0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2426

പരിപാടി കൂടിയ്ക്കാണ്ടിരിയ്ക്കാൻ അവര് മനഃപ്പൂർവ്വം വിളിച്ചുവരുത്തീതാ... മോളെന്തായിലും ചെല്ലൂല്ലാന്നറിയാലോ..??!!"""_ അതുപറയുമ്പോൾ തമ്മിൽത്തല്ലിയ്ക്കാനും കുത്തിത്തിരിപ്പുണ്ടാക്കാനുമായൊരു പ്രൊഫഷണൽകോളേജ് തുടങ്ങിയാൽ അവടത്തെ പ്രിൻസിപ്പാളായി സിദ്ധുവെന്നല്ലാതെ മറ്റൊരുപേരും ആരുമുച്ഛരിയ്ക്കരുതെന്ന് എനിയ്ക്കു നിർബന്ധമുണ്ടായ്രുന്നു...

അതുകേട്ടതും,

""...ആഹാ.! ഇന്നാത്തള്ളയെ
ശെരിയാക്കുന്നുണ്ട് ഞാൻ..!!"""_ എന്നും മുരണ്ടുകൊണ്ട്
അച്ചുവെഴുന്നേറ്റ്
സ്റ്റെയറിനടുത്തേയ്ക്കു നടന്നതും,

""...ഞാനുമുണ്ട്..!!"""_ ന്നും വിളിച്ചുപറഞ്ഞോണ്ട് പിന്നാലേയോടുവായ്രുന്നൂ ഞാൻ...

""...എടാ... അവരെവിളിയ്ക്കാൻ രണ്ടുമൂന്നു തെറിപറഞ്ഞു തരണേ..!!"""_ തിരിഞ്ഞെന്നെനോക്കി അച്ചുപറഞ്ഞതിന് ഏറ്റെന്നു കണ്ണുകാണിച്ചപ്പോൾ,

""...അതേ... നിങ്ങടെയീ സ്റ്റുപ്പിഡ്... ഇഡിയറ്റ് മോഡൽ എൽകെജി സാധനങ്ങളൊന്നുമല്ല എനിയ്ക്കുവേണ്ടത്..!!"""_ എന്നുപറഞ്ഞവളെന്നെ പുച്ഛിച്ചു...

അതിനെന്തേലും മറുപടി പറയുന്നതിനുമുന്നേ,

""...സിത്തൂ...
കൈകഴുകീട്ട് പോടാ..!!"""_ ന്നുള്ള മീനാക്ഷിയുടെ കരുതലെത്തി...

അതിന്,

""...അതൊക്കെ
പിന്നേമാവാലോ..!!"""_ ന്നും മറുപടികൊടുത്ത് അച്ചുവിനൊപ്പമെത്താനായി ഞാനോടി...

ഉടനെ,

""...അങ്ങനാണെങ്കിൽ ആദ്യം രണ്ടുപറയേണ്ടത് ഇവളെക്കൊണ്ട് പെടുത്തിക്കൊടുത്ത ജോക്കുട്ടനെയല്ലേ..??"""_ പിന്നിൽനിന്നും മീനാക്ഷിയുടൊറ്റ ഡയലോഗ്...

അതുകേട്ടതും സഡൻബ്രേക്കിട്ടതുപോലെ അച്ചുനിന്നു...

പിന്നാലെ ഞാനും...

""...എന്താന്ന്..??"""_ മീനാക്ഷി
പറഞ്ഞതുകേട്ടതും ചേച്ചിയവൾടെ നേരേതിരിഞ്ഞു...

കെട്ട്യോനെപ്പറഞ്ഞത് പെമ്പറന്നോത്തിയ്ക്കു പിടിച്ചിട്ടില്ലാന്നു തോന്നണു...

""...അല്ലാ... ആ തള്ളേനെ തെറിവിളിയ്ക്കുംമുമ്പേ തെറിവിളിയ്ക്കേണ്ടത് ജോക്കുട്ടനെയല്ലേന്ന്..?? അവനല്ലേ ഇവളെയവിടെക്കൊണ്ട് പെടുത്തിക്കൊടുത്തത്..??"""_ ചേച്ചിയുടെ ഭാവംകണ്ട് ഒന്നുപതറിയെങ്കിലും എന്നെപ്പോലെ എന്റെപൊണ്ടാട്ടിയും
സത്യത്തിനൊപ്പമേ നിയ്ക്കുള്ളൂന്നുറപ്പാക്കി...

""...ദേ... വേണ്ടാത്തതുപറയല്ലേ
മീനൂ നീ... അവരങ്ങനെ വിളിച്ചുപറയുമ്പോ കൊണ്ടുവിടാണ്ടിരിയ്ക്കാൻ പറ്റ്വോ അവന്..?? ഒന്നൂല്ലേലും അതവൾടെ കെട്ട്യോന്റെവീടല്ലേ..?? അല്ലാതെ ജോക്കുട്ടനവളെക്കൊണ്ട് പെടുത്തിക്കൊടുത്തൂന്നുപറയാൻ അതുകൊണ്ടവനെന്താ ലാഭം..??"""_ മാപ്പളയെപ്പറഞ്ഞതിലുള്ള രോഷംകൊണ്ടാണോന്നറിയില്ല, അത്പറയുമ്പോൾ ചേച്ചിയുടെ മുഖമാകെ മാറിയിരുന്നു...

പെട്ടെന്നങ്ങനെകേട്ടതും വല്ലാതായ മീനാക്ഷി എന്നെനോക്കിയൊരു ചമ്മിയചിരി ചിരിച്ചു...

...ഇത്രേംകേട്ടിട്ടും ഇവളെന്താ തിരിച്ചൊന്നും പറയാത്തേ..??
അയ്യേ.! ഇവൾക്കുമിതെന്താ പറ്റിയെ..??_ ഒരുനിമിഷമങ്ങനെ ചിന്തിയ്ക്കുമ്പോൾ അച്ചു കേസേറ്റെടുത്തിരുന്നു...

""...നീയങ്ങനെ മീനൂനെ കുറ്റമ്പറയുവൊന്നും വേണ്ട... ആ നാറി ഒറ്റൊരുത്തൻകാരണവാ ഞാനാ നരകത്തിലേയ്ക്ക് കെട്ടിയെടുക്കേണ്ടിവന്നത്... അങ്ങനെനോക്കുമ്പോൾ ആ തള്ളേനേക്കാളും വലിയ ദ്രോഹംചെയ്‌തത് അവന്തന്നെയാ... അവനിന്നിങ്ങോട്ടു വരട്ടെ; ഇന്ന് രണ്ടിലൊന്നുഞാൻ തീരുമാനമാക്കും..!!"""_ ചീറിയടിയ്ക്കുന്നപോലെ അത്രയും പറഞ്ഞശേഷം അച്ചു ചവിട്ടിപൊളിച്ചകത്തേയ്ക്കു പോകുമ്പോൾ ചേച്ചി മീനാക്ഷിയെനോക്കി കലിതുള്ളുകയായ്രുന്നു....

...ഈശ്വരാ.! പറഞ്ഞേൽപ്പിച്ചപോലെ ഞാനെല്ലാം കോംപ്രമൈസാക്കീന്നും വിശ്വസിച്ച് ജോക്കുട്ടനാണം കേറിവന്നാൽ
അതോടെതീർന്നു...

ഇവടത്തെപ്പൊറുതി ഇന്നത്തോടെകഴിയും...

മൈര്.! ഇതൊരുമാതിരി കഴപ്പുമൂത്ത് കതകിന്റിടയ്ക്ക് സുനകൊണ്ടു വെച്ചപോലായി...

അതുംപിറുപിറുത്ത് റൂമിലേയ്ക്കുപോകാനായി തിരിയുമ്പോഴാണ് ജോക്കുട്ടന്റെ ക്രിസ്റ്റ ഗെയ്റ്റുകടന്നകത്തേയ്ക്കു കേറീത്...

...ഏഹ്.!ഇവൻ തിരുപ്പൂര് പോകൂന്നുപറഞ്ഞിട്ട് പോയില്ലേ..??

""...ആരാടാ അത്..?? ജോക്കുട്ടനാണോടാ..??"""_ റൂമിലേയ്ക്കുപാഞ്ഞ

💬 Comments

View all comments