0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2421

സിത്തൂന്റെ കൈ തളന്നുപോയ്‌ട്ടോ അവളെ പേടിച്ചിട്ടോഅല്ല... ആരതിയേച്ചീടെ അനിയത്തിയായ്പ്പോയി... ആ ഒറ്റ കൺസിഡറേഷൻകൊണ്ടാ അവളിപ്പോഴും ജീവനോടിരിയ്ക്കുന്നേ..!!"""_ അതുപറഞ്ഞു മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഞാനാപ്പറഞ്ഞതിനൊന്നും പട്ടിവിലതരാതെ അവൾ ഫോണിൽക്കുത്തി ഇരിയ്ക്കുവായ്രുന്നു...

""...എടീ മൈരേ... ഞാനിവടെക്കിടന്ന് വായിട്ടലയ്ക്കുമ്പോൾ നീയാരുടെ മറ്റേടത്തുംനോക്കി ഇരിയ്ക്കുവാടീ..??"""

""...നീ പറഞ്ഞോ... ഞാൻ കേൾക്കുന്നുണ്ട്..!!"""_ ഒന്നുമുഖമുയർത്തിയ അവൾ വീണ്ടും ഫോണിലേയ്ക്കു കണ്ണുനട്ടതും,

""...അറിയാടീ... നെനക്കുമെന്നെ പുച്ഛമാന്നറിയാം... പക്ഷേങ്കി ഇനിയൊരിയ്ക്കക്കൂടി മൊണച്ചോണ്ടവളെന്റെ മുന്നിലേയ്ക്കുവരട്ടേ... കാലേവാരി ഞാൻ അടുപ്പത്തേയ്ക്കുകേറ്റും... അതിനി ആരുടനിയത്തിയായാലും ശെരി..!!"""_ നിന്നുചിതറിക്കൊണ്ട് അതുംപറഞ്ഞു തിരിയുമ്പോഴാണ് ഡോറിന്മേലൊരു മുട്ടുകേൾക്കുന്നത്...

നോക്കുമ്പോൾ വാതിൽക്കൽ നിൽക്കുവാണ് അച്ചു...

അവളെക്കണ്ടതും മീനാക്ഷിയുംമെല്ലെ കട്ടിലിൽനിന്നുമെഴുന്നേറ്റു...

എല്ലാമവൾ കേട്ടസ്ഥിതിയ്ക്ക് ഇനിയിവിടെ എന്തുസംഭവിയ്ക്കുമെന്ന ആശങ്കയായ്രുന്നൂ അവളുടെമുഖത്ത്...

""...ഡാ ചെർക്കാ... നിന്നെക്കുറിച്ചിവരൊക്കെ പലതുമ്പറഞ്ഞെങ്കിലും ഇത്രയ്ക്കും ഞാൻ പ്രതീക്ഷിച്ചില്ലാട്ടോ... അപാരസാധനംതന്നെ നീ..!!"""_ ഒരു ചിരിയോടതുമ്പറഞ്ഞ് അകത്തേയ്ക്കുവന്ന അച്ചു മീനാക്ഷിയോടായാണ് ബാക്കിതുടർന്നത്;

""...എന്നാലുമിതുപോലൊരു ആറ്റംബോംബിനെ സഹിയ്ക്കുന്ന തന്നെ സമ്മതിച്ചേ പറ്റൂ..!!"""_ ശേഷം എന്റെനേരേ തിരിഞ്ഞു;

""...എടാ... ഞാനപ്പോഴത്തെ ദേഷ്യത്തിനോരോന്നു പറഞ്ഞുപോയതാ... നീയതൊന്നും മനസ്സിലുവെയ്ക്കണ്ട കേട്ടോ..!!"""_ അത്രയുംപറഞ്ഞ അച്ചു;

""...അപ്പൊ സോറി മച്ചാനേ... വിട്ടേക്ക്..!!"""_ എന്നുകൂടി കൂട്ടിച്ചേർത്ത് എന്നെയൊന്നു കെട്ടിപ്പിടിച്ചശേഷം പുറത്തേയ്ക്കിറങ്ങുവായ്രുന്നു...

സത്യത്തിലാനിമിഷം കണ്ണിൽക്കൂടിയാണോ ചെവിയിൽക്കൂടിയാണോ കിളിപാറിയതെന്ന് എനിയ്ക്കൊരൂഹോമില്ലാണ്ടായ്പ്പോയി..

എന്താ ഇവിടിപ്പൊണ്ടായേ..?? ഇന്ന് വിഷുവാ..??

ഇവളെന്തിനാ ഇപ്പൊവന്നെന്നോട് സോറിപറഞ്ഞത്..??

കുറച്ചുമുമ്പുവരെ അമ്പുംവില്ലും പിടിച്ചു യുദ്ധംചെയ്തത് ഇനിയിപ്പോ ഇവളല്ലായ്രുന്നോ..??

അതോ ഇവളാണോ ഇനിയാ മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി..??

അങ്ങനോരോന്നോർത്ത് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചങ്ങനെ
നിൽക്കുമ്പോൾ ഇറേമൊലിപ്പിച്ച് കുറ്റിയടിച്ചപോലങ്ങനെ
നിൽക്കാനേ മീനാക്ഷിയ്ക്കുമായുള്ളൂ...

...അല്ലാ... അവളുവന്നങ്ങനൊക്കെ പറഞ്ഞിട്ടുപോയപ്പഴും ഞാനെന്താ ഒന്നുംപറയാഞ്ഞത്..??

...ഇത്രേന്നേരം അവളെയെന്തൊക്കെയോ ചെയ്തുമറിയ്ക്കോന്നൊക്കെ വീമ്പിളക്കീട്ട്, ഇപ്പൊപ്പിടിച്ചിരുത്തി ഒരുപാത്രം വെള്ളംതരണോങ്കിൽ
നാട്ടുകാരുവരണമെന്ന അവസ്ഥയായ്പ്പോയത് എന്തുകൊണ്ടാണ്..??

...ഞാനിങ്ങനൊന്നുമായ്രുന്നില്ലല്ലോ..?? പിന്നെ പെട്ടെന്നെനിയ്ക്കെന്താ പറ്റിയെ..??

കിളിയും കിളിക്കൂടുമെല്ലാം തല്ലിത്തകർക്കപ്പെട്ട ക്ഷീണത്തിൽ കേറിക്കിടന്നപ്പോഴാണ് ജോക്കുട്ടന്റെ വിളിവരുന്നത്...

അതിന്, ഈ തൊലിയനെന്തിനാ എന്നെ വിളിയ്ക്കുന്നേന്നും പിറുപിറുത്തുകൊണ്ട് ഫോൺചെവിയോടു ചേർത്തതും അവന്റൊറ്റച്ചോദ്യം;

""...ഡാ... സിദ്ധൂ... അവിടാരേലും വന്നിട്ടുണ്ടോടാ..??"""_ ന്ന്...

""...ഇല്ലാ... എന്തേയ്
വരണോരുന്നോ..?? എന്നാ ആൾടെപേരുപറ, പോയി വിളിച്ചിട്ടുവരാം..!!"""

""...ഇവനെയൊക്കെ...
എടാകോപ്പേ അതല്ല....
അവിടെയുണ്ടായ്രുന്നതല്ലാതെ വേറെ പുതിയതായ്ട്ടാരെങ്കിലും വന്നോന്ന്..??"""

""...ആം.! ഏതോഒരു വാകീറിപ്പെണ്ണ് വന്നുകേറീട്ടുണ്ട്..!!"""

""...ആര്..?? അച്ചുവാണോ..??"""

""...ആന്ന് തോന്നുന്നു; എനിയ്ക്കെങ്ങുമറിയൂല...
എന്തായാലും വന്നൊടനേ അങ്കംവെട്ടായ്രുന്നു..!!"""_ ഉള്ളത് ഞാനങ്ങുപറഞ്ഞു...

💬 Comments

View all comments