Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
ഒരുനിമിഷമെന്തു ചെയ്യണമെന്നറിയാതെ
പോയെങ്കിലും, അവർക്കങ്ങനൊരു പ്രശ്നമേയുണ്ടായില്ല...
""...മതി... നിന്റേക്കെ സേവനം... മര്യാദയ്ക്കിറങ്ങിയ്ക്കോ... ഉണ്ടാക്കിക്കഴീമ്പോൾ വിളിച്ചേക്കാ, അപ്പൊവന്നിരുന്ന് കേറ്റിയാമതി...
പോ.. പോ..!!"""_ ജോക്കുട്ടന്റമ്മയും സീതേടെരാമനുംകൂടി പിടിച്ചെഴുന്നേൽപ്പിച്ചതും സീതാന്റി അലറുവായ്രുന്നു...
അതിനെന്തോ മറുപടിപറയാനായി ചേച്ചിചെന്നെങ്കിലും വാക്കത്തിയുമെടുത്ത് ഓടിയ്ക്കുവായ്രുന്നൂ ആന്റി...
""...ഒറ്റൊന്നിനേം ഇനീതിനകത്ത് കണ്ടോവരുത്... പൊക്കോ... പൊക്കോ..!!"""_ ന്നുംപറഞ്ഞ് സീതാന്റി ഞങ്ങളെയെല്ലാം പിടിച്ചുതള്ളി പുറത്താക്കുമ്പോൾ കാർന്നോർമാർ രണ്ടും ചിരിച്ചുകൊണ്ടതിനെ സപ്പോർട്ട് ചെയ്തതേയുള്ളൂ...
""...എന്നാലവരെല്ലാം
പൊക്കോട്ടേ, ഞാൻനിൽക്കാം... എനിയ്ക്കാവുമ്പോൾ
കുക്കിങൊക്കെ ആധികാരികമായി അറിയുന്നതാണല്ലോ... ഏത്..??"""_ പിന്നുമവടെനിന്ന് താളംചവിട്ടിയയെന്നോട്
അവരെന്താ പറഞ്ഞതെന്നുകേട്ടാൽ നിങ്ങൾഞെട്ടും; നിന്നെയാണാദ്യം പുറത്താക്കേണ്ടതെന്ന്...
നീയാണ് പാഷാണത്തിൽകൃമിയെന്ന്.!
അതുകൂടിക്കേട്ടതും
എല്ലാത്തിന്റേംചിരി കുറച്ചൂടുച്ഛത്തിലായി...
അതിനിടയിലാന്റി;
""...വീട്ടിലുണ്ടായ്രുന്നതും വന്നുകേറീതുമെല്ലാം ഒന്നിനൊന്നു മെനകെട്ടതായാൽ, മനുഷ്യനായുസ്സറാതെ തീരത്തേയുള്ളൂ..!!"""_ ന്നുകൂടി കൂട്ടിച്ചേർത്തതും ഇനിമിവടെ നിൽക്കണ്ടാന്നുംപറഞ്ഞ് അച്ചുവാണെന്നേം വലിച്ച് ഡൈനിങ്ങ്ഹോളിലേയ്ക്കു കൂട്ടിക്കൊണ്ടുപോയത്...
എന്നാലവിടെത്തീതും,
""...ആം.! കുക്കിങൊക്കെ ആധികാരികമായി അറിയുന്നയാളല്ലേ, ഇങ്ങോട്ടിരുന്നാട്ടേ..!!"""_ ന്ന് ചോട്ടാമുംബൈയിൽ പെണ്ണുകാണാൻചെന്ന ലാലേട്ടനെ പാമ്പ്ബ്രോ ക്ഷണിയ്ക്കുന്നപോലെ കാണിച്ചുകൊണ്ട് അച്ചുവെനിയ്ക്കിട്ട് കിലുത്തുകേംചെയ്തു...
""...കുക്കിങ് മാത്രമല്ല, വേറെപലതുമറിയാം... കാണണോ നെനക്ക്..??"""_ അവളുടെ ഡയലോഗിന് എല്ലാരൂടെ വീണ്ടും ചിരിയ്ക്കാനായിത്തുടങ്ങീതും എനിയ്ക്കങ്ങു പൊളിഞ്ഞു...
""...എന്നാ നീയൊന്നു കാണിച്ചേടാ... ഞാനൊന്നു കാണട്ടേന്ന്..!!"""_ ഒരുകൂസലുമില്ലാതെ അവളങ്ങനെപറഞ്ഞാൽ പിന്നെവിടോഞാൻ..??
""...ചേച്ചിയൊന്നു മാറിയേ..!!"""_ മുന്നിൽനിന്ന ചേച്ചിയെ തള്ളിമാറ്റി അച്ചുവിനടുത്തേയ്ക്കായി പോകാൻതുനിഞ്ഞതും ചേച്ചിയിടയ്ക്കുകേറി;
""...മതി... മതി... ഇതുപോലെ അടുക്കളേൽക്കിടന്ന് അലമ്പുണ്ടാക്കീട്ടാ എല്ലാത്തിനേം പിടിച്ചുപുറത്താക്കിയേ... എന്നിട്ടും ബോധമില്ലാന്നുവെച്ചാൽ..!!"""
""...അതലമ്പുവെച്ചിട്ടൊന്നുവല്ല, ചിലരുടെയൊക്കെ മുതുക്കുകൂത്താട്ടം സഹിയ്ക്കാമ്മയ്യാതെ വെളിയിലാക്കീതാ..!!"""_ മീനാക്ഷിയെ കണ്ണെറിഞ്ഞതുപറഞ്ഞതും കൃത്യമായവൾക്കിട്ടതു കൊണ്ടു...
""...മുതുക്കി നിന്റെ
മറ്റവളാടാ പട്ടീ..!!"""_ കയ്യിലിരുന്ന ടെഡ്ഡിയേയും മടിയിൽവെച്ച് സോഫയിലേയ്ക്കിരുന്നവൾ എടുത്തടിച്ചപോലങ്ങനെ പറഞ്ഞതും,
""...ഓ.! അപ്പൊ നീതന്നെ ഇള്ളവാവ... തക്കുടുവെഴീയ്ക്കുമ്പൊ പറഞ്ഞാമതി, ആ തൊട്ടിലിത്തന്നെ കിടത്തിയേക്കാം... പിന്നെ ചേച്ചീ.."""_ മീനാക്ഷിയെനോക്കി അത്രയുംപറഞ്ഞിട്ട് ചേച്ചിയുടെനേരേ തിരിഞ്ഞു;
""...ചേച്ചി ഫ്രീയാവുമ്പോൾ എന്റെമീനൂട്ടിയ്ക്കൂടെ മടിയിലിരുത്തി അമ്മിഞ്ഞകൊടുക്കാവോ..??"""_ എന്റെയാ ചോദ്യംകേട്ടതും ചേച്ചിയും മീനാക്ഷിയുമൊന്നുപകച്ചു...
എന്നാലപ്പോഴേയ്ക്കും അച്ചുവിന്റെ ചിരിയുച്ഛത്തിലായി...
""...കണ്ടവനൊക്കെ ചോദിയ്ക്കുമ്പോളേ ഊറ്റിയങ്ങുകൊടുക്കാനിത് മിൽമാബൂത്തല്ല, എന്റെ കെട്ട്യോളാ..!!"""_ ഒരാക്കിച്ചിരിയോടെയായ്രുന്നൂ ജോക്കുട്ടന്റെയാ മറുപടി...
അതുകൂടികേട്ടതും
അതിനടുത്ത കസേരയിലിരുന്ന് അവന്റെതോളിനിട്ടൊരു നുള്ള്കൊടുക്കാനും ചേച്ചിമറന്നില്ല...
""...വെറുതേ ഓശാരത്തിനുവേണ്ടടേ... കാശുതരാന്ന്..!!"""
""...കാശോ..?? എത്രവെച്ചുതരും..??"""
""...നെനക്കെത്രവെച്ചു വേണം..??"""_ അവന്റെസംശയത്തിന് ഒരുകൂസലുമില്ലാതെ മറുചോദ്യംചോദിച്ചതും,
""...ദേ... മിണ്ടാണ്ടിരുന്നോ... അല്ലേല് രണ്ടിനുമെന്റേന്നു മേടിയ്ക്കും... അടുത്തിരുന്ന് തോന്നിവാസംപറയുന്നോ..??"""_ ന്ന് ചേച്ചിയൊറ്റ ചീറൽ...
""...അതെന്താചേച്ചീ
💬 Comments
View all comments