Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
വെർസാചേ എ റോസിന്റെ ഒരുപെർഫ്യൂം കയ്യിൽകിട്ടീതും അവളെ അച്ഛാന്നു വിളിയ്ക്കാമ്പോലും ഞാനൊരുക്കമായ്രുന്നു...
എന്നാൽ;
""...നീയെന്നെ ചേച്ചീന്നൊന്നും വിളിയ്ക്കണ്ട... എനിയ്ക്കത്രയ്ക്ക് പ്രായമൊന്നൂല്ല... അതോണ്ടച്ചൂന്നു വിളിച്ചാൽമതി... അല്ലെങ്കിൽ എടീന്ന് വിളിച്ചോ..!!"""_ ന്നുംപറഞ്ഞ് ഞാൻകൊടുത്ത ബഹുമാനത്തെയവൾ തിരസ്കരിച്ചതും,
""...എന്നാ നീ പറേടീ... നീയെപ്പഴും ഇവിടെതന്നാണോ താമസം..??"""_ ഒരുളുപ്പുമില്ലാതെ സംബോധനമാറ്റീതും അവളുപോലുമൊന്നു ഞെട്ടിപ്പോയി...
എന്നാൽ സ്വന്തംതന്തേപ്പോലും മാറ്റിപ്പറയാൻ ഉളുപ്പില്ലാത്ത നമുക്കിതൊക്കെന്ത്..??
""...ആം.! ചിലപ്പഴൊക്കെ...
മിക്കവാറും എന്റെസ്വന്തം വീട്ടിലായ്രിയ്ക്കും... എന്തേ..??"""
""...അപ്പൊ നിന്റെ കെട്ട്യോനോ..??"""
""...അവൻ സൗദീലാ... അതല്ലേ ഞാനിവിടെവന്നു നിയ്ക്കണേ... എന്താകാര്യം..??"""
""...ഒന്നൂല്ല...
ഇതൊക്കെത്തന്നതല്ലേ...
അപ്പെന്തേലും ചോദിയ്ക്കണോലോന്നുകരുതി... അല്ലാതെ വേറെ കാര്യമുണ്ടായ്ട്ടൊന്നുമല്ല.!!"""_ പെർഫ്യൂമുയർത്തിക്കാട്ടി മറുപടികൊടുത്തതും,
""...ദേ... ഒന്നാമതേ
എനിയ്ക്കങ്ങട് പൊളിഞ്ഞിരിയ്ക്കുവാ...
അതിനെടേല് ചുമ്മാ മൂപ്പിച്ചാലുണ്ടല്ലോ, തലമണ്ടതല്ലിഞാൻ പൊട്ടിയ്ക്കും..!!"""_ അവള് കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു...
അതെനിയ്ക്കത്ര സുഖിച്ചില്ല;
""...ഹലോ.! ഈസുന തന്നേന്റെ നെഗളിപ്പിലാണ് ഭരിയ്ക്കാൻ വരുന്നേങ്കില് മോളതങ്ങുവിട്ടേക്ക്... എനിയ്ക്കുവേണ്ട നിന്റൊരുസാമാനോം..!!"""_ പിന്നെ ദേഷ്യംവരൂലേ...
""...എടാ... ഞാനങ്ങനൊന്നും ഉദ്ദേശിച്ചുപറഞ്ഞതല്ല, നീയൊന്നാലോചിച്ചു നോക്കിയേ... എല്ലാരുങ്കൂടി പ്ലാൻചെയ്ത് നിനക്കിട്ടൊരു ഏണിവെച്ചുതന്നാൽ സങ്കടംവരോ.. ഇല്ലേ..?? പറ..!!"""_ ചോദിയ്ക്കുന്നതിനൊപ്പം ഹോളിലേയ്ക്കു നടന്നയവൾ ഞാൻ കൂടെ ചെല്ലുന്നുണ്ടോന്നറിയാനായി തിരിഞ്ഞുനോക്കി...
""...സങ്കടംവരോന്നാ..?? നിന്റെസ്ഥാനത്ത് ഞാനാണമായ്രുന്നേൽ ആ ശരശയ്യേക്കെടക്കണ തള്ളേടെ നെഞ്ചത്ത് തേങ്ങയുടച്ചേനേ..!!"""_ പിന്നാലേ നടക്കുന്നതിനൊപ്പം ഞാൻ വെച്ചുകീച്ചി...
""...ആണല്ലോ... സത്യമ്പറഞ്ഞാൽ എനിയ്ക്കിപ്പോഴാടാ ഒരു സമാധാനങ്കിട്ടിയേ... എന്റവസ്ഥ മനസ്സിലാക്കുന്ന ഒരാളെങ്കിലുമുണ്ടായല്ലോ..!!"""_ ഞങ്ങടെ പിന്നാലേവന്ന ആരതിയേച്ചിയെ പാളിനോക്കിക്കൊണ്ട് അവൾ സെറ്റിയിലേയ്ക്കിരുന്നതും എല്ലാംകേട്ടുകൊണ്ട് മീനാക്ഷിയുമടുത്തായി നിൽപ്പുണ്ടായ്രുന്നു...
""...എടീ... സത്യത്തിൽ നിന്റമ്മായമ്മ തലചുറ്റി വീണതാന്നൊന്നും എനിയ്ക്കു തോന്നുന്നില്ലാട്ടോ..!!"""_ കിട്ടിയ പെർഫ്യൂമിന്റെ നന്ദിയ്ക്ക് പെട്ടെന്നു മനസ്സിൽതോന്നിയൊരു സന്ദേഹം ഞാൻ പങ്കുവെച്ചതും അവളെന്നെപ്പിടിച്ച് അടുത്തിരുത്തി...
""...പിന്നെ..??"""_ അച്ചു സംശയഭാവത്തിൽ എന്നെനോക്കി...
""...നെനക്കിട്ട് പണിയാനായി അവരുചിലപ്പോൾ ഡാവിറക്കീതാവുംന്നേ..!!"""
""...എന്നുവെച്ചാ..??"""_ അവൾടെ മുഖംചുരുങ്ങി...
""...നീ ബെർത്ത്ഡ്ഡേപാർട്ടിയിൽ പങ്കെടുക്കാതിരിയ്ക്കാൻ വേണ്ടി അവര് തന്ത്രപരമായ്ട്ടൊരുക്കിയ കെണിയായ്രുന്നെങ്കിലോ..!!"""_ എന്നിലെ ഉറങ്ങിക്കിടന്ന ഷേർലക്ഹോംസിനെ കുടഞ്ഞുപുറത്തിട്ടതും,
""...ചേച്ചീ... ദേ... അടുത്തടിയുണ്ടാക്കാൻ എരിവുകേറ്റുവാ... സമ്മതിയ്ക്കല്ലേ ചേച്ചീ..!!"""_ ന്നുംവിളിച്ച് മീനാക്ഷി ചേച്ചിയുടെ കൈയ്ക്കുപിടിച്ചു...
ഉടനെ,
""...സിദ്ധൂ... വേണ്ടാട്ടോ... ആവശ്യമില്ലാത്തപണിയ്ക്കു നിൽക്കരുത് നീ..!!"""_ ന്നുംപറഞ്ഞ് ചേച്ചിയൊരു അന്ത്യശാസനവുംനല്കി...
""...നീയൊന്നു പോടീ...
ഇവൻപറഞ്ഞഡൌട്ട് എനിയ്ക്കുംതോന്നീതാ... തലകറക്കത്തിന്റെ യാതൊരുലക്ഷണോം ആതള്ളേല് ഞാൻകണ്ടില്ല..!!"""_ ഉടനെ ചേച്ചിയെ തടഞ്ഞുകൊണ്ട് അച്ചുവെന്നോടു ചേർന്നിരുന്നു...
""...എന്നാലുറപ്പിച്ചോടീ ഇതതുതന്നെയാ... നിന്നെ
💬 Comments
View all comments