0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2680

നിന്നെ..??"""_ ഏന്തിവലിഞ്ഞ് വലുതുനോക്കിയൊരുപീസ് കയ്യിലെടുത്ത് അച്ചുചോദിച്ചു...

""...അതുപിന്നെ... എന്നെയെന്തു വിളിച്ചാലുംമതി..!!"""_ അവൾ ശബ്ദംതാഴ്ത്തിക്കൊണ്ട് എന്നെനോക്കി...

""...അയ്യടാ.! അതുവേണ്ടാട്ടാ... കെട്ട്യോനെന്തു
വിളിയ്ക്കണമെന്നുള്ള ആഗ്രഹമൊക്കെ എല്ലാപെണ്ണുങ്ങൾക്കുംകാണും... അതോണ്ട് മോളതങ്ങുപറ..!!"""_ അത്രയുംനേരം
എല്ലാംനോക്കിയിരുന്ന ചേച്ചി കേസുപിടിച്ചതും ഒരുചമ്മലോടെ മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി...

ശേഷം,

""...ഞാനങ്ങനൊന്നും ഇതുവരെ ചിന്തിച്ചിട്ടുണ്ടായില്ല ചേച്ചീ... പിന്നെ കുഞ്ഞിലേന്റെ അമ്മൂമ്മവിളിച്ചിരുന്നത് മിന്നൂസേന്നാ... അതുകേൾക്കാനും ഒത്തിരിയിഷ്ടായ്രുന്നു..!!"""_ മീനാക്ഷിയെല്ലാരേം നോക്കിയൊന്നുചിരിച്ചു...

""...ആഹ്.! അതുകൊള്ളാം.! എന്നാ ഇനിമുതല് സിദ്ധൂംനിന്നെ മിന്നൂസേന്ന് വിളിയ്ക്കുന്നതായ്രിയ്ക്കും... അല്ലേടാ..??"""_ രണ്ടുകയ്യുമുയർത്തി പ്രഖ്യാപിച്ചശേഷം ജോക്കുട്ടനെന്റെനേരേ തിരിഞ്ഞു...

""...മിന്നൂസേന്നൊക്കെ
വിളിയ്ക്കാം... പക്ഷേയിവളു കവിഴ്ന്നുകിടക്കണം... അല്ലാതെ മുഖത്തുനോക്കിയാൽ മറ്റുപലതുമാ വിളിയ്ക്കാൻ തോന്നുന്നേ..!!"""_ ഞാനുംവിട്ടില്ല...

അതിനു മീനാക്ഷിയെന്നെ ദഹിപ്പിയ്ക്കുന്ന നോട്ടമെറിഞ്ഞെങ്കിലും ഞാനതു വകവെച്ചില്ല...

""...എന്താടാ എവക്കൊരു
കൊയപ്പം..?? സുന്ദരിയല്ലേ..??
പിന്നെന്താ നെനക്ക് വിളിച്ചാലെന്ന്..??"""_ ജോക്കുട്ടന്റെ ആടിയുലഞ്ഞിരുന്ന് ചോദിച്ചതും,

""...ആഹാ... നാക്ക് കൊളകൊളാന്നായല്ലോ...
ജോക്കുട്ടാ... നീ പിന്നേംകുടിച്ചോ..?? ഈശ്വരാ... ഇതെത്രാമത്തെയാ..?? നിർത്തടാ... കളയെടാ കുപ്പി..!!"""_ ന്നുപറഞ്ഞ് ചേച്ചിവീണ്ടും ടെററായി...

ഉടനേ,

""...നീ പോടി... ഇതുപിന്നാര് നിന്റപ്പൻവന്നു കുടിച്ചുതീർക്കുവോ..?? പോടീ..!!"""_ താമരവിരിഞ്ഞപോലെ മലർന്നിരുന്നവൻ പറഞ്ഞൊപ്പിച്ചതും,

""...ജോക്കുട്ടാ... മര്യാദയ്ക്കു ഞാമ്പറഞ്ഞൂട്ടോ..!!"""_
എന്നൊരുതാക്കീത് ചേച്ചി കൊടുക്കാതിരുന്നില്ല...

""...നീയാരാ ജില്ലാകളക്ടറോ..?? എന്നോടോഡറിടാൻ..??"""_ എന്നവൻ തിരിച്ചടിച്ചു...

അതിന്,

""...ആ.! ജോക്കുട്ടൻ വളയിട്ടു മക്കളേ..!!"""_ ന്നൊരു ഡയലോഗായ്രുന്നൂ അച്ചു...

ഉടനേചേച്ചി കട്ടക്കലിപ്പായി;

""...സിദ്ധൂ... മീനൂ... എണീറ്റോയെല്ലാം... നിർത്തിയ്ക്കോ പരിപാടി... അല്ലെങ്കിലെല്ലാംകൂടി ഇപ്പൊത്തല്ലിപ്പൊട്ടിയ്ക്കും... ഞാനപ്പഴേപറഞ്ഞതാ വേണ്ടാവേണ്ടാന്ന്... അപ്പൊ ഒരെണ്ണങ്കൂടി... ഒരെണ്ണങ്കൂടീന്നു പറഞ്ഞുപറഞ്ഞിപ്പോ നോക്കിയ്ക്കേ... ജോക്കുട്ടാ... മര്യാദയ്ക്ക് വന്നുകിടന്നുറങ്ങിക്കേ..!!""'"_ ആദ്യം ഞങ്ങളോടായും ശേഷമവനോടായും പറഞ്ഞിട്ട് കയ്യേൽപ്പിടിച്ച് വലിച്ചെഴുന്നേൽപ്പിയ്ക്കാൻ ശ്രെമിച്ചതും,

""...ഓ.! അവളുകിടക്കാൻ വിളിയ്ക്കുന്നു... കിടക്കണോന്നുള്ളോര് വേണേപ്പോയ്ക്കിടന്നുറങ്ങിക്കോണം... എന്നെ വിളിയ്ക്കണ്ട... പോടീ..!!"""_ ന്നുംപറഞ്ഞ് അവൻ കൈതട്ടിമാറ്റി...

അതുകണ്ടതും ആടിയുലഞ്ഞിരുന്ന അച്ചുവൊറ്റച്ചിരി...

പെണ്ണുമ്പിള്ളയ്ക്കു ദേഷ്യംവരാൻ കൂടുതലെന്തേലും വേണോ..??

""...ദേ... മിണ്ടരുത്... നീയൊക്കോരോന്നുണ്ടാക്കിക്കൊണ്ട് വന്നപ്പഴേ എനിയ്ക്കറിയായ്രുന്നു, ഇതിങ്ങനൊക്കേ വരുള്ളൂന്ന്... നിനക്കൊക്കെ കുടിച്ചുകൂത്താടിയാമതി... ബാക്കിയുള്ളോനാ പിന്നെക്കിടന്നനുഭവിയ്ക്കുന്നേ... ഒറങ്ങുമ്പോൾപ്പോലും സ്വൈര്യന്തരാതിരിയ്ക്കാനുള്ള പണിയാ കാണിയ്ക്കുന്നേ... അതെങ്ങനാ നിനക്കൊക്കെ വല്ലോമറിയണോ, സുഖിച്ചിരുന്നങ്ങു കുടിച്ചാമതിയല്ലോ..!!"""_ മക്കളു പരീക്ഷയ്ക്കുതോറ്റതിന് കൂട്ടുകാരുടെ നെഞ്ചത്തുകേറുന്ന ടിപ്പിയ്ക്കൽ മാതാശ്രീമാരുടെ ശൈലിയിൽ ചേച്ചി നമ്മുടെ നെഞ്ചത്തുകേറിയതും,

""...ഇതുനല്ല സുഖോള്ള പരിപാടിയാന്നാണോ നിന്റെവിചാരം..??"""_ തലപൊക്കിയുള്ള ജോക്കുട്ടന്റെചോദ്യമെത്തി...

""...പിന്നല്ലാതെ... അതോണ്ടാണല്ലോ പട്ടികുടിയ്ക്കുമ്പോലിരുന്ന് കുടിയ്ക്കുന്നേ..!!"""_ അതിനുള്ള ചേച്ചിയുടെമറുപടി...

""...ആഹാ.! അങ്ങനെയാണേൽ അതിന്റെസുഖം നീയുംകൂടി

💬 Comments

View all comments