0%

Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1310

കുറച്ചുകഴിഞ്ഞിട്ടു
പോയാമതീന്നല്ലേടീ
പറഞ്ഞേ..?? എന്താ
പറഞ്ഞാ നെനക്കു
മനസ്സിലാകില്ലേ..??"""_ ന്നൊറ്റ ചാട്ടം...

ഒട്ടും പ്രതീക്ഷിയ്ക്കാതതു കേട്ടതും ഞാനും മീനാക്ഷിയുമൊരുപോലെ ഞെട്ടി...

എന്താ സംഭവമെന്നുകൂടി അറിയാതെ നോക്കുമ്പോൾ അവൾടെമുഖത്തു ചോരമയമില്ല...

മിഴിഞ്ഞ കണ്ണുകളോടെന്നെ നോക്കുന്നുമുണ്ട്...

...ഓഹ്.! അപ്പോളിതുങ്ങളു രണ്ടൂടെന്തോ മൊണ്ടിപിടിച്ചിട്ടുണ്ട്...

അതാവും ചേച്ചിയ്ക്കും വല്ലായ്ക...

എന്നാലും ഞാനറിയാതെന്താവും പ്രശ്നം..??

ആഹ്.! എന്തേലുമായ്ക്കോട്ടേ...

തൽക്കാലം മുങ്ങുന്നതാ നമ്മക്ക് നല്ലത്...

""...അപ്പൊ നിങ്ങളെന്താന്നുവെച്ചാ സംസാരിച്ചിരിയ്ക്ക്... ഞാനൊന്നു കറങ്ങിയേച്ചുവരാം... ചേച്ചീ... ബുള്ളറ്റിന്റെ കീ ഞാനെടുക്കുവാണേ..!!"""_ ഞാൻതിരിഞ്ഞു....

""...നിന്നോടിനി
പ്രത്യേകമ്പറയണോ..?? നീയും കുറച്ചുകഴിഞ്ഞിട്ടു പോയാമതി..!!"""

""...അതേ... അതിനുഞാൻ വേറെങ്ങടുമല്ല, നിങ്ങടെകെട്ട്യോനാ വർഷയ്ക്കൊപ്പം അഴിഞ്ഞാടുവാണോന്ന് നോക്കാമ്പോവ്കാ..!!"""_ അതൂടെയായതും
ചേച്ചിവീണ്ടുമൊരു ചിതറലായ്രുന്നു;

""...നിന്നോടൊന്നും പറഞ്ഞാ മനസ്സിലാവൂലേ..?? ഇപ്പെങ്ങോട്ടും പോണ്ടെന്നുപറഞ്ഞാ പോണ്ട..!!"""

...കോപ്പ്.! ഇവരുടെ മട്ടുംഭാവോമൊക്കെക്കണ്ടാൽ ഞാനെന്തോ അല്ലിയ്ക്കാഭരണമെടുക്കാൻ പോണപോലാണല്ലോ.!

""...അതേ... മര്യാദയ്ക്കു സംസാരിയ്ക്കണം... കൂടുതൽ ഷോയൊന്നുമ്മേണ്ട..!!"""_ എന്റെ നാക്കുചൊറിഞ്ഞു....

""...നിർത്തടാ... നീയാരോടാണ്.. എന്താണ്
സംസാരിയ്ക്കുന്നേന്ന ബോധമ്മേണം..!!"""

""...അതേ... കൂടുതൽ വായിടുവൊന്നുമ്മേണ്ട... ആരോടായാലും
എവിടെനിന്നായാലും ഞാനിങ്ങനൊക്കേ സംസാരിയ്ക്കൂ... അതോണ്ട് പേടിപ്പിച്ചു പെടുപ്പിയ്ക്കാൻ നോക്കല്ലേ..!!"""_ അല്ലേത്തന്നെ ഒന്നുപറഞ്ഞു രണ്ടാമത്തേന് പൊളിയുന്നയെനിയ്ക്ക് ഒരാവശ്യോമില്ലാതെ മണ്ടയ്ക്കുകേറുമ്പോൾ പൊളിയാതിരിയ്‌ക്കോ..??!!

""...നീ പറഞ്ഞിട്ടുണ്ടേലേ
അങ്ങനുള്ള പീക്കിരികളോടായ്രിയ്ക്കും... എന്നോടുപറയാന്നിന്നാലേ
പിന്നെയാ നാക്കുകാണത്തില്ല...
അരിഞ്ഞുകളയും ഞാൻ..!!"""_ ഭീഷണിയായതു പറയുമ്പോഴും ദേഷ്യംകൊണ്ടാ കണ്ണുകൾ ചുവന്നുകിടപ്പുണ്ടായ്രുന്നു...

അതുകണ്ടതും പിന്നെന്തോ ഒന്നുമ്പറയാൻതോന്നീല...

ഇന്നലത്രയും കൂട്ടായ്ട്ടുനിന്നിട്ട് പെട്ടെന്നിങ്ങനൊരുമാറ്റം; അതെന്തോ ഉൾക്കൊള്ളാൻ കഴിയാത്തപോലെ...

""...ഇരിയ്ക്കടാ അവിടെ..!!"""_ ചേച്ചിയെന്നിട്ടും വിടാനൊരുക്കമായ്രുന്നില്ല... അവരുവീണ്ടും തുള്ളിയപ്പോൾ,

""...ഓ.! പിന്നേ..!!"""_ ന്ന് ഞാനൊന്നുപുച്ഛിച്ചു...

ഉടനെ,

""...ഇരിക്കെടാ അവിടെ...
ഇല്ലേ തലമണ്ട ഞാൻ
തല്ലിപ്പൊളിയ്ക്കും..!!"""_ ന്നുംപറഞ്ഞ് ഒരു വാക്കത്തിയെടുത്തോണ്ടൊരു ചാട്ടം...

കണ്ടതും മീനാക്ഷി ചാടിയാ കസേരയിലേയ്ക്കിരുന്നു...

...കുറച്ചൊന്നു നീങ്ങിയേടീ... ഞാനൂടിരുന്നോട്ടേന്ന മട്ടിൽ നോക്കുമ്പോൾ കിളിപാറിപ്പോയിട്ടവൾടെ
കണ്ണിന്റെപോളപോലും അനങ്ങുന്നുണ്ടായ്രുന്നില്ല...

അത്രയുമ്പറഞ്ഞ് അവരുവീണ്ടും ജോലിതുടർന്നപ്പോൾ ഞാൻ മീനാക്ഷിയ്ക്കരികിലായി കിച്ചൻസ്ലാബിലേയ്ക്കു ചാഞ്ഞു...

അതിനിടയിലും കാലിലിനി ചങ്ങലയെന്തേലുമുണ്ടോന്ന മട്ടിൽ നോക്കുവേംചെയ്തു...

...കോപ്പ്.! വേറെ മനുഷ്യമ്മാരെയാരേം കാണുന്നുമില്ലല്ലോ.!

അങ്ങനേം ചിന്തിച്ചുനിൽക്കുമ്പോൾ പെട്ടെന്നാണ് ചേച്ചിയതു ചോദിച്ചത്;

""...ഇനിപറ... എന്താ
നിങ്ങളുതമ്മിലുള്ള പ്രശ്നം..??"""

കേട്ടതുമൊരു ഞെട്ടലോടെന്റെ കണ്ണുകൾ മീനാക്ഷിയെത്തേടി...

എന്നാലവിടത്തെ ഭാവവും മറ്റൊന്നായ്രുന്നില്ല...

അന്തംവിട്ട് കുന്തംവിഴുങ്ങിയിരിയ്ക്കുവാ സാധനം...

""...മുഖത്തോടു മുഖംനോക്കാനല്ല... എന്താതമ്മിലുള്ള പ്രശ്നംന്നാ ഞാൻചോദിച്ചേ..!!"""_ ചേച്ചിയതു കൂട്ടിച്ചേർത്തപ്പോഴും തിരിഞ്ഞുനോക്കിയിരുന്നില്ല...

ഇവരുടെമൂന്നാംകണ്ണിനി
കഴുത്തിന്റെപിന്നിലാണമാണോ..??

""...അത്... അതു
നമ്മളുതമ്മിലെന്തു പ്രശ്നം..?? ഒ... ഒരു പ്രശ്നോമില്ല..!!"""_ തപ്പിത്തടഞ്ഞതു പറയുന്നതിനൊപ്പം വരുത്തിയൊന്നു ചിരിയ്ക്കാനും മീനാക്ഷിമറന്നില്ല...

കേട്ടതും ചേച്ചി ഞങ്ങൾടെനേരേ തിരിഞ്ഞു;

""...നിങ്ങളെന്താ കരുതിയേ..?? ഞങ്ങളുപൊട്ടന്മാരാന്നോ..?? വല്യ സിറ്റീലൊന്നുവല്ല ജീവിയ്ക്കുന്നെന്നേയുള്ളൂ,
പക്ഷേ ആളെക്കണ്ടാൽ അവരുകാണിയ്ക്കുന്നത് അഭിനയമാണോ ആത്മാർത്ഥമാണോന്നൊക്കെ തിരിച്ചറിയാനുള്ള സാമാന്യ വെളിവൊക്കെയൊണ്ട്..!!"""_ ചേച്ചി പറഞ്ഞുനിർത്തീതും

💬 Comments

View all comments