0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2423

തഗ്ഗാണെന്നമട്ടിൽ അമ്മചിരിച്ചതും ബാക്കിയുള്ളോരും കൂടെക്കൂട്ടി...

എന്നാലതൊന്നും കണക്കാക്കാതെ മൺവെട്ടിയ്ക്കു മണ്ണുകോരുന്നപോലെ പാത്രത്തീന്ന് ചോറുവാരുന്ന മീനാക്ഷീലായ്രുന്നൂ എന്റെകണ്ണുകൾ...

ഇവിടെ നടക്കുന്നതൊക്കെ അറിയണോങ്കിൽ അവൾക്കു പ്രത്യേകമൊരു സാറ്റ്ലൈറ്റ് പണിയേണ്ടിവരും...

അങ്ങനോരോന്നൊക്കെപ്പറഞ്ഞ് ഭക്ഷണം കഴിയ്ക്കുന്നതിനിടയിൽ അച്ചു ചേച്ചിയോടായി ചോദിച്ചു;

""...എന്നിട്ട് അച്ഛനുമമ്മയും എന്നാ പറഞ്ഞെടീ..?? ഇങ്ങോട്ടുവരുന്നുണ്ടോ..??"""

""...ആവോ..?? എന്നോടൊന്നും പറഞ്ഞില്ല... നീയൊന്നു വിളിച്ചുനോക്ക്..!!"""_ ചേച്ചിയുടെ മറുപടി...

അതിനവളൊന്നു
മൂളുമ്പോൾ ഞാനുംമീനാക്ഷിയും തമ്മിൽത്തമ്മിൽ നോക്കി...

അതുകണ്ടിട്ടെന്നോണം
ചേച്ചിപറഞ്ഞു;

""...അച്ഛന്റേംഅമ്മേടേം കാര്യമ്പറഞ്ഞതാടാ... അവിടെ അവരുരണ്ടുംമാത്രേ ഉളളൂ...
എന്നാലെത്രവിളിച്ചാലും ഇങ്ങോട്ടുപോരത്തുമില്ല..!!"""

""...അതെന്താ..??"""_ ഞാൻ കണ്ണുകൂർപ്പിച്ചു...

""...ഇതു ജോക്കുട്ടൻവെച്ച വീടാ... അവിടെവന്നു നിൽക്കാൻ അച്ഛനു ചെറിയൊരു ചമ്മല്... അതാകാര്യം..!!"""_ മറുപടി അച്ചുവിന്റെവകയായ്രുന്നു...

""...അപ്പൊ അവരൊന്നുമിങ്ങോട്ട് വരാറേയില്ലാ..??"""_ എനിയ്ക്കു പിന്നേംസംശയം...

""...ഏയ്‌.! വരുവൊക്കെചെയ്യും...
അന്ന് തക്കുടൂന്റെ പിറന്നാളിനുണ്ടായ്രുന്നല്ലോ... നീ കണ്ടില്ലേ..??"""_ അച്ഛനാണത് ചോദിച്ചത്...

അതിനില്ലെന്ന് ചുമൽകൂച്ചുമ്പോൾ,

""...ഇല്ലച്ഛാ... ഇവൻകണ്ടില്ല...
മീനുവേ ഉണ്ടായ്രുന്നുള്ളൂ... കാണിച്ചുകൊടുക്കാന്നുവെച്ച്
നോക്കീട്ട് ഇവനെയവിടൊന്നും
കണ്ടില്ല..!!"""_ ചേച്ചിയുടെ വിശദീകരണവുമെത്തി...

""...ഓഹോ.! അപ്പൊ എന്നെക്കൂട്ടാതെപോയി അവരെയൊക്കെ പരിചയപ്പെട്ടല്ലേ..??"""_ തലചെരിച്ച് കുറച്ചുകലിപ്പിൽതന്നെ മീനാക്ഷിയോടങ്ങനെ ചോദിച്ചതും,

""...നീ വീർപ്പിച്ച ബലൂൺ ഏതോഒരു കുഞ്ഞിച്ചെക്കൻ പൊട്ടിച്ചൂന്നുമ്പറഞ്ഞ് അവനെ സ്കെച്ചിട്ട് നടക്കുമ്പോളാലോചിയ്ക്കണായ്രുന്നു... എന്നിട്ടിപ്പൊ
എനിയ്ക്കായോ കുറ്റം..?? """_ അവളതേനിലയ്ക്ക് തിരിച്ചടിച്ചു...

അതോടെ ഞാനൊന്നു പരുങ്ങിയതും എല്ലാംകൂടി എന്നെവാരിക്കൊണ്ട് ചിരിയ്ക്കാനുംതുടങ്ങി...

""...എടാ... അവരു കുറേനേരം നിന്നേം നോക്കിനിന്നായ്രുന്നു.... കാണാണ്ടായപ്പോ പോയതാ...
പശു പ്രസവിയ്ക്കാൻ നിൽക്കുവായ്രുന്നെന്നേ... അതാ തലേന്നു വരാഞ്ഞതും..!!"""_ എന്റെവായേല് മണ്ണുകേറീന്നുകണ്ടതും എന്നെ സമാധാനിപ്പിയ്ക്കാനെന്നോണം ചേച്ചിപറഞ്ഞു...

അതിനൊന്നു മൂളിയഞാൻ അച്ചുവിനെനോക്കി;

""...എന്നിട്ടന്ന് നീയും വന്നായ്രുന്നോ..??"""_
ചമ്മലുവിടാനായി ചിരിച്ചുമറിഞ്ഞോണ്ടിരുന്ന അച്ചുവിനോടായി ചോദ്യമിട്ടു...

""...ഇല്ല..!!"""

""...അടിപൊളി.! സ്വന്തംചേച്ചീടെ ഒരേയൊരുകുഞ്ഞിന്റെ ആദ്യത്തെപിറന്നാളിനു വരാത്ത നീയൊക്കെ എവടത്തെ ചെറിയമ്മയാടീ..??അയ്യേ..!!"""_ പിന്നെ എന്നെകളിയാക്കിയാൽ എനിയ്ക്കു ദേഷ്യംവരൂലേ..??

എന്നാലെന്റെയാ ഒറ്റച്ചോദ്യം അവിടെയുണ്ടായ്രുന്ന സകലകണ്ണുകളിലും ഭീതിയുളവാക്കി...

ഒരുമാതിരി ദയനീയഭാവത്തിൽ അച്ഛനുൾപ്പെടെ എല്ലാരുമെന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ,

""...അല്ലേ..?? സത്യമല്ലേ..?? സ്വന്തംചേച്ചീടെകുഞ്ഞിന്റെ
പുറന്നാളിനേതേലും ചെറിയമ്മമാര് പങ്കെടുക്കാണ്ടിരിയ്ക്കോ..?? നീ പറ..!!"""_ എന്നായി അച്ചു...

...ഏഹ്..?? ഇതെന്താപ്പൊയിങ്ങനെ..??

ഞാൻചോദിച്ച ചോദ്യമെന്തിനാ തിരിച്ചുചോദിയ്ക്കുന്നേ..??

""...എടാ... ഞാഞ്ചോദിച്ചതിന് മറുപടിപറേടാ..!!"""_ അവളു വീണ്ടും ആവർത്തിച്ചതും
ചേച്ചിയെന്നെനോക്കി മിണ്ടല്ലേന്നാംഗ്യംകാട്ടി...

പക്ഷേ ഞാനതൊന്നും കണക്കിലെടുത്തില്ല...

""...മനുഷ്യന്മാരാണേ പങ്കെടുക്കാണ്ടിരിയ്ക്കൂലാ..!!"""

""...ആണല്ലോ... ഞാനുമിതുപറഞ്ഞതാ... അപ്പൊയിവർക്കൊക്കെയായ്രുന്നൂ സൂക്കേട്... ഇപ്പൊയിവൻ പറഞ്ഞതുകേട്ടപ്പോൾ നിങ്ങൾക്കൊക്കെ തൃപ്തിയായല്ലോ..??

...എല്ലാത്തിനും

💬 Comments

View all comments