0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2429

സമാധാനിപ്പിച്ചശേഷം അവരുടെയമ്മ മീനാക്ഷിയുടെനേരേ തിരിഞ്ഞു;

""...എങ്ങനുണ്ട് മോളേ..??
സുഖവല്ലേ..?? എന്തൊക്കെയുണ്ട് വിശേഷം..??"""_ ന്ന് സുഖവിവരം തിരക്കുവേംചെയ്തു...

""...സുഖായ്ട്ടിരിയ്ക്കുവാ ആന്റീ... പിന്നിതാണ് സിത്തു..!!"""_ എന്നെ ചൂണ്ടിക്കാണിച്ചവൾ പറഞ്ഞതും,

""...അതുപിന്നെനിയ്ക്കു മനസ്സിലാവാണ്ടിരിയ്ക്കോ..?? സുഖമാണോ മോനേ..??"""_ ആന്റിയെന്നോടും ചോദിച്ചു...

അതിനൊന്നു ചിരിച്ചശേഷം എന്തേലുംപറയാനായി തുടങ്ങുന്നതിനുമുന്നേ,

""...സുഖവിവരോക്കെ പിന്നെചോദിയ്ക്കാം...
നിങ്ങളാദ്യമാ സാധനമെടുത്ത് അകത്തുകൊണ്ടുവെയ്ക്ക്..!!"""_ ന്നാ കാരണവര് കേസുപിടിച്ചു...

""...അയ്യോ.! ഞാനാക്കാര്യം മറന്നുപോയി... ഇപ്പൊയെടുത്തിട്ടുവരാം..!!"""_ അതുകേട്ടതും ജോക്കുട്ടൻ പുറത്തേയ്ക്കുപാഞ്ഞു....

...ഹയ്.! അതെന്തു മറ്റേത്തരം..?? ഇത്രേന്നേരമിവടെക്കിടന്ന് കൊണവെച്ചപ്പോഴൊന്നും ഇല്ലാത്തെന്തുതെരക്കാ ഇപ്പങ്ങേർക്ക്..??

പ്രായത്തിലു മൂത്തതായ്പ്പോയി, അല്ലേൽ കണ്ണടിച്ചുപൊട്ടിയ്ക്കായ്രുന്നൂ...

അങ്ങനേം മനസ്സിൽപ്പറഞ്ഞു നിൽക്കുമ്പോഴേയ്ക്കുമവൻ വണ്ടിയിൽനിന്നുമൊരു
ചാക്കുമെടുത്ത് തോളത്തുവെച്ച് അകത്തേയ്ക്കു കേറിവന്നു...

""...ഇതെന്താ ചാക്കില്..??"""_ കൗതുകമടക്കാൻ വയ്യാതെ ഞാൻചോദിച്ചുപോയി...

""...അതൊക്കെണ്ട്.! നീയിതുവരെ കഴിച്ചിട്ടില്ലാത്തൊരു സാധനായിത്..!!"""_ ജോക്കുട്ടന്റെ മറുപടി...

""...അതെന്തു സാധനം..??"""

""...ഇറച്ചിയാടാ... കാട്ടുപന്നീടെ..!!"""

""...കാട്ടുപന്നിയോ..??"""_ സ്വയമറിയാതെ ചോദിച്ചുപോയത്
നല്ല ശബ്ദത്തിലായ്രുന്നു...

""...ഒന്നു പതുക്കെപ്പറയെടാ... നീയെന്നെ ഉണ്ട തീറ്റിയ്ക്കുവോ..??"""_ അവനെന്നെനോക്കി കണ്ണുരുട്ടി...

""...ജോക്കുട്ടാ... നീയതും താലംപിടിച്ചുനിയ്ക്കാതെ ആരേലുംകാണുന്നേനുമുന്നേ അടുക്കളയിലേയ്ക്കു വെച്ചോടാ..!!"""_ പറഞ്ഞുകൊണ്ട് ചേച്ചീടമ്മ ഞങ്ങളടുത്തേയ്ക്കൊഴിഞ്ഞു നിന്നതും എന്നേയും മീനാക്ഷിയേയും നോക്കി ചിരിച്ചോണ്ട് കാരണവർ ജോക്കുട്ടന്റെ പിന്നാലേനടന്നു...

""...എന്താ ആന്റീടെപേര്..??"""_ അവരടുത്തായിനിന്നതും എന്തേലും ചോദിയ്ക്കണോലോന്നുവെച്ച് ഞാൻതിരക്കി....

""...എന്റെപേരോ..??
എന്റെപേര് സീത.! എന്തേയ്..??"""_ ഒരുചിരിയോടെ ആന്റിതിരക്കി...

അതിനൊന്നുമില്ലെന്ന് തലയാട്ടുമ്പോൾ,

""...ദേ... ആ പോണതാണ്
ഈ സീതേടെരാമൻ..!!"""_ കാരണവരെ ചൂണ്ടിക്കൊണ്ട് മീനാക്ഷിചിരിച്ചു...

""...അപ്പോളേറ്റോം മുന്നേന്നുപോണതാരാ..?? ഹനുമാനോ..?? മ്മ്മ്.! മലയ്ക്കുപകരം തോളത്തൊരു ചാക്കൊക്കെണ്ടല്ലോ..!!'"""_ ഞാനൊന്നുചിരിച്ചതും മീനാക്ഷിയെന്നെനോക്കി കണ്ണുരുട്ടി...

ശേഷം പിന്നിലേയ്ക്കു നോക്കാനായി കണ്ണുകാണിയ്ക്കുവേം ചെയ്തു...

തിരിഞ്ഞുനോക്കുമ്പോൾ കാണുന്നതോ ഞങ്ങളെനോക്കി പല്ലുകടിയ്ക്കുന്ന ചേച്ചിയേയും... സബാഷ്.!

""...അത്... അതുപിന്നെ ഞാനൊരുതമാശയ്ക്ക്..!!"""

""...നിന്റെതമാശ കുറേക്കൂടുന്നുണ്ട്... ഇങ്ങോട്ടുവാടാ..!!"""_ പറയുന്നതിനൊപ്പം അവരെന്നേയും പിടിച്ചുവലിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു നടന്നു...

""...ജോക്കുട്ടാ... ഇവൻനിന്നെ പറഞ്ഞതുകേട്ടോടാ..??"""_ അടുക്കളയിലേയ്ക്കു ചെന്നപാടെ ചേച്ചിയുടെചോദ്യം...

അപ്പോഴേയ്ക്കും നിലത്തേയ്ക്കുവെച്ച ചാക്കുതുറന്ന് അതിൽനിന്നുമൊരു വലിയ കാർട്ടൂണവർ പുറത്തെടുത്തിരുന്നു...

""...ഉം..??"""

""...ഇവൻനിന്നെ വിളിച്ചതുകേട്ടോ, ഹനുമാനേന്ന്..!!"""

""...ആ ബെസ്റ്റ്.! അവൻ ഞാനാണെന്നുകരുതി കണ്ണാടീലേയ്ക്കാവും നോക്കിയിട്ടുണ്ടാവുക...
നീ കണാക്കുണാ പറഞ്ഞുനിയ്ക്കാതെ ഇതൊന്നുനുറുക്കാൻ നോക്കിയേ... എത്രേംപെട്ടെന്ന് നുറുക്കിയില്ലേലിതിപ്പോ കേടാവും... മഞ്ഞളിന്റെ പവറൊക്കെയിപ്പോ പോയിക്കാണും..!!"""_ കാർട്ടൂണിനകത്തൂന്നൊരു ബിഗ്ഷോപ്പറെടുത്തു
പുറത്തുവെച്ചിട്ട് ജോക്കുട്ടൻപറഞ്ഞു...

""...ആ അതിപ്പോ നുറുക്കാന്നേ... അല്ലച്ഛാ... ഇതിപ്പെവിടുന്നു സംഘടിപ്പിച്ചു..??"""_ ചേച്ചിയാ കാരണവർക്കുനേരേ തിരിഞ്ഞു...

""...ഓ.! അതുനമ്മടെ

💬 Comments

View all comments