൂനേം ഒക്കത്തെടുത്ത് പിന്നിൽനിൽക്കുവാണ് കക്ഷി...
""...എറച്ചിതിന്നാലവൾക്ക്
ചൊറിയോ ചിരങ്ങോവന്നെങ്കിൽ ഞാൻപടക്കമല്ല, ബോംബിട്ടാഘോഷിച്ചേനെ... പക്ഷേ എന്തുചെയ്യാൻ... ആ നാക്കിലല്ലാതെ മറ്റെങ്ങുമീ ചൊറിയില്ലാന്നേ..!!"""
""...ദേ ചെക്കാ... വെറുതെയാ കൊച്ചിനെക്കുറിച്ച് അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ... തല്ലുമേടിയ്ക്കും നീ..!!"""_ പറഞ്ഞതും അമ്മയെന്നെനോക്കി കണ്ണുരുട്ടി...
""...ഓ.! ങ്ങളതുവിട്.! എന്നിട്ടീ സാധനമെന്താ
ഇറച്ചികൂട്ടാത്തേന്ന് പറ... ഇനി പോത്തിനെയോ കോഴിയേയോക്കെ കാണുമ്പോൾ
കുടുംബക്കാരായ്ട്ടാണം സാമ്യന്തോന്നീട്ടാണോന്നറിയാൻ ചോദിച്ചതാ..!!"""
""...പ്ഫാ..!!"""_ പറഞ്ഞുതീർത്ത് നാക്കുമടക്കി വായിലേയ്ക്കിട്ടില്ല, അതിനുമുന്നേ കേട്ടൂ, ഒരാട്ട്...
ശേഷം,
""...നിനക്കതിനെയൊക്കെ കാണുമ്പോൾ വീട്ടുകാരെ ഓർമ്മവരുന്നെന്നുവെച്ച് എന്നെയാക്കൂട്ടത്തിൽ കൂട്ടണ്ട... ഞാനിതൊന്നും കഴിയ്ക്കാത്തതേ, ഞങ്ങളസ്സല് നമ്പൂതിരിമാരായോണ്ടാ..!!"""_ പുള്ളിക്കാരിയതിനുള്ള വിശദീകരണവുംതന്നു...
""...ഓഹോ.! അപ്പൊ നമ്പൂരിക്കുട്ടിയായ്രുന്നല്ലേ... അതുകൊള്ളാം..!!"""_ അതിനൊന്നു ചിരിച്ചുകൊണ്ട് കിച്ചൻസ്ലാബിലേയ്ക്കു കേറിയിരുന്നപ്പോഴാണ് മുന്നേയെപ്പോഴോ
മീനാക്ഷിപറഞ്ഞതു മനസ്സിലേയ്‌ക്കോടിയെത്തീത്;
...അപ്പവള്പറഞ്ഞതു സത്യാല്ലേ... അവൻക്രിസ്ത്യനും ഇവര്ഹിന്ദുവും... അപ്പെന്തായാലും
സംഗതിയടിച്ചുമാറ്റം തന്നെ...
അമ്പട ജോക്കുട്ടാ... നീയാള് കൊള്ളാല്ലോ.!
""...മ്മ്മ്..?? എന്തുപറ്റി ഒരിളിയും ചിന്തയുമൊക്കെ..??"""_ കുഞ്ഞിനേം ചുമലിൽചേർത്ത് ചേച്ചി രൂക്ഷമായൊന്നുനോക്കി...
""...ഏയ്.! ഇത്രേം ചെറിയ പ്രായത്തിലൊക്കെ അതുപോലൊരു ഷോപ്പിങ് കോംപ്ലെക്സുണ്ടെന്നു പറഞ്ഞപ്പോഴേ ഒരുവശപ്പെശക് ഞാനൂഹിച്ചതാ... അപ്പൊയീ നമ്പൂരിച്ചിക്കൊച്ചിന്റെ കൊമ്പേന്നുള്ള ഊറ്റുമൊതലാല്ലേ ആ ഷോപ്പിങ് കോംപ്ളെക്സൊക്കെ..??"""
""...ഒന്നുപോടാ... അതൊക്കെ ജോക്കുട്ടൻ സ്വന്തായ്ട്ടുണ്ടാക്കീതാ... പിന്നെ നിനക്കുവേണേലും അതുപോലൊക്കെ ചെയ്യാവുന്നേയുള്ളൂ; മനസ്സുണ്ടാവണമെന്നു മാത്രം..!!"""_ അത്രയുംനേരത്തെ
മുഖംവീർപ്പിയ്ക്കൽ അഭിനയമായ്രുന്നെന്ന മട്ടിൽ ചേച്ചിയൊന്നു ചിരിച്ചു...
ഉടനെ,
""...ചേച്ചിയ്ക്കത്രയ്ക്ക് ആഗ്രഹോണ്ടേൽ അതെല്ലാമെന്റെ പേരിലേയ്ക്കെഴുതിവെച്ചുതരാൻ പറ... അവനാവുമ്പോൾ ഇനീമിതുപോലുണ്ടാക്കാൻ മനസ്സുണ്ടല്ലോ..!!"""_ ഞാനൊന്നു വിരിച്ചുനോക്കി...
""...ആഹാ.! നീയാള്
തരക്കേടില്ലല്ലോ... ഷോപ്പുമാത്രമാക്കണ്ടടാ...
ഈ വീടും പുരയിടോങ്കൂടെഴുതി തരാം..!!"""
""...ആധാരം ബാങ്കിലെ പൂട്ടുമ്പുറത്തല്ലെങ്കിൽ ഞാൻ വേണ്ടാന്നുപറയില്ല..!!"""_ എന്റെ മറുപടികേട്ടതും കക്ഷിയെന്നെ തുറിച്ചുനോക്കി...
എന്നിട്ടമ്മയ്ക്കു നേരേതിരിഞ്ഞ്;
""...കേട്ടോമ്മേ ഇവമ്പറയണേ...
ഇതെല്ലാമങ്ങിവന്റെ പേരിൽ എഴുതിക്കൊടുക്കാൻ..!!"""_ ചേച്ചി കൂട്ടിച്ചേർത്തു...
അതിന്,
""...നിങ്ങളെന്നാന്നുവെച്ചാ കാട്ട്... എന്നാലതിനുമ്മുന്നേ എന്നേമെന്റതിയാനേംകൂടി വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കിയേക്കണം..!!"""_
എന്നും മറുപടിപറഞ്ഞ് നുറുക്കിയിട്ടയിറച്ചിയുമായി അവരെഴുന്നേറ്റു...
""...വല്ലാവശ്യോമുണ്ടായ്രുന്നോ..??
💬 Comments
View all comments