0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2685

ഞെട്ടി പണ്ടാരമടങ്ങിപ്പോയി...

കിടക്കുന്നത് ഹോളിൽ...

അതും ഞങ്ങളുമാത്രമല്ല, ജോക്കുട്ടനും ചേച്ചീം അച്ചൂമെല്ലാം ഹോളിൽ പലയിടത്തായി കിടക്കുവാന്നേ...

അതുകണ്ടതും ഒന്നുനാണിച്ച ഞാൻ ചമ്മലോടെതിരിഞ്ഞ് സീതാന്റിയെനോക്കുമ്പോൾ നിറഞ്ഞചിരിയോടെ നിൽക്കുവാണ് കക്ഷി...

കൂട്ടത്തിൽ,

""...വേഗമെണീറ്റു വാ...
കാപ്പിയെടുത്തു വെച്ചിട്ടുണ്ട്..!!"""_ എന്നുകൂടിപറഞ്ഞിട്ടവര് അകത്തേയ്ക്കുപോയി...

പോകുന്നവഴിയ്ക്കു തിരിഞ്ഞുനോക്കാതെ,

""...ഉറക്കോക്കെ സുഖാരുന്നല്ലോ ല്ലേ..??"""_ ന്നൊരു ചോദ്യവും...

അതുകേട്ടതും ഞാനാകെവിളറി...

...ഇനിയിപ്പോളെന്റെ തലയിരുന്ന സ്ഥാനംനോക്കി ഇവരിനി വേറെന്തെങ്കിലും
ചിന്തിച്ചുകാണുവോ..??

ആകെയിളിഞ്ഞ് മീനാക്ഷിയെ നോക്കുമ്പോൾ
ഞാൻ തള്ളിയെറിഞ്ഞതുപോലും അറിയാതെ കൈകളുംവിരിച്ച് കാലുംകവച്ചുവെച്ച് കിടന്നുറങ്ങുവായ്രുന്നവൾ...

...ഇവളെക്കൊണ്ട് ഷോർട്സിടീപ്പിച്ചതു നന്നായി...

അല്ലെങ്കിൽ സർവതും നാട്ടുകാരുകണ്ടേനെ...

അവരെന്നെക്കുറിച്ചു വേറെന്തെങ്കിലും ചിന്തിക്കുവേം ചെയ്തേനെ.!

അതോർത്തപ്പോൾത്തന്നെ തല പെരുക്കുന്നപോലൊരു തോന്നൽ...

ഇത്രേംവലിയ നാറ്റക്കേസുണ്ടായ്ട്ടും ഇവൾക്കിതൊന്നും ബാധകമല്ലേ..??!!

""...മീനാഷീ... ഡീ മീനാഷീ..!!"""_ കുലുക്കിവിളിച്ചിട്ടും ഒരനക്കവുമില്ലാതെ കിടന്നുറങ്ങിയ ശവത്തിന്റെ തുടയ്ക്കിട്ടു ഞാനൊന്നുപൊട്ടിച്ചു...

ഉടനെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ അവൾ എന്റെമുഖംകണ്ടതും,

""...എന്താടാ നാറീ നെനക്ക്..??"""_ ന്നൊരു ചീറലായ്രുന്നു...

""...എടീമറ്റവളേ... എണീയ്ക്കാൻ..??"""

""...എനിയ്ക്കിപ്പം സൗകര്യമില്ല..!!"""_ ന്നുംപറഞ്ഞു തിരിഞ്ഞുകിടക്കാൻ നോക്കിയിട്ട് പെട്ടെന്നവളൊന്നു ചാടിയെണീറ്റു...

എന്നിട്ടു പകച്ചെന്നെയൊരു നോട്ടം...

""...എടാ... നമ്മളിതെവിടെയാ..??"""

""...നിന്റച്ഛന്റെ കാലിന്റെടേല്..!!"""_ അവൾടെ ചോദ്യത്തിനുള്ള മറുപടിയുംകൊടുത്തു പല്ലുകടിയ്ക്കുമ്പോഴും കക്ഷിയ്ക്കു കിളിവന്നിട്ടില്ലെന്നു ബോധ്യമായി...

തലവെട്ടിച്ചു ചുറ്റുമൊന്നു നോക്കിയശേഷം തലയുഴിഞ്ഞുകൊണ്ട് എന്റെമുഖത്തേയ്ക്കൊരുനോട്ടം...

അപ്പോഴാണ് ഞാനും ചുറ്റുംകിടക്കുന്ന എല്ലാരേമൊന്നുനോക്കിയത്...

അച്ചു സോഫയിൽ തലകുത്തി, കാലുരണ്ടും ഹാൻഡ്റെസ്റ്റിൽവെച്ച് സോഫയുടെ സിൽക്കുവിരിയുംപുതച്ച് സുഖനിദ്രയിലാണ്...

ജോക്കുട്ടനും ചേച്ചിയുമാവട്ടെ, ഫെവിക്കോളുവെച്ചൊട്ടിച്ചപോലെ സോഫയുടെ അങ്ങേതലയ്ക്കൽ ടീവിസ്റ്റാൻഡിനു താഴെയായി കെട്ടിപ്പിടിച്ചാണ് കിടക്കുന്നത്...

സയാമീസ് ഇരട്ടകളാണെന്നേ പറയൂ...

അതുകഴിഞ്ഞ് തിരിഞ്ഞു മീനാക്ഷിയെനോക്കുമ്പോൾ അവളെന്നെ ചമ്മിയഭാവത്തിൽ കണ്ണിട്ടു...

നടന്നതേകദേശമെന്താന്നൊരു കിളിവന്നെന്നു തോന്നുന്നു...

അതിന്റൊരു നാണമെന്തോ ആ മുഖത്തുഞാൻ കാണുകയുംചെയ്തു...

ശേഷം പാവാടവലിച്ചിട്ട് തുടയെമറച്ച് അവളെഴുന്നേറ്റിരുന്നതും പിന്നെകൂടുതലൊന്നും ആലോചിയ്ക്കാതെ ഞാൻ നേരേപോയി ജോക്കുട്ടനെ തട്ടിയുണർത്തി...

""...ഡാ കോപ്പേ... എണീയ്ക്കെടാ... ആരേലുംവരോടാ... ഈശ്വരാ.! ഇവനെയെന്താ ഉണക്കാനിട്ടേക്കുന്നോ..?? ഡാ..!!"""_ അടിച്ചുംപിടിച്ചും കടിച്ചുമൊക്കെ അവന്റെ തലപൊക്കിയെടുത്തപ്പോൾ പുള്ളി കഷ്ടപ്പെട്ടു കണ്ണുകൾതുറന്നു;

""...എ... എന്താടാ..?? നീയെന്തായിവിടെ..??"""_ കണ്ണുമിഴിച്ചുള്ളയവന്റെ ചോദ്യത്തിന്,

""...ഞാൻമാത്രല്ല,
എല്ലാമിവടെണ്ട്..!!"""_ ന്ന് ഞാൻ മറുപടികൊടുത്തതും കിളിയില്ലാഭാവത്തിൽ അവൻചുറ്റുംനോക്കി...

ശേഷം ചാടിയെഴുന്നേറ്റ ജോക്കുട്ടനെന്നെനോക്കി;

""...എടാ... ഞങ്ങളിന്നലെ ഇവിടാണോകിടന്നത്..??"""_ ന്നൊരുചോദ്യം...

അതിനുഞാൻ തിരിഞ്ഞു മീനാക്ഷിയെനോക്കി...

അപ്പോഴാണവനും അവളെക്കണ്ടത്‌...

അവൾടെയാ ഇരിപ്പുകണ്ടതേ കാര്യംപിടികിട്ടിയ അവൻ ഒറ്റച്ചിരിയായ്രുന്നു...

ആ ചിരിയ്ക്കിടയിലാണ് അച്ചുവിനെക്കാണുന്നത്...

💬 Comments

View all comments