0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2433

അങ്ങനൊരുവർത്താനം..?? ഒരിള്ളക്കുഞ്ഞിന് അമ്മിഞ്ഞകൊടുക്കുന്നത്
അത്രവലിയ തെറ്റാണോ..??"""_ ഞാനുംവിട്ടില്ല...

അതിനവര് കണ്ണുതുറിപ്പിച്ചതും അച്ചുവുമിടയ്ക്കുകേറി;

""...അല്ലപിന്നെ.! ഇപ്പൊത്തന്നെ മീനാക്ഷിയെന്തോരം കൊതിച്ചൂന്നാ മുഖംകാണുമ്പോളറിയാം..!!"""_ പറഞ്ഞതിനൊപ്പം ആക്കിയൊന്നു ചിരിയ്ക്കകൂടി ചെയ്തതും,

""...ഇവളുകൊതിച്ചതു പരമാർത്ഥമാണേ ചേച്ചികിടന്നുറങ്ങുമ്പോൾ ഉറപ്പായ്ട്ടുമിവളുവന്നു കട്ടുകുടിയ്ക്കും..!!"""_ ആ നഗ്നസത്യത്തെതുപ്പാനും മറന്നില്ല ഞാൻ...

""...അങ്ങനെയാണേ നമുക്കൊരിരുമ്പിന്റെ നൈറ്റിവാങ്ങിയാലോടീ... എന്നിട്ടതുപൂട്ടിവെയ്ക്കാം... പിന്നെയിവളെങ്ങനെ പാലുകുടിയ്ക്കോന്നറിയണോലോ..!!"""_ ജോക്കുട്ടൻകൂടി കിലുത്താൻതുടങ്ങീതും
ചേച്ചിയുടേം മീനാക്ഷീടേംനില പരുങ്ങലിലായി...

ചേച്ചിയിരുന്നു നാറുവാണെങ്കിൽ മീനാക്ഷി എന്നെനോക്കി കണ്ണുതുറിപ്പിയ്ക്കുന്ന തിരക്കിലും...

""...ദേ മിണ്ടാണ്ടിരിയ്ക്കുന്നുണ്ടോ..?? വെറുതേയെന്റെ സ്വഭാവംമാറ്റിയ്ക്കരുത്..!!"""_ ജോക്കുട്ടന്റെനേരേ ചേച്ചിചീറുമ്പോൾ അതു ഞങ്ങളെയെല്ലാരേം ഉദ്ദേശിച്ചാണെന്നമട്ടിൽ മീനാക്ഷിയൊന്നെക്കി ചിരിച്ചു...

പിന്നെക്കുറച്ചുനേരം മിണ്ടാതിരുന്നിട്ട് എന്റടുത്തായിക്കിടന്ന കസേരയിൽ പുറംചാരുന്നഭാഗത്തായി മുൻഭാഗംവരുന്ന നിലയ്ക്കിരുന്നെന്നെനോക്കി അച്ചുചോദിച്ചു;

""...എടാ എന്നാലുമെങ്ങനാടാ നിനക്കിവളുടെ മുഖത്തുനോക്കി മുതുക്കീന്നുവിളിയ്ക്കാൻ പറ്റുന്നേ..??"""_ ശേഷമവൾ മീനാക്ഷിയുടെ നേർക്കായിത്തിരിഞ്ഞു;

""...അല്ലേനീയൊന്നു
നോക്കിയ്ക്കേ, എന്നാ ക്യൂട്ടാടായിവള്... ആരുകണ്ടാലുമൊന്നു നോക്കിനിന്നുപോവും... എന്നിട്ടാ..!!"""

""...അതൊക്കെ പെയ്ന്റാ... ഒറിജിനൽരൂപം നീ കാണണം;
പിന്നെ മൂന്നിന്റന്നേ കണ്ണുതുറക്കൂ... പിന്നെ കാണുന്നപോലൊന്നുമല്ല, നല്ലപ്രായോണ്ട്..!!"""

""...ഒന്നുപോടാ... അല്ലാ, മീനൂനെത്രവയസ്സുണ്ടെടീ..??"""_ എന്നെപുച്ഛിച്ചശേഷം അച്ചു, മീനുവിനോടായി ചോദിച്ചു...

""...ഇരുപത്തിയാറ്..!!"""_ ഒന്നു സംശയിച്ചിട്ടാണെങ്കിലും
അവളുടെ മറുപടിവന്നതും,

""...അയ്യേ, അതാണോ
മുതുക്കി..?? ഇവടെച്ചിലര് പെൻഷൻപറ്റാറായിരിപ്പുണ്ട്...
അപ്പൊ അവരെയെന്താ വിളിയ്ക്ക..??"""_
ജോക്കുട്ടന്റെചോദ്യം...

അതിനെല്ലാംകൂടി ചേച്ചിയെ കളിയാക്കിച്ചിരിച്ചതും,

""...ഞാമ്പോകുവാ..!!"""_
ന്നുംപറഞ്ഞ് ചേച്ചിയെഴുന്നേറ്റു...

ഉടനെ,

""...ശെരിയാ...
ചേച്ചിയടുക്കളേലേയ്ക്കു പൊക്കോ... വയസ്സായവരൊക്കെ അവടെനിന്നാമതീന്നാ അമ്മപറഞ്ഞേ..!!"""_
എന്നുകൂടി ഞാൻ വെച്ചുകൊടുത്തു...

""...പോടാപട്ടീ... വയസ്സായത് നിന്റെ പെമ്പറന്നോത്തിയ്ക്ക്..!!"""

""...അതേ... അതാണല്ലോ ഞാനുമ്പറഞ്ഞേ..!!"""

""...ശെരിയാലേ...
നമ്മളുരണ്ടുമൊരേ തൂവൽപ്പക്ഷികളാലേ... കിളവിമാരേംകെട്ടിയിങ്ങനെ നടക്കുവാ... നമുക്കിതിന്റേക്കവല്ല കാര്യോമുണ്ടായ്രുന്നോടാ..??"""_ എന്റെഡയലോഗിന് ഫുൾസപ്പോർട്ടുമായി ജോക്കുട്ടനുംനിന്നതും എനിയ്ക്കുപിന്നെ മറ്റെന്തേലുംവേണോ..??!!

""...ഏറെക്കുറെ.! പിന്നെ നിനക്കാണേൽ ഒരുകാര്യത്തിൽ സമാധാനിയ്ക്കാം; ചേച്ചിയൊടുക്കത്തെ ലുക്കല്ലേ... എന്റെകാര്യമങ്ങനാണോ..?? എന്റടുക്കെ, നിനക്കിതിന്റേക്കെവല്ല കാര്യോമുണ്ടോന്നൊന്നും ആരുംചോദിയ്ക്കൂലാ... നെനക്കെന്തോത്തിന്റെ കഴപ്പായ്രുന്നെന്നേ നാട്ടുകാര്ചോദിയ്ക്കൂ...
ഇപ്പൊത്തന്നെ മഴയത്തിറങ്ങിയാൽ ഡൈയൊലിച്ചു പോകാണ്ടിരിയ്ക്കാൻ തലപ്പൊത്തിപ്പിടിയ്ക്കേണ്ട അവസ്ഥയാന്ന്..!!"""_ ഞാൻ നിന്നുതെറിച്ചതും ജോക്കുട്ടനുമച്ചുവുംകൂടി പൊട്ടിച്ചിരിയ്ക്കാനായി തുടങ്ങി...

പക്ഷേ, അത്രയുംനേരം ഞങ്ങൾപറയുന്നതിനത്ര വിലകൊടുക്കാതെ പാവയേംകളിപ്പിച്ചിരുന്ന
മീനാക്ഷിയ്ക്ക് ഞാനുവസാനംപറഞ്ഞതൊന്നു കൊണ്ടു...

അതവളുടെ മുഖത്തുനിന്നും വ്യക്തമായപ്പോഴേയ്ക്കും ചേച്ചിയിടപെടുകയായ്രുന്നൂ;

""...സിദ്ധൂ... മതി... ഇനീമവളെ ചുമ്മാതിരുന്നു കളിയാക്കിയാലെന്റെ സ്വഭാവംമാറൂട്ടോ..!!"""

""...ഈ അളിഞ്ഞസ്വഭാവം മാറുമെങ്കിൽ ഇനീമ്പറയാൻ ഞാൻതയ്യാറാ... എന്റെചേച്ചീ, കുഴീലോട്ടു കാലുംനീട്ടിയിരിയ്ക്കുന്ന പ്രായമാ ഈമുതുക്കിയ്ക്ക്..!!"""

""...എന്നാ നീ നിന്റെയാ തട്ടപെണ്ണിനെ വിളിച്ചു കൂടെക്കിടത്തെടാ... അതാകുമ്പോ നിന്റെ മോളാകാനുള്ള പ്രായമല്ലേകാണൂ..!!"""_

💬 Comments

View all comments