0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1942

പാവംഅമ്മ... വിഷമമായീന്നു തോന്നുന്നു..!!"""_ എന്നൊന്നു ചൊറിഞ്ഞതും കക്ഷിയെന്റെ തോളിനിട്ടൊരു തല്ലുതന്നു...

പിന്നൊന്നിരുത്തി ചിരിയ്ക്കാനും മറന്നില്ല...

അതിൽപ്പിന്നെ ഞങ്ങളു കുറച്ചുനേരംകൂടി അല്ലറചില്ലറ അടുക്കളപ്പണിയൊക്കെ ചെയ്തശേഷമാണ് കഴിയ്ക്കാനിരുന്നത്...

ചേച്ചി അതിനിടെ ജോക്കുട്ടനെ വിളിച്ചപ്പോൾ അവര് വൈകാൻവരുമെന്നും പറഞ്ഞു....

എന്നിട്ടും ജോക്കുട്ടൻവരാതെ
കഴിയ്ക്കാൻമടികാണിച്ച ചേച്ചിയെ ഞാൻ നിർബന്ധിച്ചു
കൂടെയിരുത്തുകയായ്രുന്നു... കഴിയ്ക്കില്ലാന്നറിഞ്ഞതുകൊണ്ട് ഞാൻ പിന്നെ ലിവർഫ്രൈ കഴിയ്ക്കാൻ ചേച്ചിയെ നിർബന്ധിച്ചില്ലെങ്കിലും എന്നെ സന്തോഷിപ്പിയ്ക്കാനെന്നോണം ഒന്നുരണ്ടുകഷ്ണം ഫ്രൈ ചേച്ചിയും പാത്രത്തിലെടുത്തു വെച്ചിരുന്നു...

അപ്പോഴേയ്ക്കും അച്ഛനായുള്ള ആഹാരവുമായി അമ്മയുംപോയി...

പിന്നെയും കുറച്ചുനേരം ചേച്ചിയുമായി കത്തിവെച്ചിരുന്നശേഷം ഒന്നുപോയിക്കിടന്നു മയങ്ങി...

എഴുന്നേൽക്കുന്നതോ നാലുമണികഴിഞ്ഞും...

എന്നാലപ്പോഴും മീനാക്ഷിയെത്തിയിരുന്നില്ല...

താഴേയ്ക്കുവന്നപ്പോൾ തക്കുടു ഹോളിലിരിപ്പുണ്ട്...

വേറെയാരേം അവിടെങ്ങും കാണാനുമില്ല...

പിന്നൊന്നുമാലോചിച്ചില്ല, കുഞ്ഞിനേയുമെടുത്ത് പുറത്തേയ്ക്കുനടന്നു...

ലവളുമാരുവരാൻ സമയമെടുക്കുന്നതുകൊണ്ട് വീടിനുചുറ്റുമൊക്കെ രണ്ടുവലത്തൊക്കെയിട്ട് ഗെയ്റ്റിനടുത്തേയ്ക്കു
ചെല്ലുമ്പോളാണ്
ജോക്കുട്ടന്റെവണ്ടി ഗെയ്റ്റുകടന്നുവരുന്നത്...

എന്നേയും
എന്റെകയ്യിലിരിയ്ക്കുന്ന തക്കുടുവിനേയും കണ്ടതും, കോഡ്രൈവിങ് സീറ്റിലിരുന്ന്
മീനാക്ഷി കൈവീശിക്കാണിച്ചു...

ശേഷം വണ്ടി ഞങ്ങളെ
മറികടന്നുപോയപ്പോഴും ചെക്കന്റെകണ്ണുകൾ അതിനെപ്പിന്തുടർന്നു...

""...മതീടാ നോക്കീത്...
ഇനിയെന്തേലും
പറഞ്ഞിട്ടുവന്നാൽ പട്ടിവില കൊടുത്തോണം...
മൈൻഡേ ചെയ്യാൻപോകരുത്...
കേട്ടല്ലോ..!!""'_ ചെക്കന്
നിർദ്ദേശംകൊടുക്കുമ്പോൾ
പിന്നിൽ ഡോറുതുറക്കുന്ന ശബ്ദംകേട്ടു...

ഒന്നു പാളിനോക്കുമ്പോൾ കയ്യിൽ കുറേകവറുകളുമായി വീട്ടിലേയ്ക്കുകയറുന്ന മീനാക്ഷിയെയാണ് കണ്ടത്;

...ഇഹ്.! ഇതൊരുപാടുണ്ടല്ലോ... ലെവനെ അറുത്തൂന്നാതോന്നണേ...
എന്നാലുമവനെ കാണുന്നില്ലല്ലോ... ഇനിയേതേലും ലോക്കറിൽ പണയപണ്ടമായ്ട്ടിരിയ്ക്കുന്നോ ആവോ..??

...ഏയ്‌.! ഉണ്ടുണ്ട്... ഇറങ്ങുന്നുണ്ട്...

...ഭാഗ്യം.!

...ഉഹ്.! കാവടിതുള്ളി പോയതാ, നനഞ്ഞകോഴിയെപ്പോലെ ഇറങ്ങുന്നേ.!

""...തക്കുടൂ... ദേ ആപ്പോണതാരാന്നു കണ്ടോ..?? നിന്റെ തന്തയാ...
ലവള് പൊളന്നുതിന്നേന്റെ
ക്ഷീണമുണ്ടെന്നു തോന്നുന്നു... നീചെന്ന് വീശിക്കൊട്..!!"""_ ചെക്കനെ തോണ്ടിപ്പറഞ്ഞുകൊണ്ട് ഗെയ്റ്റിനുപുറത്തിറങ്ങുമ്പോൾ എന്തറിഞ്ഞിട്ടെന്നറിയില്ല, അവനും കുഞ്ഞരിപ്പല്ലുകാട്ടി ചിരിയ്ക്കാൻതുടങ്ങി...

""...മ്മ്മ്.! നിന്റെയാ
തള്ളച്ചീടെകയ്യീന്ന് തുടുപ്പിന്
കുത്തുകേറുന്നത് കാണുമ്പോഴും ഈ ചിരിയൊക്കെ കണ്ടാമതി..!!"""

""...ഹലോ... എന്താണ് പുതിയപ്രശ്നം..?? ചങ്ക്സുതമ്മിൽ തെറ്റിപ്പിരിഞ്ഞോ..??"""_ പിന്നിൽനിന്നൊരു ചോദ്യവും
അതിനു ബേക്ക്അപ്പായൊരു
ചിരിയുംകൂടികേട്ടതും ഞാൻ തിരിഞ്ഞുനോക്കി; കാണുന്നത്
നമ്മടെ തട്ടത്തെയാ...

ആദ്യമൊന്നു കണ്ണുചിമ്മിയ ഞാൻ പരമാവധി സംയമനംപൂണ്ട് ചിരിയ്ക്കുകയും ശേഷം സംസാരിയ്ക്കാനുമൊക്കെ തുടങ്ങി...

കൂട്ടുകാരിപ്പെണ്ണില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു പുള്ളിക്കാരി നൂറേനൂറിൽ വർത്താനംപറയാൻ തുടങ്ങിയതോടെ എനിയ്ക്കുമങ്ങട് ഹരമായി...

അവസാനം വാട്സ്ആപ്പ്നമ്പര് ചോദിച്ചപ്പോൾ പെട്ടെന്നൊന്നു കണ്ണുമിഴിച്ചശേഷം പിന്നെത്തരാമെന്നാംഗ്യവും കാട്ടി കക്ഷി വലിയുവായ്രുന്നു...

...ഓഹ്.! നമ്പറ് ചോദിച്ചപ്പോൾ അവൾടൊരു നമ്പരേ...

...ആം.! നാളെയും നീ വരൂലോ... ഞാനെടുത്തോളാം.!

💬 Comments

View all comments