Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
തകർത്തു...
ഒരു മനഃസുഖം.!
""...ഒന്നുപോടാ... അവനങ്ങനെയൊന്നും ചെയ്യൂന്നെനിയ്ക്കു തോന്നുന്നില്ല... അതൊരു പാവമാ..!!"""
""...പിന്നേ പാവം... അവനേ,
അവൻ ഫുള്ളുഡായിപ്പാ... ഈ കാണുന്നതൊന്നുമല്ലവൻ... ഈക്കാണിയ്ക്കുന്നതുമല്ലവൻ... എനിയ്ക്കറിയാം, അവനു മറ്റെന്തോ ചുറ്റിക്കളിയുണ്ട്..!!"""_ ഞാൻ നിന്നുതെറിച്ചതും,
""...ഒരാളെക്കുറിച്ചിങ്ങനെ ചുമ്മാ കുറ്റംപറയാതെ സിദ്ധൂ... ഒള്ളതാണേലും വേണ്ടില്ല, ഇതുചുമ്മാ..!!"""_
അവളെന്നെയൊന്നു വിലക്കി...
""...ഓ.! എനിയ്ക്കു തോന്നീത് ഞാമ്പറഞ്ഞു... അത്രേയുള്ളൂ... പക്ഷേ ഞാനിപ്പോഴും പറയുന്നൂ,
അവനാള് നീറ്റല്ലാ..!!"""
""...ആ അല്ലെങ്കിയല്ല... പക്ഷേ അതല്ലല്ലോ നമ്മടെപ്രശ്നം...
ആ പെണ്ണുമ്പിള്ളപറഞ്ഞത് സത്യമാണോന്നറിയണ്ടേ..??
അതിലുള്ള വഴിപറ..!!"""
""...എന്തോന്ന് വഴി..?? നേരേചെന്നാ തള്ളയോടങ്ങു ചോദിയ്ക്കണം, മരുമോൾക്ക് വട്ടായ്രുന്നോന്ന്... ആണെന്നാണ് പറയുന്നേങ്കിൽ തെളിവിനായി മഞ്ഞക്കാർഡ്
കാട്ടാനുമ്പറയണം... അതോടറിയാലോ..!!"""_ ഒറ്റശ്വാസത്തിൽ കാര്യമങ്ങട് എഴുന്നള്ളിച്ചതും കേട്ടിട്ടവൾ തല്ലിയില്ലെന്നേയുള്ളൂ...
""...പോടാ പൊട്ടാ... അവന്റൊരു.."""_ കലികയറിയ മീനാക്ഷി
പറയാൻവന്നത്
പകുതിയ്ക്കുനിർത്തി
ഒന്നാലോചിച്ചു...
ശേഷം,
""...എടാ... ഒരു വഴീണ്ട്...
ഞാഞ്ചെന്നാ ആന്റിയോട് കല്യാണാൽബം ചോദിച്ചാലോ..?? എല്ലാരുമറിഞ്ഞ് നല്ലരീതിയിലാണ് കല്യാണംനടന്നതെങ്കിലല്ലേ ആൽബംകാണൂ... അതില്ലേൽ ചേച്ചിപറഞ്ഞതൊക്കെ സത്യമാണെന്ന് ഉറപ്പിയ്ക്കുവേംചെയ്യാം...
എന്താ..??"""_ അവൾ കൂട്ടിച്ചേർത്തു...
""...അങ്ങനെയെങ്കിൽ
അവര് ആൽബം റീക്രിയേറ്റ് ചെയ്തിട്ടുണ്ടെങ്കിലോ..??"""_ ഉടനെ എന്റെസംശയം...
""...ശ്ശെ.! നീയെന്താടാ ഇങ്ങനെല്ലാത്തിനും നെഗറ്റീവടിയ്ക്കുന്നേ..??
ഇങ്ങനാണേൽ സത്യായ്ട്ടും നമ്മളൊത്തു പോകില്ലാട്ടോ..!!"""_ എന്നെയൊന്നോർമ്മിപ്പിയ്ക്കും വിധം പറഞ്ഞിട്ടവൾ തുടർന്നു;
""...അതും ഏൽക്കില്ലെന്നാണേൽ പിന്നെ വേറെവഴി നോക്കേണ്ടിവരും..!!"""
""...മ്മ്മ്.! ആ ചെറുക്കനിച്ചിരിക്കൂടി മുറ്റുണ്ടായ്രുന്നേൽ അവനെചാക്കിട്ട് രഹസ്യംചൂണ്ടായ്രുന്നു... ഇതിപ്പോൾ അതിനും പറ്റത്തില്ലല്ലോ..!!"""
""...ഏത് ചെക്കൻ..??"""
""...അല്ല... തക്കുടുവേ..!!"""_
ഞാനൊന്നിളിച്ചു...
""...എന്നാ നീയൊരു കാര്യഞ്ചെയ്... ഒരഞ്ചാറുകൊല്ലം ഇവടെനിയ്ക്ക്... അവൻമുറ്റി, അവന്റേന്ന് രഹസ്യോമറിഞ്ഞിട്ടെന്നെ വിളിച്ചാമതി... ജീവനുണ്ടേ ഞാൻവരാം..!!"""_ പറഞ്ഞയവൾ ബെഡ്ഡിൽനിന്നുമെഴീച്ച് തുണികളും കയ്യിലെടുത്ത് ചവിട്ടിത്തുള്ളി ബാത്റൂമിലേയ്ക്കു പോകുന്നതിനിടയിൽ,
""...പൊട്ടത്തരവും നെഗറ്റീവുംമാത്രം പറയാനൊരു സൂപ്പർഹീറോയെ അവഞ്ചേസിന് വേണമായ്രുന്നേൽ പിടിച്ച് മാർവെലിന് കൊടുക്കായ്രുന്നൂ..!!"""_ ന്ന് സ്വയം പിറുപിറുക്കുന്നതും കേട്ടു...
""...എടീ... നീയിതെവിടെ
പോകുവാ... പ്ളാൻ ചെയ്യണ്ടേ..??"""_ ഞാൻ പിന്നീന്നുവിളിച്ചു...
അതിനു മറുപടിയെന്നോണം തിരിഞ്ഞുനിന്ന് അവളെന്നെത്തൊഴുതു...
ശേഷം,
""...അതേ... എന്തോചെയ്യണമെന്ന് ഞാൻ നോക്കിക്കോളാ... നിന്റെകൂടെ കൂടിയാലേ പണികൊടുക്കലുണ്ടാവില്ല, കിട്ടലേ ണ്ടാവൂ... ആദ്യം ഞാനൊന്നു കുളിയ്ക്കട്ടേ... തലതണുക്കുമ്പോൾ ചിലപ്പോൾ വേറെന്തെലും ഐഡിയകിട്ടിയാലോ..!!"""_ ന്നൊരു ഡയലോഗുമടിച്ച് അവൾ ബാത്റൂമിലേയ്ക്കു കേറി...
അതെനിയ്ക്കത്ര സുഖിച്ചില്ലേലും മനസ്സുമുഴുവൻ ചേച്ചിയ്ക്കിട്ടെങ്ങനെ പണിയുമെന്ന ചിന്തയായതിനാൽ ഞാനതു കാര്യമാക്കിയില്ല...
മീനാക്ഷി കുളിയ്ക്കാൻ കേറിക്കഴിഞ്ഞും
കുറേനേരം തിരിച്ചുംമറിച്ചുമൊക്കെ ഞാൻ ചിന്തിച്ചുനോക്കി...
എന്നാലെത്രയൊക്കെ
ആലോചിച്ചിട്ടും നേരിട്ടുചെന്നാ തന്തയോടും തള്ളയോടും പറയുന്നതല്ലാതെ മറ്റൊരുവഴിയും തോന്നിയില്ല...
അതാണെങ്കിൽ മീനാക്ഷിയിട്ടു സമ്മതിയ്ക്കുന്നുമില്ല...
ഇനിയെന്തൊക്കെ പറഞ്ഞാലും അവരിൽ പല നിഗൂഢതകളും ഒളിഞ്ഞിരിപ്പുണ്ട്...
അല്ലേൽ ഇതൊന്നുമാരോടും പറയരുതെന്ന് ഞങ്ങളോടു പറയേണ്ടകാര്യമെന്താ..??
...കണ്ടുപിടിയ്ക്കണം...
ഇനിയവരുടെ കള്ളി
പൊളിച്ചാൽമാത്രംപോരാ...
💬 Comments
View all comments