0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2431

""...പോടാ നാറീ..!!"""_ ന്നുംപറഞ്ഞ്
അച്ചുവരിഞ്ഞുകൊണ്ടിരുന്ന സവാളയെടുത്ത് എന്റെനേരേ ഒറ്റയേറ്...

ഉന്നംകൃത്യമായതിനാൽ അതു ജോക്കുട്ടന്റമ്മയ്ക്കിട്ടാണ് കൊണ്ടത്...

""...ആഹ്..!!"""_ ന്നൊറ്റ വിളിയോടവര് നെറ്റിയിൽ കൈവെച്ചതും എല്ലാരുംകൂടിയോടി അമ്മയ്ക്കടുത്തെത്തി...

""...അയ്യോ.! ആന്റീ... സോറി...
ഞാൻ... ഞാനറിയാതെ..!!"""_ കൗണ്ടറിൽനിന്നും ചാടിയിറങ്ങിയ മീനാക്ഷി പാഞ്ഞുവന്നമ്മയെ പിടിച്ചു...

""...ഏയ്‌.! അതൊന്നും സാരമില്ല മോളേ..!!"""_ മീനാക്ഷിയുടെ ദൈന്യഭാവംകണ്ട് പുള്ളിക്കാരിയെ ആശ്വസിപ്പിയ്ക്കാനായി അവരു ശ്രെമിയ്ക്കുമ്പോൾ ചേച്ചിയുംഅച്ചുവും സീതാന്റിയുമെല്ലാം തപ്പിത്തപ്പി നെറ്റീമ്മേലൊരു ഗൂഗിള്തന്നെ പണിതിരുന്നു...

""...അയ്യേ.! മോളുവിഷമിയ്ക്കണ്ട... അബദ്ധമ്പറ്റീതല്ലേ, സാരമില്ലാന്ന്..!!"""_ കണ്ണുനിറഞ്ഞുതുടങ്ങിയ മീനാക്ഷിയോടായി വീണ്ടുമമ്മപറഞ്ഞതും,

""...ഞാൻ സത്യായ്ട്ടും ഈ തെണ്ടിയെയെറിഞ്ഞതാ ആന്റീ... ഉന്നന്തെറ്റിപ്പോയി..!!"""_ മീനാക്ഷി സത്യാവസ്ഥയൊന്നൂടെ വെളിപ്പെടുത്തി...

ഉടനെ,

""...പ്ഫ.! പുന്നാരമോളേ...
അപ്പൊ നീ കാര്യായ്ട്ടുതന്നെ എറിഞ്ഞതാല്ലേടീ കോപ്പേ... ഇന്നുനിന്നേണ്ടല്ലോ..!!"""_ ഒന്നുചാടിയശേഷം ചുറ്റുമൊന്നു കണ്ണോടിച്ച് എന്തെടുത്തെറിയുമെന്ന് നോക്കുമ്പോഴാണ് അച്ചുവിന്റെമുന്നിൽ മുറത്തിന്മേലിരിയ്ക്കുന്ന സവോളയുടെതൊലി ഞാൻകാണുന്നത്...

പിന്നൊന്നും നോക്കിയില്ല, അതെടുത്തൊറ്റ കീച്ചായ്രുന്നൂ...

അവളുടെമേത്തും അവിടെനിന്നവരുടെമേത്തും പാത്രങ്ങളിലുമൊക്കെ ചിതറിവീണ് ആകെവാണമായി...

""...നിനക്കിതെന്താടാ സിദ്ധൂ..?? നല്ലസുഖമില്ലേ..??"""_ എന്റെപ്രവർത്തികണ്ട് സമാധാനത്തിന്റെ
നോബൽപ്രൈസ് ജേതാവായ ജോക്കുട്ടന്റച്ഛന്റെ ചോദ്യം...

""...അത്... ഇവള് അമ്മേനെയെറിഞ്ഞു..!!"""_ മീനാക്ഷിയെച്ചൂണ്ടി പരമാവധി നിഷ്കുചമഞ്ഞുള്ള എന്റെ മറുപടികേട്ടതും,

""...ദേ ചെക്കാ...
കന്നംതിരിവുമുഴുവൻ
കാണിച്ചുവെച്ചിട്ട് അവസാനമതിന്റെ തലേക്കൊണ്ടുവെച്ചാലുണ്ടല്ലോ; എന്റേന്നു മേടിയ്ക്കും നീ..!!"""_ അമ്മ കയ്യുമോങ്ങിക്കൊണ്ട് എന്റെനേരേവന്നു...

അപ്പോൾത്തന്നെ ജോക്കുട്ടനെന്റെ മുന്നിൽക്കയറിനിന്ന് അമ്മയെത്തടയുകേംചെയ്തു...

ശേഷം,

""...അതിനമ്മയെന്തിനാ
ഇവന്റെനേരേ ചാടുന്നേ..?? അവനെയെറിയാൻ നോക്കീട്ടല്ലേ അവനുമെറിഞ്ഞേ... അപ്പോളാദ്യം മീനൂനെ വഴക്കുപറയണം..!!"""_ എന്നൊരു ഡയലോഗുകൂടിവിട്ടതും,

...ഈശ്വരാ.! ഇവനെപ്പോലൊരു മഹാത്മാവിനെയാണോ ഞാനിത്രേംദിവസം തെറിയുംപറഞ്ഞുനടന്നേ..??

ഞാനിതിനെന്തു പ്രായശ്ചിത്തമാ ചെയ്ക..??

എന്നുംചിന്തിച്ചു നിൽക്കാനേ എനിയ്ക്കുസാധിച്ചുള്ളൂ...

""...അതെന്തു വർത്താനമാ ജോക്കുട്ടാ... മീനൂനെച്ചുമ്മാതെ കളിയാക്കീട്ടല്ലേ അവളവനെയെറിഞ്ഞേ..??
മാത്രോമല്ല, ഏറിട്ടവനു കൊണ്ടതുമില്ല..!!"""_ ഉടനെ ചേച്ചിയിടയ്ക്കുകേറി ജോക്കുട്ടനിട്ടടിയ്ക്കുവായ്രുന്നു...

""...അങ്ങനെയവൻ കളിയാക്കീട്ടുണ്ടേൽ അതിനു സവോളയെടുത്തെറിയുവാണോ വേണ്ടേ..??"""_ ജോക്കുട്ടനുംവിട്ടില്ല...

അങ്ങനൊന്നുംരണ്ടും പറഞ്ഞ് അവര് രണ്ടുങ്കൂടിയടിയായി...

എല്ലാത്തിനുംതുടക്കമിട്ട ഞങ്ങളാവട്ടെ ഇവരിലാരാ ജയിയ്ക്കുന്നേന്നുകാണാൻ ഗ്യാലറിയിൽക്കേറി വെയ്റ്റിങ്ങുംതുടങ്ങി...

പക്ഷേ ആ റിസൾട്ട് വരുന്നതിനുംമുമ്പേ സബ്സ്റ്റിറ്റ്യൂട്ടായി കളിയ്ക്കാനിറങ്ങിയ അച്ചു കേറിയങ്ങു ഗോളുമടിച്ചു...

ചേച്ചീടേം ജോക്കുട്ടന്റേമടി സ്ഥിരമാണെന്നും തനിയ്ക്കിതൊരു വിഷയോമല്ലാന്നുമുളളമട്ടിൽ അപ്പോഴും സവാളഗിരിഗിരി നടത്തിക്കൊണ്ടിരുന്ന അച്ചു, സവോളയരിയുന്നതിൽ ആത്മാത്രകൂടീട്ട് മീനാക്ഷിയെനിയ്ക്കിട്ടെറിഞ്ഞ സവോളയെടുക്കാനായൊന്നു കുനിഞ്ഞു...

എന്നാൽ നുറുക്കിവെച്ച ഇറച്ചിയുമായി സിങ്കിനടുത്തേയ്ക്കു കഴുകാൻപോയ സീതാന്റിയേയും മറിച്ചിട്ടുകൊണ്ടാണ് അച്ചുവാ സവോള കൈക്കലാക്കീത്...

ഇറച്ചീം ആന്റീങ്കൂടി പൊത്തിയടിച്ചുവീണതിന്റെ ശബ്ദത്തിൽ ഞെട്ടിത്തിരിഞ്ഞുനോക്കിയ ഞങ്ങൾക്ക്

💬 Comments

View all comments