Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
ഒരുനാണംകലർന്ന പുഞ്ചിരിയായ്രുന്നു എന്റെകണ്ണുകളിൽ പതിഞ്ഞിരുന്നത്...
അതുകൂടിയായപ്പോൾ അവനാപ്പറഞ്ഞതിൽ
എന്തൊക്കെയോ കാര്യമുണ്ടെന്നൊരുചിന്ത എന്നിലേയ്ക്കും പകരപ്പെടുവായ്രുന്നു...
അപ്പോൾ പ്രായത്തിൽമൂത്ത പെണ്ണിനെക്കിട്ടിയാൽ ഇങ്ങനേംപല പ്രയോജനങ്ങളൊക്കെ ഉണ്ടായിരുന്നല്ലേ..??!!
""...ഡാ... അല്ലേത്തന്നെ ഇവൾക്കു പ്രായംകൂടുതലാണെന്ന് ആർക്കാടാതോന്നുക..?? സുന്ദരിയല്ലേ എന്റെ ചേച്ചിക്കുട്ടി... പ്രായംകൂടുതലാണെന്ന് അറിയാവുന്നവർക്ക് മാത്രമല്ലേയറിയൂ... അല്ലാത്തവർക്കറിയത്തില്ലല്ലോ... അല്ലേത്തന്നെ നമ്മളാരേമീ പ്രായോം ആധാറുമൊന്നും കാണിച്ചു ബോധിപ്പിക്കണ്ടല്ലോ..!!
...നിന്റെമീനാക്ഷിയും അതേപോലെതന്നാ... നിങ്ങളുരണ്ടാളും നല്ലചേർച്ചയല്ലേ... ആരേലുംപറയുവോ പ്രായക്കൂടുതലുണ്ടെന്ന്... അതാഞാമ്പറഞ്ഞത്... പ്രായത്തിലൊന്നുമല്ല കാര്യം;
എങ്ങനെ ജീവിയ്ക്കുന്നൂന്നുള്ളതിലാ... ഉള്ളകാലം, അതെത്രയാന്നുവെച്ചാ അടിച്ചുപൊളിച്ചങ്ങു ജീവിച്ചേക്കുക... പിന്നത്തെക്കാര്യം പിന്നെയല്ലേടാ..!!"""_ അവനങ്ങനെ പറഞ്ഞുതീർത്തതും എനിയ്ക്കുംചെറുതായി ചിലതൊക്കെത്തോന്നിത്തുടങ്ങി;
...അപ്പഴീ മൂത്തപെണ്ണിനെ കെട്ടുന്നതൊന്നുമൊരു പ്രശ്നമല്ലാല്ലേ..?? എന്നാപ്പിന്നെ
ഇവരെപ്പോലൊക്കെ ആകുമെങ്കിൽ വേണൊങ്കി മീനാക്ഷിയേയും സഹിയ്ക്കാവുന്നതാണ്...
പക്ഷേയിവളും ചേച്ചിയെപ്പോലെ എന്റെകൂടെ കട്ടയ്ക്കുനിയ്ക്കണം.!
""...മ്മ്മ്.! എന്താടാ സിദ്ധുമോനേ... ഒരാലോചന..?? ഇന്നാ കയ്ക്ക്..!!"""_ അത്രയുംനേരം മകുടിയൂതുമ്പോലെ ഒരു ബിയർബോട്ടിലെടുത്ത് വായ്ക്കുള്ളിലേയ്ക്കു തള്ളിപ്പിടിച്ചിരുന്ന അച്ചു, എന്നെത്തോണ്ടി ചോദിച്ചശേഷം ചിക്കന്റെകാല് കട്ടാക്കി എന്റെനേരേനീട്ടി...
പെണ്ണൊക്കെയടിച്ച് തീട്ടമായ്ട്ടുള്ള ഇരിപ്പാണ്...
""...അങ്ങനെയാണേൽ ഞാനുമിനിയിവളെ ചേച്ചീന്നുവിളിയ്ക്കാം...
മീനാക്ഷിച്ചേച്ചീ... എനിയ്ക്കൊരു കുപ്പികൂടിങ്ങെടുത്തേ..!!"'""_ അടിച്ചുപൂക്കുറ്റിയായി തലയേത് കാലേതെന്നറിയാതിരുന്ന മീനാക്ഷിയെച്ചുരണ്ടി ഞാനതുപറഞ്ഞതും,
""...നിന്റെ മറ്റവളെപ്പോയി വിളിയ്ക്കെടാ ചേച്ചീന്ന്..!!"""_ ന്നൊരു ചീറലായ്രുന്നൂ അവൾ...
""...അതെന്താടീ നെനക്കു ഞാൻ ചേച്ചീന്നുവിളിച്ചത് പിടിച്ചില്ലേ..??"""_ ഞാൻചോദിച്ചു...
അതിന്,
""...എന്നെ നീ ചേച്ചീന്നുവിളിയ്ക്കണ്ട... എനിയ്ക്കതിഷ്ടോമല്ല, എനിയ്ക്കതു കേൾക്കുവേമ്മേണ്ട..!!"""_ കയ്യിലിരുന്ന ഇറച്ചിക്കഷ്ണം കടിച്ചുപറിച്ചവൾ പറഞ്ഞതും,
""...അതെന്താ അങ്ങനെവിളിച്ചാല്..?? ചേച്ചിയ്ക്കു കുഴപ്പമില്ലല്ലോ... പിന്നെ നിനക്കെന്താ കുഴപ്പം..??"""_ ഞാനുംവിട്ടില്ല...
""...എനിയ്ക്കിഷ്ടമല്ല... അത്രതന്നെ... നിനക്കുപറ്റുമെങ്കി നീയിപ്പൊ വിളിയ്ക്കുന്നതൊക്കെ വിളിച്ചേച്ചാമതി..!!"""
""...എന്ത്..?? മീനാക്ഷീന്നോ..??"""_ എല്ലാരും നോക്കിയിരിയ്ക്കുമ്പോൾ അച്ചുവിടയ്ക്കുകേറി;
""...അയ്യേ... അതിലൊരു രസമില്ല... സിദ്ധൂ... നീയിവളെ മീനൂന്നു വിളിച്ചാമതീടാ..!!"""
""...മീനൂന്നോ..?? ഇവളേ..?? ആ പസ്റ്റ്.! എനിയ്ക്കതുകേൾക്കുമ്പഴേ ഇവൾടെമുടിഞ്ഞ തീറ്റയോർമ്മവരും... നിങ്ങളോരോ തവണയിവളെ മീനൂന്നുവിളിയ്ക്കമ്പഴും ഇവള് കണ്ണിക്കണ്ട മീൻവറുത്തതുമൊത്തം കുത്തിക്കേറ്റുന്നസീനാ എനിയ്ക്കോർമവരുന്നത്..!!"""
""...സിദ്ധൂ... നിന്നോടുഞാൻ പറഞ്ഞൂട്ടോ..!!"""_ അച്ചുവുടനേ താക്കീതിന്റെ സ്വരവുമായി ഇടയ്ക്കുകേറീതും,
""...സോറി.! ഒരബദ്ധം പറ്റിപ്പോയി... ക്ഷമിയ്ക്ക്..!!"""_ ന്നുപറഞ്ഞ് ഞാനൊഴിഞ്ഞു... ഉടനേ ജോക്കുട്ടനുമേറ്റുപിടിച്ചു;
""...ഡാ... തിന്നുന്നേനും കുടിയ്ക്കുന്നേനും കണക്കുപറയരുത്കേട്ടോ... അതിലുംവലിയ നാറിത്തരമൊന്നുമീ ലോകത്തില്ലെടാ... അതോണ്ടതൊക്കെവിട്ട് മര്യാദയ്ക്കുവിളീടാ മീനൂന്ന്..!!"""
""...പിന്നേ... കോപ്പുവിളിയ്ക്കാമ്പോണു... പോയിനെടാ..!!"""_ ഒരു കൂസലുമില്ലാതെ ബിയർബോട്ടിലിന്റെ തലപ്പു ഞാൻ വായോടുചേർത്തു...
""...എന്നാ നീ മീനൂന്ന്
വിളിയ്ക്കണ്ട... മീനൂട്ടീന്ന് വിളിയ്ക്കാലോ... അല്ലേപ്പിന്നെ മീനുതന്നെ ഡിസൈഡുചെയ്... ഇവനെന്നാവിളിയ്ക്കണം
💬 Comments
View all comments