0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2422

""...ആണോ..?? എന്നിട്ടെന്നെക്കുറിച്ച് വല്ലതുമ്പറഞ്ഞോ..??"""

""...ആം..!!"""

""...എന്താപറഞ്ഞേ..??"""

""...കണ്ണിക്കണ്ടാൽ തട്ടിക്കളയോന്ന്..!!"""

""...അടിപൊളി.! അപ്പൊ ഇന്നു ശിവരാത്രി..!!"""_ അവൻ മുറുമുറുത്തു...

അതിന്,

""...മ്മ്മ്..?? പ്രശ്നമെന്താ..??"""_ ന്ന് ഞാൻ തിരിച്ചുചോദിച്ചതും,

""...ഏയ്‌.! അതൊന്നൂല്ല...
ഇടയ്ക്കൊരു പോസ്റ്റ്കൊടുത്തതാ... അതിന്റെ കലിപ്പാ..!!"""_ അവന്റെമറുപടി...

ശേഷം,

""...നീയതങ്ങനേലുമൊന്ന് കോമ്പ്രമൈസാക്കി തരണം..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും എനിയ്ക്കങ്ങോട്ട് ചിരിയാണുവന്നത്...

""...ആ ബെസ്റ്റ്.! കുറച്ചുമുന്നേ ഇവടെനടന്ന പുകിലൊന്നും താങ്കളറിഞ്ഞില്ലല്ലോ... ആകെമൊത്തത്തിൽ വാണമായ്ട്ടു നിൽക്കുവാ... അതിന്റെടേല് നിന്റെ ദൂതുമായ്ട്ട്പോകാൻ എനിയ്ക്കത്ര കഴയ്ക്കുന്നൊന്നുമില്ല... പോടാ..!!"""

""...എടാ... ഞാൻ പറയുന്നേന്ന് കേൾക്ക്... നീ വിചാരിച്ചാ..'""_ പറഞ്ഞുതീർത്തില്ല, അതിനുമുന്നേ ഞാൻ ചാടിയിടയ്ക്കു കേറി;

""...ഞാൻ വിചാരിച്ചാലങ്ങു തൊലിയും... ഒന്നുപോയേടാ... അതേ... അത് കറുത്തവാവിന്റന്ന് കവിഴ്ന്നുകിടന്നപ്പോളുണ്ടായ സാമാനോണ്...
അതോണ്ടവൾടടുക്കെ ഇതുമ്പറഞ്ഞു ചെല്ലാനൊന്നും എനിയ്ക്കുപറ്റൂല..!!"""

""...അപ്പൊ നീയോ..?? എടാ... എന്ററിവില് അച്ചൂനോട് കട്ടയ്ക്കുനിൽക്കാൻ നീകഴിഞ്ഞേ ആളുള്ളൂ... അതോണ്ടാ നിന്നോടുതന്നെയിത് പറഞ്ഞത്... അപ്പൊ ഇനിയൊന്നുമ്പറയണ്ട... എല്ലാംനീ സമ്മതിച്ചിരിയ്ക്കുന്നു... ബൈ..!!"""_ അത്രയുംപറഞ്ഞവൻ ധൃതിയിൽ ഫോൺകട്ടാക്കീതും,

...പിന്നേ... എനിയ്ക്കുവേറെ ചെരപ്പില്ലേ... ഒന്നുപോയേടാന്നും മനസ്സിൽപറഞ്ഞു ഞാൻകേറിക്കിടന്നു...

അങ്ങനോരോന്നൊക്കെ ചിന്തിച്ചുകിടന്നയെന്നെ അന്നത്തെദിവസം കഴിയ്ക്കാൻ വിളിച്ചതുപോലും അച്ചുവായ്രുന്നു...

മീനാക്ഷി ഇറങ്ങിപ്പോയപ്പോൾപോലും എന്നെയിനി വിളിയ്ക്കണ്ടാന്ന് പറഞ്ഞു ജാഡയിട്ടുകിടന്നതുകൊണ്ട് ആദ്യംപട്ടിവിലയാണ് കൊടുത്തതെങ്കിലും കുറേസോറീമ്പറഞ്ഞ് അവിടെത്തന്നെ നിന്നപ്പോഴാണ് ഞാനൊന്നയഞ്ഞത്...

എന്നിട്ടും നീവന്നിട്ടേ ഞാൻപോകൂന്നമട്ടിൽ ഞാനെണീയ്ക്കുന്നതുവരെ വേണ്ടപ്പെട്ടയാരെയോ കാത്തുനിൽക്കുന്നപോലെ അവിടെനിന്നപ്പോൾ ചെറിയൊരു ഉള്ളലിവ് എനിയ്ക്കുംതോന്നി...

എല്ലാരോടും വളരെപ്പെട്ടെന്ന് ക്ളോസാകുന്ന അവളുടെസ്വഭാവത്തോട് ചെറിയൊരുതാല്പര്യം തോന്നിയതുകൊണ്ടാണോ,
അതോ ഇങ്ങോട്ടില്ലാത്ത ശത്രുത അങ്ങോട്ടുകാണിച്ചിട്ട് ഉപയോഗമില്ലെന്നതുകൊണ്ടാണോന്നറിയില്ല; ചോദിച്ചതിനെല്ലാം മറുപടിപറഞ്ഞുകൊണ്ട് ഞാനുമവൾക്കുപിന്നാലെ ചെന്നത്...

താഴെയെത്തുമ്പോൾ
ജോക്കുട്ടന്റച്ഛനും അമ്മയും ആരതിചേച്ചിയും മീനാക്ഷിയുമെല്ലാം ഡൈനിങ്ടേബിളിലിരിപ്പുണ്ട്...

ഞങ്ങളെക്കണ്ട് മറ്റെല്ലാരുടേം മുഖത്തൊരു പുഞ്ചിരിയായ്രുന്നെങ്കിലും മീനാക്ഷിയ്ക്കതൊരു ഞെട്ടലായ്രുന്നു...

കുറച്ചുമുന്നേ അമ്മാതിരി വെള്ളത്തിലിട്ടാ നനയാത്ത ഡയലോഗുമടിച്ചിട്ട് ബോബനുംമോളീലേം പട്ടീടെകൂട്ട് ഇറങ്ങിച്ചെല്ലുമ്പോൾ അവളെങ്ങനെ ഞെട്ടാണ്ടിരിയ്ക്കും..??

""...കണ്ടോ... ഞാനപ്പോഴേ പറഞ്ഞില്ലേ, ഇവളിവനേങ്കൊണ്ടേ വരുള്ളൂന്ന്... അല്ലേലും നമ്മടെ അച്ചൂസാരാ മോള്..??"""_ ഞങ്ങടെകണ്ടതും അച്ഛന്റെഡയലോഗ്...

അതിനച്ചുവെന്നെ തിരിഞ്ഞുനോക്കിയൊന്നു
ചിരിച്ചതും മറുപടിയായി ഞാനുമൊന്നിളിച്ചുകാട്ടി...

""...അല്ല... അപ്പൊ രണ്ടിന്റേം അടിയൊക്കെ തീർന്നോ..??"""_
ചേച്ചി ആക്കിയമട്ടിലൊരു ചോദ്യം...

അതിന്,

""...അതൊക്കെ എപ്പോഴേകഴിഞ്ഞു..!!"""_ ന്നു മറുപടികൊടുത്ത അവൾ;

""...ഇപ്പൊഞങ്ങള് ചങ്ക്സാ... അല്ലേസിദ്ധൂ..??"""_ ന്ന് തോളിൽ കയ്യിട്ടുനിന്ന് എന്നോടായി ചോദിച്ചതും ഞാനൊന്നുമൂളി...

അല്ലാണ്ടെന്തുചെയ്യാൻ..??

""...എന്നാ ചങ്കുകളങ്ങോട്ടിരിയ്ക്ക്... എന്തേലുംകഴിയ്ക്കാം... തമ്മിത്തല്ലിയ ക്ഷീണമൊക്കെങ്ങട് മാറട്ടേ..!!"""_ അടിച്ചത്

💬 Comments

View all comments