Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
...അതുപോട്ടേ... നീയൊന്നു ചിന്തിച്ചുനോക്കിയേ, അവനത്രവല്യ നെന്മമരമായ്രുന്നേൽ സ്വന്തംഭാര്യയെമറച്ച് സ്റ്റാറ്റസിടേണ്ട കാര്യമെന്താ..?? അതും ഹാപ്പിബെഡ്ഡേപറയാൻ പന്ത്രണ്ടുമണിവരെ മുട്ടിനിന്നേക്കുന്നു... ജസ്റ്റൊരു ഫ്രണ്ട്മാത്രമാണേൽ രാവിലെയൊക്കെയല്ലേ
വിഷ്ചെയ്യൂ..??"""_ ഫോൺകൊണ്ടോയി വെയ്ക്കാൻപോയ ചേച്ചി, ഞങ്ങളുമൂപ്പിച്ചതു കേട്ടിട്ടുള്ള രക്തത്തിളപ്പിൽ ആ ടേബിളും ടേബിന്റടിയിലെ പൊടിയുംവരെ തുടച്ചു...
ഇങ്ങനെപോകുവാണേൽ ഇവരിന്നീ വീടുംപുരയിടവും മുഴുവൻ കഴുകിയിറക്കാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട്...
...പാവം.! സ്വന്തംഭർത്താവിന് അവിഹിതമുണ്ടെന്നറിഞ്ഞ ഒരു ഹതഭാഗ്യയുടെ കുന്തളിപ്പ്.!
""...പാവം.! ചേച്ചിയായോണ്ടിതൊക്കെ സഹിയ്ക്കുന്നു... ഞാനപ്പൊഴേപറഞ്ഞതാ, അവൻ ചേച്ചിയെ പറഞ്ഞുപറ്റിയ്ക്കുവാന്ന്... ഹൊ.! അപ്പൊയെന്തായ്രുന്നൂ മൊണ... ഇപ്പെന്തായി..?? അപ്പൊയിതായ്രുന്നല്ലേ അവന്റെ കാമുകി..??"""_ ചോദിച്ചു നാവുവായിലേയ്ക്കിട്ടതും ചേച്ചി വെട്ടിത്തിരിഞ്ഞു;
""...അതിതൊന്നുമല്ല..!!"""_ എന്നു മറുപടിയുംതന്നു...
അതോടെ ശരീരമവിടെയാണെങ്കിലും പുള്ളിക്കാരീടെകാത് ഞങ്ങടെവായിൽത്തന്നാണെന്ന് തീർച്ചയുമായി...
അപ്പോഴേയ്ക്കുമെന്റെ നേരേ തിരിഞ്ഞ മീനാക്ഷി കണ്ണുതുറിച്ചുനോക്കീതും ഞാനടുത്ത ഏണിപിടിച്ചു;
""...ഏഹ്..?? ഇതല്ലേ..?? അപ്പൊ വേറേമുണ്ടോ..?? ഇവനിതുതന്നെയാണാ പണി..??അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിയ്ക്കുവാ, രാത്രിയവനീ റൂമിൽത്തന്നാണോ കിടക്കുന്നേ..?? അതോയിനി പ്രത്യേകം നെറ്റടിച്ച കൂടുവല്ലതും പണിയിപ്പിച്ചിട്ടുണ്ടോ..?? കഷ്ടം..!!"""_ പറഞ്ഞുനിർത്തീതും ഒരുഗ്ലാസ്സിൽ കുറച്ചു വെള്ളമാക്കി മീനാക്ഷിയെന്റെ മുന്നിലേയ്ക്കുവെച്ചു;
""...ന്നാ... കൊറച്ചു വെള്ളംകുടി..!!"""_ ന്ന് ചേച്ചികേൾക്കാതെ പറയുവേംചെയ്തു...
അങ്ങനെ അതുമേടിച്ചു മോന്തുമ്പോഴേയ്ക്കും മീനാക്ഷിയുടെചോദ്യം;
""...അല്ല, ജോക്കുട്ടൻ തിരുപ്പൂര് പോയേക്കുവാന്നല്ലേ പറഞ്ഞത്... ഉള്ളതുതന്നെയാണോ..??"""
""...തിരുപ്പൂരല്ല... തിരുപ്പൂ... എന്നെക്കൊണ്ടൊന്നും പറയിയ്ക്കല്ലും...
തിരുപ്പൂരുപ്പോയിട്ട് വൈകുന്നേരമിങ്ങെത്താൻ അവന്റച്ഛനിവടന്ന് ഫ്ലൈറ്റുമായ്ട്ട് ചെല്ലും...
...ഇതതൊന്നുമല്ല, ബെഡ്ഡേപ്രമാണിച്ച് രണ്ടൂടേതേലും ഹോട്ടലിൽ റൂമെടുത്ത് ആഘോഷിയ്ക്കുവാവും... ഒന്നുരണ്ട് റൗണ്ട് ആഘോഷംകഴിയുമ്പോൾ അവനിങ്ങുപോരും... അതോണ്ടാവും പോക്ക് തിരുപ്പൂരാക്കിയത്..!!"""
""...എടാ... ഒന്നുപ്പയ്യെ പറേടാ... ചേച്ചികേൾക്കുംന്ന്..!!"""_ ഞങ്ങളെ കലിതുള്ളി നോക്കിനിൽക്കുന്ന ചേച്ചിയെച്ചൂണ്ടി മീനാക്ഷിയതുപറഞ്ഞതും,
""...എന്തേയ്..?? ഞാനുള്ളതല്ലേ പറഞ്ഞുള്ളൂ... അതോണ്ടിനീം പറയും... ഒന്നൂല്ലേലും ഒന്നുരണ്ടാഴ്ച്ച സമയാസമയം കേറ്റാനായ്ട്ട് വെച്ചുണ്ടാക്കിത്തന്നതാ ഈ ചേച്ചി... ആരെക്കൊന്നിട്ടാണേലും അതിന്റെനന്ദി സിത്തു കാണിച്ചിരിയ്ക്കും... ഹല്ലേ..!!"""_ എന്നങ്ങോട്ട് തിരിച്ചടിച്ചു...
ശേഷം,
""...ഒന്നു താലികെട്ടിപ്പോയ ഒറ്റക്കാരണംകൊണ്ട് ഇത്രേന്നാനാള് നിന്നെ സയ്ച്ചില്ലേ ഞാൻ..?? നിനക്കു വെച്ചുണ്ടാക്കിത്തന്നില്ലേ..?? അങ്ങനുള്ളപ്പോൾ ഈ ചേച്ചിയൊരു ദുരിതത്തിലേയ്ക്കുപോണത് ഞാനങ്ങനെ കയ്യുംകെട്ടി നോക്കിനിൽക്കോന്ന് തോന്നുന്നുണ്ടോ നിനക്ക്..??"""_ എന്നുകൂടി കൂട്ടിച്ചേർത്തു...
ഉടനെ,
""...ഒന്നുനിർത്തുന്നുണ്ടോ രണ്ടും..?? കുറേനേരായി..!!"""_ ന്നും തുള്ളിക്കൊണ്ട് ചേച്ചിയൊരു ചാട്ടമായിരുന്നു...
അതിന്,
""...ഞാൻ മിണ്ടാണ്ടിരുന്നിട്ട്
കാര്യമില്ല... ചേച്ചിയിതു മിണ്ടാണ്ടിരിയ്ക്കുന്നകൊണ്ടാ ഇതൊക്കിങ്ങനെ വന്നത്... ഇപ്പൊത്തന്നെ ഞാനീ സ്റ്റാറ്റസുകണ്ടതുകൊണ്ട് നിങ്ങളറിഞ്ഞു... അല്ലേലോ, ഇനീമവനിങ്ങനെ നിങ്ങളെ പറ്റിച്ചോണ്ടിരിയ്ക്കും... നിങ്ങളതൊക്കെ അവന്റെ ദിവ്യപ്രേമോന്നുംനമ്പി ബാക്കിയുള്ളോർക്ക് മോട്ടിവേഷൻ ക്ലാസ്സുമെടുത്തു നടക്കുവേംചെയ്യും... കഷ്ടം..!!"""_ ഞാനും വിട്ടില്ല...
പിന്നതങ്ങനെ അത്രപെട്ടെന്ന് വിടുന്നതും ശരിയുമല്ലല്ലോ...
കേട്ടതും മറുപടിപറയാനാകാതെ അവരെന്നെ തുറിച്ചുനോക്കി നിൽക്കുമ്പോൾ ഞാൻ പിന്നേംതുടർന്നു;
""...ഈ പോക്കുകണ്ടിട്ട് ഇതവൾടെ ഈവർഷത്തെ ആദ്യത്തെ ബെഡ്ഡേയാണെന്നൊന്നും എനിയ്ക്കു തോന്നുന്നില്ല... അവനവിടെ ആഴ്ച്ചേലാഴ്ച്ചേൽ കണ്ടവളുമാരുടെ ബെഡ്ഡേയും
💬 Comments
View all comments