Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
ആഘോഷിച്ചുനടക്കുമ്പോൾ നിങ്ങളിവടെ കറിയുംതൊട്ടുനക്കി കൊച്ചിന്റെ തീട്ടോംകോരി നടക്കത്തേയുള്ളൂ..!!"""_ എന്നുകൂടിയാക്കിയതും,
""...മതി... നീയിങ്ങട് വന്നേ..!!"""_ ന്നുംപറഞ്ഞു മീനാക്ഷിയെന്റെ കൈപിടിച്ചുവലിച്ചു...
""...നീ വിട്ടേ... ഞാനുള്ളതെല്ലാം പറഞ്ഞിട്ടേവരൂ... ഒന്നൂല്ലേലും നീയാ ചേച്ചീടെ മുഖത്തേയ്ക്കൊന്നു നോക്കിയേടീ... ഇത്രേംസുന്ദരിയായ ചേച്ചീനേംവിട്ടിട്ട് ഏതോഒരു ചടപരത്തീടൊപ്പംപോകാൻ അവനെങ്ങനെ തോന്നീന്നാണ്..!!"""_ ആസമയം ഓൺലൈൻ ആങ്ങളമാർക്കുപോലും ഇല്ലാത്ത ദണ്ണമായ്രുന്നൂ ഇന്നലെക്കേറിവന്ന എനിയ്ക്ക്...
ചേച്ചിയാണേൽ ഡ്രംസിന്റെമേല് ചരലുവാരിയിട്ടപോലെ നിന്നു വിറയ്ക്കുവാണ്...
ഇനി വട്ടിളകിവന്നിട്ട് കണ്ണുവല്ലതും അടിച്ചുപൊട്ടിയ്ക്കോ..??
ബെഡ്ഡേ ആഘോഷിയ്ക്കാൻ ഇടുക്കിയ്ക്കുവന്നിട്ട് ബെല്ലാരിരാജയായ്ട്ട് നാട്ടിൽപ്പോണതേക്കുറിച്ച് ചിന്തിയ്ക്കാനേ പറ്റില്ലാന്നൊക്കെ മനസ്സിൽപറഞ്ഞു നിൽക്കുമ്പോഴാണ് മീനാക്ഷീടെ അടുത്തഡയലോഗ്;
""...ഡാ... അവളെ ചടപരത്തീന്നൊക്കെ വിളിയ്ക്കാൻ നീയതിനെ ശെരിയ്ക്കുനോക്കിയോ..??
ആ ഫോട്ടോകണ്ടതുവെച്ചിട്ട് ഞാനൊരിയ്ക്കലും ജോക്കുട്ടനെ കുറ്റമ്പറയത്തില്ല കേട്ടോ..!!"""_ ചേച്ചിയെ പാളിനോക്കി അതുപറയുമ്പോൾ മറ്റാരും കാണാത്തൊരുപുഞ്ചിരി മീനാക്ഷിയുടെ കണ്ണുകളിൽ ഞാൻകണ്ടു...
""...ഓ.! ചിലപ്പോൾ ചേച്ചിയ്ക്കാ വർഷേക്കാളും കുറച്ചുനിറം കുറവായ്രിയ്ക്കും... എന്നുകരുതി അവനിങ്ങനെയാണോ കാണിയ്ക്കേണ്ടേ..??
...ഒന്നൂല്ലേല്ലും സ്വന്തംറിസ്കിൽ ഇല്ലാത്തപ്രാന്തൊക്കെ അഭിനയിച്ച് പിടിച്ചുപറിച്ചതല്ലേ..?? അതിന്റെ നന്ദിയെങ്കിലും അവനു കാണിച്ചൂടായ്രുന്നോ ഈ പാവത്തിനോട്..??"""_ എന്നുപറഞ്ഞ ഞാൻ തിരിഞ്ഞ് ചേച്ചിയെനോക്കിയതും അവര് ഫോണെടുത്താരെയോ ഡയൽചെയ്യുന്നതാണ് കണ്ടത്...
""...നീയെവിടാടാ..??"""_ അപ്പുറത്തുനിന്നും കോൾഅറ്റൻഡ് ചെയ്തതും ഒറ്റ അലറിച്ചയായിരുന്നു...
""...എനിയ്ക്കൊന്നും കേൾക്കണ്ട, ഇപ്പൊ... ഇപ്പൊയിവിടെയെത്തണം.!
...കാര്യമറിഞ്ഞാലേ നീ വരുള്ളോ..?? ഇപ്പൊയിങ്ങെത്തീലേൽ പിന്നെ നീയീ ആരതിയെക്കാണില്ല..!!"""_ അത്രയുംപറഞ്ഞു ഫോൺകട്ടാക്കി പുള്ളിക്കാരി ചാടിത്തുള്ളി റൂമിലേയ്ക്കുപോയതും മീനാക്ഷിയെന്നെയൊന്നു ചുരണ്ടി;
""...ഒത്തോ..??"""
""...ഒത്തപോലെ..!!"""_ അതുപറയുമ്പോൾ എന്തോ വല്യൊരു ജോലി ചെയ്തുതീർത്ത സംതൃപ്തിയായ്രുന്നൂ എനിയ്ക്ക്...
""...ഇനിയിപ്പൊ അവൻ വരുന്നവരെ വെയ്റ്റ്ചെയ്താൽ മതിയാവുംലേ..?? ഒഹ്.! രണ്ടൂടെ തമ്മിലടിച്ചു പിരിയുന്നതുകാണാൻ കൊതിയാവാ..!!"""_ എന്നെനോക്കി അങ്ങനെപറഞ്ഞ് മീനാക്ഷി ലിവിങ്റൂമിലേയ്ക്കു നടക്കുമ്പോൾ,
""...ഒരു കുടുംബം നശിയ്ക്കുന്നതു കാണാൻ എന്താ ധൃതിയെന്നു നോക്കിയ്ക്കാണ്..!!"""_ എന്നുംപിറുപിറുത്ത് ഞാൻ പിന്നാലെചെന്നു...
""...അതോണ്ടല്ലടാ... അവൾടെയാ ഡയലോഗ്; നമ്മളൊന്നും ഒന്നുമല്ല, അവരാണ് എല്ലാംതികഞ്ഞോരെന്നൊരു നെഗളിപ്പ്... അതാണെനിയ്ക്ക് ഒട്ടും സഹിയ്ക്കാഞ്ഞത്..!!"""
""...ആം.! എന്തായാലുമത് കഴിഞ്ഞല്ലോ... ഇനീപ്പോളവനിങ്ങ് വന്നാമതി... രണ്ടൂടെ വെട്ടിച്ചാവുവോ കൊല്ലുവോ എന്താന്നുവെച്ചാ കാട്ടട്ടേ..!!"""_ ന്നുംപറഞ്ഞ് ടിവിയും ഓൺചെയ്ത് ഞാൻ സെറ്റിയിലേയ്ക്കു ചെരിഞ്ഞു...
അപ്പോഴേയ്ക്കുമവളും അടുത്തായിരുന്നിരുന്നു...
അങ്ങനെ ടിവിയുംകണ്ട് കുറച്ചുനേരമാ ഇരുപ്പുതുടരുമ്പോഴേയ്ക്കും ഏതോവണ്ടി ഗെയ്റ്റുകടന്നുവരുന്ന ശബ്ദംകേട്ടു;
...മ്മ്മ്.! ജോക്കുട്ടനെത്തീന്ന് മനസ്സിൽ പറയുമ്പോൾതന്നെ മീനാക്ഷിയെന്നെ ചുരണ്ടുവേംചെയ്തു; അവനെത്തീട്ടുണ്ടെന്ന സിഗ്നൽ...
അതിനുകണ്ണുറുക്കി എല്ലാമിപ്പോൾ കഴിയുമെന്നുള്ള സൂചനകൊടുക്കുമ്പോഴേയ്ക്കും പാഞ്ഞുപറത്തി ജോക്കുട്ടനകത്തേയ്ക്കുവന്നു...
""...എന്താടാ..?? ഇവിടെന്താപറ്റിയെ..?? അവളെന്തിനാ പെട്ടന്നുവരാമ്പറഞ്ഞേ..?? എന്തേലുംപ്രശ്നമുണ്ടോ..??"""_ ശ്വാസംവിടാനൊരു ഗ്യാപ്പുപോലും കൊടുക്കാതെ ചോദ്യശരങ്ങൾ തൊടുത്തുവിടുമ്പോൾ തിരക്കിനിടയിൽ പുള്ളി തുണിയുടുത്തിട്ടുണ്ടോന്നാണ് ഞാനാദ്യം നോക്കീത്...
""...എടാ കോപ്പേ... മുനിയെപ്പോലിരിയ്ക്കാതെ എന്തേലും തൊള്ളതൊറന്ന് പറ... അല്ലേൽവേണ്ട... അവളോടുതന്നെ ചോദിയ്ക്കാം... അവളെവിടെ..??"""
""...അടുക്കളേലുണ്ട്..!!"""_ അവന്റെ പരിഭ്രമംനിറഞ്ഞ ചോദ്യത്തിന്
💬 Comments
View all comments