0%

Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1313

ഞാനാണെങ്കിൽ എലിക്കെണിയ്ക്കുള്ളിൽ സുനകുടുങ്ങിയ പോലുള്ളവസ്ഥയിലുമായി...

""...ഇവളില്ലാതെ വന്നുകേറിയാൽ നിങ്ങളൊക്കെ ചോദിയ്ക്കുന്നേന് ഞാൻ മറുപടിപറയണ്ടേ..?? അതാ..!!"""_ ഒന്നുപെട്ടെങ്കിലും ഒരുവിധം തടിരക്ഷിച്ചു...

""...അതുശെരിയാ... ഞാനും സമ്മതിയ്ക്കുന്നു... എന്നാലും കൊണ്ടുകിടത്തിയാ
മതിയായ്രുന്നല്ലോ, കുളിപ്പിച്ച് തുണിയുംമാറ്റേണ്ട കാര്യമുണ്ടായ്രുന്നോ..??"""_ ചേച്ചി ചോദിച്ചതും ഞാനൊന്നു കിടുങ്ങി...

...അതിവരെങ്ങനെ കണ്ട്...??

ബാത്റൂമിലേക്കെങ്ങാനും ഒളിഞ്ഞുനോക്കിയോ..??

അതോ അവിടെങ്ങാനും ക്യാമറവെച്ചിട്ടുണ്ടോ..??

എന്നാലൂമ്പി...

തുണിയില്ലാണ്ട്നിർത്തി മീനാക്ഷിയെ കാണിച്ചുകൂട്ടിയതെല്ലാം നല്ലക്ലിയറായ്ട്ടു കണ്ടുകാണും...

...ഈശ്വരാ.! മൂർക്കൻ പാമ്പിനായ്രുന്നോ ഇത്രേന്നാളും കക്ഷം ചൊറിഞ്ഞുകൊടുത്തത്..??

നിന്നെ കുരുകൊണ്ട് പോകോടീ.!

""...അതുപിന്നെ മേത്തൂടത്രയും വാളുംവെച്ചു കിടന്നയിവളെ എന്റടുത്തുകിടത്താനോ..?? നടന്നതുതന്നെ..!!"""

""...എന്നാ മാറിക്കിടക്കണമായ്രുന്നൂ... ചോദിച്ചാൽ വേറെബെഡ്ഡ് ഞാൻ തരത്തില്ലായ്രുന്നോ..??"""_
ചോദിച്ച ചേച്ചി;

""...ഇതതൊന്നുമല്ല, നിനക്കവളെ കാണാണ്ടിരിയ്ക്കാൻ പറ്റൂല... അതുതന്നെ കാര്യം... അതോണ്ടല്ലേ, ഇന്നലിവള് പോയപ്പോൾമുതല് നീയിവൾടെ കാര്യമ്പറഞ്ഞുനിന്നത്... അന്നിവളെ ഞങ്ങളു കളിയാക്കാണ്ടിരിയ്ക്കാനല്ലേ, വണ്ടീംമാറ്റിവെച്ചിട്ട് തോളത്തിട്ടുകൊണ്ടോന്നേ..??
ഒട്ടും സ്നേഹമില്ലായ്രുന്നേൽ
പിന്നെന്തിനാ ഇവളെന്റെ ചന്തിയ്ക്കടിച്ചപ്പോൾ എനിയ്ക്കു ദേഷ്യംവന്നെന്നുകണ്ട് ഇവളേമെടുത്തോടീത്..?? ഇവൾക്ക് അടികൊള്ളാണ്ടിരിക്കാനല്ലേ..?? പറ നീ..!!"""_ എന്നുകൂടി ശ്വാസമെടുക്കാതെ
ചോദിച്ചപ്പോൾ എനിയ്‌ക്കെന്തു
പറയണമെന്നറിയാതെ പോയി...

...എല്ലാം ഞാൻ
ചെയ്തതുതന്നെ, പക്ഷേ ഉദ്ദേശമിതൊന്നുമായ്രുന്നില്ലെന്നു മാത്രം...

എന്നാലിതെങ്ങനാ ഇവരെപ്പറഞ്ഞു മനസ്സിലാക്കുക..??

അറിയില്ല.!

...ബാക്കിയെന്തും സഹിയ്ക്കാം,
പക്ഷേ മീനാക്ഷിയുടെയാ നോട്ടം...

അവളിപ്പോളെന്താവും ചിന്തിച്ചിട്ടുണ്ടാവ്ക..??

ഇത്രേംനാൾ ഇങ്ങനൊരിഷ്ടോം മനസ്സിൽകൊണ്ടുനടന്നിട്ട് ഞാനഭിനയ്ക്കുവായ്രുന്നെന്നോ..??

ഇനിയിതെന്റെ തിരിച്ചറിവാണോ..?? അതോ എല്ലാരും ചേർന്നെന്നെ പറ്റിയ്ക്കാൻ നോക്കുന്നതോ..??

എന്താഞാൻ വിശ്വസിയ്ക്കേണ്ടേ..??

എനിയ്ക്കെന്താ തലയുയർത്തി നോക്കാൻ സാധിച്ചില്ല...

പിടിയ്ക്കപ്പെട്ട അപരാതിയെപ്പോൽ നിൽക്കുമ്പോഴും മീനാക്ഷിയെന്നെപ്പറ്റി എന്തുചിന്തിച്ചിട്ടുണ്ടാവും എന്ന തോന്നലായ്രുന്നൂ മനസ്സുനിറയെ...

""...അതേ... നീയവനങ്ങനെ നോക്കുവൊന്നുമ്മേണ്ട... അവനിങ്ങനൊക്കെ കാണിയ്ക്കുന്നുണ്ടേലും ചെക്കനുനിന്നെ അത്രയ്ക്കിഷ്ടാ..!!"""_ ഒരിയ്ക്കൽക്കൂടി ചേച്ചിയുടെ വാക്കുകളുയർന്നതും, ഒരുനിമിഷം ഭൂമിപിളർന്നെങ്കിലെന്നു ഞാൻ കൊതിച്ചുപോയി...

ഇനിയും ഇനിയുമീ അപമാനം താങ്ങുന്നതെങ്ങനാ..??

""...പിന്നെ നീയുമത്ര വല്ല്യാളാവുവൊന്നുമ്മേണ്ട... അവനെക്കാൾക്കൂടുതൽ
നീയവനെയാ
സ്നേഹിയ്ക്കൂന്നേന്ന്
എനിയ്ക്കറിയാ..!!"""

""...ഞാ.. ഞാനോ..?? ദേ ചേച്ചീ... അനാവശ്യമ്പറയല്ലേട്ടോ..!!"""_ മീനാക്ഷിയിൽനിന്നുമൊരു എതിർപ്പുയർന്നതും ചേച്ചിപറഞ്ഞുതുടങ്ങി;

""...ഇല്ലേ..?? നിനക്കിവനെ ഇഷ്ടോല്ലേ..?? പറ...
ഇഷ്ടോല്ലെന്നെന്റെ മുഖത്തുനോക്കിപ്പറ... അങ്ങനിഷ്ടോല്ലാഞ്ഞിട്ടാണോ ഒരുനിമിഷം മാറിയിരിയ്ക്കാതെ നിഴലുപോലവന്റെ പിന്നാലെ നടക്കുന്നത്..?? പറ.!

...അന്നിവൻ ജോക്കുട്ടനൊപ്പം ഷോപ്പിൽപോയപ്പോൾ
വെപ്രാളമ്പിടിച്ചിവടൊക്കെ ഓടിനടന്നതാരാ..?? മിനിറ്റിന് മിനിറ്റിനിവൻ വരുന്നുണ്ടോന്നു പോയ്‌ നോക്കിക്കൊണ്ടിരുന്നതാരാ..?? ഞാനാണോ..?? അന്നവള് സംസാരിച്ചതു കേൾക്കണായ്രുന്നു; എന്തുപറഞ്ഞാലും
അവസാനമവൾടെ സിത്തൂലാ ചെന്നുനിൽക്കണെ... എന്നിട്ടാണവനെ
ആക്സെപ്റ്റ്ചെയ്യാൻ പറ്റൂല്ലാന്നുമ്പറഞ്ഞു തള്ളുന്നത്..!!"""_ അത്രയുംപറഞ്ഞ് ആരതിയേച്ചി ശ്വാസമെടുക്കുമ്പോൾ
അത്രയുംനേരം തലകുമ്പിട്ടിരുന്ന
ഞാൻ മുഖമുയർത്തി
മീനാക്ഷിയെനോക്കി...

കുറച്ചുമുന്നേ ഞാനേതവസ്ഥയിലായ്രുന്നോ ആ സ്ഥാനത്തിപ്പോളവൾ...

""...ഞാൻ... ഞാനിവന്റെകാര്യം പറഞ്ഞൂന്നുവെച്ച് അതിഷ്ടാവോ..?? അങ്ങനാണേൽ ഒരുദിവസം ഞാനാരുടേല്ലാം കാര്യമ്പറയുന്നു... അവരോടൊക്കെനിയ്ക്ക് ഇഷ്ടാണോ..??"""_ കുറച്ചുനേരം മൗനംപൂണ്ടെങ്കിലും അവളൊന്നുചെറുത്തു...

""...ആവില്ലായ്രിയ്ക്കാം... എന്നാലൊട്ടും ആക്സെപ്റ്റ്ചെയ്യാൻ കഴിയാത്തൊരാളെക്കൊണ്ട് കാലിൽ തൈലമിടീയ്‌ക്കോ..?? എനിയ്ക്കറിയില്ല... എനിയ്ക്കിഷ്ടമില്ലാത്തൊരാളെന്റെ

💬 Comments

View all comments