Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
അറിയണോല്ലോ... ഇങ്ങോട്ടുവാടീ..!!"""_ ന്നുപറഞ്ഞ് അവൻ ചേച്ചിയെവലിച്ച് അടുത്തിരുത്തി...
""...അല്ലേലുമീ കുടിയന്മാരെ കാണുമ്പോൾ ബാക്കിയുള്ളോർക്ക് വല്ലാത്തൊരു കൃമികടിയാ...
അവരുടെ കഷ്ടപ്പാടെന്താന്ന് അവർക്കേയറിയൂ..!!"""_ ഞാനഭിപ്രായപ്പെട്ടതും,
""...ആ കഷ്ടപ്പാടെന്താന്ന് ഇന്നിവളെ അറിയിച്ചിട്ടുതന്നെ കാര്യം... ഇങ്ങോട്ടുവാടീ..!!"""_ പിടിച്ചടുത്തേയ്ക്കുവലിച്ച് കയ്യിലിരുന്നകുപ്പിയവൻ ചേച്ചിയുടെ ചുണ്ടോടുചേർത്തു...
ഉടനെ,
""...ജോക്കുട്ടാ... വേണ്ട... മാറ്... ദേ... എന്റെ സ്വഭാവംമാറുവേ... മാറ്റടാ..!!"""_ എന്നൊക്കെപ്പറഞ്ഞു കുതറിക്കൊണ്ട് കുപ്പിയിൽതള്ളിയതും അവന്റെകയ്യിൽനിന്നും കുപ്പി നിലത്തുവീണു പൊട്ടി...
""...ആഹാ.! നീയെന്റെ കുപ്പിപൊട്ടിയ്ക്കാനും വേണ്ടിയായോ..??"""_ ന്ന് ചോദിച്ചശേഷം അവൻചേച്ചിയെ കാലുംകയ്യുമിട്ടു ലോക്കിട്ടശേഷം തിരിഞ്ഞെന്നോടായി;
""...സിദ്ധൂ... ഒരു കുപ്പിയിങ്ങെടുത്തേടാ... ഇവളത്രയ്ക്കായോ..??"""_ ചോദിച്ചു കഴിയുമ്പോഴേയ്ക്കും കുപ്പിയെടുത്തു ഞാൻ കൊടുത്തിരുന്നു...
അപ്പോൾ,
""...വേണ്ടടാ... കുടിപ്പിയ്ക്കണ്ടാ..!!"""_ ന്നുപറഞ്ഞ് മീനാക്ഷി തടയാനായി ശ്രെമിച്ചെങ്കിലും,
""...ഇല്ലടീ... കുറച്ചുനാളായി ഭയങ്കരഹങ്കാരം... കുടിപ്പിച്ചിട്ടുതന്നെകാര്യം..!!"""_ ന്നു മറുപടികൊടുത്ത്, ഒരുകൈകൊണ്ട് ചേച്ചിയെപ്പിടിച്ചുവെച്ച് മറുകൈകൊണ്ടവൻ കുടിപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും ചേച്ചികിടന്നു കുതറിയകാരണം കുടിപ്പിയ്ക്കാനായി കഴിഞ്ഞില്ല...
""...സിദ്ധൂ... ഇതുപിടിച്ചേ... നീ കുടിപ്പിയ്ക്ക്... ഞാൻ പിടിച്ചുതരാം... അച്ചൂ വാടീ..!!"""_ കുപ്പിയെന്റെ കയ്യിൽത്തന്നശേഷം ജോക്കുട്ടൻ ചേച്ചിയുടെ കൈരണ്ടുംകൂടി പിറകിലേയ്ക്കു പിടിച്ചുവെച്ചപ്പോൾ അച്ചുവുംവന്ന് കാലുകൂട്ടിപ്പിടിച്ചു...
പിന്നെ ഞാനുമൊന്നും നോക്കീല; കേറിയിരുന്നങ്ങട് വായിലേയ്ക്കു കവിഴ്ത്തിക്കൊടുക്കുവായ്രുന്നു...
അതിനിടയിൽ,
""...സിദ്ധൂ... വേണ്ടടാ..!!"""_ ന്നൊക്കെപ്പറഞ്ഞ് ചേച്ചി കേണെങ്കിലും ആരുമൈൻഡാക്കുന്നു..??
തൊണ്ടക്കുഴിയിലേയ്ക്കിറക്കാതെ വായിൽപ്പിടിച്ചിരുന്നതിനെ തൊണ്ടയിൽ ഇക്കിളിയാക്കി ഇറക്കിച്ചുഞാൻ...
അങ്ങനെ ഒരെണ്ണം കുടിപ്പിച്ചുകഴിഞ്ഞപ്പോൾ,
""...എടാ... ഒരെണ്ണംകൂടി കൊടുക്കടാ..!!"""_ ന്നവൻ പറഞ്ഞു...
അങ്ങനെപോയി അടുത്തതെടുത്തിട്ടു വന്നപ്പോഴും മീനാക്ഷിയെന്നെ തടയാനായി ഒരുശ്രമംനടത്തി...
എന്നാലതൊന്നും വകവെയ്ക്കാതെ ചേച്ചിയ്ക്കടുത്തിരുന്ന് രണ്ടാമത്തേതും വായിലേയ്ക്കു വെച്ചുകൊടുത്തു...
ഇപ്രാവശ്യം വലിയകുതറലോ ബഹളമോയില്ലാതെ അതവരുകുടിച്ചു...
രണ്ടാമത്തേതും കുടിച്ചുകഴിഞ്ഞപ്പോൾ ഞങ്ങളെല്ലാരും ചേച്ചിയെവിട്ടുമാറി...
ഉടനടി നിവർന്നിരുന്നയവർ മൂന്നാല് ചുമചുമച്ചതും പിന്നെ നെടുനീളനൊരു വാളായ്രുന്നു...
കണ്ണൊക്കെ നിറഞ്ഞുതുളുമ്പി ഒന്നും മിണ്ടാൻവായ്യാതിരുന്ന് ശ്വാസംകിട്ടാത്തതുപോലുള്ള കുറേച്ചുമയും നെഞ്ചുതിരുമ്മലും കൂട്ടത്തിൽ രണ്ടുമൂന്നു വാളുംവെച്ചപ്പോഴേയ്ക്കും പുള്ളിക്കാരി ഷെഡ്ഡിൽക്കേറി...
അടുത്തുചെന്നാൽ അടികിട്ടിയാലോന്നുള്ള പേടികാരണം ആരും ചേച്ചിയ്ക്കടുത്തേയ്ക്കു പോയതുമില്ല...
അതുകൊണ്ടുതന്നെ ആ നിലത്തുകിടന്ന് ഒറ്റയ്ക്കനുഭവിയ്ക്കാനായ്രുന്നു ആ പാവത്തിന്റെവിധി...
""...തീർന്നോടീ... ഇപ്പത്തീർന്നോടീ..?? കൊറേനാളായി നീ തുടങ്ങീട്ട്... ഇനിമേലാൽ കുടിയ്ക്കുന്നോരെ കുറ്റംപറയുവോടീ..??"""_ ചേച്ചി കാൺകെതന്നെ ഒരെണ്ണംകൂടി പൊട്ടിച്ചടിച്ചുകൊണ്ട് ജോക്കുട്ടൻ വെല്ലുവിളിച്ചെങ്കിലും ചേച്ചിയൊന്നുംമിണ്ടിയില്ല...
ഒറ്റപ്പെട്ടുപോയതിന്റെ സങ്കടവും ആദ്യമായി വെള്ളമടിച്ചതിന്റെ ഹാങ്ങോവറും വാളുവെച്ചതിന്റെ ക്ഷീണവുമെല്ലാങ്കൂടിയായപ്പോൾ ആകെ കിളിപോയ അവസ്ഥയിലായ്രുന്നൂ ചേച്ചി...
""...ജോക്കുട്ടാ... ഇനിയിപ്പോളിവളെ എന്താചെയ്ക..??"""_ കുറച്ചുനേരംകൂടി അങ്ങനിരുന്നിട്ടും ചേച്ചിയ്ക്കൊരു മാറ്റോമില്ലാതെ നാഗവല്ലീസ്റ്റൈലിൽത്തന്നെ
💬 Comments
View all comments