0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2430

ചാക്കോപ്പീടെ പന്നിക്കുഴീലിന്നലെ ചാടീതാ... പിള്ളേരൊക്കെ വന്നിട്ടുണ്ടല്ലോന്നുകരുതി
ഞാനൊരു മൂന്നാല്കിലോ മേടിച്ചോണ്ടുപോന്നതാ..!!"""_ പുള്ളിയുടെമറുപടി...

അപ്പോഴേയ്ക്കും ഫോണും കയ്യിൽപിടിച്ച് അച്ചുവും അടുക്കളയിലേയ്ക്കെത്തി...

ആ പാവപ്പെട്ടവന്റെ തൊത്തെങ്കിലും ബാക്കിയുണ്ടാവോന്ന് ദൈവത്തിനറിയാം...

""...അല്ലാ... തന്തയ്ക്കുംതള്ളയ്ക്കുമെന്താ ഈ സമയത്തിങ്ങോട്ടു പോരാൻതോന്നിയെ..?? പശൂനേംക്കെട്ടിപ്പിടിച്ചവിടിരുന്നാൽ പോരായ്രുന്നോ..??"""_ വന്നപാടെ അവളു മുറുമുറുക്കുവേംചെയ്തു...

""...ഓ.! അവളെയിന്നെലെ കൊടുത്തു..!!"""_ സീതാന്റിയിടയ്ക്കു കേറി...

""...ആ എനിയ്ക്കുതോന്നി... അല്ലേലിങ്ങോട്ടു കെട്ടിയെടുക്കത്തില്ലല്ലോ... സ്വന്തംമക്കളേക്കാളും വലുതാണല്ലോ തള്ളയ്ക്കാ പേട്ടുപശു..!!"""

""...എന്തുപറഞ്ഞാലും
നിന്നേക്കാളുംഭേദം അതുതന്നെയാ..!!"""

""...അതെന്തേ... അതിനുകൊമ്പൊണ്ടോ..??"""

""...പശൂനുപിന്നെ കൊമ്പില്ലേ..??"""_ ആന്റിയുംവിട്ടില്ല...

അതുകേട്ട് ഞങ്ങളൊക്കെ ചിരിയ്ക്കാൻതുടങ്ങീതും അച്ചുകലിപ്പായി...

""...ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്... അല്ലയീ മക്കളേക്കാളും വല്യ എന്നാകോപ്പാ ആപേട്ടുപശൂനുള്ളത്..??"""_ അമ്മയുമച്ഛനും തന്നേക്കാൾ പശൂനെ സ്നേഹിയ്ക്കുന്നേലുള്ള അസൂയമുഴുവനും ആ വാക്കുകളിലുണ്ടായ്രുന്നു...

""...അതിനെക്കറന്നു കൊടുത്താടീ നിന്നെയൊക്കെ ഈ നിലേലാക്കീത്‌... അല്ലാതെ നിന്നെയൊക്കെക്കൊണ്ടോയി കറന്നുകൊടുക്കാൻ പറ്റുവായ്രുന്നോ..??"""_ സീതാന്റി വായ്ക്കിട്ടടിച്ചതും അച്ചുവിന്റെ മിണ്ടാട്ടംമുട്ടിപ്പോയി...

""...കിട്ടിയല്ലോ..?? ബാ ഇനിയിറച്ചി നുറുക്കാം..!!"""_ ഞാനച്ചുവിനെ കളിയാക്കി...

അതിനവളെന്നെയൊന്ന് നോക്കിപ്പേടിപ്പിയ്ക്കുവേം ചെയ്തു...

അങ്ങനോരോന്നുംപറഞ്ഞു പരസ്പരംകിലുത്തിയാണ് ഇറച്ചിനുറുക്കിയത്...

അതിനിടയിൽ ജോക്കുട്ടന്റെ അച്ഛനുമമ്മയും നമുക്കൊപ്പം കൂടുവേംചെയ്തു...

സാധാരണ ഇറച്ചിപോലെ നുറുക്കാമെന്നാണ് ഞാൻകരുതിയതെങ്കിലും സംഗതിയത്രയ്ക്കു സിമ്പിളായ്രുന്നില്ല...

നല്ല റബറുപോലായ്രുന്നു ഇറച്ചി...

അതാണെലോ നിറച്ചുരോമവും...

അതാണേൽ ജോക്കുട്ടൻ അടുപ്പിൽവെച്ചു കരിച്ചുകളഞ്ഞിട്ടാണ് നുറുക്കാൻതന്നതും...

അങ്ങനെയതു നുറുക്കിത്തീരാൻതന്നെ നല്ലസമയമെടുത്തു...

ആ സമയമത്രയും യാതൊരുളുപ്പുമില്ലാതെ ഒരു ടെഡിബിയറിനേം കെട്ടിപ്പിടിച്ച് ആ കൗണ്ടറിൽക്കേറി ഇരിയ്ക്കുവായ്രുന്നൂ മീനാക്ഷി...

""...മീനുവെന്നാ അനങ്ങാതിരിക്കുന്നെ..??"""_ എക്സാം ഹോളിൽനിൽക്കുന്ന ടീച്ചർസിനെപ്പോലെ എല്ലാരേം
മാറിമാറിനിരീക്ഷിച്ചിരുന്ന മീനാക്ഷിയോടായി സീതാന്റിതിരക്കി...

അതിന്,

""...ഓ.! അവളനങ്ങണേൽ ഇതുമൊത്തം വേവിച്ചുപുഴുങ്ങി പാത്രത്തിലാക്കി വെച്ചുകൊടുക്കണം... ഒരു കഷ്ണംപോലും ബാക്കിയില്ലാതെ അനങ്ങിത്തീർത്തോളും..!!"""_ ന്ന് മറുപടിയായി ഞാൻപറഞ്ഞതും,

""...പോടാ പട്ടീ..!!"""_ ന്നുംവിളിച്ച് അവളാപ്പാവയെ എന്റെനേരേയെറിഞ്ഞു...

അതുചെന്നുവീണത് ഇറച്ചിനുറുക്കിക്കൊണ്ടിരുന്ന പാത്രത്തിനടുത്തായാണ്...

ഉടനെ,

""...അനങ്ങാതിരിയ്ക്ക് പെണ്ണേ... ദേയാ പാവേലുമുഴുവനും ചോരയാകും... അല്ലാ... ഇതു തക്കുടൂന്റെ പാവയല്ലേ..??"""_ ജോക്കുട്ടന്റമ്മ പാവയെടുത്തു മാറ്റി...

""...അതേ... ഇവര് ഷിഫ്റ്റല്ലേ... അവനൊന്നു കണ്ണടയ്ക്കാൻ കാത്തിരിയ്ക്കുവാ ഇവള് എടുത്തോണ്ടോടാൻ..!!"""_ ഞാനൊറ്റീതും അവളെന്നെനോക്കി പല്ലുകടിച്ചു...

""...ചെക്കനുറക്കമായത് നന്നായി... അല്ലേലിപ്പോളിവിടെ തീ പാറിയേനെ... മീനൂന്റെ പല്ലിന്റെണ്ണവും കുറഞ്ഞേനെ..!!"""_ നിലത്തിരുന്ന് ഇറച്ചിനുറുക്കുവായ്രുന്ന ജോക്കുട്ടനങ്ങനെ പറഞ്ഞതും എല്ലാരുമതിന് യെസ്മൂളുകേം ചെയ്തു...

""...നിങ്ങളവളെ ചുമ്മാതിട്ടു കളിയാക്കല്ലേ... എന്റെകൊച്ചിച്ചിരി ക്യൂട്ട്നെസ്സ് കാണിയ്ക്കാനായി പട്ടിഷോനടത്തുമ്പോൾ അപമാനിയ്ക്കുന്നത് ശെരിയാണോ..??"""_ ഒന്നൂക്കാനുള്ളവസരം ഞാനുംപാഴാക്കീല...

അതിനവള്,

💬 Comments

View all comments