Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]
ഞാനവൾടെ മുഖത്തേയ്ക്കുനോക്കി...
""...നീയതൊക്കെ വിശ്വസിച്ചോ..??"""
""...ഏ... ഏത്..??"""
""...അത്... അവര്... അവരുപറഞ്ഞതൊക്കെ..!!"""_ മീനാക്ഷിയുടെമുഖത്തും എന്തെന്നില്ലാത്തൊരു പരിഭ്രമം ഞാൻകണ്ടു...
""...പിന്നേ... കോപ്പ് വിശ്വസിച്ചു... അവരു വായിത്തോന്നീതൊക്കെ വിളിച്ചുപറഞ്ഞൂന്നു കരുതി അതൊക്കെ വിശ്വസിയ്ക്കാൻ ഞാനത്ര പൊട്ടനൊന്നുവല്ല..!!"""_ ഞാൻ വെച്ചുകീച്ചീതും അവൾടെ മുഖമൊന്നു തെളിഞ്ഞു...
""...അതത്രേയുള്ളൂ... സത്യത്തിലിവരെന്താ കരുതിയേക്കുന്നേന്നാ മനസ്സിലാകുന്നില്ല... ഈ തോന്നീതൊക്കെ വിളിച്ചുപറയാൻ നമ്മളെന്താ മണ്ടന്മാരാണോ..?? ലോകത്തുനടക്കാത്ത ഓരോന്നൊക്കെപ്പറഞ്ഞു
വന്നേക്കുവാ പെണ്ണുമ്പിള്ള..!!"""_ കൂടെ മീനാക്ഷിയും നിന്നുതുള്ളി...
അതുകണ്ടു ഞാൻ മിഴിച്ചുനോക്കുമ്പോൾ,
""...അല്ലേത്തന്നെ നീയൊന്നു ചിന്തിച്ചുനോക്കിയേ; സ്വന്തം ലൈൻപൊട്ടിച്ചുകൊടുത്താളെ ആർക്കേലും
സ്നേഹിയ്ക്കാമ്പറ്റോ..??
പോട്ടേ, നെനക്കാണേപ്പറ്റോ..??"""_ അവളെന്റെനേരേ കണ്ണുതുറിപ്പിച്ചു...
""...പിന്നേ... ഞാനായ്രിയ്ക്കണായ്രുന്നു, എല്ലാത്തിന്റേം കഴുത്തറുത്തേനെ... ഇതൊന്നുംചെയ്യാതിരുന്ന നിന്നെത്തന്നെ എത്രയോപ്രാവശ്യം തല്ലിക്കൊല്ലാൻ തോന്നീട്ടുണ്ട്..!!"""
""...ആ.! പിന്നല്ലാണ്ട്.! നീയെന്നല്ല, ആരായാലുമങ്ങനേ ചെയ്യൂ... ഇതതൊന്നുവല്ലടാ; എന്തുപറഞ്ഞാലും നമ്മളെ വിശ്വസിപ്പിയ്ക്കാമെന്നുള്ള ധാരണയുണ്ടെന്നേ... അതാ നട്ടാക്കുരുക്കാത്തയീ നൊണക്കഥമുഴുവൻ അടിച്ചിറക്കുന്നേ..!!
...കാര്യംനമ്മള് കുറേ
പൊട്ടത്തരോക്കെ കാട്ടീട്ടുണ്ട്... എന്നുകരുതി ഇവരെന്തുപറഞ്ഞാലും വിശ്വസിയ്ക്കുന്നതരത്തിൽ മണ്ടന്മാരാക്കിക്കളഞ്ഞല്ലോന്നോർക്കുമ്പഴാ..!!"""_ അവള് മുടിയഴിച്ചുകെട്ടി... ശേഷമൊന്നുംമിണ്ടാതെ നോക്കിയിരുന്ന എന്റടുത്തായി കയ്യാലയിലേയ്ക്കിരുന്നു...
""...എടാ... ഇതങ്ങനെ വിട്ടാപ്പറ്റൂല... ഇന്നത്തോടവരുടെ നൊണക്കഥമുഴുവൻ നിർത്തിച്ചുകൊടുക്കണം... കൊറേദിവസായി നമ്മളെയിട്ടു കളിയാക്കുന്നു... ഇനി ക്ഷമിയ്ക്കാമ്പറ്റൂല... പറഞ്ഞകള്ളത്തരോക്കെ പൊട്ടിച്ചു കയ്യിൽക്കൊടുക്കണോടാ..!!"""_ പറഞ്ഞുകൊണ്ടവളെന്നെ നോക്കി...
""...അതുശെരിയാ.! പക്ഷേ നീ... നീ കൂടെനിയ്ക്കോ..??"""
""...നിയ്ക്കാത്തേന്ത്..?? കട്ടസപ്പോർട്ടായി
കൂടെണ്ടാവും... ഇതേ... ഇതിപ്പെന്റേങ്കൂടാവശ്യാണല്ലോ..!!"""
""...അവസാനമതിന്റെടേക്കൂടി എനിയ്ക്കിട്ടു പണിഞ്ഞാലുണ്ടല്ലോ..!!"""_ ഞാൻകണ്ണുരുട്ടീതും,
""...പോടാ... അങ്ങനൊന്നുഞ്ചെയ്യില്ല... അതുപൊളിച്ചുകൊടുക്കുക എന്നത് നിന്നെക്കാൾ ആവശ്യമെനിയ്ക്കാ... അതുകൊണ്ടിനി ഇതിനൊരവസാനമുണ്ടാകുന്നതുവരെ നമ്മളുതമ്മിലൊരു വിഷയോമില്ല..!!
...കേട്ടിട്ടില്ലേ, ശത്രുവിന്റെ ശത്രു മിത്രമെന്നാ..!!"""_ അവളൊന്നു പുഞ്ചിരിച്ചുകൊണ്ട്
എനിയ്ക്കുനേരേ കൈനീട്ടി...
""...എന്നിട്ടവസാനം
രണ്ടുംകൂടെന്നെ തയ്ക്കൂലാന്നാരുകണ്ടു..??"""_ ഞാനൊന്നു ചെറഞ്ഞു...
ഉടനെ,
""...എടാ... ഈയൊരുകാര്യത്തിൽ നിനക്കെന്നെ നൂറുശതമാനം വിശ്വസിയ്ക്കാം... ഈ മലമൂട്ടിൽക്കിടക്കുന്ന ഇവള് നമ്മളെയിത്രത്തോളം മണ്ടരാക്കാൻ നോക്കീട്ടുണ്ടേൽ എനിയ്ക്കതിനുറപ്പായും പ്രതികാരംചെയ്യണം...
അതിനി നീ കൂടെനിന്നില്ലേൽ ഞാനൊറ്റയ്ക്കുചെയ്യും... അങ്ങനെ നമ്മളെ വെറുംപട്ടിയാക്കാൻ നോക്കിയാൽ സമ്മതിച്ചുകൊടുക്കാൻ എനിയ്ക്കുബുദ്ധിമുട്ടാ..!!"""_
അതും പറഞ്ഞവളെഴുന്നേറ്റു...
പോകാനായി തുടങ്ങിയതും,
""...നിന്നേ..!!"""_ ഞാൻ
പിന്നീന്നു വിളിയ്ക്കുവായ്രുന്നു...
ശേഷം,
""...നീ പറ്റിയ്ക്കൂലാന്നുറപ്പുണ്ടേൽ ഞാൻ കൂടെനിൽക്കാം..!!"""_ പറഞ്ഞശേഷം ഉറപ്പിനായി കൈനീട്ടിയതും രണ്ടാമതൊന്നാലോചിയ്ക്കാതെ മീനാക്ഷിയെന്റെ കയ്യിലേയ്ക്കു വലതുകയ്യമർത്തി...
""...എടീ ആര തീ... നിന്റെ തീ ദാ ആണഞ്ഞെടീ..!!"""
...തുടരും.!
അപ്പൊ എന്റെല്ലാ ചെങ്ങായ്മാർക്കും ഹൃദയംനിറഞ്ഞ പുതുവത്സരാശംസകൾ.!
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments