0%

Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1312

ഞാനിടയ്ക്കുകേറി;

""...ഇല്ലേച്ചീ... ഇത്രയൊക്കെ കന്നന്തിരിവുകാണിച്ച ഇവളെയിനീം സയ്ക്കാനെനിയ്ക്കു പറ്റത്തില്ല..!!"""

""...അതേ... ഞാൻ
കന്നന്തിരിവു കാണിച്ചിട്ടുണ്ടേൽ
അതിലുങ്കൂടുതല് കാണിച്ചത് നീതന്നെയാ... അത്രയൊക്കെ വേണ്ടാത്തരംകാണിച്ച ഇവനെ ആക്സേപ്റ്റ്ചെയ്യാൻ എനിയ്ക്കുംപറ്റത്തില്ല ചേച്ചീ..!!"""

""...ആയിക്കോട്ടേ... എന്നാലിതൊക്കെ
തുടങ്ങിവെച്ചതാരാ..?? ഞാനാണോ..?? നീപറ.. ഞാനാണോന്ന്..??"""

""...മതി.! നിർത്ത്..!!"""_ വാക്പോര് നീണ്ടപ്പോൾ ചേച്ചി കൈയുയർത്തി തടഞ്ഞു...

ശേഷം,

""...അപ്പൊ ഒന്നിച്ചുപോവാൻ രണ്ടുപേർക്കും പറ്റില്ലാന്നുറപ്പാല്ലേ..??"""_ കൂട്ടിച്ചേർത്തപ്പോൾ ഞങ്ങൾ ഭാവവ്യത്യാസമില്ലാതെ നോക്കി...

ഉടനെതന്നെ ചേച്ചി തുടർന്നു;

"'"...എന്നാൽ ജോക്കുട്ടന്റെയൊരു കൂട്ടുകാരനുണ്ട്... ഹൈക്കോടതീലൊക്കെ പ്രാക്ടീസ്ചെയ്യുന്ന വക്കീലാ... കേസ് പുള്ളീനെ ഏല്പിച്ചാലോ..?? പുള്ളിയാകുമ്പോ അധികം ബുദ്ധിമുട്ടിയ്ക്കാതെ പിരിച്ചുതരും... എന്താപറയട്ടേ..??"""

""...ചേച്ചീ..??"""_ ചേച്ചിയുടെയാ ചോദ്യത്തിനുമുന്നിൽ മീനാക്ഷിയത്ഭുതപ്പെട്ടപ്പോൾ പുള്ളിക്കാരി വീണ്ടും സ്വരമുയർത്തി;

""...അല്ലപിന്നെ... നിങ്ങളെല്ലാം മുന്നേതന്നെ തീരുമാനിച്ചുറപ്പിച്ചു വെച്ചേക്കുന്നസ്ഥിതിക്ക് ഞാങ്കൂടുതലെന്തു പറയാനാ..??"""_ ചേച്ചിതുടർന്നു;

""...ഞാനൊന്നു ചോദിയ്ക്കട്ടേ... ഈപ്പറഞ്ഞ ആക്സെപ്റ്റൻസെന്നതുകൊണ്ട് എന്താ നിങ്ങളുദ്ദേശിയ്ക്കുന്നേ..??
പറ കേൾക്കട്ടേ..!!"""_ കേട്ടതിനപ്പോഴും ഞങ്ങൾക്കു മറുപടിയില്ലായ്രുന്നു...

അല്ലേത്തന്നെ എന്തിട്ട് മറുപടിയ്ക്കാൻ..??!!

""...എന്റെ പിള്ളേരേ..""'_ വീണ്ടും ചേച്ചിയുടെ ശബ്ദമുയർന്നു;

""...സത്യത്തിൽ ഇതിൽക്കൂടുതൽ തമ്മിൽതമ്മിൽ മനസ്സിലാക്കി പെരുമാറാനും ആക്സെപ്റ്റ് ചെയ്യാനുമൊന്നും നിങ്ങളെക്കൊണ്ട് പറ്റില്ല... അല്ല നീയെന്താ ഉദ്ദേശിയ്ക്കുന്നേ..??"""_ ചേച്ചിയെന്റെനേരേ
നോട്ടംപായിച്ചു;

""...ഈ സിനിമേലേം സീര്യലിലേം പെണ്ണുങ്ങളെപ്പോലെ ഇവളു നിന്റെപിന്നാലെ ഏട്ടാ ഏട്ടാ വിളിച്ചുവരുവെന്നോ..?? അജ്ജാതി ഊളത്തരങ്കാട്ടാൻ മീനൂന് പറ്റോന്നു തോന്നുന്നുണ്ടോ നിനക്ക്..??
ഇനി നിന്റെകാര്യം..."""_ അവരുടെ കണ്ണുകൾ മീനാക്ഷിയിലേയ്ക്കു തിരിഞ്ഞു,

""...നീയെന്താ കരുതിയേക്കുന്നേ, നീയൊന്നുപറഞ്ഞ് രണ്ടാമത്തേനതിൽമയങ്ങി നിന്റെ പാവാടച്ചരടിൽ കൊരുത്തിട്ടോണ്ടു നടക്കാമെന്നോ..?? അതുംഇവനെ... പറ..!!"""_ ചേച്ചി ഞങ്ങളെ മാറിമാറിനോക്കിയപ്പോൾ
ഞങ്ങൾ നിഷേധാത്മകമായി തലകുലുക്കുവായ്രുന്നു...

ഉടനെ,

""...ഓ.! അപ്പൊ രണ്ടിനുമങ്ങോട്ടുമിങ്ങോട്ടും തനിസ്വഭാവങ്ങളറിയാം... എന്നിട്ടാ... അതേ... ഞാൻ നേരത്തേപറഞ്ഞപോലെ നിങ്ങളിനിയെങ്ങനൊക്കെ
ശ്രെമിച്ചാലും അങ്ങനൊന്നും നടക്കാനുമ്പോണില്ല... അതങ്ങനെയാ..!!"""_ ചേച്ചി കൂട്ടിച്ചേർത്തു...

""...എന്നുവെച്ച് ഞാനീ ജീവിതകാലംമുഴുവൻ ഇവനേംചുമന്നോണ്ട് നടക്കണോന്നാണോ ചേച്ചിപറയുന്നേ..??"""_
മീനാക്ഷി ചാടിയതും,

""...വേണ്ടടീ... നീയാ മൂലയ്ക്കു ചാരിവെച്ചേക്ക്..!!"""_ ന്നു മറുപടികൊടുക്കാൻ എനിയ്ക്കുകൂടുതൽ ചിന്തിയ്ക്കേണ്ടിയൊന്നും വന്നില്ല...

""...കണ്ടില്ലേ... കണ്ടില്ലേ... ഇതാണിവന്റെ സ്വഭാവം...
പിന്നെങ്ങനാ ഞാൻ...
ചേച്ചിതന്നെ പറ..!!"""

""...എന്നാ നീയെന്നെ
സയ്ക്കണ്ടടീ... എന്റെചേച്ചീ... ചേച്ചിയെന്തൊക്കെ
പറഞ്ഞാലും ഇവളെ
ഊപ്പെടുത്തിക്കൊണ്ടുപോവാൻ എനിയ്ക്കുപറ്റത്തില്ല...
സത്യമ്പറയാലോ, ഇവൾടെയീ എണതേമ്പിയ മോന്തായംകാണുമ്പോഴേ എനിയ്ക്കു ഛർദ്ദിയ്ക്കാൻവരും..!!"""_ പറഞ്ഞുനിർത്തീതും,

""...എന്നിട്ടാണോ നീയന്നിവളെ വലിച്ചുതൂക്കി തോളത്തിട്ടോണ്ട് വന്നേ..?? പറ..!!"""_ അവരുംവിടാതെ കൂടെപ്പിടിച്ചു...

അതിലാദ്യമൊന്നു
പതറിപ്പോയെങ്കിലും,

""...അത്... അതുപിന്നെ...
വെള്ളമടിച്ചു ബോധമില്ലാത്തോണ്ടല്ലേ..!!"""_ ഞാനൊന്നുവിക്കി...

""...ബോധമില്ലേൽ നിനക്കെന്താ...?? നിനക്കിഷ്ടല്ലാത്തതല്ലേ... അവിടിട്ടിട്ടു പോന്നാപ്പോരായ്രുന്നോ നെനക്ക്..?? പറ..!!"""

""...അല്ലാ... അവിടെക്കിടന്നാ വല്ല പട്ടീം കടിച്ചോണ്ടുപോയാലോന്ന് ഓർത്തപ്പോ..."""

""...ഓർത്തപ്പെന്തുപറ്റി..??
നിനക്കവളെ ആക്സെപ്റ്റ്ചെയ്യാൻ പറ്റുന്നില്ലല്ലോ... പിന്നെ പട്ടി കടിച്ചോണ്ടുപോയാൽ നിനക്കെന്താ..??"""_ അവരൊരു പൊടിയ്ക്കടങ്ങാൻ കൂട്ടാക്കിയില്ല...

💬 Comments

View all comments