0%

Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1670

എന്റെ ഡോക്ടറൂട്ടി 25 Ente Docterootty Part 25 | Author : Arjun Dev | Previous Parts



""...അഹ്.! ഇതാര് ചേച്ചിയോ..?? ചേച്ചിയെപ്പൊ വന്നൂ..??"""_ ചമ്മിനാറി പട്ടിത്തീട്ടത്തിൽ ചവിട്ടിനിന്നിട്ടും ഗൗരവംമാറാതെ ഞാൻതിരക്കി...

ശേഷം കയ്യിലിരുന്ന കുഞ്ഞിനോടായി;

""...തക്കുടൂ... നോക്കിയേ... ഇതാരാവന്നേന്ന്..??
കുഞ്ഞൂന്റമ്മയാ... മോൻചെല്ല്..!!"""_ ന്ന് പറഞ്ഞിട്ട് കുഞ്ഞിനെ ഞാൻ ചേച്ചിയ്ക്കുനേരേ നീട്ടുവേംചെയ്തു...

അപ്പോഴും വല്ലാത്തൊരുഭാവത്തോടെ എന്റെ മുഖത്തേയ്ക്കുനോക്കി ചേച്ചിയവനെ വാങ്ങുമ്പോൾ പിന്നിൽനിന്നും ചിരിയമർത്താൻ കഷ്ടപ്പെടുകയായ്രുന്നൂ മീനാക്ഷി...

""...ആഹാ.! നീ തീറ്റയൊക്കെ കഴിഞ്ഞിറങ്ങിയാ..?? ആം.! പിന്നെ ചേച്ചിയോടുപറഞ്ഞാ എറച്ചിചുട്ടുതരും...
ഞാൻ കഴിച്ചിരുന്നു, ഉഫ്.! എന്താടേസ്റ്റെന്നറിയോ..??"""_ ഇവടൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ മീനാക്ഷിയോടു തെറിച്ചശേഷം ഞാൻ തിരിഞ്ഞു ചേച്ചിയെനോക്കി;

""...പിന്നെ ചേച്ചീ... തക്കുടൂന്
വെശക്കുന്നോന്നൊരു സംശയോണ്ട്... സമയത്തിനെന്തേലും കൊടുത്തേക്കണേ..!!"""_ ന്നൂടെ കൂട്ടിച്ചേർത്തുകൊണ്ട്
പയ്യെ മുങ്ങാൻ തുടങ്ങുമ്പോഴും ചേച്ചി തെറിപറയാതിരുന്നതിലുള്ള ആശ്വാസമായ്രുന്നു മനസ്സിൽ...

""...മ്മ്മ്.! ഇത്രേങ്കാലം
ഒരുകോഴിയെ
സഹിച്ചാമതിയായ്രുന്നു...
ഇതിപ്പൊ പോന്നേക്കുവാ അടുത്തത്... പോരാത്തേന് അവനുകൂട്ടായൊരു കുട്ടിക്കോഴീം...
അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇക്കണ്ട കോഴികളെല്ലാങ്കൂടി വന്നിങ്ങനെ ഒത്തുകൂടാൻ ഇതെന്താ കോഴിക്കൂടാ..??"""_
ആരേയും മൈൻഡാക്കാതെ വീട്ടിലേയ്ക്കു വെച്ചുനടക്കുമ്പോഴാണ്
പിന്നിൽനിന്നും ചേച്ചിയുടെയാ ഡയലോഗ്കേട്ടത്...

അപ്പോളിത്രേംനേരം ആശ്വസിച്ചതൊക്കെ
ചുമ്മാതെയാല്ലേ ന്നു മനസ്സിൽപറഞ്ഞു ഞാൻതിരിഞ്ഞു...

""...അതുപിന്നെ... ഞാൻ... ഞാനാ കൊച്ചിനെക്കണ്ടപ്പോൾ... വെർതേ... പരിചയം... പരിചയമ്പുതുക്കാനായ്ട്ട്..."""_ ഞാൻനിന്ന് വിക്കീതും,

""...ഓഹോ.! ഈ എല്ലാദിവസോം പരിചയമ്പുതുക്കാൻ അവൾക്കെന്തിന്റെ
ഏനക്കേടാ..??"""_ ന്നും ചോദിച്ച് ചേച്ചി തിരിച്ചടിച്ചു...

അതുകേട്ടതും മീനാക്ഷിയൊറ്റച്ചിരിയായ്രുന്നു...

അതിനവളെയൊന്നു തുറിച്ചുനോക്കി പല്ലിറുമ്മിക്കൊണ്ട് വീട്ടിലേയ്ക്കുനടക്കുമ്പോൾ പിന്നിൽ ചേച്ചിയുടെസ്വരം
കേൾക്കാമായ്രുന്നു;

""...ദേ... കണ്ണിക്കണ്ടകോഴികളോടെ കറങ്ങിനടന്ന് വീട്ടിനു ചീത്തപ്പേരുണ്ടാക്കിയാ തൂവലുഞാനുരിയും... ആഹ്.! പെമ്പിളേളരെക്കാണാൻ എന്താ ആവേശം..!!"""_ ചേച്ചിയാ തുടർന്നുപറഞ്ഞതെല്ലാം കുഞ്ഞിനോടാണേലും കൊത്തെല്ലാംകിട്ടീതെന്റെ നെഞ്ചത്തിട്ടായ്രുന്നു...

...ഉഫ്.!

💬 Comments

View all comments