Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
കാരണമവനാ... ഇങ്ങുവരട്ടേയവൻ... തലമണ്ട തല്ലിപ്പൊട്ടിയ്ക്കും ഞാൻ.. ആ പരട്ടത്തള്ളേടേം.!!"""_ കട്ടക്കലിപ്പിൽ അത്രയുംപറഞ്ഞ് അച്ചുവെഴുന്നേൽക്കുമ്പോൾ ബാക്കിയെല്ലാംകൂടെന്നെ തുറിച്ചുനോക്കുവായ്രുന്നു...
""...എന്താചേച്ചീ..??
എന്താപ്രശ്നം..??"""_ ഒടുക്കം മീനാക്ഷിതന്നത് ചോദിച്ചു...
എന്നാലതിന് മറുപടിപറഞ്ഞത് അമ്മയായ്രുന്നു;
""...അതൊന്നൂല്ല മോളേ...
തക്കുടൂന്റെപിറന്നാളിന്
രണ്ടൂസംമുന്നേ അവൾടമ്മായ്മ്മയ്ക്ക് പ്രഷർകേറി തലചുറ്റിവീണു... ഒന്നുപോയി കാണാൻപറഞ്ഞിട്ട് ആര്കേൾക്കാൻ..?? ആ തള്ളയ്ക്കിവളേക്കാലുമിഷ്ടം
സ്വന്തംമോളോടാന്നാ ഇവളുപറയുന്നേ... എന്തിനുമേതിനും കുറ്റമാന്ന്... അതുകൊണ്ട് കെട്ട്യോന്റെ വീട്ടിപ്പോയിനിയ്ക്കണ ആ പെണ്ണുവന്നു നോക്കട്ടേന്നിവള്... അതിന്റെ നാത്തൂൻ പെറ്റെണീറ്റുവരുവാണെന്നും അതുകൊണ്ട് ഒന്നുരണ്ടുദിവസമെങ്കിലും ഇവളോടൊന്നുനോക്കാൻ
ആപെണ്ണ്.... പോകൂല്ലാന്നിവളും.!
...പിന്നെ എവിടെയോ
പോകാനെന്നും കള്ളമ്പറഞ്ഞ് ജോക്കുട്ടങ്കൊണ്ടോയി പെടുത്തിക്കൊടുക്കുവായ്രുന്നു... അങ്ങനെ കലിതുള്ളിവന്നപ്പോഴാ അവന്റൊരെരിവു കേറ്റല്..!!"""_ അത്രയുംസാധുവായ പുള്ളിക്കാരിപോലും എന്നെനോക്കി പല്ലുകടിച്ചുപോയി...
""...എന്നാപ്പിന്നെ കണ്ടേച്ചിങ്ങ് പോന്നൂടായ്രുന്നോ..?? എന്തിനാ ഇത്രേംദിവസം നിൽക്കാൻപോയേ..??"""_ കഴിച്ചെഴുന്നേറ്റ മീനാക്ഷിയുടെസംശയം...
""...അതിനാര് നിന്നൂന്നാ..??
എന്റെ കാലുപിടിച്ച് നിർത്തിച്ചതാ ആതള്ള... പിറ്റേന്ന് മോളുവരും, അവളുവന്നിട്ടു പോകാന്നുംപറഞ്ഞ്... എന്നിട്ടോ അവളോട്ടുവന്നുമില്ല ആ തള്ളയ്ക്കാണേൽ എന്റെകുറ്റം തീരുന്നുമില്ല... എന്നാലെന്നെ തിരിച്ചുവിടുവോ..?? അതുമില്ല... ആ വീട്ടിലെ പണിമുഴുവനെടുപ്പിച്ചു... പിറ്റേന്നുവരാമെന്നും പറഞ്ഞുപോന്ന ആ നാറിയാണേൽ വിളിച്ചാപ്പിന്നെ ഫോണുമെടുക്കുന്നില്ല... ഇവളുമെടുത്തില്ല... അവസാനം സഹികെട്ടപ്പോ മോളെവിളിച്ച് വേണേൽതള്ളേവന്നു നോക്കിക്കോളാനുംപറഞ്ഞിട്ട് ഞാനിങ്ങുപോന്നു... നോക്കിയ്ക്കോ, ഇതിനെല്ലാം ഞാൻ പകരംവീട്ടുന്നുണ്ട്..!!"""_ കയ്യുംകഴുകി അങ്ങോട്ടേയ്ക്കുവന്ന അച്ചുനിന്നു തുള്ളി...
എനിക്കാണെങ്കിൽ
അതുകണ്ട് ചിരിയാണുവന്നത്; ആ തള്ളേടെ കൂടെക്കൂടി അവനൂമ്പിച്ചു കൊടുത്തതാണെന്ന് ഉറപ്പല്ലേ...
എന്നാലെന്റെ കിണിയവളുതൂക്കി...
അതോടെ പെണ്ണിന്റെ മട്ടുംമാറി;
""...നീ ചിരിച്ചോടാ ചിരിച്ചോ... നിനക്കൊക്കെ കുട്ടിക്കളി... ന്റെ തക്കുടൂന്റെ ബെർത്ത്ഡേയ്ക്കുപോലും എന്നെ വിട്ടില്ലാ പരട്ടതളള... ഞാൻപോകുമെന്നു പറഞ്ഞപ്പോപ്പപറയുവാ എനിയ്ക്കു വയ്യാത്തോണ്ടല്ലേ മോളേന്ന്... അവരടെയൊരു വയ്യായ്ക... ഇനിയെന്നങ്ങോട്ടു വിളിച്ചാൽ മൂക്കിടിച്ചുപരത്തൂന്നു പറഞ്ഞിട്ടൊണ്ട് ഞാൻ... പറഞ്ഞുവിടാൻ നോക്കുന്നോർക്കുമത് ബാധകവാ..!!"""_ അച്ചു ഭീക്ഷണിപോലതു പറഞ്ഞുനിർത്തുമ്പോഴും പേടിച്ചിട്ടാണോന്നറിയില്ല, ആരുമൊന്നും മിണ്ടിക്കണ്ടില്ല...
കുറെക്കഴിഞ്ഞ് എല്ലാരേമൊന്നു ചെറഞ്ഞുനോക്കിയിട്ട് റൂമിലേയ്ക്കുകേറിപ്പോയ അച്ചു കയ്യിലൊരുപെർഫ്യൂമും
മറുകയ്യിൽ ഡേറ്റ്സിന്റൊരു പാക്കുമായാണ് വന്നത്...
""...ദാ... ഇതു നീവെച്ചോ.! നിങ്ങള് വന്നൂന്നറിഞ്ഞപ്പോ ഞാനെടുത്തു മാറ്റിവെച്ചതാ... അല്ലെങ്കിൽ അതുങ്കൂടെയാ മോൾക്കു കെട്ടിപ്പെറുക്കികൊടുക്കുമാ തള്ള..!! """_ പെർഫ്യൂമെനിയ്ക്കു തന്നിട്ട് ഡേറ്റ്സ് മീനാക്ഷിയ്ക്കുംനീട്ടി...
ഒരുളുപ്പുമില്ലാതെ അവളതുവാങ്ങിയതും കണ്ണുരുട്ടി പേടിപ്പിയ്ക്കാനും ഞാൻമറന്നില്ല...
അപ്പോഴേയ്ക്കും കഴിച്ചുകഴിഞ്ഞ് അച്ഛനെഴുന്നേറ്റിരുന്നു...
വായുംകഴുകി പുള്ളി പുറത്തേയ്ക്കുപോയപ്പോൾ, അച്ഛൻകഴിച്ച പാത്രവുമെടുത്ത് അമ്മ അടുക്കളയിലേയ്ക്കും നടന്നു...
""...അല്ല നീയെപ്പോഴും... സോറി... ചേച്ചിയെപ്പഴും ഇവടെതന്നാണോ താമസം..??"""_
💬 Comments
View all comments