Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]
ഞാൻചാടിക്കേറി;
""...നിങ്ങക്കു പ്രാന്താണ്... ഞങ്ങളുതമ്മിലൊരു പ്രശ്നോമില്ല... അല്ലേത്തന്നെ ഞങ്ങളെന്തിനാ അഭിനയ്ക്കുന്നേ..??"""_ ഞാനിടയ്ക്കു കേറി...
""...മോനേ സിദ്ധൂ... എന്തൊക്കെപ്പറഞ്ഞാലും
നിന്നെ ഞാൻ കാണാന്തുടങ്ങീട്ട് ഒരാഴ്ച്ചയ്ക്കു മേലെയായില്ലേ..?? അപ്പൊപ്പിന്നെ ഒത്തിരി ഡയലോഗുവേണോ..??"""_ ചോദിച്ചൊന്നുനിർത്തിയ ചേച്ചി;
""...നിങ്ങളിവിടെ വന്നപ്പോൾമുതല് ഞാൻ ശ്രെദ്ധിയ്ക്കുവാ... ഒരാവശ്യോമില്ലാതുള്ള ഉടക്കുംപ്രശ്നങ്ങളും... എന്നാലപ്പോഴെല്ലാം കരുതീരുന്നത് ചുമ്മാ ചൊറിയാൻ മാത്രമുള്ളതാന്നാ... പക്ഷേയതല്ല, ഇന്നലത്തെയാ സംസാരങ്കൂടിയായപ്പോൾ എനിയ്ക്കുറപ്പായി, നിങ്ങളുതമ്മിലെന്തോ
കാര്യമായ്ട്ടുള്ള പ്രശ്നങ്ങളുണ്ട്..!!"""_ ശേഷമെന്നെ ഇരുത്തിനോക്കിയിട്ട്;
""...നീ പറയില്ലാന്നറിയാം...
നീയേ... നീ പഠിച്ചകള്ളനാ... മീനൂ... നീപറ... എന്താസംഭവം..??"""_ ആ കണ്ണുകൾ മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞു...
""...ഞാനോ..?? ഞാനെന്തുപറയാൻ..?? ഞങ്ങള്... ഞങ്ങളുതമ്മിലെന്താ..?? ഒരുപ്രശ്നോമില്ല..!!"""
""...ഓഹോ.! നീയുമങ്ങനാണല്ലേ... അപ്പൊ രണ്ടുപേർക്കുമൊന്നും പറയാനില്ല... എന്നാപൊക്കോ... ഇത്രേംദിവസം കളിച്ചുചിരിച്ചുനടന്നപ്പോൾ
അറ്റ്ലീസ്റ്റ് നിങ്ങളെന്നൊരു കൂട്ടുകാരിയായ്ട്ടെങ്കിലും കണ്ടിട്ടുണ്ടാവോന്നാ
ഞാങ്കരുതിയേ... സാരല്ല...
പിന്നെ തേക്കടിയ്ക്ക്; നിങ്ങളന്നുപോയില്ലേ, നെടുങ്കണ്ടം... അവിടെച്ചെന്നിട്ട് റൈറ്റ്തിരിഞ്ഞങ്ങു പോയാമതി..!!"""_ അത്രയുംപറഞ്ഞ്
ചേച്ചി തിരിഞ്ഞങ്ങുനടന്നു...
അതിനിടയിലൊന്നു കണ്ണുകൂടിതുടച്ചെന്നു കണ്ടപ്പോൾ ഞാനും മീനാക്ഷിയും പരസ്പരമൊന്നുനോക്കി...
എങ്കിലുമെന്താ പറയേണ്ടിയതെന്ന് ഞങ്ങൾക്കറിയില്ലായ്രുന്നു...
""...അഹ്..!!"""_ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ
തിരിഞ്ഞചേച്ചി:
""...നിങ്ങൾക്കു കാശെന്തേലും വേണമെങ്കിൽ തന്നേക്കാൻപറഞ്ഞു... എന്തേലുംവേണോ..??"""_ ന്ന് ചോദിച്ചതും നിറകണ്ണുകളോടുകൂടിയ ആ മുഖത്തേയ്ക്കുനോക്കി മിണ്ടാതെനിൽക്കാനേ ഞങ്ങൾക്കായുള്ളൂ...
ഉടനെ ചേച്ചി കൂട്ടിച്ചേർത്തു;
""...വേണോങ്കി പറഞ്ഞാമതി... ഇനിയതു മേടിയ്ക്കാനും കുറച്ചിലാണെങ്കിൽ നാട്ടിൽചെന്നിട്ടു തിരിച്ചുതന്നോട്ടാ..!!"""_ അതുകൂടിയായപ്പോൾ പിന്നെ മീനാക്ഷിയ്ക്കു പിടിച്ചുനിൽക്കാനായില്ല;
""...ചേച്ചീ... ചേച്ചീ... അങ്ങനൊന്നുമ് പറയല്ലേ..!!"""_ ന്നു പറഞ്ഞവൾ അവരുടടുത്തേയ്ക്കു ചെന്നതും,
""...ഓഹ്.! അങ്ങനൊന്നും പറയാമ്പാടില്ലേൽ ഇനി ചോദിയ്ക്കുന്നില്ല... ഞാനൊരു മര്യാദപ്പുറത്ത് ചോദിച്ചതാ... ഇഷ്ടായില്ലേൽ സോറി..!!"""_ ന്ന് പറഞ്ഞ ചേച്ചി;
""...പറമ്പില് പണിക്കാരുണ്ട്...
അമ്മ രാവിലെയുള്ള കാപ്പിയുമായിപോയതാ...
ഇനിയിപ്പൊ ഉച്ചയ്ക്കുള്ളതിനുള്ളതിനായ്ട്ട് ആളെവിടും... അപ്പോഴേയ്ക്കുമെന്തേലും ആക്കിവെയ്ക്കണം..!!"""_ എന്നും തുടർന്നുകൊണ്ട് കണ്ണിൽക്കണ്ട പച്ചക്കറിയൊക്കെടുത്ത് അരിയാനും പിടിയ്ക്കാനുമൊക്കെ തുടങ്ങി...
പിന്നെയും പിടിച്ചുനിൽക്കാനെന്തോ എനിയ്ക്കും കഴിയുമായ്രുന്നില്ല...
ഇന്നലവരെ അത്രേം കമ്പനിയടിച്ചുനടന്നിട്ട് ഒരുനിമിഷംകൊണ്ട് ആരുമല്ലാത്തവസ്ഥയിലേയ്ക്കു മാറുന്നതെന്തോ എനിയ്ക്കങ്ങോട് സഹിയ്ക്കില്ലായ്രുന്നു...
എന്നാലെന്തേലും പറയാനായി തുടങ്ങുന്നതിനുമുന്നേ,
""...ചേച്ചീ... ഞാമ്പറയാം..!!"""_
ന്നുള്ള വാക്കുകൾ മീനാക്ഷിയിൽനിന്നുമുയർന്നിരുന്നു...
അതിന്,
""...മ്മ്മ്.! എന്നാപ്പറ..!!"""_ ന്ന് പറഞ്ഞുകൊണ്ട് ചേച്ചിതിരിഞ്ഞു ഞങ്ങളെനോക്കി കൈചുറ്റിനിന്നു...
പിന്നെ താമസിച്ചില്ല; അന്നുവരെനടന്നതെല്ലാം വള്ളിപുള്ളിതെറ്റാതെയവൾ ചേച്ചിയ്ക്കുമുന്നിൽ വിസ്‌തരിച്ചു...
എല്ലാംകേട്ടുകഴിഞ്ഞപ്പോൾ കണ്ണുംതള്ളി ഞങ്ങളെ
മാറിമാറിയൊരു
നോട്ടമായ്രുന്നാ പാവം...
""...ഇത്രയൊക്കെ
കാണിച്ചുകൂട്ടീട്ടാണോ പിള്ളേരേ നീയൊക്കിങ്ങനെ നടന്നേ..??"""_ കുറച്ചുനേരത്തെ നിശബ്ദതയ്ക്കൊടുവിൽ ചേച്ചിചോദിച്ചെങ്കിലും ഞങ്ങളൊന്നുംമിണ്ടീല...
അല്ലേത്തന്നെ എന്തുമിണ്ടാനിരിയ്ക്കുന്നു..??
""...ആഹ്.! അതുപോട്ടേ...
എന്നിട്ടെന്താ നിങ്ങടെതീരുമാനം..??"""
""...അത് ഡിവോസ് ചെയ്യാൻതന്നെയാ... ഉടനെപറ്റില്ലെന്നാ
ചെറീമ്മപറഞ്ഞേ... എന്നാലും നല്ല അഡ്വക്കേറ്റ്സിനെ നോക്കുന്നുണ്ട്..!!"""_ ചേച്ചിയുടെചോദ്യത്തിന് മീനാക്ഷി മറുപടികൊടുത്തപ്പോൾ ഞാനവളെയൊന്നു നോക്കി...
എന്നാലാനോട്ടത്തിന്റെ അർത്ഥം...
""...അപ്പൊരു കാരണവശാലും നിങ്ങക്കൊരുമിച്ചുപോകാൻ പറ്റില്ലെന്നുതന്നാണോ..??"""_ ചേച്ചിയുടടുത്തചോദ്യം...
എന്നാലതിനു
മറുപടികൊടുക്കാനവളെ സമ്മതിയ്ക്കാതെ
💬 Comments
View all comments