0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2565

കൂടുവല്ലേ... പിന്നെന്തോന്ന് സീൻ..?? പണ്ടു കോളേജിൽവെച്ച് ഞാൻ ബിയറടിച്ചതൊക്കെ അവനറിയാം... അതോണ്ടവൻ വിഷയമല്ല..!!"""_ പറഞ്ഞശേഷം ഫോണെടുത്തവൾ
ജോക്കുട്ടനെവിളിച്ചു...

ഡയലിങ്ങ്ടൂൺകേട്ടതും സ്പീക്കറിലിടുകേംചെയ്തു...

""...അഹ്.! എന്താടീ..??"""_ അവന്റെശബ്ദം...

""...എടാ... ഞാനും സിദ്ധൂം
മീനൂങ്കൂടി നൈറ്റ് ബിയറെടുക്കാൻ പ്ലാനിട്ടേക്കുവാ... നീ കൂടുന്നുണ്ടോ..??"""

""...അതെന്തു ചോദ്യമാണ് കർളേ..?? ആഘോഷമേതായാലും വെള്ളമടിയുണ്ടേൽ ജോക്കുട്ടൻറെഡി..!!"""_ ഡയലോഗിനൊപ്പം
ബാക്ക്ഗ്രൗണ്ടിൽ ഒരിളിഞ്ഞ ചിരികൂടിവന്നതും, ഓരോരോ കണ്ണാപ്പകളെ വിളിച്ചുവരുത്തി അവസാനം സാധനംതികയോന്ന
പേടിയായ്രുന്നൂ എനിയ്ക്ക്...

""...അങ്ങനെ ജോക്കുട്ടൻ റെഡിയാണേൽ മര്യാദയ്ക്കു ബിയറുംമേടിച്ചിട്ട് വാ..!!"""_
അച്ചു കിലുത്തി...

""...ഒഹോ.! നിങ്ങളപ്പോളെന്നെ എറിഞ്ഞുപിടിച്ചതാല്ലേ... നല്ലതാടീ... അല്ലേലും ഓസിനടിയ്ക്കാനുള്ള യോഗമൊന്നും നമുക്കില്ല..!!"""_ അവന്റെ പിറുപിറുപ്പ് ഓവർഹിയർചെയ്തതും
മീനാക്ഷിയും അച്ചുവും ചിരികടിച്ചമർത്തി...

എന്നാലപ്പോഴും, സാനം തികഞ്ഞില്ലേലവന്റെ ഓസെല്ലാംകൂടി കടിച്ചുപറിയ്ക്കുമെന്ന ഭാവത്തിലായ്രുന്നൂ ഞാൻ...

""...ഡാ... മേടിയ്ക്കണേടാ... മറക്കല്ലേ..!!"""_ ചിരിയടക്കിയശേഷം അച്ചുവോർമ്മിപ്പിച്ചതിന്,

""...ആം.! ശെരി..!!"""_
യെന്നുമൂളിയ അവൻ,

""...അല്ല... ഏതാ
മേടിയ്ക്കേണ്ടേ..??"""_ ന്ന് തിരിച്ചുചോദിച്ചതും അച്ചുവെന്റെ മുഖത്തേയ്ക്കുനോക്കി...

""...കെഎഫ്സ്ട്രോങ്ങ്‌ പറ..!!"""

""...അയ്യേ.! അതു മാട്ടസാനം... അതുവേണ്ട... നമുക്കു ബ്രോകോഡ്പറയാം..??"""_ മുഖംചുളിച്ചശേഷം അവൾ ചോദ്യഭാവത്തിൽ നോക്കുമ്പോഴും മീനാക്ഷിയിതെല്ലാംകേട്ട് വെറുതേനിന്നതേയുള്ളൂ...

""...അയ്‌ന് ബ്രോകോഡൊക്കെ ഇവടെക്കിട്ടോ..??"""_ എനിയ്ക്കുസംശയം...

ഉടനെ ലൈനിലുണ്ടായ്രുന്ന ജോക്കുട്ടൻ ഇടയ്ക്കുകേറി;

""...അതെന്താടാ അങ്ങനൊരുടോക്ക്..??
നമ്മളത്ര ഭയങ്കര കൺട്രീസൊന്നുമല്ലാട്ടാ..!!"""

""...ഏയ്‌.! ഞാനൊരു
തമാശയ്ക്കു ചോദിച്ചെന്നേയുള്ളൂ... അങ്ങനെയാണേൽ ബ്രോകോഡ്തന്നെടുത്തോ..!!"""

""...മ്മ്മ്.! എത്രയെണ്ണംവേണം..??"""

""...അതുപിന്നെ... മൊത്തമൊരു കെയ്സെടുത്തോ... ആവശ്യംവരും..!!"""_ ചുമ്മാതെയാണേലും
ഇട്ടുനോക്കാൻ ഞാൻ മിടുക്കനാണല്ലോ... ഏത്..??

""...മ്മ്മ്.! ശെരി... ശെരി..!!"""_ മൂളിക്കൊണ്ടവൻ ഫോൺവെയ്ക്കുമ്പോൾ ഇരുപത്തിനാല് ബോട്ടിലുവെച്ച് ഞാനിവടൊരു താജ്മഹലുപണിയുമെന്ന സന്തോഷമായ്രുന്നൂ മനസ്സുനിറയെ...

""...അല്ല... ഓർഡറിട്ടതൊക്കെ കൊള്ളാം... പക്ഷേ ഇതൊക്കെയാരു കുടിച്ചുതീർക്കുമെന്നാണ്..??"""_ അച്ചു സംശയത്തോടെ നോക്കീതും,

""...യാരെപ്പാത്ത് എന്നാ കേൾവി..?? സാനം ഗുമ്മാണേൽ ഒറ്റയിരുപ്പിനൊരു ഇരുപതെണ്ണം ഞാന്തന്നടിയ്ക്കും..!!"""_ ന്നൊരു കീച്ചങ്ങുകീച്ചി...

""...നീ തള്ളുന്നതൊക്കെ കൊള്ളാം... പക്ഷേ ന്റെ വീടിനെന്തേലുംപ്പറ്റിയാ സ്വഭാവംമാറും പറഞ്ഞേക്കാം..!!"""_ അവള് തിരിച്ചുകൊട്ടീതും ഞാൻചമ്മി...

ഒരിളിയോടെ മറുപടിപറയാതെ നിൽക്കുമ്പോഴാണ് മീനാക്ഷിയുടെചോദ്യം;

""...അപ്പൊ ടച്ചിങ്‌സിനൊന്നും വേണ്ടേ..??"""_ ന്ന്...

'""...അതിനൊരു ഗ്ലാസ്സുതരാം... അതിമ്മേലിട്ടു കടിച്ചാൽമതി..!!"""_ പിന്നിമ്മാതിരി ചോദ്യംചോദിച്ചാൽ പൊളിയൂലേ എനിയ്ക്ക്..??

എന്നാലതുകേട്ടതും മീനാക്ഷിയുടെ മുഖംമങ്ങി...

""...നീ വിഷമിയ്ക്കാതെ പെണ്ണേ... നമുക്കെന്തേലുമൊക്കെ സെറ്റാക്കാന്ന്... ഒന്നുംപറ്റീലേൽ അടുക്കളേന്നു വല്ലതുമൊക്കെടുക്കാന്ന്..!!"""_ മീനാക്ഷിയെനോക്കി കണ്ണുറുക്കിച്ചിരിച്ചുകൊണ്ട് അച്ചുവവളെ സമാധാനിപ്പിച്ചതും,

""...ആ.! പസ്റ്റ്.! ഇവൾക്കു തികയണോങ്കിൽ ടിപ്പറിന് ലോഡടിയ്ക്കേണ്ടിവരും..!!"""_ ന്നുംപറഞ്ഞ് അവളെയൊന്നുകിലുത്തി...

അതോടെ വീണ്ടുംവല്ലാതായ
മീനാക്ഷി തിരിഞ്ഞുപോകാനായി തുടങ്ങീതും അച്ചുവവളെ പിടിച്ചുനിർത്തുവായ്രുന്നു...

ശേഷമെന്നെനോക്കിയ അവൾ;

""...സിദ്ധൂ... ഇനിമേലിൽ ഒരാള് ഭക്ഷണം കഴിയ്ക്കുന്നതിനെ കളിയാക്കരുത്... ഓരോരുത്തരുടേം വയറിന്റെ കത്തലെന്താണെന്ന് അവർക്കേയറിയൂ... പിന്നെ അവളുകുറച്ചു കൂടുതലാഹാരം കഴിച്ചൂന്നുവെച്ച് നിനക്കെന്താനഷ്ടം..?? ഇനിയാരേലും കണ്ടാൽ നാണക്കേടാണെന്നു

💬 Comments

View all comments