Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
നിന്നേംനിന്റച്ഛനേം പോലാവോ..?? ഈ ലോകത്ത് ബുദ്ധിയുള്ളോർക്കും ജീവിയ്ക്കണ്ടേ..??"""_ കയ്യിലിരുന്ന ടോപ്പ് ബെഡ്ഡിലേയ്ക്കിട്ടശേഷം വീണ്ടും ഷെൽഫിനുനേരേ തിരിയുമ്പോൾ ചുണ്ടുകൾ കടിച്ചുപിടിച്ച് ചിരിയടക്കാനായവൾ പണിപ്പെടുകയായ്രുന്നു...
""...ഉവ്വേ... കണ്ടവന്മാരെന്തോ പറഞ്ഞെന്നുകരുതി രെജിസ്റ്ററോഫീസിന്റെ പടിയ്ക്കൽ വലിച്ചെറിഞ്ഞേച്ചുപോയ നിന്റതന്തേടത്ര ബുദ്ധി ഞങ്ങൾക്കില്ല... അതോണ്ടാണല്ലോ പോണിടത്തെല്ലാം ഒരുമാതിരി
കെട്ടുകാഴ്ചപോലെ കൊണ്ടുനടക്കുന്നതും..!!"""_ അവൾടെ പരിഹാസത്തിൽ നല്ലസ്സലായി പൊളിഞ്ഞ ഞാൻ മുഖത്തുനോക്കി കുറച്ചു ഘനത്തിൽത്തന്നെ പുച്ഛിച്ചു...
അതേൽക്കുവേം ചെയ്തു...
അതുകൊണ്ടാവണം
എന്നെയൊന്നു നോക്കിയശേഷം പിന്നൊന്നും മിണ്ടാതെയവൾ ഷെൽഫിൽ തിരഞ്ഞുകൊണ്ടു നിന്നതും...
എന്നിട്ട് അതിൽനിന്നുമൊരു മെറൂൺകളർ ഹാഫ്പാവാടയുമെടുത്ത് കക്ഷി തിരിഞ്ഞശേഷം കക്ഷിതുടർന്നു...
""...അതുവിട്...
കഴിഞ്ഞതുകഴിഞ്ഞു... പക്ഷേ, നേരിട്ടുചെന്നവരോട് പറയുന്നതിനോടെനിയ്ക്ക്
താല്പര്യമില്ല... അവരു
വിശ്വസിയ്ക്കാതെ ചേച്ചിയോടോ ജോക്കുട്ടനോടോ പറഞ്ഞാൽ
പിന്നൊരു പണിയുമേൽക്കില്ല... അതുകൊണ്ട് എടുത്തുചാടിയൊന്നും ചെയ്യാൻനിൽക്കണ്ട..!!"""_ എന്തൊക്കെയോ മനസ്സിൽകൂട്ടിക്കിഴിച്ചുകൊണ്ട് അതുപറയുന്നതിനൊപ്പം ബെഡ്ഡിലേയ്ക്കിട്ടിരുന്ന ടോപ്പും ടവലുംകൂടി അവൾ കയ്യിലെടുത്തു...
""...പിന്നിപ്പോളെന്താ
ചെയ്യേണ്ടേ..??"""_ മീനാക്ഷിയേം നോക്കിയിരുന്ന ഞാൻ തിരക്കി...
""...അതിനാദ്യം ഇരുചെവിയറിയാതെ അവരീപ്പറഞ്ഞതൊക്കെ സത്യമാണോന്നറിയണം...
അതിനെന്താവഴീന്നു ചിന്തിയ്ക്ക്..!!"""
""...അതിനിപ്പോളവനോട് നേരിട്ടു ചോദിയ്ക്കേണ്ടിവരും..!!"""
""...ആരോട്..??"""_ എന്റെ
മറുപടിയ്ക്ക് ആ നിൽപ്പിൽത്തന്നെ മീനാക്ഷിയെന്നെ തുറിച്ചുനോക്കി...
""...ആ ജോക്കുട്ടനോട്... അല്ലാതാരോട്..??"""_ പുച്ഛഭാവത്തിൽ ഞാനതുപറഞ്ഞതും
അവളുടെമുഖംമാറി,
""...ദേ ഞാനൊരു ചവിട്ട്
വെച്ചുതന്നാലുണ്ടല്ലോ...
എന്റെസിത്തൂ... നീയിങ്ങനെ
കൂടെനടന്ന് മണ്ടത്തരം പറയല്ലേ, എന്റെ കോൺഫിഡൻസ് പോണു..!!"""_ എന്നെ ചവിട്ടാനായി കാലുയർത്തിക്കൊണ്ടാണ് പെണ്ണതു പറഞ്ഞതെങ്കിലും അവൾടെ സ്വരത്തിൽ മുഴുവനൊരു ദയനീയതയായ്രുന്നു...
""...പിന്നേ കോൺഫിഡൻസ്.! ഒളിമ്പിക്സിനോടാനല്ലല്ലോ,
വല്ലവന്റേം കുടുംബം കുട്ടിച്ചോറാക്കാനല്ലേ..!!"""_ അതിന് ഞാനുമൊന്നു കിലുത്തി...
അതിനുമെന്നെയൊന്നു നോക്കിയെന്നല്ലാതെ
ഒന്നുംപറഞ്ഞില്ല...
അപ്പോഴേയ്ക്കും അവളുമെന്റടുത്തായി കട്ടിലിലേയ്ക്കിരുന്നിരുന്നു...
""...എടാ..!!"""_
കുറച്ചുനേരമങ്ങനെ
ഇരുന്നശേഷം മീനാക്ഷിവിളിച്ചു...
എന്നിട്ട്;
""...എടാ നമുക്കുചെന്ന് ആന്റിയോടുചോദിച്ചാലോ...
അവരുടെ കല്യാണം ഒളിച്ചോട്ടമായ്രുന്നോന്ന്...
അപ്പൊ അവരുപറയൂലേ..??""'_ ന്നുകൂടി ചോദിച്ചതും,
""...ഇതന്നല്ലേടീ കോപ്പേ ഞാനുമിത്രേന്നേരം മൊണഞ്ഞോണ്ടിരുന്നേ..??"""_ ന്നും ചീറിക്കൊണ്ട് ഞാനൊറ്റ ചാട്ടമായിരുന്നു...
ഹല്ലഫിന്നെ.!
""...അതിന്, നീപറഞ്ഞപോലെ നേരിട്ടുചെന്നങ്ങു ചോദിയ്ക്കാനല്ല... ഒരുനേക്കിന് കുശലം ചോദിയ്ക്കുമ്പോലെ ചോദിയ്ക്കാന്ന്... അവർക്കു സംശയോന്നും തോന്നാത്തവിധത്തിൽ..!!"""_ പറഞ്ഞശേഷം എന്റെ റെസ്‌പോണ്ട്സറിയാനായി അവളെന്റെ മുഖത്തുതന്നെ നോക്കിയിരുന്നു...
""...പിന്നേ... നീ ചെന്നു ചോദിയ്ക്കുമ്പോൾ
ഓൺ ദ സ്പോട്ടിൽ തരാനായി ഫുൾ സ്ക്രിപ്റ്റുമെഴുതിവെച്ചിട്ട് നിൽക്കുവല്ലേ അവര്...
ഒന്നുപോയേടീ..!!"""
""...സ്ക്രിപ്റ്റ് വേണ്ട... ലൈനായ്രുന്നോന്നെങ്കിലും അറിയാലോ..!!"""_ അവൾ പ്രതീക്ഷയോടെന്നെ നോക്കുവാണ്...
പക്ഷേ എനിയ്ക്കെന്തോ അതൊന്നുമത്ര സുഖിച്ചിരുന്നില്ല;
""...അറിഞ്ഞാലിപ്പെന്തു ചെയ്യും..?? ആ പെണ്ണുമ്പിള്ള പറഞ്ഞപോലാണോ, അതോ അവനെവിടുന്നേലും കൊളുത്തിക്കൊണ്ടു വന്നതാണോന്നറിഞ്ഞൂടല്ലോ..??!! എന്റൊരു വീക്ഷണകോണകത്തിൽ ഇതാ പെണ്ണുമ്പിള്ളയവനെ പെടുത്താൻവേണ്ടി പൂശാഞ്ചെന്നപ്പോ നാട്ടുകാരെവിളിച്ചുകൂട്ടി പിടിപ്പിച്ചതാവാനെ വഴിയുള്ളൂ...
തെങ്ങേൽകെട്ടിയിട്ട് ലേലുഅല്ലുപറയിച്ചപ്പോ കെട്ടാമെന്നവൻ സമ്മതിച്ചുംകാണും, മണ്ടൻ.! അതുകൊണ്ടായ്രിയ്ക്കും അവനാ പെണ്ണുമ്പിള്ളേനെ
ഇത്രയ്ക്കു പേടീം..!!"""_ മുന്നുംപിന്നും നോക്കാതെ ഞാനിരുന്നങ്ങ്
💬 Comments
View all comments