0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2379

മറുപടിയായി മീനാക്ഷി അടുക്കളചൂണ്ടിക്കാട്ടി...

അതിനൊന്നു മൂളിക്കൊണ്ടവൻ അങ്ങോട്ടേയ്ക്കു പാഞ്ഞതും,

...കാവടിതുള്ളിപ്പോയിട്ട് കുണ്ടീല് ചട്ടുകോംകേറി പോരാണ്ടിരുന്നാ മതിയായ്രുന്നൂന്ന് മനസ്സിൽപ്പറഞ്ഞു
ചിരിയ്ക്കുവായ്രുന്നൂ ഞാൻ...

""...എടാ... നീയിതെന്തോ ഓർത്തുചിരിയ്ക്കുവാ..?? വാ... അവിടെന്തായീന്ന് നോക്കാം..!!"""_ മീനാക്ഷി തട്ടിവിളിച്ചപ്പോഴാണ് അതേക്കുറിച്ചുപോലും ഞാൻ ആലോചിയ്ക്കുന്നത്...

""...വേഗംവാ... കറിപ്പാത്രോം തലേൽച്ചുമന്നോണ്ടോടുന്നത് മിസ്സാവരുത്..!!"""_ എന്നുംപറഞ്ഞ് ഞാനിറങ്ങി അടുക്കളലക്ഷ്യമാക്കി ഓടുമ്പോൾ അവളും കൂടെവെച്ചുപിടിച്ചു...

അങ്ങനെ അടുക്കവാതിൽക്കലെത്തി അകത്തേയ്ക്കു നോക്കുന്നതും ജോക്കുട്ടൻ ചേച്ചിയുടടുത്തെത്തിയിരുന്നു;

""...എന്നാടീ..?? നീയെന്നാത്തിനാ വിളിച്ചേ..??"""_ ജോക്കുട്ടന്റെ ചോദ്യംകേട്ടതും ധൃതിപ്പെട്ട് എന്തൊക്കെയോ കാട്ടിക്കൂട്ടിക്കൊണ്ടിരുന്ന ചേച്ചി ഞെട്ടിത്തിരിഞ്ഞുനോക്കി...

കാര്യമായ്ട്ടെന്തോ ആലോചനയിലായ്രുന്നെന്നു തോന്നുന്നു...

പാവത്തിന്റെ കണ്ണൊക്കെ ചുവന്നുകിടപ്പുണ്ട്...

""...എന്നാടീ..?? നീ കരഞ്ഞോ..?? പറ... എന്നതാ പുതിയപ്രശ്നം..??"""_ ജോക്കുട്ടൻ ചോദ്യമാവർത്തിച്ചതിന് ഒന്നുമില്ലെന്നു തലകുലുക്കുമ്പോൾ വാതിന്റെ അപ്പുറവശത്ത് പതുങ്ങിനിന്ന മീനാക്ഷി, ഇപ്പുറത്തുനിന്ന എന്നെ പാളിയൊരുനോട്ടം...

എന്നിട്ട്, ഇവരെന്താ തല്ലുണ്ടാക്കാത്തേന്ന ഭാവത്തിൽ കണ്ണുകാണിച്ചതും ഒന്നടങ്ങെടീന്ന് ഞാൻ ചുണ്ടുകോട്ടി...

""...എടീ എന്തിനാ വിളിച്ചേ..??
കാര്യമ്പറ നീ..!!"""

""...എന്തേയ് വിളിച്ചതിഷ്ടായില്ലേ..?? എന്നാ പൊക്കോ..!!"""_ തിരിഞ്ഞുപോലും നോക്കാതെയായിരുന്നു അതിനുള്ള ചേച്ചിയുടെമറുപടി...

അതുകേട്ടതും മീനാക്ഷിയുടെ മുഖംവിടർന്നു...

സംഗതിയേറ്റെന്നമട്ടിൽ തലകുലുക്കിയവളൊന്നു ചിരിച്ചതും ഇതൊക്കെ യാരാലേന്ന ഭാവത്തിൽ ഞാനിച്ചിരി ഗമയിടുകേംചെയ്തു...

""...എടിപുല്ലേ... നീ വെറുതേ തമാശകളിയ്ക്കാതെ കാര്യമെന്താന്നുവെച്ചാ പറ...
എനിയ്ക്കു പോയിട്ടൊത്തിരി അത്യാവശ്യങ്ങളുള്ളതാ..!!"""

""...എന്തത്യാവശ്യം..??"""_ തിരിഞ്ഞുനോക്കി കണ്ണുകൂർപ്പിച്ചുകൊണ്ട് ചേച്ചിതിരക്കീതും ചോദ്യത്തിന്റെ അർത്ഥം മനസ്സിലായ്ട്ടെന്നോണം ഞാനൊന്നുചിരിച്ചു...

നോക്കുമ്പോൾ മീനാക്ഷിയും ചിരി കടിച്ചുപിടിയ്ക്കാനായി ശ്രെമിയ്ക്കുവായ്രുന്നു...

""...ദേ... ഒരുമാതിരി മറ്റേവർത്താനം പറയരുത്... ഞാൻ നിന്നോടുപറഞ്ഞതല്ലേടീ ഇന്ന് തിരുപ്പൂര് ലോഡെടുക്കാനായ് പോവോന്ന്... അതിനെടേല് വിളിച്ചുവരുത്തീട്ട് കണാകൊണാ പറയുന്നാ..??"""_ ചേച്ചിയുടെ എന്താവശ്യത്തിനെന്ന ചോദ്യംകേട്ടിട്ട് പൊളിഞ്ഞ ജോക്കുട്ടൻ നിന്നൊന്നു തറച്ചതും,

...തിരുപ്പൂരിന്ന് ലോഡിറക്കാനോ അതോ തിരുപ്പൂരിലേയ്ക്ക് ലോഡ്കേറ്റാനോന്ന അർത്ഥത്തിൽ ഞാൻ ചുഴിഞ്ഞുനോക്കി...

""...എന്നാലേ ഇന്നുനീ ഒരു തിരുപ്പോരോട്ടും പോകുന്നില്ല..!!"""

""...പോകാതെ..?? പിന്നെ തുണി എന്നെത്തിരക്കി ഇങ്ങോട്ടേയ്ക്കുവരോ..??"""_ അവൻ തിരിച്ചുചോദിച്ചു...

...പോകാണ്ടിരുന്നാൽ തുണി തിരക്കിവരില്ലായ്രിയ്ക്കും... പക്ഷേ പോയാൽ, തന്തേത്തിരക്കി പലരുംവരും... അതോണ്ടവനെ വിടരുത് ചേച്ചീന്നായി ഞാൻ...

""...അതൊന്നും എനിയ്ക്കറിയില്ല... പക്ഷേ നീയിന്നെങ്ങോട്ടും പോവില്ല..!!"""_ ചേച്ചി തീർത്തുപറഞ്ഞപ്പോഴും,

...നിങ്ങളീ കൊണയടി നിർത്തീട്ട് കാര്യത്തിലേയ്ക്കു കടക്ക് ചേച്ചീ... എന്നിട്ടടിച്ചവന്റെ നെറുകംതല പൊട്ടിയ്ക്ക്ന്ന് ഞാൻനിന്ന് പിറുപിറുക്കുവായ്രുന്നു...

""...നീയൊന്നുപോയേ... അല്ലേത്തന്നെ ബോയ്സിലേയ്ക്ക് അയയ്ക്കാനുള്ള സ്റ്റോക്ക്ഷോർട്ടാ... അപ്പോഴാ അവൾടെ..."""

""...ഇനി നീയെന്തൊക്കെ പറഞ്ഞാലും ഇന്നു ലോഡിറക്കാൻ പോണ്ട... അതിൽക്കുറച്ചുള്ള കച്ചോടമൊക്കെമതി..!!"""_ ഗ്യാസ് ഓഫാക്കി അടുപ്പത്തിരുന്നപാത്രം വാങ്ങിവെയ്ക്കുന്നതിനിടയിലാണ് ചേച്ചിയുടെ ഡയലോഗ്...

അതുകേട്ടതും ജോക്കുട്ടന് പൊളിഞ്ഞുകേറി;

""...അങ്ങനാണെങ്കിൽ ഷോപ്പുതന്നെ പൂട്ടിയേക്കാം... എന്തേയ്..??"""

""...പൂട്ട്... അല്ലേലും അതുകൊണ്ടൊന്നുമല്ലല്ലോ ജീവിയ്ക്കുന്നെ..!!"""_ ചേച്ചിയും വിട്ടില്ല...

...ഷോപ്പ് പൂട്ടാനോ..?? അയ്യോ.! അതെങ്ങനെ ശെരിയാവും..?? അപ്പൊ ഞാൻകണ്ട

💬 Comments

View all comments