0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2683

തുടരുന്നതുകണ്ട് അച്ചുതിരക്കി...

അതിന്,

""...അങ്ങോട്ടൊതുക്കി കിടത്തിയിട്ട് വാ... ബാക്കിയടിയ്ക്കാം..!!"""_ ന്നവൻ പറഞ്ഞതും ചേച്ചിയവിടെയിരുന്ന് കാറാൻതുടങ്ങി...

എന്നിട്ടും കുറേനേരംകൂടി അതേ ഇരുപ്പിരുന്നെങ്കിലും ചേച്ചി പൂസായിവീണപ്പോൾ മറ്റുവഴിയില്ലാതെ അവരെക്കൊണ്ടുപോയി കിടത്തിയിട്ടുവരാമെന്ന ധാരണയിൽ ഞാനും ജോക്കുട്ടനുംചേർന്ന് ചേച്ചിയേംതാങ്ങി വീട്ടിലേയ്ക്കു നടക്കുവായ്രുന്നു...

അച്ചുവിനെയും മീനാക്ഷിയേയും കാവലിരുത്തിയിട്ട് പോകാമെന്നാണ് ആദ്യംപ്ലാനിട്ടതെങ്കിലും രണ്ടും ധൈര്യംകൂടിയ ഇനങ്ങളായതുകൊണ്ട് അവസാനം രണ്ടുംകൂടി ഞങ്ങളുടെ പുറകേപോന്നു...

അതിനിടയിൽ എന്റെകയ്യിലിരുന്ന കുപ്പി ഞാൻ മീനാക്ഷിയുടെ കയ്യിലേയ്ക്കു കൊടുക്കുവേംചെയ്തു...

""...അതേ... ഇതെങ്ങാനും കുടിച്ചാ നിന്റെ മോന്തയിടിച്ചു പരത്തും..!!"""_ കയ്യിൽക്കിട്ടിയപാടെ കുപ്പീലേ അളവ്നോക്കിയ അവളെനോക്കിയൊന്നു പേടിപ്പിക്കാനും ഞാൻമറന്നില്ല...

പോകുന്ന വഴിമൊത്തം ഓരോന്നുപറയുമ്പോൾ മിണ്ടല്ലേ.. മിണ്ടല്ലേ അവരെണീയ്ക്കൂന്നൊക്കെ ആരൊക്കെയോ പറയുന്നുണ്ടായ്രുന്നെങ്കിലും
അതുമൈക്കുകെട്ടി പറയുന്ന ശബ്ദത്തിലായ്രുന്നെന്നൊക്കെ വളരെവൈകിയാണ് തിരിച്ചറിഞ്ഞത്...

കാരണം ചേച്ചിയേംതാങ്ങിപ്പിടിച്ച് വീട്ടുമുറ്റത്തെത്തുമ്പോൾ
ലൈറ്റെല്ലാം തെളിഞ്ഞുകിടപ്പുണ്ട്...

കാർന്നോമ്മാരും കാർന്നോത്തികളും വാതിൽക്കലുമുണ്ട്...

ഒട്ടുംപ്രതീക്ഷിയ്ക്കാതെ അവരെക്കണ്ടതും ഞങ്ങളാകെ ചത്തവസ്ഥയിലായി...

പോരാത്തതിന് ഞാനും ജോക്കുട്ടനുങ്കൂടി ചേച്ചിയെ താങ്ങിയെടുത്തോണ്ട് വരുകകൂടിയല്ലേ...

ഞങ്ങളടുത്തെത്തീതും,

""...ആ.! കഴിഞ്ഞോ..??"""_ അച്ഛന്റെചോദ്യം...

അതിനുമറുപടിയായി ആരുമൊന്നും മിണ്ടിയില്ല...

അല്ലേത്തന്നെ തോലുപൊളിഞ്ഞു നിൽക്കുന്നിടത്ത് എന്തിട്ടുമിണ്ടാൻ..??

നാലെണ്ണം കയ്യേലുംകാലേലും നിൽക്കാൻ പറ്റാത്തവസ്ഥയിലും ഒരെണ്ണമടിച്ചുഫ്ലാറ്റായി ബോധമില്ലാത്ത ലെവലിലും...

എന്തായാലും ജോക്കുട്ടന്റെ ദയനീയമായ നോട്ടംകണ്ടിട്ടാവണം വഴിതടഞ്ഞുനിന്നവരെല്ലാം രണ്ടു സൈഡിലേയ്ക്കൊതുങ്ങി...

""...ആ കൊണ്ടുക്കിടത്ത്..!!"""_ കിട്ടിയവസരംമുതലാക്കി എല്ലാം വാലേവാലേ അകത്തേയ്ക്കുവിട്ടു...

ആസമയത്ത് എങ്ങനേലുമകത്തു കടക്കാനുള്ള ചിന്തയല്ലാതെ ബാക്കിക്കുപ്പിയും ചിക്കനുമെല്ലാം പറമ്പിൽ കിടക്കുവാന്നുള്ള യാതൊരുബോധവും ഞങ്ങൾക്കുണ്ടായ്രുന്നില്ല...

""...ഇതെന്താ റൂമിച്ചെന്നിട്ടടിയ്ക്കാനുള്ളതാണോ..??"""_ മീനാക്ഷി കയ്യിൽപിടിച്ചിരുന്ന എന്റെ ബിയറിലേയ്ക്കുനോക്കി അമ്മചോദ്യമിട്ടതും അവളെല്ലാരേം മാറിമാറിയൊന്നു നോക്കി...

എന്നിട്ടാക്കുപ്പിയും അവിടെവെച്ചിട്ട് നൈസായ്ട്ടവിടുന്നു സ്‌കൂട്ടാവുകേംചെയ്തു...

""...കൊള്ളാം...
വന്നതുംനിന്നതുമെല്ലാം കൊള്ളാം... എല്ലാത്തിനേമൊരേ കയറിൽക്കെട്ടാം..!!"""_ കാർന്നോത്തിമാരിലാരോ പുറകിൽനിന്നു പറയുന്നതുകേട്ടെങ്കിലും ആരുമൊന്നും മിണ്ടിയില്ല...

എത്രയുംപെട്ടെന്ന് റൂമിൽക്കേറുകാനുള്ള ഒറ്റലക്ഷ്യംമാത്രമേ ഉണ്ടായ്രുന്നുള്ളൂ...

പക്ഷേ, ഹാളിലേയ്ക്കു കാലെടുത്തുവെച്ചതും മൊത്തത്തിലിരുട്ടായി...

""...അയ്യോ... കണ്ണുംപോയോ..?? നീയെന്തുവെഷവാടാ വാങ്ങിച്ചോണ്ടുതന്നേ..??"""_ ന്നുള്ള നമ്മടെ പിള്ളേച്ചന്റെചോദ്യം ഞാനാവർത്തിച്ചതും,

""...മിണ്ടാണ്ടിരിയെടാ നാറീ...
കണ്ണല്ല, കറണ്ടാ പോയത്..!!"""_ ന്നും മറുപടിപറഞ്ഞ് അവനെന്റെ തലയ്ക്കിട്ടുതട്ടി...

ഇരുട്ടത്തു ചമ്മിയാലെന്റെമുഖം എങ്ങനെയിരിയ്ക്കുമെന്നറിയാനായി സ്വയം തപ്പിനോക്കുന്ന സമയത്താണ്,

""...അയ്യോ.! ആരാണ്ടെന്നെക്കേറിപ്പിടിച്ചേ..!!"""_ ന്നുള്ള അച്ചുവിന്റെ കീറലുകേൾക്കുന്നത്...

ഉടനേ,

""...അതാ പേടിച്ചുതൂറിയാണ്...
എടീ മീനാഷീ, ബാക്കിയുള്ളോരെക്കൂടി പേടിപ്പിയ്ക്കാതെ ഒന്നനങ്ങാണ്ട് നിയ്ക്ക്..!!"""_ ന്നുള്ള ഡയലോഗു ഞാൻതൊടുത്തതും,

""...അതു നീയാന്നോർത്തു പിടിച്ചതാ... സോറി..!!"""_ ന്നവൾടെ മറുപടിയുംകിട്ടി...

""...മൂഞ്ചാനായ്ട്ട്.. ഇനിയെങ്ങനെ റൂമിപ്പോവും..??

💬 Comments

View all comments