Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
അതോണ്ടാ ഞാൻ നിന്നോടുപറഞ്ഞേ..!!"""_ അവൾ വാക്കുകൾ പൂർത്തിയാക്കീട്ടെന്റെ മുഖത്തേയ്ക്കുനോക്കി...
""...അത്രേയുള്ളോ...
നീ റെഡിയായി വാ... നമുക്ക് ബാറിൽപ്പോയ്രുന്നടിയ്ക്കാം..!!"""_ പറഞ്ഞശേഷം വണ്ടീടെ കീമേടിയ്ക്കാനായി ചേച്ചിയ്ക്കടുത്തേയ്ക്കു പോകാൻതുടങ്ങീതും അവളെന്നെ കൈയ്ക്കുപിടിച്ചു നിർത്തി...
""...അതുവേണ്ട... ആരേലുംകണ്ടാൽ സീനാവും... നമുക്ക് സാധനമെടുത്തിട്ട് രാത്രി ടെറസിൽക്കൊണ്ടോവാം... അതാ വൈബ്..!!"""
""...അങ്ങനേങ്കിലങ്ങനെ... നീ പ്ലാൻചെയ്തോ... എല്ലാത്തിനും ഞാനുണ്ടാവും കൂടെ..!!"""
""...ഞാനും..!!"""_ അച്ചുവിന് പൂർണ്ണപിന്തുണ കൊടുത്തുകൊണ്ടതു പറഞ്ഞതും പിന്നിൽനിന്നുമൊരു ശബ്ദം...
തിരിഞ്ഞുനോക്കുമ്പോൾ ഒരു കള്ളച്ചിരിയോടെ നിൽക്കുവാണ് മീനാക്ഷി...
""...അപ്പൊ രണ്ടൂടെ വെള്ളമടിയ്ക്കാനുള്ള പ്ലാനാല്ലേ..?? എന്നെക്കൂടെക്കൂട്ടീലേല് ഞാനിതെല്ലാരോടും പറയും..!!"""_ ഒരുളുപ്പുമില്ലാതെ ഞങ്ങടെ മുഖത്തുനോക്കിയവൾ പറഞ്ഞതും ഒരുനിമിഷമെന്തുപറയണം എന്നറിയാത്ത
അവസ്ഥയിലായ്പ്പോയി ഞാൻ...
അച്ചുവിന്റെസ്ഥിതിയും മറിച്ചായ്രുന്നില്ല...
""...സംഗതിയെന്താ
രണ്ടാളുടേംപ്ലാൻ..??
വിസ്തരിച്ചിങ്ങോട്ടു പറഞ്ഞേ... കേട്ടശേഷമെന്തുവേണോന്നു തീരുമാനിയ്ക്കാം..!!"""_ പട്ടി കണ്ണടയ്ക്കുമ്പോലെ കണ്ണടച്ചുകാട്ടിക്കൊണ്ട് അവൾ വഴിതടഞ്ഞുനിന്നതും,
""...നീയൊരൂമ്പും ഊമ്പേമ്മേണ്ട... നിന്നെയിട്ട് കൂടെക്കൂട്ടുന്നുമില്ല..!!"""_ ന്ന് ഞാനങ്ങടു വെട്ടിത്തെളിച്ചു...
അതിനുടനേ,
""...ആഹാ.! എന്നാ ഞാനിതിപ്പോത്തന്നെ എല്ലാരോടുമ്പറയും... നോക്കിയ്ക്കോ..!!"""_ ന്നും മൊഴിഞ്ഞുകൊണ്ടവൾ
തിരിഞ്ഞതും,
""...പോയ്പ്പറേടീ... നിന്റെയീ ഉമ്മാക്കിക്കണ്ടാ
വിരളുന്നവനൊന്നുമല്ല സിത്തു... ഇനിയിപ്പോളിവര് സമ്മയ്ച്ചില്ലേൽ പറമ്പിപ്പോയ്രുന്നടിയ്ക്കാനും ഞങ്ങക്കൊരു മടീമില്ല... നീ വാടീ..!!"""_ അത്രയുംപറഞ്ഞ് ഞാനൊന്നുചിതറി...
""...എടാ... സാരമില്ല... മീനൂങ്കൂടെ കൂടിക്കോട്ടേ..!!"""_ അച്ചുവിന്റെ കൺസെഷൻ...
""...മ്മ്മ്..?? ഇവളെല്ലാരേമറിയിയ്ക്കോന്നു പേടിച്ചിട്ടാണോ..?? അതിപ്പോളിവളെ കൂടെക്കൂട്ടിയാലും അറിയേണ്ടതെല്ലാരുമറിയും..!!"""_ അച്ചുവിന്റെ മുഖത്തുനോക്കി മീനാക്ഷിയ്ക്കൊന്നു വെച്ചശേഷം,
""...അന്നൊരൂസമിവൾക്ക് ഫുഡ്ഡ്മേടിച്ചുകൊടുക്കാൻ ഷാപ്പിൽക്കേറീതറിയോ നെനക്ക്..?? ഈ വീട്ടിന്റെമുന്നിക്കിടന്നാണിവള് തുമ്പിതുള്ളീത്... അന്നൊരു
മകുടികൂടെ കയ്യേലുണ്ടായ്രുന്നേൽ ഞാനിന്ന് കോടീശ്വരനാ... കോടീശ്വരൻ... പോരാത്തേന് അഞ്ചുവിരലാ ആ പാവംചേച്ചീടെ കുണ്ടീമ്മേൽ ഫിക്സ്ചെയ്തത്... അതോണ്ടിനീം ഇവളേംകൂടെക്കൂട്ടി നാണങ്കെടാനെനിയ്ക്കു വയ്യ..!!"""_ ന്നുകൂടി കൂട്ടിച്ചേർത്തതും അച്ചു മീനാക്ഷിയെനോക്കി ആക്കിയൊന്നുചിരിച്ചു...
ഞാമ്പറഞ്ഞതും അച്ചുവിന്റെചിരിയും എല്ലാങ്കൂടിയായപ്പോൾ നിന്നനിൽപ്പിൽ മീനാക്ഷിയുടെ തൊലിപൊളിഞ്ഞു...
""...അതൊരബദ്ധം പറ്റീതല്ലേടാ... പോട്ടേ... അവളൂടെ കൂടിക്കോട്ടേന്ന്..!!"""_ അച്ചുവപ്പോളും അയഞ്ഞുതന്നെ നിൽക്കുവാണ്...
""...ഓ.! നിനക്കത്രയ്ക്കു നിർബന്ധമാണേൽ കൂടിക്കോട്ടേ... പക്ഷേ ഒരെണ്ണേതരൂ... വണ്ണമേ വേണംന്നുപറഞ്ഞാൽ കണ്ണടിച്ചുപൊട്ടിയ്ക്കും..!!"""_ ഞാൻ നിബന്ധനവെച്ചതിന് തെളിഞ്ഞചിരിയോടെ മീനാക്ഷിതലയാട്ടീതും,
""...എന്നാ ജോക്കുട്ടനെവിളിച്ച് സാധനംറെഡിയാക്കാൻ പറയട്ടേ..??"""_ അച്ചുചോദിച്ചു...
""...അവനെ വിളിയ്ക്കണോ..??
സാനം നമ്മുക്കുതന്നങ്ങു സെറ്റാക്കിയാൽപ്പോരേ..??"""_ ഞാനിടയ്ക്കുകേറി...
""...അപ്പൊപ്പിന്നെ കാശോ..??"""_ അച്ചു കണ്ണുമിഴിച്ചു...
""...അതിനല്ലേ ഇവള്..??
നീയിറക്കൂലേടീ വേൾഡ്ബാങ്കേ..??"""_ ഞാൻ മീനാക്ഷിയെനോക്കി ചോദിച്ചതിന് ആദ്യമൊന്നു തലകുലുക്കിയ അവൾ,
""...ഒത്തിരിക്കാശാവോ..??"""_ ന്ന് തിരിച്ചൊരുചോദ്യവുമിട്ടു...
അതിന്,
""...അന്നത്തെപ്പോലെ കേറ്റി വെറുപ്പിയ്ക്കാനാണേൽ ഒത്തിരിയാവും..!!"""_ ന്ന് ഞാൻമറുപടികൊടുത്തു...
""...മ്മ്മ്.! എന്നാ ഞാമ്പോയി കാർഡെടുത്തിട്ട് വരാം... പോയ്ക്കളയല്ലേ..!!"""_ പറഞ്ഞുകൊണ്ടവൾ റൂമിലേയ്ക്കുപോകാനായി
തുടങ്ങീതും അച്ചുവവളെ തടയുവായ്രുന്നു...
""...അതൊന്നുംവേണ്ട മീനൂ...
ഞാൻ ജോക്കുട്ടനെ വിളിയ്ക്കാം... അവൻ സെറ്റാക്കിക്കോളും...
അതുമതി..!!"""
""...അപ്പൊ അവനറിഞ്ഞാൽ സീനില്ലേ..??"""_ എനിയ്ക്കു ചെറിയൊരാശങ്കതോന്നി...
""...എന്തിന്..?? എടാ... അവനും നമ്മടെകൂടെ
💬 Comments
View all comments