Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
ബോധമവൾക്കുവന്നത്...
ഉടനേ കണ്ണുകൾകൂട്ടിയടച്ച് തലകുനിച്ചുകളഞ്ഞു മീനാക്ഷി...
...ഇനിയെന്റെ കെട്ടിറങ്ങാത്തതോ, അതോ അവൾക്കു കിളിവരാത്തതോ..??
കുളിയ്ക്കുമ്പോൾമുഴുവൻ എന്റെചിന്തയതായ്രുന്നു...
അല്ലേലിതിനുമുന്നേ ഞാനോ മീനാക്ഷിയോ ഇങ്ങനെവർത്താനം പറഞ്ഞിട്ടുണ്ടോ..?? അറിയില്ല.!
എന്തായാലും അധികം വൈകിപ്പിയ്ക്കാതെ കുളിച്ചിറങ്ങി ഡ്രസ്സുമിട്ട് താഴേയ്ക്കിറങ്ങുമ്പോൾ ജോക്കുട്ടനും മീനാക്ഷിയുംചേർന്ന് അച്ചുവിനെ കുത്തിയെഴുന്നേൽപ്പിയ്ക്കുവായ്രുന്നു...
ഒന്നുമാലോചിയ്ക്കാതെ പോയി അവർക്കൊപ്പംകൂടി...
കക്ഷി കണ്ണുതുറന്നതും പിടിച്ചൊക്കെ എഴുന്നേൽപ്പിച്ചിരുത്തിയിട്ട് ജോക്കുട്ടൻചോദിച്ചു;
""...ഡീ... ഇന്നലെനീ ഇവിടാണോ കിടന്നേ..??"""_ അതുകേട്ട് ചുറ്റുമൊന്നുനോക്കിയതും
ആളൊന്നുചൂളി...
പിന്നതൊന്നുമൊരു വിഷയമേയല്ലാന്നമട്ടിൽ
എണീറ്റുനിന്ന് സോഫയുടെവിരി തിരിച്ചിടുന്നനേരത്താണ്
പിന്നിൽനിന്നും ജോക്കുട്ടന്റമ്മയുടെ ശബ്ദംകേൾക്കുന്നത്;
""...ബാക്കിയുള്ളോരെല്ലാം അവനോന്റെ മുറീത്തന്നെ കിടന്നുറങ്ങിയോണ്ടു പിന്നെ കുഴപ്പമില്ലല്ലേടാ സിദ്ധൂ..??"""_ നോക്കുമ്പോൾ ഒരുപ്ളേറ്റിലഞ്ചു കടുംചായയുമായി വന്നുനിൽക്കുവാണ് ആള്...
മുഖത്താണേൽ അർത്ഥംവെച്ചൊരു ചിരിയുമുണ്ട്...
അതുകേട്ടുടനേ,
""...അപ്പൊ സീതാന്റിമാത്രല്ല എല്ലാരുംകണ്ടല്ലേ..?? അയ്യേ..!!'""_ ന്ന് മീനാക്ഷിയെന്റെ ചെവിയിൽ പിറുപിറുത്തു...
""...മീനുവെന്തിനാടീ അവന്റെ ചെവികടിയ്ക്കുന്നേ..?? എന്നാലുംപെണ്ണേ, ആ ചെക്കനെയിങ്ങനൊക്കെ അമത്തിപ്പിടിച്ചാൽ ശ്വാസംകിട്ടാതെയവൻ ചത്തുപോവത്തേയുള്ളൂ...!!"""_ പിന്നാലേവന്ന സീതാന്റികൂടി ഒന്നുവെച്ചുതന്നതും
ചുവരേൽതലതല്ലി ചത്താമതിയെന്നായി എനിയ്ക്ക്...
തിരിഞ്ഞുമീനാക്ഷിയെ നോക്കിയപ്പോൾ
ഏതോജഡംനിന്ന് ശ്വാസംവിടുന്നപോലെയാ എനിയ്ക്കു തോന്നീത്...
മുഖത്തൊന്നും രക്തമയമേയില്ല...
നേരേനിൽക്കാൻപറ്റുന്ന അവസ്ഥയായിരുന്നേൽ
അവൾക്കൊരു പായ വിരിച്ചുകൊടുക്കായ്രുന്നു...
""...ഇന്നാ ചായകുടി... അതോയിനി കെട്ടിറങ്ങാൻ മോരുംവെള്ളംവല്ലോം വേണോ..??"""_ ചൂളിത്തെറിച്ചു നിൽക്കുമ്പോൾ അമ്മയുടടുത്തചോദ്യം...
അതിനു മറുപടിപറയാതെ ചായയെടുക്കുമ്പോൾ,
""...അവളെവിടെടാ..!!"""_
ന്നുംചോദിച്ച് ചേച്ചികിടന്നഭാഗത്തേയ്ക്കു
നോക്കി...
അതിന്,
...എടുത്തുകുഴിച്ചിട്ടൂന്നു പറയാനാണ്
തോന്നിയതെങ്കിലും മീശയിൽപ്പറ്റിയ ചായതുടയ്ക്കാൻപോലും നാവുപൊങ്ങാത്തവസ്ഥയിലായ്രുന്നു ഞാൻ...
""...റൂമിൽക്കൊണ്ടു കിടത്തി..!!"""_ ചെറിയചമ്മലോടെ ജോക്കുട്ടൻ മറുപടികൊടുത്തു...
...എടാ ഭീകരാ... നിനക്കിങ്ങനൊക്കെ പറയാൻപറ്റുന്നുണ്ടോന്ന മട്ടിൽ അതിനും ഞാനവനെയൊന്നു നോക്കി...
""...ഉം.! ഇന്നിങ്ങെണീയ്ക്കട്ടെ അവള്.! അവളെന്നാ കുടിതുടങ്ങിയേന്ന് എനിയ്ക്കൊന്നറിയണം... എല്ലാത്തിന്റേം കൂടെക്കൂടി അവളുമോരോന്ന്
തുടങ്ങിവരുവാല്ലേ..??
ഒന്നൂല്ലേലുമാ കുഞ്ഞിന്റെ കാര്യമെങ്കിലും ഓർക്കണ്ടേ... അതാങ്ങണം രാത്രിയെണീറ്റു കരഞ്ഞിരുന്നേൽ ഇവളറിയോരുന്നോ..??"""_ സീതാന്റിചോദിച്ചു...
എന്നാലതിനാരും മറുപടിപറഞ്ഞില്ല...
ഇനിപറഞ്ഞിട്ടുവേണം ആ പെമ്പറന്നോത്തീടേന്ന് തല്ലുകൊണ്ടുചാവാൻ...
""...ദേ... കാപ്പിയെടുത്തു
വെച്ചിട്ടുണ്ട്... പല്ലുതേച്ചോര്മാത്രം പോയിക്കഴിയ്ക്ക്..!!"""_ അച്ചുവിനിട്ട് താങ്ങിക്കൊണ്ട് അമ്മയതുപറഞ്ഞപ്പോൾ
ജോക്കുട്ടന്റെ എക്കിയുള്ളചിരി ഞാൻകേട്ടു...
അതിന് നീയെന്താടാ
മനുഷ്യനല്ലേന്നഭാവത്തിൽ അവനെനോക്കുമ്പോൾ അമ്മതുടർന്നു;
""...അച്ചൂ... നീപോയി പല്ലുംതേച്ച് സോഫേടെ വിരിയുംനനച്ചിട്ടിട്ട് വന്നാൽ എന്തേലും തിന്നാൻതരാം... നോക്കിയാണ്, ഈളയൊലിപ്പിച്ചത്രേം നാശമാക്കീത്..!!"""_ ശേഷം അമ്മയുംസീതാന്റിയും കേറിപ്പോയപ്പോൾ ഞാനച്ചുവിന്റെ നേരേനോക്കി;
""...ഓ.! ഒരുദിവസം പല്ലുതേച്ചില്ലാന്നുംകരുതി ഒന്നുംസംഭവിയ്ക്കില്ലടീ... നീ വാ..!!"""
""...അതൊരു ദിവസമാണെങ്കിലല്ലേ..?? ഇതിന്നെങ്കിലും പല്ലുതേയ്ക്കടീന്നാ പറഞ്ഞേ..!!"""_ അവിടെയും ജോക്കുട്ടൻവിട്ടില്ല...
💬 Comments
View all comments