Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
അച്ചുവും തിരിച്ചടിച്ചു...
എന്നാലിവടെന്താ സംഭവിയ്ക്കുന്നേന്നു മനസ്സിലാകാതെ കിളിപറന്നു നോക്കിനിൽക്കുമ്പോൾ മീനാക്ഷിയെന്നെ ചുരണ്ടി;
""...ആ ജനലിന്റപ്പുറം നിൽക്കുന്നാന്റിയെ കണ്ടോ..?? അതാണ് ചേച്ചീടെയൊക്കെ അമ്മ..!!"""_ അവൾ പരിചയപ്പെടുത്തിയതും ഞാൻതലകുലുക്കി...
""...എടീപെണ്ണേ... നോക്കിനിൽക്കാതെ അവളെയങ്ങട് അടിച്ചുകളഞ്ഞിട്ട് കതകുതൊറേടീ..!!"""_ ആ ആന്റി, ചേച്ചിയോടായി പറഞ്ഞു...
ഉടനെ,
""...സിദ്ധൂ... ഈ നാശത്തിനെയങ്ങോട്ട് പിടിച്ചോടാ..!!"""_ ന്നുംപറഞ്ഞ് അച്ചുവിനെ തള്ളിമാറ്റീതും കേൾക്കാൻ കാത്തുനിന്നപോലെ മീനാക്ഷി ചാടിയൊറ്റപ്പിടുത്തമായ്രുന്നു...
പിന്നെന്തിനാ നോക്കിനിക്കുന്നേന്നുകരുതി
ഞാനുമൊരുകൈ സഹായിച്ചു...
""...എന്നെ വിട്രാ..!!"""_ ന്നും പുലമ്പിക്കൊണ്ട് അവളുകിടന്നു കുതറാൻനോക്കിയെങ്കിലും ചേച്ചി ഡോറുതുറന്ന് അവരെയൊക്കെ അകത്തുകയറ്റുന്നവരെ ഞങ്ങളവളെ വിട്ടിരുന്നില്ല...
""...നെനക്കെന്തേലും പറയാനോചെയ്യാനോ ഉണ്ടേൽ അതുവീട്ടിനുള്ളിലുവെച്ച് മതി... അല്ലാതെ നാട്ടുകാരെക്കൊണ്ട് പറയിയ്ക്കാൻ നിൽക്കരുത്..!!"""_ എന്തോപറഞ്ഞു ചിതറിക്കൊണ്ട് ചേച്ചിയുടമ്മയും പുള്ളിക്കാരീടെ കെട്ടിയോനെന്നു തോന്നിയ്ക്കുന്നൊരു കാർന്നോരും അവർക്കുപുറകെ ജോക്കുട്ടനൂടെ അകത്തേയ്ക്കു കേറുമ്പോൾ, ചേച്ചിയുപദേശിയ്ക്കുമ്പോലെ അച്ചുവിനോടുപറഞ്ഞു...
അതുകേട്ടിട്ടും ഒരുകുലുക്കവുമില്ലാതെ കുതറിയ അച്ചൂനെ ഞാനങ്ങുവിടുവായ്രുന്നൂ; എന്തേലുമൊക്കെ ചെയ്യട്ടേന്നമട്ടിൽ...
എന്റെ കയ്യയഞ്ഞതും ജോക്കുട്ടന്റെനേരേ അവളൊറ്റച്ചാട്ടമായ്രുന്നൂ...
""...ഞാൻവിളിച്ചാൽ നെനക്കു ഫോണെടുത്താലെന്താടാ പട്ടീ..??"""_ ന്നുംചോദിച്ച് അവന്റെകഴുത്തിനു കുത്തിപ്പിടിച്ചശേഷം,
""...ആ തള്ളയ്ക്കൊപ്പംചേർന്ന് നീയെന്നെ പെടുത്തിക്കൊടുക്കുമല്ലേ..??"""_ ന്നുകൂടി കൂട്ടിച്ചേർത്തതും ചേച്ചിയും ചേച്ചീടമ്മയുംചേർന്നവളെ പിടിച്ചുമാറ്റാനൊരു ശ്രെമംനടത്തി...
എവിടേൽക്കാൻ..??
രണ്ടിനേം തൂത്തെറിഞ്ഞിട്ട് വീണ്ടുമവന്റെ കഴുത്തിന്റളവെടുക്കുന്നതിനിടയിൽ,
""...നീയെന്തോകരുതി, ഇനിയുള്ളകാലംമുഴുവൻ ഞാനാ നരകത്തിക്കിടന്ന് തീരോന്നോ..?? അതിനേ, അതിനെന്റെപേര് അച്ചൂന്നല്ലായ്രിയ്ക്കണം..!!"""_ അവൾ നിന്നുതറച്ചു...
""...എടീ... ഒന്നുവിട്ടേ... ഞാനൊന്നുപറഞ്ഞോട്ടേ..!!"""_ അവളുടെ കൈവിടുവിയ്ക്കാനായി ശ്രെമിച്ചുകൊണ്ട് അവൻപറയാനായി തുടങ്ങീതും,
""...നീയൊരു തേങ്ങേമ്പറയണ്ട... ഒന്നൂല്ലേലും അടേംചക്കരേംപോലെ ഒന്നിച്ചുകളിച്ചുവളന്നതല്ലേടാ നമ്മള്..?? എന്നിട്ടീയെന്നോട് ഇങ്ങനൊരു ചതിചെയ്യാൻ നെനക്കെങ്ങനെ മനസ്സുവന്നെടാ പട്ടീ..??"""_ അവളുടെചോദ്യം...
ഉടനെ,
""...അതിനു ഞാനല്ല നിന്റെ കെട്ടിയോനില്ലേ, ആ നാറിവിളിച്ചുപറഞ്ഞിട്ടാ നിന്നെക്കൊണ്ടാക്കിയെ... അല്ലാതെ നിന്നവിടെക്കൊണ്ടാക്കീട്ട് എനിയ്ക്കെന്താ മെച്ചം..??"""_ ന്നവൻ ചോദ്യംതിരിച്ചിട്ടു...
കേട്ടതും,
""...ജോക്കുട്ടാ..!!!"""_ ന്നൊരലർച്ചയായ്രുന്നൂ ചേച്ചി...
സംഭവമവനെ വിലക്കാനുള്ളുദ്ദേശമായ്രുന്നെങ്കിലും അപ്പോഴേയ്ക്കുമവൻ കൈകഴുകി തുണിമേൽതുടച്ചിരുന്നു...
ഉടനെ,
""...ആ നാറിയോ..?? അവനത്രയ്ക്കായോ..?? എന്നാലിന്നവന്റവസാനമാ..!!"""_ എന്നുംപറഞ്ഞു
ഫോണുമെടുത്തവൾ റൂമിലേയ്ക്കു പോകുവായ്രുന്നു...
അതുനോക്കിനിന്നശേഷം,
""...എന്തുപണിയാ
ജോക്കുട്ടാ നീയീക്കാണിച്ചേ..?? ഞാനിതവളോടു പറയാതെവെച്ചിരുന്നതാ...
തൊലച്ചില്ലേ നീ..??"""_
ചേച്ചിചോദിച്ചു...
അതിന്,
""...പിന്നേ... ഒന്നുപോടീ... അവള് കഴുത്തിനുപിടിച്ചു ഞെക്കിക്കൊല്ലുവാണേൽ തന്തയില്ലാതെപോണതേ, എന്റെകുഞ്ഞിനാ... ഇതിപ്പൊ അവരായി, അവരുടെപാടായി..!!"""_ എന്നായ്രുന്നൂ അവന്റെമറുപടി...
""...കൊള്ളാടാ... കൊള്ളാം... എന്നാലുമിങ്ങനെ ദുഷ്ടത്തരം കാണിയ്ക്കരുതെടാ... ഇനീപ്പൊ ആച്ചെക്കന്റെ കരച്ചിലുംകണ്ണീരും ഞാങ്കേക്കണം..!!"""
""...നീയതുവിട്... ഇതിപ്പോളാദ്യത്തെ സംഭവമൊന്നുമല്ലല്ലോ..!!"""_ എന്ന് ചേച്ചിയെ
💬 Comments
View all comments