0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2434

അങ്ങനൊരു ഡയലോഗുമടിച്ച് എന്റെമുഖത്തേയ്ക്കു നോക്കുമ്പോൾ അവളിൽ ആളെയറിഞ്ഞു കളിയ്ക്കടാ നാറീന്നുള്ള ഭാവമില്ലായ്രുന്നോ..??

""...തട്ടപ്പെണ്ണോ..?? അതാരാടീ..??"""_ എല്ലാംകേട്ടുനിന്ന അച്ചു ചേച്ചിയെനോക്കീതും കെട്ടിയുയർത്തിവെച്ചിരുന്ന എന്റെയിമേജുമുഴുവൻ തകർന്നടിയാൻപോണ
ദാരുന്നകാഴ്ച അകക്കണ്ണാൽ ഞാൻകാണുവായ്രുന്നു...

...ഇറങ്ങിയോടിയാലോ..??
ങ്ഹൂം.! വേണ്ട.! വഴിയറിഞ്ഞൂടാ.!

""...അതുവേറാരുമല്ല... നമ്മുടെ സുമയ്യാത്താന്റെ ഇളയമോള്... അവളോടുനമ്മുടെ സിദ്ധൂനൊരുക്രഷ്..!!"""_ ചേച്ചി ഒരാക്കിച്ചിരിയോടെ മനസ്സുതുറന്നു...

എന്നാൽ ഗീവർഗ്ഗീസ്പുണ്യാളന്റെ മുന്നിൽ ശരണംവിളിച്ച് തേങ്ങയുടച്ചവന്റെ അവസ്ഥയായ്രുന്നൂ എനിയ്ക്ക്...

...ഓടിയടുക്കളേൽച്ചെന്ന് അവരുണ്ടാക്കുന്ന കറിയിൽ
കുറച്ചു മണ്ണുവാരിയിട്ടാലോ..??

പെട്ടെന്നുമരിച്ചുകിട്ടാൻ വേറൊരൈഡിയയും തോന്നുന്നില്ല...

""...എന്താണ് മല്ലയ്യാ..?? ഞാനെന്താണീക്കേൾക്കുന്നത്..??"""_ അമർത്തിച്ചിരിയോടെ ജോയങ്ങനെചോദിച്ചതും നാലുംകൂടിയൊറ്റച്ചിരിയായ്രുന്നു...

...വല്ലാവശ്യോമുണ്ടായ്രുന്നോ..?? നായ്ക്കുപിറന്ന നാവിനേയും വായിലിട്ടുമിണ്ടാതിരുന്നാൽ മതിയായ്രുന്നു...

ഇതിപ്പൊ വഴീക്കിടന്ന പൊട്ടാസെടുത്ത് കവയ്ക്കിടേൽ വെച്ചപോലായില്ലേ..??

""...എന്താടാ മോനൂസേ... ഈക്കേട്ടതൊക്കെ സത്യാണോ..??"""_ ചിരിയടക്കാൻ പണിപ്പെട്ടുകൊണ്ടുള്ള അച്ചുവിന്റെചോദ്യം...

അതിനുമറുപടിയായി,

""...അയ്യേ... അത്... അത് ഞാൻചുമ്മാ...
സീര്യസായ്ട്ടൊന്നുമല്ല... ഒര്... ഒരുരസത്തിന്.."""_ ഞാൻനിന്നു വാക്കുകൾപെറുക്കീതും,

""...ഉവ്വേ... ചുമ്മാതാടീയച്ചൂ... സിദ്ധുവേട്ടൻ ഭയങ്കര പ്ലാനിങ്ങിലൊക്കെയായ്രുന്നു... തക്കുടൂനേംകൊണ്ടാ പെണ്ണിനെ വളയ്ക്കാനിറങ്ങീത്... അവസാനം മീനു കണ്ടുപിടിച്ചില്ലായ്രുന്നേൽ സുമയ്യാത്താനൊരു പുതിയാപ്ളാനെ ചുളുവിനുകിട്ടിയേനെ..!!""""_ ന്നുംപറഞ്ഞ് ചേച്ചിവീണ്ടുമെന്റെ വായ്ക്കിട്ടടിച്ചു...

ഉടനെ,

""...ആഹാ.! എന്നാലും നീയാളുകൊള്ളാല്ലോടാ
സിത്തൂ... എന്നാലുമെന്റെ വീട്ടിൽനിന്ന് ഇമ്മാതിരിവേലത്തരം കാണിയ്ക്കാനുള്ള നിന്റെധൈര്യം സമ്മതിച്ചിരിയ്ക്കുന്നു..!!"""_
ജോക്കുട്ടൻ നെറ്റിചുളിച്ചു...

""...എന്താടാ..?? ഒരുകോഴി കളക്ഷനെടുത്തത്
മറ്റേക്കോഴിയ്ക്കു പിടിച്ചില്ലേ..??"""_ ചോദിച്ചതിനൊപ്പം മീനാക്ഷിയിരുന്ന സോഫയ്ക്കടുത്തേയ്ക്ക്
അച്ചുനടന്നു...

ശേഷം,

""...അപ്പൊ മീനൂന്റെ കെയറിങ്ങില്ലായ്രുന്നേൽ നമുക്കുനമ്മുടെ സിദ്ധൂനെ നഷ്ടപ്പെട്ടേനെയല്ലേ ജോക്കുട്ടാ..?? ഈ ഡോക്ടറൂട്ടി ആളൊരു കെയറൂട്ടിയാണല്ലേ...??"""_ സംശയം പ്രകടിപ്പിച്ചുകൊണ്ടവൾ മീനാക്ഷിയുടടുത്ത് സോഫയുടെ ഹാൻഡ്റെസ്റ്റിലേയ്ക്കിരുപ്പുറപ്പിച്ചു...

""...ഏയ്‌.! കെയറുകൊണ്ടൊന്നുവല്ല... വെറുതേ തൊപ്പികൊണ്ടോയി
കളയണ്ടാന്നുകരുതീട്ടാ..!!"""_ പതിഞ്ഞ ശബ്ദത്തിലാണേൽപ്പോലും എല്ലാരുംകേൾക്കേത്തന്നെ മീനാക്ഷിപിറുപിറുത്തു...

""...തൊപ്പിയോ..?? മനസ്സിലായില്ല..!!"""_ കാര്യംമനസ്സിലാകാതെ അച്ചു ചുറ്റുംനോക്കുമ്പോൾ അവരുമെല്ലാം കണ്ണുംമിഴിച്ചിരിയ്ക്കുവായ്രുന്നൂ...

ഒരു സെക്കന്റുകഴിഞ്ഞാണ് എല്ലാവർക്കുമത് കത്തിയത്...

ഇവളിത്രക്ക് കൂതറയായിരുന്നോന്ന മട്ടിലുള്ള അച്ചുവിന്റെ നോട്ടത്തിന് എന്നെനോക്കി മീനാക്ഷി വാപൊത്തി ചിരിയ്ക്കാനായി തുടങ്ങീതും,

""...എടീ പൊലയാടീമോളേ..!!'""_ ന്നും ചീറിക്കൊണ്ടുഞാൻ കസേരയിൽനിന്നും
ചാടിയെഴുന്നേറ്റു...

പതിഞ്ഞ ചിരിയോടെയിരുന്ന മീനാക്ഷിയുടനേ ഉറക്കെച്ചിരിച്ച് കയ്യേലിരുന്ന ടെഡ്ഡിയെ എന്റെ നേരേയെറിഞ്ഞു...

പിന്നെതിരിഞ്ഞൊരോട്ടവും...

ആസമയമവളുടെ പാദസരമണിഞ്ഞ കാലടികൾ ടെയ്ലിൽപതിയുന്ന ശബ്ദത്തിനൊപ്പം
മണിക്കിലുക്കംപോലുള്ള ചിരിയുമുയർന്നിരുന്നു...

""...എന്റെ തൊപ്പിയാണുപോണേല് നിന്റെതന്തേടെ കഴ ഞാൻവെട്ടും..!!"""_ പിന്നാലേയോടിക്കൊണ്ടു ഞാനലറുമ്പോൾ,.

""...അതിനേ... എന്റെ പപ്പയിമ്മാതിരി തോന്നിവാസങ്ങൾക്കൊന്നും പോവൂലല്ലോ..!!"""_ ന്നുമ്പറഞ്ഞ് തിരിഞ്ഞെന്നെനോക്കി കൊഞ്ഞനംകാട്ടിയതും വലിച്ചെടുത്തു ഞാൻ സോഫയിലേയ്ക്കെറിയുവായ്രുന്നു...

പെട്ടെന്നുള്ള വീഴ്ച്ചയിൽ പാവാടമേലേയ്ക്കുകേറി

💬 Comments

View all comments