Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]
നോക്കീലല്ലോ..??"""_ ചേച്ചീടെചോദ്യം... അതിനുമുന്നിലാദ്യത്തെ കുറച്ചുനേരം മറുപടിയൊന്നുമില്ലാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ...
പിന്നൊന്നാലോചിച്ച ശേഷം,
""...പിന്നേ... സീര്യലുകാരുപോലും എടുക്കാത്ത ഊളക്കഥയുമായി ഇറങ്ങിയേക്കുവാ രാവിലെ... ഇതൊക്കെഴുതി ബാലരമയ്ക്കയച്ചുകൊടുത്താൽ അവരു തിരക്കിപ്പിടിച്ചുവന്ന് തല്ലീട്ടുപോവും... കഷ്ടം..!!
...അല്ലേലും ഇതൊക്കെവിടേലും നടക്കോന്നു തോന്നുന്നുണ്ടോ..?? പിന്നേ... കാമുകീനെമറന്നൊരു പ്രാന്തിയെക്കെട്ടാൻ അവന്റെതലയ്ക്കോളമല്ലേ..??"""_ ഞാനസ്സലായ്ട്ടൊന്നു പുച്ഛിച്ചു...
""...ഓഹ്.! അങ്ങനെ തലയ്ക്കോളമായോണ്ടാവും അവനെന്നെ താഴത്തുംതലേലും വെയ്ക്കാതെ കൊണ്ടുനടക്കുന്നേ... അതെങ്ങനാ... നിങ്ങക്കൊക്കെ കണ്ടീഷണലായി സ്നേഹിയ്ക്കാനല്ലേ അറിയൂ... മനുഷ്യന്റെ മനസ്സുമനസ്സിലാക്കാനുള്ള ബോധമില്ലല്ലോ..!!"""_
ഞാൻപുച്ഛിച്ചത് ചേച്ചിയ്ക്കു നന്നായ്ട്ടുതന്നെകൊണ്ടു...
""...ഓഹ്.! നമ്മളു കണ്ടീഷണലുതന്നെടേ... ഇങ്ങനെ കുണ്ടിയ്ക്കാപ്പടിച്ചുകേറ്റീട്ട് കഴുത്തേക്കുരുക്കിടുന്ന ജാതികളെ അക്സെപ്റ്റുചെയ്യാനൊന്നും എന്നെക്കൊണ്ടുപറ്റൂല..!!
...ആ കോളേജിന്റെ
മുന്നിലുനിന്നെന്തോ പറഞ്ഞതിന്റെപേരിലാ
ഇവളോടുതന്നെ ഇത്രേം പ്രശ്നമുണ്ടാക്കീത്... അപ്പൊപ്പിന്നിങ്ങനെ വല്ലതുമൊക്കെയായ്രുന്നേൽ ഞാനുറപ്പായും ജയിലിക്കേറിയേനെ..!!"""_ പറഞ്ഞുനിർത്തുമ്പോൾ
ചേച്ചിയോ മീനാക്ഷിയോ ഒരക്ഷരംമിണ്ടിയില്ല...
ഞാനപ്പോഴേയ്ക്കും തുടർന്നു;
""...ഇവടെയും
എനിയ്ക്കുതോന്നുന്നത് അവനഭിനയ്ക്കുവാന്നാ...
അല്ലാതെ ഇത്രയൊക്കെ ചെയ്തസ്ഥിതിയ്ക്ക് നിങ്ങളെയാത്മാർത്ഥമായി സ്നേഹിയ്ക്കാനൊന്നും അവനുപറ്റത്തില്ല..!!"""_ ഞാൻ തറപ്പിച്ചുപറഞ്ഞു...
അതിനെന്നെ രൂക്ഷമായൊന്നുനോക്കിയ ചേച്ചി;
""...ആ.! അഭിനയ്ക്കുന്നതാ...
ആ അഭിനയത്തിനുകിട്ടിയ ഓസ്കാറാണല്ലോ ഹാളിലിരുന്നു കളിയ്ക്കുന്നേ..!!"""_ എന്നടിച്ചതും പിന്നെന്തോ ഒന്നുംപറയാൻ കിട്ടീല...
മീനാക്ഷിയെ നോക്കുമ്പോൾ എന്തൊക്കെയോ കൂട്ടിക്കിഴിയ്ക്കുന്ന മാതിരിയുള്ള ചിന്തയ്ലായ്രുന്നവൾ...
""...എന്നുകരുതി നിങ്ങളഡ്ജസ്റ്റുചെയ്തു ജീവിയ്ക്കണമെന്നല്ല...
എനിയ്ക്കു പറയാനുള്ളതു ഞാമ്പറഞ്ഞൂന്നേയുള്ളൂ... നിങ്ങള് നിങ്ങടിഷ്ടംപോലെ ചെയ്താമതി..!!"""_ എന്നുംപറഞ്ഞു തിരിഞ്ഞ ചേച്ചി;
""...അയ്യോ.! സംസാരിച്ചുനിന്ന് സമയമ്പോയി... ഒരുലോഡ് പണികിടക്കുന്നൂ..!!"""_ ന്നും കൂട്ടിച്ചേർത്ത് സ്റ്റവിനുനേരേ തിരിഞ്ഞതും പിന്നൊന്നും
പറയാനോ കേൾക്കാനോയില്ലാതെ ഞാനും അടുക്കളവാതിലിലൂടെ പുറത്തേയ്ക്കിറങ്ങി...
നടക്കുന്നതിനിടയിലെല്ലാം
എന്റെചിന്ത ചേച്ചി പറഞ്ഞതിനെക്കുറിച്ചായ്രുന്നു;
...എന്നാലും അവരിതെന്തൊക്കെയാ പറഞ്ഞേ..??
പ്രാന്തഭിനയ്ച്ചു കെട്ടീന്നോ..??
അയ്യേ.!
ഇതൊക്കെവിടേലും നടക്കുന്ന സംഭവമാണോ..??
ഇനിയങ്ങനെ കെട്ടീട്ടുണ്ടേൽ അവനെന്തൂളയാവും...
ഇത്രയൊക്കെ കാട്ടിക്കൂട്ടിയവളെ കെട്ടിപ്പിടിച്ചുനടക്കുന്നു, കെണ്ടൻ.!
...ഇമ്മാതിരി ഊമ്പിത്തരമിവര് കാണിച്ചിട്ടുണ്ടേൽ അതുവെച്ചുനോക്കുമ്പോൾ മീനാക്ഷിതന്നെയാ ഭേദം...
എന്നാലുമാ ചൊറിഞ്ഞ സ്വഭാവമാലോയ്ക്കുമ്പഴാ.!
...ഇനി ഇത്രേംദിവസം അടിച്ചുപൊളിച്ചു നടന്നപ്പോൾ സ്വഭാവമെന്തേലും മാറീട്ടൊണ്ടാവോ..??
ആ പെണ്ണുമ്പിളേളടെ പറച്ചിലുവെച്ചിട്ടാണേൽ എന്തോ തരികിടമണക്കുന്നു...
അവരുപറഞ്ഞപോലെ ഇനിയവൾക്കെന്റോടെ പ്രേമമെന്തേലും കാണോ..??
...ഏയ്.! അതിനൊരുവഴീമില്ല...
അല്ലേലും അവളപ്പൊത്തന്നെ അതെതിർത്തതാണല്ലോ...
എന്നാലുമെനിയ്ക്കതല്ല, ആ പെമ്പറന്നോത്തി എന്തർത്ഥത്തിലാ എനിയ്ക്കളോടു മുടിഞ്ഞപ്രേമമാന്ന് പറഞ്ഞേന്നാണ്...
എനിയ്ക്കാണേലാ ശവത്തിനെ കണ്ണെടുത്താൽ കണ്ടൂടെന്നവർക്കറിയില്ലേ..??
...ആം.! ഇനിയെന്തൊക്കെ
പറഞ്ഞാലും മീനാക്ഷി വിശ്വസിയ്ക്കില്ലായ്രിയ്ക്കും... അവൾക്കറിയാലോ എന്നെ.!
മനസ്സിലങ്ങനൊക്കെ ചിന്തിച്ച് അടുക്കളമുറ്റത്തെ കയ്യാലപ്പുറത്തിരിയ്ക്കുമ്പോഴാണ് മീനാക്ഷിയും അങ്ങോട്ടേയ്ക്കു വന്നത്...
കക്ഷിയും കൂലംകക്ഷമായി എന്തൊക്കെയോ ചിന്തിയ്ക്കുന്നുണ്ടായ്രുന്നു...
ഇനി ഞാൻചിന്തിച്ചതു
തന്നെയാവോ ഇവളുംചിന്തിയ്ക്കുന്നത്..??
ടീഷർട്ടിന്റെതുമ്പിൽ വിരലിട്ട് ചുറ്റിയുംനിവർത്തിയും വന്ന അവൾ അടുത്തെത്തിയശേഷം എന്നെ പാളിനോക്കിയതും ഞാനൊന്നുപതറി;
...ചേച്ചി പറഞ്ഞതുവെച്ച് എന്നെ കളിയാക്കാനുള്ള വരവാവോ..??
പിന്നേ... അങ്ങനാണേൽ തിരിച്ചുപറയാനെന്റെ വായിൽ അപ്പംചുട്ട് വെച്ചേക്കുവാണല്ലോ.!
""...സിത്തൂ..!!"""_ മുരടനക്കിക്കൊണ്ട് പതിഞ്ഞശബ്ദത്തിൽ വിളിച്ചതും ചോദ്യഭാവേന
💬 Comments
View all comments